Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

നാളൈ നമതേ Dilli Dali 51/2021

നാളെ നമ്മുടേതാണ്, നാളൈ നമതേ! മുത്തുവേൽ കരുണാനിധി മകൻ സ്റ്റാലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . സംസാരിക്കുന്നത് MK സ്റ്റാലിനുമായി പലപ്പോഴും ഇടപഴകിയിട്ടുള്ള, തമിഴ്‌രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന പത്രപ്രവർത്തകൻ അരുൺ ജനാർദ്ദനനാണ്. അരുൺ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ചെന്നൈയിലെ അസിസ്റ്റൻറ് എഡിറ്ററാണ്. അഴഗിരി , കനിമൊഴി തുടങ്ങിയ മനോഹര തമിഴ് പേരുകൾ മക്കൾക്കു കൊടുത്ത കരുണാനിധി 1950 ൽ എന്തേ ഒരാൺകുട്ടിയ്ക്ക് സ്റ്റാലിൻ എന്നു പേരിട്ടു ? പതിനൊന്നുവയസ്സിൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അയാളുടെ ക്ഷമാപൂർവ്വമ...

May 09, 202126 minSeason 7Ep. 25

വീണയുടെ സഹസ്രശ്രദ്ധകൾ Dilli Dali 50/2021

വീണയുടെ സഹസ്രശ്രദ്ധകൾ : ഒരു അഹിർ ഭൈരവ് കേൾവി അനുഭവം കുറച്ചുകൊല്ലങ്ങൾക്കുമുൻപ് ഏതൻസിൽ പോയപ്പോൾ പ്ലേറ്റോ ശിഷ്യന്മാരുമായി ഉലാത്തിയിരുന്ന ഉദ്യാനത്തിൽ പോകാനിടയായി . ആ ഉദ്യാനത്തിലൂടെ നടക്കുമ്പോഴാണ് നൂറ്റാണ്ടുകൾക്കു മുൻപ് പ്ലേറ്റോ ശിഷ്യന്മാരോട് മാതൃകാ റിപ്പബ്ലിക്കിൽ സംഗീതം വേണമോ എന്ന് ചർച്ച ചെയ്തത് . ഞാൻ ആ പാർക്കിലൂടെ നടക്കുമ്പോൾ അശരണനായ ഒരു യാചകഗായകൻ ഒരു ബെഞ്ചിലിരുന്ന് ഗിറ്റാർ വായിക്കുന്നുണ്ടായിരുന്നു. പ്ലേറ്റോയ്ക്കുള്ള മറുപടി ആണോ അത് . ഇന്നലെ രാവിലേ നടക്കുമ്പോൾ വീണ സഹസ്രബുദ്ധേ ആദ്യത്തെ മുപ്പതുസെക്കന്...

May 07, 202115 minSeason 7Ep. 24

ബംഗ്ലാ അസ്മിത അപരാജിത Dilli Dali 49/2021

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുഫലത്തെ ആഴത്തിൽ അവലോകനം ചെയ്ത് മനോജ് മേനോൻ സംസാരിക്കുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ താൽപര്യം ഉണ്ടെങ്കിൽ ഉറപ്പായും കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് . ഡൽഹിയുടെയും പ്രധാന്മന്ത്രിയുടേയും അമിത് ഷായുടേയും അതിരുകളില്ലാത്ത ശ്രമങ്ങളെ ഒരു സ്ത്രീ ഒറ്റക്കെങ്ങിനെ പരാജയപ്പെടുത്തി ? എങ്ങനെ മമത ബാനർജി തെരഞ്ഞെടുപ്പിനെ അടിമുടി രാഷ്ട്രീയപോരാട്ടമാക്കി മാറ്റി ? ആദ്യഘട്ടങ്ങളിൽ ബിജെപി കാണിച്ചിരുന്ന മേൽക്കൈ എങ്ങനെ ഇല്ലാതായി ? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതൽക്കുള്ള ഹിന്ദു -മുസ്‌ലിം വൈരം എന്ന വിരുദ്ധച...

