ജി . വേണുഗോപാൽ : 36 പാട്ടുവർഷങ്ങൾ 36 ചോദ്യങ്ങൾ - podcast episode cover

ജി . വേണുഗോപാൽ : 36 പാട്ടുവർഷങ്ങൾ 36 ചോദ്യങ്ങൾ

Dec 04, 202032 minSeason 5Ep. 12
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

സൗമ്യം എന്നു പേരുള്ള ഒരു താഴ്വരയിലെ നദി പോലെയാണ് ജി . വേണുഗോപാലിന്റെ പാട്ട് . അദ്ദേഹം പാടിത്തുടങ്ങിയിട്ട് 36 വർഷങ്ങളായി 2020 ൽ . ദില്ലി -ദാലി യിൽ ആ പാട്ടുവർഷങ്ങളെ കുറിച്ച്  ജി .വേണുഗോപാൽ 36 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. കൗതുകകരങ്ങളായ മറുപടികൾ ....

ചോദ്യങ്ങളിൽ ചിലത് ഇവയാണ് ...

1 . യേശുദാസും ജയചന്ദ്രനും പാടിയ ഓരോ ഗാനങ്ങൾ പാടാൻ സാധിച്ചിരുന്നെങ്കിൽ ഏതു ഗാനങ്ങൾ തെരഞ്ഞെടുക്കും ?

2 . ദേവരാജൻ , ബാബുരാജ് , രാഘവൻ മാഷ് , ദക്ഷിണാമൂർത്തി : ഇവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ആരെ തെരഞ്ഞെടുക്കും ?

3 .  വേണുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം ഗാനം ?

4 . രവീന്ദ്രനും ജോൺസണും പത്തിൽ നിന്നും മാർക്കിട്ടാൽ ?

5 . ജാനകി , സുശീല , മാധുരി : ഇഷ്ടക്രമം ? ചിത്രയുടെ കൂടെ പാടുമ്പോൾ ?

6 . മുക്കാലാ മുക്കാബല പാടാൻ അഭ്യർത്ഥിച്ചാൽ ?

7 . റാഫി , മുകേഷ് , കിഷോർകുമാർ , എസ് പി ബാലസുബ്രഹ്മണ്യം ...അഭിപ്രായം ?

8 . ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ , എം ഡി രാമനാഥൻ : ആരെയാണ് കൂടുതൽ പ്രിയം 

9 . അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഒരു ഗായകന്റെ പേര് പറയാമോ ?

10 . എം ജി ശ്രീകുമാറിന്റെ ഇഷ്ടഗാനം ?

11 . സിനിമയിൽ ചതിക്കപ്പെട്ടിട്ടുണ്ടോ ?

 12 . വേണുവിനെ  സ്ത്രീകൾക്ക്  ഇത്രമാത്രം ഇഷ്ടമാകാനുള്ള കാരണം എന്തായിരിക്കണം ? 


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി 02 ഡിസംബർ 2020 

For the best experience, listen in Metacast app for iOS or Android