Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി 14/2021

.ഇന്നലെ രാത്രി ഞാൻ കഴിച്ച ചപ്പാത്തി വടക്കേ ഇന്ത്യയിലെ ഏതോ ഗോതമ്പുപാടത്തു നിന്നും എന്റെ അത്താഴമേശയിലെത്തിയതായിരുന്നു ആ ചപ്പാത്തികൾ . ഇന്നലെ എന്റെ പകലോ ? പകൽ ഞാൻ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ അടുത്തായിരുന്നു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തി അടച്ചുകെട്ടിയിരുന്നു. ഇന്ത്യാ -പാകിസ്താൻ അതിർത്തിയോ ? അതോ ഏതോ നാസി തടങ്കൽ പാളയത്തിന്റെ ചുറ്റുമതിലോ ? വലിയ മുള്ളുവേലികളാൽ അടച്ചു കെട്ടിയിരുന്നു വഴികൾ . ഗാസിപൂർ അതിർത്തിയോടു ചേർന്നുള്ള പൊന്തക്കാടു വഴിയാണ് ഞാനും സുഹൃത്തായ സുരേഷ് കുറുപ്പും കർഷക സമര ഭൂമിയിലെ...

Feb 04, 20218 minSeason 6Ep. 14

നഗ്നരും നരഭോജികളും 13/2021 Dilli Dali

പ്രിയ സുഹൃത്തേ , 'നഗ്നരും നരഭോജികളും' സിനിമാറ്റോഗ്രാഫർ വേണു എഴുതിയ പുതിയ യാത്രാവിവരണ പുസ്തകമാണ്. അസാധാരണമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം നൽകുന്നത് . ഈ ലക്കം പോഡ്കാസ്റ്റ് ഒരു book talk ആണ് . പുസ്തകം വായിച്ചതിന്റെ അടിസ്ഥാനത്തിൽ വേണുവുമായി ഒരു സംഭാഷണം . ഇന്ത്യയുടെ red corridor എന്നറിയപ്പെടുന്ന ഛത്തിസ്ഗഢിലെ വനമേഖലയിലൂടെയുള്ള ഒറ്റയാൻ യാത്ര. അരവിന്ദൻ കാഞ്ചനസീത ചിത്രീകരിച്ച ദണ്ഡകാരണ്യത്തിലൂടെ ഒരു യാത്ര. ആണിക്കസേരയിൽ ഇരുന്ന് ആദിമജനതകളെ ദൈവത്തോടടുപ്പിക്കുന്ന വെളിച്ചപ്പാടുകൾ. അവർക്കന്യമായ സംഘടിത ഹിന്ദുമതം ...

Feb 03, 202134 minSeason 6Ep. 13

തപ്പു താളങ്ങൾ Dilli Dali 12/2021

രജനികാന്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റ് ഇന്ത്യൻ എക്സ്പ്രസ്സ് തമിഴ്നാട് ലേഖകൻ അരുൺ ജനാർദ്ദനനുമായി അഭിമുഖ സംഭാഷണം MGR -കരുണാനിധി -ജയലളിത കാലത്തിനു ശേഷമുള്ള തമിഴ് രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ രജനികാന്തും കമലഹാസനും പരാജയപ്പെടുന്നോ ? രജനികാന്ത് അപ്രസക്തനോ ? രജനി മഠഭൂമിയിൽ വളർന്ന അരാഷ്ട്രീയജീവിയോ ? എല്ലാവരും MGR ന്റെ ബിംബബാക്കിയാകാൻ ശ്രമിക്കുന്നതെന്തുകൊണ്ട് ? തമിഴ് നാട്ടിൽ MGR പൈതൃകത്തിന് ഇനി പ്രസക്തിയുണ്ടോ ? മലയാളി തമിഴ് രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് ഉപരിപ്ലവമായിട്ടോ ? അച്ഛൻ ജീവിച്ച...

Feb 01, 202123 minSeason 6Ep. 12

അഭിമുഖങ്ങളുടെ രാജാവിന് വിട Dilli Dali 10/2021

പ്രീയ സുഹൃത്തേ , റേഡിയോ , ടീവി അഭിമുഖങ്ങളിലൂടെ മാധ്യമരംഗത്ത് ചിരപ്രതിഷ്ഠനായ ഇതിഹാസപ്രക്ഷേപകൻ ലാറി കിങ്ങ് ശനിയാഴ്ച അന്തരിച്ചു . കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു. അറുപതിനായിരത്തോളം അഭിമുഖങ്ങൾ ....താരങ്ങൾ , നേതാക്കൾ , വിപ്ലവകാരികൾ , കായികതാരങ്ങൾ , എഴുത്തുകാർ ,അധോലോകനായകർ , പരാജിതർ..... ദില്ലി -ദാലിയുടെ ആദര പോഡ്കാസ്റ്റ് ആണിത്. ടൈംസ് അദ്ദേഹവുമായി നടത്തിയ അഭിമുഖവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ, ഡൽഹി 24 ജനുവരി 2021 dillidalipodcast.com...