May 04, 202134 minSeason 7Ep. 23

രാജൻ ഭയ്യാ സാജനെ മാത്രമല്ല ഒറ്റയ്ക്കാക്കിയത് Dilli Dali 46/2021

പ്രിയസുഹൃത്തേ , ബനാറസിലെ ഗംഗയിൽ ഇന്നലെ കണ്ണീരാകണം ഒഴുകിയത് . ബനാറസ് കബീറിന്റെ നാടാണ് . ശ്രീബുദ്ധന് ചിന്തയിലെ വിപ്ലവം തോന്നിപ്പിച്ച നാടാണ് ...എപ്പോഴും പണ്ഡിറ്റ് രാജൻ മിശ്ര പറയുമായിരുന്നു തങ്ങളുടെ സംഗീതത്തിൽ ആത്മീയത ഉണ്ടെങ്കിൽ അത് വിവിധധർമ്മപദ്ധതികളുടെ ജുഗൽബന്ദിയാണെന്ന്. എഴുപതുവയസ്സ് പണ്ഡിറ്റ് രാജൻ മിശ്ര അരങ്ങിൽ നിന്നും പിരിയേണ്ട പ്രായമായിരുന്നില്ല . അപാരമായ ശബ്ദസംസ്കാരവും , സംഗീതസംസ്കാരബോധവും , ലാവണ്യഭംഗിയും ഇപ്പോഴും അദ്ദേഹം പാടുമ്പോൾ ഉണ്ടായിരുന്നു . ഈ കെട്ടകാലത്തായിരുന്നില്ല എങ്കിൽ അദ്ദേഹം ഒരാഴ്...

Apr 26, 202123 minSeason 7Ep. 20

പുസ്തകവും മനുഷ്യനും : ലോകപുസ്തകദിനപോഡ്‌കാസ്റ്റ് Dilli Dali 45/2021

പ്രിയ സുഹൃത്തേ, ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ". പ്ലേറ്റോയുടെ ഡയലോഗിൽ അദ്ദേഹം പറഞ്ഞു : 'എഴുത്ത് മനുഷ്യന്റെ ഓർമ്മിക്കാനുള്ള ശേഷി നശിപ്പിക്കുന്നു. പുസ്തകങ്ങൾ വരക്കപ...

Apr 23, 202112 minSeason 7Ep. 19

ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ Dilli Dali 43/2021

ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ കോവിഡ് കാലത്തെ പൈതൃകചിന്തകൾ ഇന്നലെ ലോകപൈതൃകദിനമായിരുന്നു ചരിത്രം ഓർമ്മയാണ് . ചരിത്രസ്മാരകം ഓർമ്മയുടെ ഇടമാണ് . സ്ഥാപനം എന്നുഞാൻ വിളിക്കില്ല . സ്ഥാപനം സ്ഥിരമാണ് , സ്ഥാപിക്കപ്പെട്ടത് ...സ്മാരകം സ്മരണയുടെ ഇടമാണ് . സ്മരണ ചരമാണ് , അചരമല്ല. ഇത് കോവിഡ് കാലം. എല്ലാചരിത്രസ്മാരകങ്ങളും ലോകത്തിൽ അടഞ്ഞുകിടക്കുകയാണ്. കാഴ്ചബംഗ്ളാവിൽ അടക്കപ്പെട്ട ഒരു വന്യമൃഗമാണ് കോവിഡ് കാലത്തെ വീട്ടിനുള്ളിൽ അടക്കപ്പെട്ട മനുഷ്യൻ . മൃഗശാലയിലെ പുലിയുടെ ഓർമ്മയുടെ പടലങ്ങളിൽ ഒരു മങ്ങിയ നദി ...ഒരു മങ്ങി...

