ആൾക്കൂട്ടത്തിനു നടുവിലും ഏകാന്തതാദ്വീപ് - podcast episode cover

ആൾക്കൂട്ടത്തിനു നടുവിലും ഏകാന്തതാദ്വീപ്

Dec 18, 202029 minSeason 5Ep. 18
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

സി എൻ ശ്രീകണ്ഠൻ നായരെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരിക്കുന്നു


1976 ഡിസമ്പർ പതിനേഴാം തീയതിയാണ് നാൽപ്പത്തിയെട്ടാം വയസ്സിൽ സി എൻ അന്തരിച്ചത് .

വാത്മീകിയുടെ ഒരു വാക്യത്തിന് , സീതയുടെ ഒരു വാക്കിനു വേണ്ടി എത്രയോ യാമങ്ങൾ അലഞ്ഞു, നാടകത്രയം എഴുതിയ കാലത്തെക്കുറിച്ച് സി എൻ ശ്രീകണ്ഠൻ നായർ പറഞ്ഞതിനെ കുറിച്ച് മകൻ പറയുന്നു ...ഇരുളിൽ തപ്പിത്തടഞ്ഞ അനുഭവങ്ങൾ ...

മുപ്പതാമത്തെ വയസ്സിൽ കാഞ്ചനസീത എഴുതിയ പ്രതിഭ ! കൗമാരത്തിലെ സ്വാതന്ത്ര്യ സമരകാല  രാഷ്ട്രീയപ്രവർത്തനം ...ഒളിവുകാലം ...ഡോക്ടർ പി എ വേലായുധൻ പിള്ളയും കാഞ്ചനസീതയും ....'രാവണൻ എന്ന വിശ്വരൂപത്തെ ലങ്കാലക്ഷ്മി എന്ന എന്റെ കമുകിൻ പാളക്കീറിൽ വരഞ്ഞുവെച്ചതിന് മാപ്പ് ' എന്ന് സി എൻ പറഞ്ഞ കാലങ്ങൾ. സാകേതം എഴുതിയ കോട്ടയം കാലങ്ങൾ . നടരാജഗുരു,കെ . ബാലകൃഷ്ണൻ, പുളിമാന പരമേശ്വരൻ പിള്ള ,  എം . ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ ,അരവിന്ദൻ , അടൂർ ഗോപാലകൃഷ്ണൻ , എം വി ദേവൻ ,നിത്യചൈതന്യയതി , എൻ എൻ പിള്ള , പി കെ വേണുക്കുട്ടൻ നായർ, അടൂർ ഭാസി , മധു , കെ പി ഉമ്മർ, എം കെ കെ നായർ   തുടങ്ങിയവർ വീട്ടിൽ വരുന്ന കാലങ്ങൾ ..തേജോമയിയായ സ്ത്രീരൂപം ഹിന്ദി നടി വഹീദ റഹ്‌മാൻ ഒരു ദിവസം അച്ഛനെ കാണാൻ വന്നത്. ജി അരവിന്ദൻ വീട്ടിൽ ആസ്ഥാനഗായകനായി എത്തുന്ന സായാഹ്നങ്ങൾ . എറണാകുളത്ത് കേരള കലാപീഠം തുടങ്ങുന്ന കാലങ്ങൾ...നാൽപ്പത്തിയാറാം  വയസ്സിൽ ലങ്കാലക്ഷ്മി എഴുതി തളരുന്നത് , തന്ത്രവിദ്യ പഠിക്കുന്നത്, എഴുതാതെ പോയ ഒരു  നാടകം, മലമ്പുഴയിലെ യക്ഷിയ്ക്ക് ആ പേരിട്ടത് , തനതുനാടകവേദിയുടെ ബീജം,  ...എന്തെല്ലാം ഓർമ്മകളാണ് തെളിമയോടെ ഈ മകൻ പറയുന്നത് !

നന്ദി , പ്രീയപ്പെട്ട ഉണ്ണി , വലിയ മലയാളികളിൽ ഒരാളായ അച്ഛനെ കുറിച്ച് ഇങ്ങനെ ഓർത്തതിന് .

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 18 ഡിസംബർ 2020

For the best experience, listen in Metacast app for iOS or Android