Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

'ശ്രീനാരായണന്റെ ചരിത്രദൗത്യം' : Article written by Prof M.G.S. Narayanan in 1993 31/2025

ചരിത്രകാരൻ എം ജി എസ് നാരായണൻ 1993 ൽ എഴുതിയ ലേഖനമാണ് 'ശ്രീനാരായണന്റെ ചരിത്രദൗത്യം'. സ്വതന്ത്രവും തികച്ചും മൗലികവുമായ നിരീക്ഷണങ്ങളാൽ പ്രസക്തമായ ഈ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ് ദില്ലി -ദാലി പുതുതായി ആരംഭിക്കുന്ന Readings from History പരമ്പരയിൽ .നാരായണഗുരുവിന്റേയും എം ജി എസ് നാരായണന്റെയും ഛായാരേഖകൾ പോഡ്‌കാസ്റ്റ് കവറിലേക്കായി അനുവദിച്ച ഇ .പി . ഉണ്ണിയുടെ സ്നേഹത്താൽ ഉദാരമായ മനസ്സിന് നന്ദി പറയുന്നു. എസ്‌ . ഗോപാലകൃഷ്ണൻ

Jun 28, 202524 minSeason 23Ep. 1

അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : Interview with Amrith Lal, Hindustan Times 30/2025

ഇന്ന് 2025 ജൂൺ 25 .1975 ലെ ജൂൺ മാസത്തിൽ ഇന്നേദിവസമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് .അങ്ങനെയൊരു കടുംകൈ ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യേണ്ട സങ്കീർണ്ണ സാഹചര്യം ഇന്ദിരാഗാന്ധി രാജ്യത്തും പുറത്തും നേരിടുന്നുണ്ടായിരുന്നോ ?'അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : ഒരു പുനരാലോചന'.ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Jun 25, 202544 minSeason 22Ep. 30

1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ A podcast by S. Gopalakrishnan 29/2025

1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Jun 20, 202511 minSeason 22Ep. 28

ഇറാൻ ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം A conversation with Prof A.K. Ramakrishnan 28/2025

ഇറാൻ -ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം .പശ്ചിമേഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അത്യവഗാഹമുള്ള പ്രൊഫസ്സർ എ . കെ . രാമകൃഷ്ണനുമായി ഒരു സംഭാഷണം .

Jun 16, 202529 minSeason 22Ep. 27

രണ്ട് അപൂർവസഹോദരങ്ങൾ : A podcast on the life and music of Ustads Nazakath Ali and Salamat Ali Khans 27/2025

പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്ക്കുന്നു' എന്ന ഗാനം പാകിസ്ഥാനിൽ പാടാൻ കഴിയാത്തതിനാൽ എപ്പോൾ ഇന്ത്യയിൽ പാടാൻ അവസരം കിട്ടിയാലും ഞങ്ങൾ അ...

Jun 13, 202547 minSeason 22Ep. 26

മലയാള ചെറുകഥകൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ : A . J . തോമസുമായി സംഭാഷണം 26/2025

മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും 'കടൽത്തീരത്ത്' എന്ന കഥ ഒ .വി . വിജയൻ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും അവർ മൂലകൃതികളോട് നീതി പുലർത്തിയില്ല എന...

Jun 10, 202539 minSeason 22Ep. 25

We Are All Biomass നാമെല്ലാം ഒരു ജൈവപിണ്ഡം Slavoj Žižek 2025 ലോകപരിസ്ഥിതിദിന പോഡ്‌കാസ്റ്റ് 25/2025

ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെങ്കിൽ പോയി തുലയൂ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Jun 05, 202516 minSeason 22Ep. 24

ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ : Dilli Dali's Tributes to Valmik Thapar 24/2025

'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌കാസ്റ്റ് അദ്ദേഹത്തിന് സമർപ്പിക്കുന്നു. 'ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ'.സ്നേഹപൂർവ...

Jun 01, 202510 minSeason 22Ep. 23

സുരക്ഷയും ഭീകരതയും : ഇറ്റാലിയൻ ദാർശനികൻ Giorgio Agamben എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ 23/2025

അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്ങനെയാണ് ഒരു മാരകസംവിധാനത്തിന്റെ രണ്ടുഭാഗങ്ങൾ ആകുന്നതെന്നും അഗമ്പെൻ വിശദീകരിക്കുന്നു.ആധുനിക, അരാഷ്ട്രീയ അന്തര...