Apr 19, 202112 minSeason 7Ep. 18

അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ Dilli Dali 40/2021

പെരുമാൾ മുരുഗൻ എഴുതിയ അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ ഏപ്രിൽ 14 : ബാബാ സാഹേബ് , പെരുമാൾ മുരുഗൻ , ടി എം കൃഷ്ണ ഈ ലക്കം ദില്ലി ദാലി ശ്രീ ടി എം കൃഷ്ണയുമായി ഒരു സംഭാഷണമാണ് 1 . എന്തുകൊണ്ട് അംബേദ്കറെ കുറിച്ച് ഒരു കാവടിചിന്ത് ? 2 .കർണാടകസംഗീതം അംബേദ്കറിനോട് എങ്ങനെ പ്രതികരിച്ചിരുന്നു ? 3 . അശോക ചക്രവർത്തി മുതൽ , ശ്രീ നാരായണഗുരു വഴി , ഭരണഘടനയുടെ മുഖമൊഴി വഴി അംബേദ്‌കർ കാവടിച്ചിന്ത് വരെ : എങ്ങനെ ഈ ചിന്താരീതിയോട് കർണാടകസംഗീതപദ്ധതി എങ്ങനെ പ്രതികരിക്കുന്നു ? 4 . ടി എം കൃഷ്ണ , താങ്കൾ ഒറ്റയ്ക്കാണെന...

Apr 14, 202124 minSeason 7Ep. 16

നമുക്കിടയിലെ ഒരിക്കലും മരിക്കാത്ത റാസ്പുട്ടിൻ Dilli Dali 39/2021

റഷ്യയ്ക്കു മാത്രം അവകാശപ്പെട്ടതല്ല റാസ്പുട്ടിൻ . എല്ലാ ലോകാധികാരസ്ഥാനങ്ങളിലും അയാൾക്ക് അനശ്വരമായ ഇടമുണ്ട്. വ്യക്തിയിലും , കുടുംബത്തിലും , രാഷ്ട്രത്തിലും അയാൾ കടന്നുവരാം . 1978 ൽ Boeny M എന്ന ഗായകസംഘം ഈ ഗാനം പാടുമ്പോൾ ധീരേന്ദ്ര ബ്രഹ്മചാരി ഡൽഹിയിൽ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം ...അതിനും എത്രയോ മുൻപ് മാഡം ബ്ലാവാതസ്‌കി എന്ന റഷ്യക്കാരി AO ഹ്യുമിനെ മന്ത്രവാദത്താൽ മയക്കിയതും നമുക്കറിയാം . ബാബാ രാംദേവിനെ നമുക്കറിയാം . ഒരു കമ്മ്യൂണിസ്റ്റുകാരൻ ജീവിതാശങ്കകളിൽ ജ്യോതിഷിയെക്കാണാൻ റാസ്പുട്ടിൻ അവിടെയുണ്ട് ......

Apr 12, 202120 minSeason 7Ep. 15

നാം മീൻ തൊട്ടുകൂട്ടുമ്പോൾ Dilli Dali 38/2021

കടലിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് വലകളാൽ ഒരുദിവസം അഞ്ഞൂറു തവണ ഭൂമിയെ പൊതിയാം എന്നതറിയുക . ആഴക്കടൽ ഭീമൻ മൽസ്യബന്ധനക്കമ്പിനികൾ സമുദ്രവ്യവസ്ഥയെ തകർക്കുന്നതെങ്ങനെ ? Ali Tabrizi സംവിധാനം ചെയ്ത Seaspiracy എന്ന ശക്തമായ Documentary യെക്കുറിച്ചൊരു പോഡ്കാസ്റ്റ്. ഭീമൻ ആഴക്കടൽ കമ്പനികളെ വെല്ലുവിളിക്കുന്ന ഒരു സിനിമ . കരയിൽ ജീവിക്കുന്ന കോടിക്കണക്കിനുജീവികളിൽ ഒന്നുമാത്രമായ മനുഷ്യന് സമുദ്രത്തിന്റെ അഗാധവും അമേയവുമായ ജീവിതവ്യവസ്ഥയെ അടിമുടി അട്ടിമറിക്കാൻ എന്തവകാശമാണുള്ളത് ? ആയിരക്കണക്കിനു ഡോൾഫിനുകളെ ക...