Jan 24, 202113 minSeason 6Ep. 10

കവ്വാലിയും ഒരു പോക്കറ്റടിക്കാരനും Dilli Dali 9/2021

പ്രിയ സുഹൃത്തേ , നീത്‌ഷെയുടേതു പോലെയുള്ള മീശ വിരലാൽ വകഞ്ഞു മാറ്റി, ഒരു കവിൾ ചായ മോന്തിയിട്ട് അയാൾ എന്നോടു പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പോകുന്നയാളിന് ഒരു സൂചിയിൽ നൂൽ നൂൽക്കാൻ കൊടുത്താൽ മതി അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് . ഡൽഹിയിലെ നിസ്സാമുദ്ദീൻ ദർഗ്ഗയിലെ ഒരു കവ്വാലി സംഗീത സായാഹ്നത്തിൽ ഞാൻ പരിചയപ്പെട്ട അസാധാരണനായ ഒരു പോക്കറ്റടിക്കാരനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . അയാൾ എന്നോട് പറഞ്ഞു 'നിങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ നല്ലരീതിയിൽ പ്രാർത്ഥിക്കുവാൻ മറന്നു പോകുന്ന ഒരു തമോബിന്ദുവുണ്ട്...മറ്റൊരാൾക്ക് ...

Jan 23, 202122 minSeason 6Ep. 9

അമേരിക്കയിലെ സ്ഥാനാരോഹണവും ലോകവും നമ്മളും Dilli Dali 8/21

പ്രിയ സുഹൃത്തേ , പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . അമേരിക്കയിൽ പുതിയ സ്ഥാനാരോഹണം നടക്കുമ്പോൾ ബൈഡനും കമല ഹാരിസും നേരിടുന്ന വെല്ലുവിളികളും , അമേരിക്കൻ തെരഞ്ഞെടുപ്പും അതിനുശേഷവും നടന്ന കാര്യങ്ങളും ലോകത്തിലെ ജനാധിപത്യങ്ങളോട് പറയുന്ന കാര്യങ്ങളും ഈ പോഡ്കാസ്റ്റ് വിശദമായി അന്വേഷിക്കുന്നു . The Week മാഗസീനിന്റെ ഡൽഹി ചീഫ് ഓഫ് ബ്യുറോ ആർ . പ്രസന്നനും , അമേരിക്കൻ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പത്രപ്രവർത്തക ലീന ചന്ദ്രനും (മലയാള മനോരമ , കോട്ടയം ) സംസാരിക്കുന്നു . പ്രസന്നൻ പ്രധ...

Jan 20, 202135 minSeason 6Ep. 8

ജീനിബാബയുടെ പൂച്ചകൾ Dilli Dali 7/2021

പ്രിയ സുഹൃത്തേ , പൂച്ചകളാണ് ഇന്നത്ത പോഡ്‌കാസ്റ്റിൽ നിറയേ . ഫിറോസ് ഷാ തുഗ്ലക്കിന്റെ നഗരവും കോട്ടകൊത്തളവും ഡൽഹി എന്നേ മറന്നു . അദൃശ്യനായ ജീനി ബാബയും ജിന്നിന്റെ പൂച്ചകളും മാത്രം ഇപ്പോൾ . അവർ ചരിത്രാതീതർ....ദൈവം കറുത്ത മണ്ണാൽ മനുഷ്യനെ സൃഷ്ടിച്ചു . അതിനും മുൻപേ തീയിന്റെ പുകയില്ലാത്ത നാളത്തിൽ നിന്നും അദൃശ്യനായ ജിന്നുകളെ സൃഷ്ടിച്ചു. നാം കാണാത്തതു കാണുന്ന പൂച്ചകൾ ജീനിബാബയെ കാണുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രണയാഭിലാഷങ്ങൾ ഇനിയും പൂവണിയുന്നില്ലെങ്കിൽ ബാബയും പൂച്ചകളും നിങ്ങളെ സഹായിക്കാൻ ഈ പുരാതനകൾക്കെട്ടുകൾ...

