സമരഭൂമിയുടെ ആരോഗ്യം Dilli Dali 2/2021 - podcast episode cover

സമരഭൂമിയുടെ ആരോഗ്യം Dilli Dali 2/2021

Jan 08, 202141 minSeason 6Ep. 2
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

ചാരുകസേരയിൽ കിടന്നു കേൾക്കാവുന്ന ഒരു പോഡ്കാസ്റ്റ് അല്ല ഇത് .

നിങ്ങൾ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ സമരം ചെയ്യുന്ന കർഷകർ കടന്നുപോകുന്ന ദുരിതം നിങ്ങളുടെ മന:സ്സാക്ഷിയെ ഉലയ്ക്കാതെ നിവൃത്തിയില്ല .

പതിനെട്ടുകിലോമീറ്റർ നീളത്തിലാണ് ഡൽഹി -ഹരിയാന അതിർത്തിയിലെ സമരരംഗം .

ഈ കടും ശൈത്യത്തിൽ , മഴയിൽ , സമരം ചെയ്യുന്ന പതിനായിരങ്ങളിൽ 40 ശതമാനം സ്ത്രീകളാണ്. ഉറങ്ങാൻ , ടോയ്‌ലെറ്റിൽ പോകാൻ , സൗകര്യങ്ങളിലല്ല ....ട്രാക്ടർ ആണ് ഭവനം . വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ പോകുന്നു ..

അൻപതുപേർ ഇതിനോടകം മരിച്ചുകഴിഞ്ഞു . അതിർത്തിയിൽ 24 ബാരിക്കേഡുകൾ ....ആംബുലൻസുകൾക്ക് പോകാൻപോലും വഴി തുറക്കില്ല ...

സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സമരം.

ജൻ സ്വാസ്ഥ്യ അഭിയാൻ സമരഭൂമിയിൽ  നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ പൊതുജനാരോഗ്യ പ്രവർത്തകനായ  വി ആർ രാമൻ വിശദീകരിക്കുന്നു .

ഓരോ ഇന്ത്യാക്കാരനും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ്  


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി , 08 ജനുവരി 2021 

For the best experience, listen in Metacast app for iOS or Android