Apr 09, 202114 minSeason 7Ep. 14

പി ബാലചന്ദ്രന് ആദരം : ചലച്ചിത്രസംവിധായകൻ രാജീവ് രവി സംസാരിക്കുന്നു

ചലച്ചിത്രവേദിയിൽ നിൽക്കുമ്പോൾ നാടകം മനസ്സിൽ കൊണ്ടുനടന്ന നടൻ..ബാലേട്ടന്റെ ജീവിതത്തെ രാജീവ് രവി നോക്കാൻ ശ്രമിക്കുന്നു . പി ജെ ആന്റണിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കാലം , കമ്മട്ടിപ്പാടത്തിന്റെ ആശയം രൂപപ്പെടുന്നതുമുതൽ ബാലേട്ടൻ ചെയ്ത സംഭാവനകൾ .അദ്ദേഹത്തിൻറെ അഭിനയത്തിന്റെ പ്രത്യേകതകൾ , വിവിധസംസ്കാരങ്ങളിലേക്കുള്ള അദ്ദേഹത്തിൻറെ വേരുകൾ , അന്നയും റസൂലിലും അഭിനയിച്ച സമയം , അദ്ദേഹം എഴുതാതെ പോയ നാടകങ്ങൾ ...മലയാളനാടകവേദിയിലെ കഷ്ടപ്പാടുകൾ സിനിമയിലേക്കു തള്ളുന്ന പ്രതിഭാശാലികൾ , വെറുതേ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ...

Apr 05, 202118 minSeason 7Ep. 13

യേശു ഉയിർത്തെഴുന്നേറ്റോ ?വിശ്വാസം, അതല്ലേ എല്ലാം Dilli Dali 35/2021

യേശു ഉയിർത്തെഴുന്നേറ്റോ ? വിശ്വാസം, അതല്ലേ എല്ലാം ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ച് ദാർശനികൻ വിറ്റ്‌ഗെൻസ്റ്റെയിൻ നടത്തിയ ഭാഷാലീലയെ ചുറ്റിപ്പറ്റി ഒരു ഈസ്റ്റർ പോഡ്കാസ്റ്റ് വിചാരം. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരുന്നില്ല എങ്കിൽ ? മറ്റേതൊരു ലോകഗുരുവിനെപ്പോലെയും ആ മൃതശരീരം ജീർണ്ണിക്കുമായിരുന്നു ... എങ്കിൽ നാം ഒറ്റയ്ക്കാകുന്ന വേളയിൽ സഹായിക്കാനായി അദ്ദേഹത്തിന് വരാൻ കഴിയില്ലായിരുന്നു ... പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിയുമെങ്കിൽ headphones ഉപയോഗിച്ചുകേൾക്കുക . സംഗീതം : Gustav Mahler : The Resur...

Apr 04, 20219 minSeason 7Ep. 12

യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച Dilli Dali 34/2021

യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച: ഒരു സംഗീതശിൽപത്തെക്കുറിച്ചൊരു പോഡ്കാസ്റ്റ് ഇന്ന് ദുഃഖവെള്ളി . 1724 ൽ സെബാസ്റ്റ്യൻ ബാഹ് (Johann Sebastian Bach ) എന്ന സംഗീതജ്ഞൻ തന്റെ സംഗീതശിൽപത്തിൽ പാടി യേശു ആ വെള്ളിയാഴ്ച അതീവശ്രദ്ധാലുവായിരുന്നു എന്ന് . അതീവശ്രദ്ധാലു ! ഈ പോഡ്കാസ്റ്റ് ചെയ്യുമ്പോൾ ആ വാക്കിൽ ഞാൻ തങ്ങിനിൽക്കുന്നു . ക്രൂശാരോഹണത്തെ സംബന്ധിച്ച് എഴുതപ്പെട്ട എക്കാലത്തെയും മഹത്തായ സംഗീതശിൽപം : St John Passion എന്ന സംഗീതശിൽപം. പിലാത്തോസും ബറാബ്ബാസും മുൾക്കിരീടമണിഞ്ഞ യേശുവും വിധിമുറിയും കടന്നുവരുന്ന...