Jan 20, 202110 minSeason 6Ep. 7

വീട് എന്ന Social Status കേരള വിപ്ലവങ്ങളും പരാജയങ്ങളും Dilli Dali 6/2021

പ്രിയ സുഹൃത്തേ , സെൻസസ്സിൽ വീടില്ലാത്തവർ എത്ര ? യഥാർഥത്തിൽ വീടില്ലാത്തവർ എത്ര ? എവിടെയാണ് നമ്മുടെ കണക്കുകൾ പിശകുന്നത് ? ഓരോ വർഷവും ശരാശരി രണ്ടു ലക്ഷം വീടുകൾ മലയാളികൾ ഉണ്ടാക്കിയിട്ടും എന്തേ ഇത്രയും വീടില്ലാത്തവർ ? കേരളത്തിൽ ഓല മേഞ്ഞ വീടുകൾ എത്ര ? 1970 കൾ പാർപ്പിടരംഗത്ത് കേരളം വിപ്ലവം തീർത്തതെങ്ങനെ ? എം എൻ ഗോവിന്ദൻ നായർ എന്ന ഇന്ത്യൻ വീരനായകൻ ഓർമ്മിക്കപ്പെടുന്നു . അക്കാലത്തിനും ലൈഫ് മിഷനും ഇടയിലുള്ള കാലത്ത് കേരളത്തിൽ എന്താണ് സംഭവിച്ചത് ? എന്നാണ് ശരാശരി മലയാളിക്ക് വീട് പാർപ്പിടം എന്നതിനുപരി status s...

Jan 18, 202132 minSeason 6Ep. 6

നാം കൈമാറുന്ന സന്ദേശങ്ങളും നമ്മുടെ സ്വാത്രന്ത്യങ്ങളും 5/2021

പ്രിയ സുഹൃത്തേ , Whatsapp മായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് Public Interest Technologist ആയ അനിവർ അരവിന്ദ് ദില്ലി ദാലിയോട് വിശദമായി സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ ഒന്ന് : Facebook ന്റെ എന്ത് ബിസിനസ് താൽപര്യങ്ങളാണ് ഈ പുതിയ നീക്കം വഴി നടക്കുന്നത് ? രണ്ട് : ഈ വിശ്വാസനഷ്ടത്തിന്റെ അനന്തരഫലങ്ങൾ എന്തൊക്കെ ? മൂന്ന് : Whatsapp ൽ ഒരാളുടെ social graph എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ? നാല് : ഇന്ത്യയിലെ സവിശേഷസാഹചര്യവും പരിമിതികളും ? അഞ്ച് : ഫേസ്ബുക്ക് എന്തിനാണ് Instagram വാങ്ങിയത് ? ആറ് : സ്വകാ...

Jan 14, 202126 minSeason 6Ep. 6

ചിന്താപരീക്ഷകനായ സനിൽ Dilli Dali 4/2021

'കൊല്ലാനറിയാവുന്നവനേ അഹിംസ പാലിക്കാൻ കഴിയൂ' എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട് ...'കൊലയുടെ കൊറിയോഗ്രഫി' എന്ന ലേഖനസമാഹാരത്തിന് സനിൽ വി നൽകിയിരിക്കുന്ന സമർപ്പണവാക്യമിതാണ് . ഈ ലേഖനസമാഹാരം മൗലികചിന്തയാൽ അനന്യമാണ്‌ . കഴിഞ്ഞ ഇരുപതുവർഷങ്ങളിൽ സനിൽ എഴുതിയ ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ ഇറങ്ങിയിരിക്കുന്നത് . പുസ്തകത്തെക്കുറിച്ച് പ്രൊഫസ്സർ ഉദയ കുമാറുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി . കൊല , അതുമായി ബന്ധപ്പെട്ട ധാർമികചിന്തനങ്ങൾ , ഫാസിസത്തെ നേരിടുമ്പോഴുള്ള ദാർശനിക സമസ്യകൾ തുടങ്ങിയ വിഷയങ്ങൾ സാഹിത്യത്തിന്റെ മൊഴ...

