ജീനിബാബയുടെ പൂച്ചകൾ Dilli Dali 7/2021 - podcast episode cover

ജീനിബാബയുടെ പൂച്ചകൾ Dilli Dali 7/2021

Jan 20, 202110 minSeason 6Ep. 7
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

പൂച്ചകളാണ് ഇന്നത്ത പോഡ്‌കാസ്റ്റിൽ നിറയേ .

ഫിറോസ് ഷാ തുഗ്ലക്കിന്റെ നഗരവും കോട്ടകൊത്തളവും ഡൽഹി എന്നേ മറന്നു . അദൃശ്യനായ ജീനി ബാബയും ജിന്നിന്റെ പൂച്ചകളും മാത്രം ഇപ്പോൾ . അവർ ചരിത്രാതീതർ....ദൈവം കറുത്ത മണ്ണാൽ മനുഷ്യനെ സൃഷ്ടിച്ചു . അതിനും മുൻപേ തീയിന്റെ പുകയില്ലാത്ത നാളത്തിൽ നിന്നും അദൃശ്യനായ ജിന്നുകളെ സൃഷ്ടിച്ചു. നാം കാണാത്തതു കാണുന്ന പൂച്ചകൾ ജീനിബാബയെ കാണുന്നു.  നിങ്ങളുടെ ജീവിതത്തിലെ പ്രണയാഭിലാഷങ്ങൾ ഇനിയും പൂവണിയുന്നില്ലെങ്കിൽ ബാബയും പൂച്ചകളും നിങ്ങളെ സഹായിക്കാൻ ഈ പുരാതനകൾക്കെട്ടുകൾക്കിടയിൽ കാത്തിരിക്കുന്നു. ബഷീർ സംസാരിച്ചിരുന്ന പ്രണയത്തിന്റെ ഒരു ജിന്നും , ഓ വി വിജയനോട് സംസാരിച്ചിരുന്ന പൂച്ചകളും വരുന്ന ഒരു പോഡ്കാസ്റ്റ് .

'ഇല്ലെനിക്കാവില്ലങ്ങാൻ ,

വലം വെച്ചു

വല്ലാതെയെന്നെ യലട്ടുന്നോരീപ്പൂച്ച ...

കാലിൽ കുരുങ്ങും കയർ ....

പോഡ്കാസ്റ്റ് കേട്ടു നോക്കൂ ..'


സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 19 ജനുവരി 2021

dillidalipodcast.com

For the best experience, listen in Metacast app for iOS or Android