Apr 02, 202111 minSeason 7Ep. 11

സർവ്വേഫലങ്ങൾക്കുശേഷമുള്ള കേരളരാഷ്ട്രീയം Dilli Dali 33/2021

ഒരു തെരഞ്ഞെടുപ്പു സർവ്വേ പരാജയമാകുന്നതെപ്പോൾ ? പ്രത്യക്ഷമല്ലാത്ത അടിയൊഴുക്കുകൾ സർവ്വേയിൽ പ്രതിഫലിക്കുമോ ? എല്ലാ സർവ്വേകളും പറയുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നും ഒരു ഇടതനുകൂല ചായ്‌വ് വ്യക്തമാണെന്നാണ് . ഇത് ശരിയാണെങ്കിൽ അത് കേരള രാഷ്ട്രീയത്തേയും മുസ്‌ലിം ലീഗിനേയും UDF നേയും എങ്ങനെ സ്വാധീനിക്കും ?, മാറ്റിത്തീർക്കും ? UDF ന് ഒരു വലിയ പരാജയം സംഭവിച്ചാൽ UDF തള്ളപ്പെടുന്ന അഗാധപ്രതിസന്ധിയുടെ വ്യാപ്തി എന്താണ്? ദേശീയതലത്തിൽ ദിനംപ്രതി ദുർബ്ബലമാകുന്ന കോൺഗ്രസ്സിനെ മതന്യൂനപക്ഷങ്ങൾ കേരളത്തിൽ എങ്ങനെ ബദലായിക്കാ...

Mar 30, 202130 minSeason 7Ep. 10

2021 ലേത് ശ്‌മശാന ഹോളി Dilli Dali32/2021

ഡൽഹി അതിർത്തിയിൽ സമരരംഗത്തുള്ള കർഷകർക്കായി ഒരു ഹോളി പോഡ്കാസ്റ്റ് . രംഗ്ഭരി ഏകാദശിയുടെ അടുത്ത ദിവസം ഞാൻ ബനാറസിലെ മണികർണ്ണികാ ഘാട്ടിലെ കത്തുന്നചിതകൾക്കു നടുവിൽ ചിദംബരശിവന്റെ ചിതാഭസ്മഹോളി കാണാനിടയായി. നിറങ്ങളില്ല . പൂക്കളില്ല . ദൈവങ്ങളില്ല . മനുഷ്യരില്ല . ഭൂതങ്ങളോടൊത്ത് ഭസ്മത്തിൽ ഹോളിയാടുന്ന ചിദംബരശിവന്റെ നൃത്തം . ഡൽഹി അതിർത്തിയിൽ അനാഥമാകുന്നു എന്ന് നമുക്ക് തോന്നുമ്പോഴും ഉള്ളിലെ അഗ്നികെടാത്ത സമരഭൂമിയ്ക്ക് , നമ്മുടെ ജനാധിപത്യ ഉടുത്തുകെട്ടുകൾ അഴിഞ്ഞുവീണ് നഗ്നമാകുന്ന ഈ വേളയിൽ , ക്രൂദ്ധഗംഗയെ തലയിലേറ്റി...