Jan 12, 202121 minSeason 6Ep. 4

നമ്മളാരാണ് ലിസയെ വധശിക്ഷയ്ക്ക് വിധേയയാക്കുവാൻ ? Dilli Dali 3/2021

ജനുവരി പന്ത്രണ്ടാം തീയതി ലിസ മോണ്ട്ഗോമെറി എന്ന അൻപത്തിരണ്ടുകാരി അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടാം .മൂന്നാം വയസ്സിൽ തുടങ്ങിയതാണ് ഈ ലോകം അവളുടെ ജീവിതം ദുഃസ്സഹമാകാൻ . അവളുടെ തലച്ചോറിനേയും മനസ്സിനേയും തകർത്ത ലോകത്തിന് എന്തധികാരം അവളെ തൂക്കിലേറ്റുവാൻ ? സോക്രട്ടീസ് വിഷം കുടിച്ചു മരിച്ചിട്ടും ലോകം നന്നാകാത്തതെന്തുകൊണ്ട് ? ലിസയുടെ ജീവിതത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്. എസ് . ഗോപാലകൃഷ്ണൻ 10 ജനുവരി 2021 (Please use headphones to listen to this podcast )...

Jan 10, 20218 minSeason 6Ep. 3

സമരഭൂമിയുടെ ആരോഗ്യം Dilli Dali 2/2021

പ്രിയ സുഹൃത്തേ , ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് . നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല . പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം . ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്ല ....ട്രാക്ടർ ആണ് ഭവനം . വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ പോകുന്നു .. അൻപതുപേർ ഇതിനോടകം മരിച്ചുക...

Jan 08, 202141 minSeason 6Ep. 2

തമിഴ് തിരൈപ്പട നിനൈവുകൾ Dilli Dali 1/2021

പ്രിയ സുഹൃത്തേ , എഴുപത്തെട്ടുകാരിയായ , കോട്ടയംകാരിയായ , മലയാളി , ശാന്ത രണ്ടായിരത്തോളം തമിഴ് സിനിമകൾ കണ്ടയാളാണ് . അവരുടെ ജീവിതത്തിലെ സന്തോഷവേളകളിലും സന്താപവേളകളിലും അവരുടെ കൂട്ടിനെത്തുന്നത് ഒരു ശിവാജിഗണേശൻ സംഭാഷണമോ നാഗേശ്വര റാവു സംഭാഷണമോ , 1950 -1960 കാലങ്ങളിലെ തമിഴ് ഗാനസാഹിത്യമോ ആണ്. ഞാൻ ആകസ്മികമായിട്ടാണ് ശാന്തയെ കണ്ടത് . അമ്പരന്നുപോയി അവർ ജീവിതത്തെ തമിഴ് സിനിമയുമായി ഇടകലർത്തുന്ന രീതിയും അവരുടെ ഓർമ്മയും കണ്ടപ്പോൾ . സംഭാഷണത്തിന്റെ കുറച്ചു ഭാഗങ്ങൾ record ചെയ്യാൻ കഴിഞ്ഞു . അതാണ് ഈ പോഡ്കാസ്റ്റ് . കൂ...

Jan 07, 202129 minSeason 6Ep. 1

18 കനലുകൾ 18 കനവുകൾ

പ്രീയ സുഹൃത്തേ, ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'പതിനെട്ടു കവിതകൾ' പ്രസിദ്ധീകൃതമായിട്ട് 2020ൽ നാൽപതാണ്ടുകൾ തികഞ്ഞു. ആ കവിതകൾ തൻ്റെ കൗമാര- യൗവ്വനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെ ആർ മീര സംസാരിക്കുന്നു. ഒന്ന്: മീരയുടെ ആമുഖം രണ്ട്: മീരയുമായി സുദീർഘമായ അഭിമുഖ സംഭാഷണം സ്നേഹത്തോടെ എസ്. ഗോപാലകൃഷ്ണൻ 27 ഡിസമ്പർ 2020

Dec 27, 202038 minSeason 5Ep. 21

ലോകാനുരാഗിയ്ക്ക് വിട

ദില്ലി -ദാലിയുടെ പ്രിയ ശ്രോതാവേ , മരണമില്ലാത്ത കവിതകൾ ഭാഷയ്ക്കു നൽകി സുഗതകുമാരി യാത്രയായി . ദില്ലി -ദാലി നൽകുന്ന അശ്രുപൂജ മൂന്നു കവികൾ സുഗതകുമാരിയുടെ കവിതകളെ കുറിച്ചെഴുതിയ മൂന്ന് മഹത്തായ ഗദ്യങ്ങളാണ്. മൂന്ന് അവതാരികകളും ഒരു കവിതയും 1 . ബാലാമണിയമ്മ -1961 (നിരാശാകലുഷമല്ല സുഗതകുമാരിയുടെ വിഷാദം . ജീവിതത്തിന് ഒഴിച്ചുകൂടാത്തൊരു തളിർകൊള്ളലാണല്ലോ ദുഃഖം ) 2 . ജി . ശങ്കരക്കുറുപ്പ്‌ -1965 (പ്രീയപ്പെട്ട സുഗതേ , ഉഷസ്സ് ആരുടേയും അവതാരികയുമായിട്ടല്ലല്ലോ പ്രപഞ്ചത്തിലേക്കു കടന്നുവരുന്നത് ! ഈ സ്വപ്നഭൂമിയ്‌ക്കെന്തി...