Apr 24, 202512 minSeason 22Ep. 22

Mario Vargas Llosa യുടെ നോബൽ സമ്മാന പ്രസംഗത്തിൻ്റെ മലയാളപരിഭാഷ 23/ 2025

മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്‌കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്‌കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ലാതെ ഗുഹകളിൽ തീയ്ക്കുചുറ്റും, ഇടിമിന്നലുകളെപ്പേടിച്ച്, മുരളുന്ന മൃഗങ്ങളെ പേടിച്ച് ജീവിച്ച...

Apr 18, 202552 minSeason 21Ep. 23

Trump ൻ്റെ Tariff യുദ്ധവും ലോകവും: Yanis Varoufakis ൻ്റെ വീക്ഷണത്തിൽ 21/2025

പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്‌കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ

Apr 10, 202520 minSeason 21Ep. 21

ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും : ടി .ബി . വേണുഗോപാലപ്പണിക്കർ 20/2025

ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation

Apr 04, 202521 minSeason 21Ep. 20

അൻപതുദിവസം പിന്നിട്ട ആശാസമരം കേരളത്തോട് എന്താണ് പറയുന്നത് : ജെ. ദേവിക 19/2025

കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Apr 04, 202535 minSeason 21Ep. 19

വിളിപ്പുറത്തെത്തിടും എമ്പുരാൻ: EMPURAN രണ്ടാം സെൻസറിങ്ങിനു മുൻപും പിൻപും DILLI DALI REVIEW 18/2025

കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ

Mar 30, 202517 minSeason 21Ep. 18

നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു : ഒരു ബുള്ളേ ഷാ ഗാനത്തെക്കുറിച്ച് 17/ 2025

ബുള്ളേ നിസ്‌ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ആബിദ പർവീൺ പാടിയ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ...

Mar 26, 202523 minSeason 21Ep. 17

ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം: ഒരു ജോർജിയൻ പള്ളിയനുഭവം From the Archive of Dilli Dali 16/2025

ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്ഥനാവേളയിൽ കേട്ട അറാമിക് ഭാഷയിലുള്ള മാസ്മരികഗാനമാണ് ഈ പോഡ്‌കാസ്റ്റിലുള്ളത്.

Mar 24, 20258 minSeason 21Ep. 16

ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത് : മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം 15/2025

സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്

Mar 19, 202515 minSeason 21Ep. 15

സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, പ്രത്യേക സ്വാദൊന്നുമില്ല : മാധവിക്കുട്ടി : ലോകവനിതാദിനപോഡ്‌കാസ്റ്റ് 14/2025

' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുടെ 2025 ലോകവനിതാദിന പോഡ്‌കാസ്റ്റ് .സ്വീകരിച്ചാലും

Mar 08, 202511 minSeason 21Ep. 14

ഒരോട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും : FROM THE ARCHIVES OF DILLI DALI PODCAST 13/ 2025

2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്‌കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്‌കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീരാവുന്ന മതഭ്രാന്താണ്‌ ദില്ലി കണ്ടത്. ദൈവം വിളിക്കുമ്പോൾ ഞാൻ അങ്ങു പോകും "ഞങ്ങൾ മുറിവുണങ്ങുന്ന ഒരു പച്ചമരുന...

Mar 02, 20257 minSeason 21Ep. 13

കവിതയായിരുന്നു ആ ജീവിതം : ഡോ . ദേശമംഗലം രാമകൃഷ്ണൻ ചെയ്ത വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണം 12/2025

അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Mar 02, 202543 minSeason 21Ep. 12

അമേരിക്കയും യൂറോപ്പും : വർത്തമാനം , ഭാവി : Senior journalist T.K. Arun on the post-Trump-2 world 11/2025

മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും ഇക്കണോമിക് ടൈംസ് പത്രത്തിന്റെ മുൻ എഡിറ്ററുമായ ടി .കെ . അരുൺ രണ്ടാം ട്രമ്പ് വരവിനുശേഷമുള്ള ലോകരാഷ്ട്രീയവും അതിനെ നയിക്കുന്ന സാമ്പത്തികാവസ്ഥകളും വിശദമായി , ആഴത്തിൽ , മൗലികതയോടെ വിലയിരുത്തുന്നു. ജർമ്മൻ തിരഞ്ഞെടുപ്പുഫലത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം.

Feb 25, 202535 minSeason 21Ep. 11

ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു : ആനന്ദും അമൃത് ലാലും തമ്മിലുള്ള സംഭാഷണങ്ങൾ : പുസ്തകാവലോകനം 10/2025

ഈ ലക്കം ദില്ലി -ദാലി ഒരു പുസ്തകാവലോകനമാണ്.മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരൻ ആനന്ദുമായി അമൃത്‌ ലാൽ നടത്തിയ മൂന്ന് ദീർഘസംഭാഷണങ്ങളുടെ സമാഹാരമായ 'ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു' എന്ന പുതിയ പുസ്തകത്തിന്റെ വായനാനുഭവമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Feb 25, 202523 minSeason 21Ep. 10

World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025

റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ . സി . ബോസും നിക്കോള ടെസ്‌ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്‌ല , ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് ...

