കവ്വാലിയും ഒരു പോക്കറ്റടിക്കാരനും Dilli Dali 9/2021 - podcast episode cover

കവ്വാലിയും ഒരു പോക്കറ്റടിക്കാരനും Dilli Dali 9/2021

Jan 23, 202122 minSeason 6Ep. 9
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

നീത്‌ഷെയുടേതു പോലെയുള്ള മീശ വിരലാൽ വകഞ്ഞു മാറ്റി, ഒരു കവിൾ ചായ മോന്തിയിട്ട്  അയാൾ എന്നോടു പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പോകുന്നയാളിന് ഒരു സൂചിയിൽ നൂൽ നൂൽക്കാൻ കൊടുത്താൽ മതി അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് .

ഡൽഹിയിലെ നിസ്സാമുദ്ദീൻ ദർഗ്ഗയിലെ ഒരു കവ്വാലി സംഗീത സായാഹ്നത്തിൽ ഞാൻ പരിചയപ്പെട്ട അസാധാരണനായ ഒരു പോക്കറ്റടിക്കാരനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ് .

അയാൾ എന്നോട് പറഞ്ഞു 'നിങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ നല്ലരീതിയിൽ  പ്രാർത്ഥിക്കുവാൻ മറന്നു പോകുന്ന ഒരു തമോബിന്ദുവുണ്ട്...മറ്റൊരാൾക്ക് നിങ്ങളുടെ പോക്കറ്റടിക്കാനുള്ള അവസരം മാത്രമാണത് ". ഞാൻ ഒരവിശ്വാസിയാണെന്നു പറഞ്ഞപ്പോൾ , അയാൾ പറഞ്ഞു അവിശ്വാസിയുടെ പോക്കറ്റടിക്കാൻ പറ്റില്ല , കാരണം ഇഹലോകത്തിൽ മാത്രം ശ്രദ്ധയുള്ള വിഡ്ഢിയാണ് നിങ്ങൾ എന്ന് .

ഈ പോഡ്‌കാസ്റ്റിൽ തുർക്കി സൂഫി പുല്ലാങ്കുഴൽ സംഗീതവും , ഉസ്താദ് അസീസ് അഹമ്മദ് ഖാൻ വാർസി, ഉസ്താദ് അസ്‌ലം സാബ്‌റി എന്നിവരുടെ കവ്വാലികളും സംഗീതഖണ്ഡങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട് .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 23 ജനുവരി 2021

dillidalipodcast.com

For the best experience, listen in Metacast app for iOS or Android