Mar 29, 202114 minSeason 7Ep. 9

ലോകജലദിനവും മീനച്ചിലാറിന്റെ സ്വപ്നവും  Dilli Dali 30/2021

ലോകജലദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം! എഴുപത്തെട്ടുകിലോമീറ്റർ നീളമുള്ള മീനച്ചിലാർ ആരോഗ്യവത്തായി നിലനിൽക്കണമെങ്കിൽ മൂവായിരം കിലോമീറ്റർ വരുന്ന അനുബന്ധതോടുകൾക്ക് ജീവനുണ്ടാകണമെന്ന തിരിച്ചറിവിൽ നദീനാഡികളെ അന്വേഷിച്ചിറങ്ങിയ കുറേപ്പേരുടെ കഥ . എങ്ങനെ മരിച്ചതോടുകളിൽ ഒഴുക്കുണ്ടായി ? ജനകീയപങ്കാളിത്തം എങ്ങനെയുണ്ടായി ? ആര് എക്കൽ നീക്കി ? എങ്ങനെ മലരിക്കൽ ആമ്പൽതടാകം ഉണ്ടായി ? അയ്യായിരം ഏക്കർ തരിശുനിലത്ത് എങ്ങനെ കതിരണിഞ്ഞു ? കോട്ടയം പ്രദേശത്തെ ഭൂഗർഭജലസമ്പത്ത് എങ്ങനെ വർദ്ധിച്ചു ? പദ്ധതിയ്ക്ക് പ്രാദേശിക ഉടമസ്ഥത എങ...

Mar 22, 202115 minSeason 7Ep. 7

ഡൽഹിയുടെ ചിറകരിയുമ്പോൾ Dilli Dali 29/2021

ഡൽഹിയുടെ ചിറകരിയുമ്പോൾ പുതിയ രാഷ്ട്രീയനീക്കത്തെക്കുറിച്ച് ഒരു സംഭാഷണം : ഇക്കണോമിക് ടൈംസ് ഒപ്പീനിയൻ എഡിറ്റർ ടി കെ അരുൺ സംസാരിക്കുന്നു പുതിയ നിയമനിർമ്മാണം ഡൽഹിയിലെ ജനങ്ങളുടെ സ്വയംഭരണത്തിനുള്ള ജനാധിപത്യാവകാശങ്ങൾ അപഹരിക്കുകയാണോ ? ചില യൂറോപ്യൻ രാജ്യങ്ങളുടെ വലുപ്പമുള്ള ജനപദമാണ് ഡൽഹി, രണ്ടുകോടിയിലേറെ ജനങ്ങൾ പാർക്കുന്ന സ്ഥലം. അതിനെ വാഷിങ്ടൺ ഡിസിയെ കാണുന്നതുപോലെ കാണാൻ കഴിയുമോ ? ഷീലാ ദീക്ഷിതിന്റെ കാലത്ത് വാജ്‌പേയ് സർക്കാരിന്റെ സമീപനം എന്തായിരുന്നു ?മോദി സർക്കാരിന്റെ അമിതാധികാരകേന്ദ്രീകരണം ഉയർത്തുന്ന ഭീഷണി...

Mar 18, 202128 minSeason 7Ep. 6

അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും Dilli Dali 28/2021

അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും മൂന്നുവർഷങ്ങളായി ആ പെൺകടുവയെ മനുഷ്യൻ വേട്ടയാടാൻ പഠിപ്പിച്ചു . അവൾ അവനിയുടെ മകൾ എന്നറിയപ്പെട്ടു . നരഭോജിയായ 'അമ്മയെ സുപ്രീം കോടതിവിധിയാൽ വെടിവെച്ചുകൊല്ലുകയായിരുന്നു . അപ്പോൾ മനുഷ്യന് അറിയില്ലായിരുന്നു പത്തുമാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അവനിയ്ക്കുണ്ടായിരുന്നു എന്ന് . മനുഷ്യൻ കുഞ്ഞുങ്ങളെ എടുത്തുവളർത്തി . അമ്മക്കടുവയുടെ ഭാഗം മനുഷ്യൻ അഭിനയിച്ചു . വനത്തിൽ വേട്ടയാടാൻ പഠിപ്പിച്ചു . മൂന്നുവയസ്സായ മകൾ കടുവയെ മനുഷ്യൻ വനത്തിലേക്ക് തുറന്നുവിട്ടു . 48 മണി...