Feb 13, 202513 minSeason 21Ep. 9

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു : 1953 ൽ വി .ടി . ഭട്ടതിരിപ്പാട് എഴുതിയ ലേഖനം 8/2025

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു ഇന്ന്, ഫെബ്രുവരി 12, വി ടി ഭട്ടതിരിപ്പാടിന്റെ ചരമദിനമാണ്.1953 ൽ അദ്ദേഹം എഴുതിയ ലേഖനമാണ് 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു'.വി .ടി യ്ക്കുള്ള ആദരസൂചകമായി ആ ലേഖനം പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലിയിൽ അവതരിപ്പിക്കുന്നു .സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ

Feb 12, 20259 minSeason 21Ep. 8

ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമോ ? ഡൽഹി തിരഞ്ഞെടുപ്പുഫലവും ഇന്ത്യയും Interview with Manoj Menon 7/2025

2025 ഫെബ്രുവരി എട്ടാം തീയതി ആം ആദ്‌മി പാർട്ടിയുടെ അസ്തമയദിനമാണോ ?'ഡൽഹി നിയമസഭാതിരഞ്ഞെടുപ്പുഫലവും ഇന്ത്യൻ രാഷ്ട്രീയവും' :മാതൃഭൂമിയുടെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ ദില്ലി ദാലിയ്ക്കു നൽകിയ അഭിമുഖസംഭാഷണത്തിൽ വിലയിരുത്തുന്നു

Feb 09, 202534 minSeason 21Ep. 7

കൊലയും സംഗീതവും: നാസി തടങ്കൽ പാളയത്തിൽ കൂട്ടക്കുരുതിയ്ക്ക് സംഗീതപശ്ചാത്തലം A podcast on Anita Lasker 06/2025

വാക്കിലും മനസ്സിലും പാരുഷ്യം പെരുകുമ്പോൾ ഒരു ഇരുണ്ട പോഡ്‌കാസ്റ്റ്. നാസി തടങ്കൽ പാളയത്തിൽ മനുഷ്യരെ ജീവനോടെ ചൂളകളിൽ കത്തിക്കുമ്പോൾ അവരുടെ നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ പാളയത്തിൽ സംഗീതം അവതരിപ്പിക്കേണ്ടിവന്ന ഒരു ദുരന്തസംഘമുണ്ടായിരുന്നു. അതിൽ കൗമാരക്കാരിയായ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു, അനീറ്റ ലാസ്‌കർ. Cello വാദകയായിരുന്ന ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ 99 വയസ്സായി. അവരുടെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് . 'കൊലയും സംഗീതവും'. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹത്തോടെ എസ് . ഗോപാലകൃ...

Feb 05, 202511 minSeason 21Ep. 6

മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ : 2025 ജനുവരി 30 പോഡ്‌കാസ്റ്റ് 05/2025

2025 ലെ ജനുവരി 30 പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട. സനാതനിയെ വധിച്ച ഹിന്ദുത്വരാഷ്ട്രീയമാണ് നാരായണഗുരു സനാതനിയാണോ അല്ലയോ എന്ന ചർച്ച നടക്കുന്ന രാഷ്ട്രീയകേരളത്തി...

Jan 29, 202523 minSeason 21Ep. 5

ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്‌കാസ്റ്റ് / D. Ashtamoorthy 04/2025

ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ...

Jan 17, 202535 minSeason 21Ep. 4

2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? Interview with Amrith Lal 03/2025

പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്‌മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്‌ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്‌മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീക്ഷിക്കുന്നത് ? Hindustan Times ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാൽ ദേശീയ രാഷ്ട്രീയം ആഴത്തിൽ ...

Jan 13, 202532 minSeason 21Ep. 3

ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും 02/2025

ജസ്റ്റിൻ ട്രൂഡോയുടെ രാജിയും കാനഡയും പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് എന്ത് സാമ്പത്തിക ആഭ്യന്തര രാഷ്ട്രീയ ആഗോള സമ്മർദ്ദങ്ങളാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയ്ക്കു പിന്നിൽ. ഒരവലോകനം . സ്‌നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 08 Jan 2025

Jan 08, 202516 minSeason 21Ep. 2
For the best experience, listen in Metacast app for iOS or Android