Dec 23, 202027 minSeason 5Ep. 20

മരണം നൃത്തം നർത്തകി

പക്ഷിയാണ് ഗുരുത്വാകർഷണത്തിൻ്റെ ആജന്മശത്രു, പ്രാചീനശത്രു. ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ ഒരു നിമിഷത്തിൽ? വൈലോപ്പിള്ളി 1939 ൽ എഴുതിയ കവിതയിൽ പറയാൻ ശ്രമിക്കുന്നത് മരിക്കുമെന്നുറപ്പായ നിമിഷം നർത്തകി എല്ലാം മറന്ന് നൃത്തം ചെയ്യുമെന്നാണ്. ഗുരുത്വാകർഷണബലത്തിനെതിരേ പക്ഷി നടത്തുന്ന കലാപം പോലൊന്ന് വൈലോപ്പിള്ളിയുടെ നർത്തകി അന്ത്യനർത്തനം കൊണ്ട് ചെയ്യുന്നു... ശവകുടീരഗഭീരശാന്തിയിലും ചിറകു മുളയ്‌ക്കുന്ന ജീവിതപ്രണയത്തിൻ്റെ അനശ്വര കവിതയെക്കുറിച്ച് ഒരു പോഡ്കാകാസ്റ്റ്...

Dec 21, 202015 minSeason 5Ep. 19

ആൾക്കൂട്ടത്തിനു നടുവിലും ഏകാന്തതാദ്വീപ്

സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു 1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് . വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ അലഞ്ഞു, നാടകത്രയം എഴുതിയ കാലത്തെക്കുറിച്ച് സി എൻ ശ്രീകണ്ഠൻ നായർ പറഞ്ഞതിനെ കുറിച്ച് മകൻ പറയുന്നു ...ഇരുളിൽ തപ്പിത്തടഞ്ഞ അനുഭവങ്ങൾ ... മുപ്പതാമത്തെ വയസ്സിൽ കാഞ്ചനസീത എഴുതിയ പ്രതിഭ ! കൗമാരത്തിലെ സ്വാതന്ത്ര്യ സമരകാല രാഷ്ട്രീയപ്രവർത്തനം ...ഒളിവുകാലം ...ഡോക്ടർ പി എ വേലായുധൻ പിള്ളയും കാഞ്ചനസ...

Dec 18, 202029 minSeason 5Ep. 18

Love and Music in the Time of Chaos : Dilli Dali English Episode 1/1

Dear friends, Dilli Dali is a podcast initiative from Delhi, India on our life and times. This episode is looking at certain recent developments in India from a music lover's sociological point of view. With warm regards, S. Gopalakrishnan Delhi, 17 December 2020

Dec 17, 202022 minSeason 1Ep. 1

നമ്മുടെ സ്വന്തം ലേഖകൻ

ഡി വിജയമോഹന് ആദരാഞ്ജലി അകൃത്രിമം എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു ആ ജീവചരിത്രം . ഉടുത്തുകെട്ടുകളില്ലാത്ത മനുഷ്യന്റെ പച്ചയായിരുന്നു അദ്ദേഹം . പത്രധർമ്മവും ജീവിതധർമ്മവും എന്തെന്നറിഞ്ഞു ജീവിച്ച ഒരാളിനോട് സാമാന്യധർമ്മബോധം കാട്ടാൻ മരണം മറന്നു പോയ ഒരു വേളയായി മാറി ഇത് . വിജയമോഹന് ആദരം അർപ്പിച്ച് ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത് ഒന്ന് : എഴുത്തുകാരനായ സക്കറിയ രണ്ട് : പ്രമുഖ പത്രപ്രവർത്തകനും മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായ തോമസ് ജേക്കബ് മൂന്ന് : പ്രമുഖ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ .പി . ഉണ്ണ...

