അപകടകരമാം വിധം സത്യസന്ധനായിരുന്ന ഒരാൾ - podcast episode cover

അപകടകരമാം വിധം സത്യസന്ധനായിരുന്ന ഒരാൾ

Nov 23, 202029 minSeason 5Ep. 7
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description


പ്രിയ സുഹൃത്തേ ,

നാൽപത്തിയേഴാമത്തെ വയസ്സിൽ അവസാനിച്ചു  മൊഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് എന്ന ധീരജീവിതം . ഇന്നേക്ക് 75 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ആ മരണം.

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തി പ്രൊഫസ്സർ എം എൻ കാരശ്ശേരി ആ ജീവിതത്തെ നോക്കിക്കാണുകയാണ് ദില്ലി -ദാലി യ്ക്ക് നൽകിയ ഈ സംഭാഷണത്തിൽ .

കേരളീയരെ മതേതര -ജനാധിപത്യം എന്തെന്ന് പഠിപ്പിച്ച ഈ മുൻനിരക്കാരനെ നാം ഇന്ന് എങ്ങനെ ഇന്ത്യൻ പശ്ചാത്തലത്തിൽ  വിലയിരുത്തണം ?

എന്തായിരുന്നു അബ്ദുറഹ്‌മാന്റെ ഏറ്റവും വലിയ ധർമ്മസങ്കടം ?

ദൈവ-മത വിശ്വാസിയായ, കമ്മ്യുണിസ്റ്റ് അല്ലാതിരുന്ന , അദ്ദേഹത്തിൻറെ പ്രസ്സിലല്ലേ ആദ്യമായി മലയാളത്തിൽ കമ്മ്യുണിസ്റ് മാനിഫെസ്റ്റോ അച്ചടിച്ചത് ?

ഞാൻ പറയുന്നതാരും കേൾക്കുന്നില്ലല്ലോ എന്ന് ഗാന്ധിജി വിലപിക്കും മുൻപേ മരിച്ചയാൾ ....കോൺഗ്രസ്സുകാർ അദ്ദേഹത്തിൻറെ മുഖത്തു തുപ്പിയത് കണ്ടവരുണ്ട് ..കാരശ്ശേരി മാഷ്  പറയുന്നു ...

കെപി കേശവമേനോൻ രാജാജിയോടും , ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഗാന്ധിജിയോടും , ജയപ്രകാശ് നെഹ്രുവിനോടും പറഞ്ഞ ഓരോ വലിയ  'NO- വേണ്ടാ  ' ഉണ്ടായിരുന്നു ..അത് എന്താണ് ?

ഒരു ഷേക്സ്പീരിയൻ ദുരന്ത കഥാപാത്രത്തെ പോലെ ജീവിച്ചു മരിച്ച അദ്ദേഹത്തിനുള്ള ഈ സ്മൃതിപൂജ പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതിൽ ദില്ലി -ദാലി പോഡ്കാസ്റ്റ് അഭിമാനിക്കുന്നു

കേട്ടാലും ആ വീരസ്മരണകൾ

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

23 November 2020, New Delhi

For the best experience, listen in Metacast app for iOS or Android