മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി - podcast episode cover

മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി

Dec 10, 202016 minSeason 5Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

"ഞാൻ നഗരത്തെ നോക്കി .

പുഞ്ചിരിച്ചു .

എന്നിട്ട് പതുക്കെ നഗരത്തിലേക്ക് കയറി .

ഹോ ! ഇവിടെ ആർക്ക് ജീവിക്കാൻ കഴിയും എന്ന് ഞാൻ അത്ഭുതപ്പെട്ടു.

എന്നിട്ട് ഞാനൊരിക്കലും തിരിച്ചുപോയില്ല "

പ്രിയ സുഹൃത്തേ

ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദി കവി

മംഗലേഷ് ഡബ്‌റാളിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സുഹൃത്തും കവിയുമായ സച്ചിദാനന്ദൻ നടത്തുന്ന ആദര പോഡ്കാസ്റ്റ് ആണിത്.

ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ഒരു കുറിയരൂപം . എന്നാൽ ഇന്ത്യയിലെ കവികളിൽ പ്രമുഖൻ .

അത്ഭുതകരമായ തനിമ . ഒരിക്കലും ഉറക്കെ ആ കവിത സംസാരിച്ചില്ല ...പക്ഷേ ഹിന്ദി കവിതയെ അദ്ദേഹം നവീകരിച്ചു ..

ഹൃദയ സ്പർശിയായ അനുസ്മരണം .

കൂടെ മംഗലേഷിന്റെ 'ദുഃസ്വപ്നം' , 'വീട്' എന്നീ കവിതകളുടെ മലയാളവിവർത്തനവും സച്ചിദാനന്ദൻ ചൊല്ലുന്നു .

പ്രീയപ്പെട്ട സച്ചിമാഷിന്‌ ദില്ലി -ദാലിയുടെ സ്നേഹം .

എസ് . ഗോപാലകൃഷ്ണൻ ,

ഡൽഹി

10 ഡിസംബർ 2020

For the best experience, listen in Metacast app for iOS or Android