Dec 15, 202030 minSeason 5Ep. 16

സൂക്ഷ്മാംശങ്ങളുടെ കഥാകാരൻ

നന്മ -തിന്മകളിൽ പകച്ചുപോയ മനുഷ്യാവസ്ഥകൾ John le Carré ന് ആദരം : അമൃത് ലാൽ സംസാരിക്കുന്നു പ്രിയ സുഹൃത്തേ , ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച കഥാകാരൻ John le Carré നുള്ള ആദരമാണ് ഈ ലക്കം ദില്ലി -ദാലി . ശീതയുദ്ധകാലത്തെ മനുഷ്യാവസ്ഥകളെയും രണ്ടുധ്രുവങ്ങളിലേയും അധികാരകേന്ദ്രങ്ങളുടെ രഹസ്യലോകത്തേയും അന്വേഷിച്ചിറങ്ങിയ എഴുത്തുകാരൻ . ജെയിംസ് ബോണ്ടിന് വിപരീതനായ രഹസ്യാന്വേഷകനെ le Carré എങ്ങനെ വാർത്തെടുത്തു ? അദ്ദേഹം പാശ്ചാത്യ ഉപരിവർഗ്ഗത്തിന്റെ മൂല്യവ്യവസ്ഥയുടെ പൊള്ളത്തരങ്ങളെ എങ്ങനെ ചിത്രീകരിച്ചു ? ജർമ്മൻ തത്വചിന്ത...

Dec 14, 202023 minSeason 5Ep. 15

സംസ്കാരം ശബ്ദം മാത്രമാകുമ്പോൾ

പ്രിയ സുഹൃത്തേ , ബീഥോവന്റെ ഇരുനൂറ്റിയൻപതാം ജന്മവാർഷികമാസമാണ്‌ ഡിസംബർ 2020 . അദ്ദേഹത്തെ ജ്ഞാനസ്നാനം ചെയ്തത് 1770 ലെ ഡിസമ്പർ പതിനേഴാം തീയതിയായിരുന്നു . ജനനത്തീയതിയെ കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇന്നത്തെ ദില്ലി-ദാലി ബീഥോവൻ എന്ന അസാധാരണ സംഗീത പ്രതിഭയ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണ് . അദ്ദേഹത്തിൻറെ ഒൻപതാം സിംഫണിയെ കുറിച്ച് ഒരാലോചനയാണിത്. മനുഷ്യന്റെ ചെവിയുടെ കേൾവി സാധ്യതകളാണ് ഒൻപതാം സിംഫണി അനാവരണം ചെയ്യുന്നത് ...ഉറുമ്പുകൾ നടക്കുന്ന ശബ്ദം പോലെ ചില സ്വരവിന്യാസങ്ങൾ ....കൊടുങ്കാറ്റു...

Dec 13, 202019 minSeason 5Ep. 14

മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി

"ഞാൻ നഗരത്തെ നോക്കി . പുഞ്ചിരിച്ചു . എന്നിട്ട് പതുക്കെ നഗരത്തിലേക്ക് കയറി . ഹോ ! ഇവിടെ ആർക്ക് ജീവിക്കാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ട് ഞാനൊരിക്കലും തിരിച്ചുപോയില്ല " പ്രിയ സുഹൃത്തേ ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദി കവി മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ നടത്തുന്ന ആദര പോഡ്കാസ്റ്റ് ആണിത്. ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ഒരു കുറിയരൂപം . എന്നാൽ ഇന്ത്യയിലെ കവികളിൽ പ്രമുഖൻ . അത്ഭുതകരമായ തനിമ . ഒരിക്കലും ഉറക്കെ ആ കവിത സംസാരിച്ചില്ല ...പക്ഷേ ഹിന്ദി കവിത...

Dec 10, 202016 minSeason 5Ep. 14

ഒറ്റയാൻ ഹിന്ദുവിനെ ഒറ്റിയവർ

പ്രിയ സുഹൃത്തേ , സവർക്കറും ഗോൾവൾക്കറും എഴുസമുദ്രങ്ങളിലെ ജലവും അതും പോരാതെ വിശുദ്ധ ഗംഗാജലവും കൊണ്ട് കഴുകിയാലും കഴുകിക്കളയാൻ പറ്റാത്ത ചരിത്രകളങ്കം ഇന്ത്യൻ തീവ്രഹിന്ദു സംഘടനകളുടെ കൈകളിൽ ഉണ്ടായി തീർന്നു, ഗാന്ധിവധം മൂലം. സനാതനം എന്നാൽ ശാശ്വതം എന്നാണർത്ഥം . പുരാതനം എന്ന വാക്കിന് പ്രാചീനം എന്ന വിവക്ഷ വരുമ്പോൾ സനാതനം എന്ന വാക്കിൽ പാരമ്പര്യത്തോടൊപ്പം സജീവം എന്ന ഒരു ധ്വനിയും കൂടി ഉള്ളടക്കമായി മുഴങ്ങുന്നുണ്ട്. ഗാന്ധി ഒരു സനാതന ഹിന്ദുവായിരുന്നു എന്ന് അദ്ദേഹം പലപ്പോഴും തികഞ്ഞ ആത്മബോധത്തോടെ പറഞ്ഞിട്ടുണ്ടായിരു...

Dec 09, 202010 minSeason 5Ep. 13

പ്രണയവും സംഗീതവും കെട്ടകാലങ്ങളിൽ

പ്രിയ സുഹൃത്തേ , വെറുതേ ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കാൻവയ്യാത്തവിധം അസുഖകരമായ ചോദ്യങ്ങൾ കാലം നമ്മോടു ചോദിക്കുന്ന കാലം . ബനാറസ്സിൽ ജനിച്ച പണ്ഡിറ്റ് രവിശങ്കർ റോഷനാര ഖാൻ എന്ന അന്നപൂർണാ ദേവിയെ വിവാഹം ചെയ്‌താൽ പോലീസ് അറസ്റ്റ് ചെയ്യുന്ന കാലം . പർവീൺ സുൽത്താന അരബിന്ദ ദാസ് ഗുപ്ത എന്ന ഉസ്താദ് ദിൽഷാദ് ഖാനെ വിവാഹം ചെയ്‌താൽ അറസ്റ്റ് ചെയ്യുന്ന കാലം . ഗാന്ധിയേയും ജീവിതത്തിൽ 37 കൊല്ലങ്ങൾ ജയിലിൽ കിടന്ന അതിർത്തി ഗാന്ധി ബാദ്‌ഷാ ഖാനേയും മാതൃകയാക്കി വിശുദ്ധ ഖുർ -ആനും രാം ചാരിത് മാനസും പ്രാർത്ഥനാവേളയിൽ പാടുന്ന ഫൈ...

Dec 06, 202022 minSeason 5Ep. 12

ജി . വേണുഗോപാൽ : 36 പാട്ടുവർഷങ്ങൾ 36 ചോദ്യങ്ങൾ

പ്രിയ സുഹൃത്തേ , സൗമ്യം എന്നു പേരുള്ള ഒരു താഴ്വരയിലെ നദി പോലെയാണ് ജി . വേണുഗോപാലിന്റെ പാട്ട് . അദ്ദേഹം പാടിത്തുടങ്ങിയിട്ട് 36 വർഷങ്ങളായി 2020 ൽ . ദില്ലി -ദാലി യിൽ ആ പാട്ടുവർഷങ്ങളെ കുറിച്ച് ജി .വേണുഗോപാൽ 36 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. കൗതുകകരങ്ങളായ മറുപടികൾ .... ചോദ്യങ്ങളിൽ ചിലത് ഇവയാണ് ... 1 . യേശുദാസും ജയചന്ദ്രനും പാടിയ ഓരോ ഗാനങ്ങൾ പാടാൻ സാധിച്ചിരുന്നെങ്കിൽ ഏതു ഗാനങ്ങൾ തെരഞ്ഞെടുക്കും ? 2 . ദേവരാജൻ , ബാബുരാജ് , രാഘവൻ മാഷ് , ദക്ഷിണാമൂർത്തി : ഇവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ തെരഞ്ഞെടുക്കു...

Dec 04, 202032 minSeason 5Ep. 12

സ്നേഹം ഒരു നുണയാണ്

ഗുരു നാനക് ജയന്തി പോഡ്കാസ്റ്റ് 2020 ഒരു പാട്ടിന്റെ കൂടെ ശിരച്ഛേദം ചെയ്തു കൊല്ലപ്പെട്ട സിഖ് ഗുരു തേഗ് ബഹദൂർ എഴുതിയ പ്രാർത്ഥനയെ കുറിച്ചാണ് ഈ ലക്കം ദില്ലി ദാലി. നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നു എന്നാരെങ്കിലും പറയുമ്പോൾ അവർ അവരെ മാത്രമാണ് സ്നേഹിക്കുന്നത് ...ലോകത്തിൽ സ്നേഹം ഒരു നുണയാണ് എന്ന് ഞാൻ കണ്ടു ... ഗാനത്തെക്കുറിച്ചുള്ള ചിന്തകളും , മലയാള പരിഭാഷയും പണ്ഡിറ്റ് രാജൻ മിശ്ര -പണ്ഡിറ്റ് സാജൻ മിശ്ര എന്നിവർ അഭൗമമായി പാടിയ ആ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു . Head Phones ഉപയോഗിചാൽ സംഗീതാനുഭവം കൂടുതൽ ഹൃദ്യമ...

Nov 30, 202017 minSeason 5Ep. 11

ഒരു രാജകുമാരന്റെ കബറിടത്തിൽ

ഒരിക്കൽ ഉദ്യാനത്തിലൂടെ ഉലാത്താവേ ദാരയോട് വൈരാഗിയായിരുന്ന മിർസ ലാഹോറി പറഞ്ഞു ,' ഹേ രാജകുമാരാ , മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ പഠിച്ച ദർശനമെല്ലാം നീ മറന്നുപോകും..കാരണം ഈ തത്വചിന്തകളൊക്കെ വായിച്ചിട്ടും നീ ഇന്നും രാജകുമാരനായി തുടരുകയല്ലെ ?' സത്യത്തിൽ അങ്ങനെ തന്നെ സംഭവിച്ചു ..പുഴുത്തുനാറുന്ന ഒരാനപ്പുറത്ത് ദില്ലി നഗരത്തിൽ ആരാച്ചാരുടെ വാൾമുനയിൽ തലവെച്ച് തടവുകാരനായി യാത്രചെയ്യുമ്പോൾ അയാൾ ഉപനിഷത്തും യോഗവൈഷ്ഠവവും ഖുർ -ആനും മറന്നുപോയി ....സ്വന്തം ജീവിതത്തോടു മാത്രമായി ദാരയുടെ പ്രണയം . ദാരാ ഷിക്കോഹ് ( 1615 ...

Nov 28, 202015 minSeason 5Ep. 10

ഒരേയൊരു മറഡോണ

സ്വപ്നം പോലെ ഒരു ജീവിതം : ജീനാ പോൾ സംസാരിക്കുന്നു ആറടിക്കാരുടെ ലോകത്ത് അഞ്ചടി അഞ്ചിഞ്ചുകാരനായ ഈ ദൈവം ഉണ്ടായതെങ്ങനെ ? കളിയിലെ ശാസ്ത്രത്തെക്കാൾ കളിയിലെ കവിതയെ സ്വപ്നം കണ്ടതെങ്ങനെ ? ആരായിരുന്നു മറഡോണയ്ക്ക് ഫിദൽ കാസ്ട്രോ ? മറഡോണയുടെ സ്വകാര്യജീവിതത്തിലെ ദുരന്താധ്യായങ്ങൾ ? Manorama News TV യിൽ Chief News Producer ആയ സീനിയർ സ്പോർട്സ് ജേർണലിസ്റ്റ് ജീന പോൾ സംസാരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ ഡൽഹി , 26 നവമ്പർ 2020

Nov 26, 202017 minSeason 5Ep. 9

പൗരനും പോലീസും

കേരളത്തിന്റെ ധർമ്മസങ്കടങ്ങളെ കുറിച്ച് ഒരു സംഭാഷണം പ്രിയ സുഹൃത്തേ , ദില്ലി -ദാലിയിൽ പ്രമുഖ Indian political cartoonist ഇ പി ഉണ്ണി കേരളത്തിലെ പുതിയ പോലീസ് നിയമ ഭേദഗതി ഉണ്ടാക്കിയ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കുന്നു . നമ്മുടെ കുട്ടികൾ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ പ്രായത്തിൽ നമുക്ക് ചോദിക്കാൻ കഴിയുമായിരുന്നോ ? എന്തുകൊണ്ട് കേരളത്തിലെ പോലീസ് മാത്രം മാറ്റത്തിന് വിധേയമാകാത്തത് ? സ്തുതിപാഠകർ നയരൂപീകരണം നടത്തിയാലുള്ള വീഴ്ചകൾ എന്തെല്ലാം ? അടിയന്തിരാവസ്ഥയിൽ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ കൂടെ ജയി...

Nov 25, 202028 minSeason 5Ep. 8

അപകടകരമാം വിധം സത്യസന്ധനായിരുന്ന ഒരാൾ

പ്രിയ സുഹൃത്തേ , നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ . കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത്തലത്തിൽ വിലയിരുത്തണം ? എന്തായിരുന്നു അബ്ദുറഹ്‌മാന്റെ ഏറ്റവും വലിയ ധർമ്മസങ്കടം ? ദൈവ-മത വിശ്വാസിയായ, കമ്മ്...

Nov 23, 202029 minSeason 5Ep. 7
For the best experience, listen in Metacast app for iOS or Android