Mar 16, 202112 minSeason 7Ep. 5

കമല സുരയ്യയുടെ പ്രതിഷേധപ്രാർത്ഥനകൾ Dilli Dali 27/2021

പൂക്കളും കനികളും നിലംപതിക്കുന്നു . വാനമ്പാടിക്കൂടുകളും . ഓരോ മുട്ട തകരുമ്പോഴും മറ്റൊരു നാളെ ഛിദ്രിക്കപ്പെട്ട ഭ്രൂണം കണക്കെ വായ് തുറന്നവസാനിക്കുന്നു ........................................... പുരുഷാ , നീ യൂദാസാണ് നാളെ കോഴി കൂവുംമുമ്പ് നീ എന്നെ ഒറ്റുകൊടുക്കും ...................................... യുവപ്രഭാഷകാ മഴക്കാലത്തെ മരപ്പൂപ്പൽ പോലെ ആ വേദന എന്നിൽ വളരുന്നു . നീയെന്റെ ആരാണ് ? മിത്രമോ ശത്രുവോ ? ..................................... യാ അള്ളാഹ് ഇനിയെങ്കിലും എന്നെ ശിക്ഷിക്കുക നിന്നിലുമധികം ഞാനവനെ സ...

Mar 14, 202114 minSeason 7Ep. 4

പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും 26/2021

പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും പോപ്പ് ഫ്രാൻസിസിന്റെ ഇറാഖ് സന്ദർശനത്തിന്റെ സാമൂഹിക , സാംസ്കാരിക , രാഷ്ട്രീയ , സാമ്പത്തിക , മത മാനങ്ങളാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്. ക്രിസ്തീയസമൂഹങ്ങളിൽ പോപ്പ് നടത്തുന്ന സാംസ്കാരികഇടപെടലുകളുടെ പ്രത്യേകതകൾ എന്തൊക്കെ ? ഷിയാ -സുന്നി ലോകങ്ങളുമായുള്ള ഈ പോപ്പിന്റെ ഇടപെടലുകൾ 800 വർഷങ്ങൾക്കുമുൻപ് ഫ്രാൻസിസ് അസ്സീസ്സി ചെയ്ത ഇടപെടലുകളുമായി ഈ സന്ദർശനത്തിനുള്ള സമാനതകൾ , ലോകത്തിൽ പുതുതായി കണ്ടുവരുന്ന സംസ്കാരകൃസ്തീയതയിലെ ഇസ്‌ലാം വിരുദ്ധ ഭാവത്തെ പോപ്പ് അഭ...

Mar 10, 202128 minSeason 7Ep. 3

കവിയെ നാം എവിടെ കബറടക്കും ? Dilli Dali 25/2021

നാം പ്രത്യാശയെ നാട്ടുനനയ്ക്കുന്നു , തൊഴിലില്ലാത്തവരും തടവുപുള്ളികളും ചെയ്യന്നതുപോലെ ... കവി പറഞ്ഞു : കടൽകാക്കകൾ തട്ടിപ്പറിച്ച തിര എന്റേതാണ് ... ആരാണ് കവി ? ഒരു വാതിലിൽ നിന്നും മറ്റൊരു വാതിലിലേക്ക് നടക്കുന്നവൻ ...മമതകൾ ഇല്ലാത്തവൻ . അപ്പോൾ കവിയെ നമ്മൾ എവിടെ മറവുചെയ്യും ? മറവിയിലോ ? Mahmoud Darwish നെ ചുറ്റിപ്പറ്റി അലയുന്ന ഒരു പോഡ്കാസ്റ്റ് കാറ്റ് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ ഡൽഹി 09 March 2021 dillidalipodcast.com...

Mar 09, 202117 minSeason 7Ep. 2

ഒരു മെക്സിക്കൻ അപാരത 24/2021

PROMETHEUS 1930 ഒരു ചുവർചിത്രവും കലാകാരനും ദില്ലി -ദാലിയിൽ ഒരു പോഡ്കാസ്റ്റ് ഒരഗ്നിബാധയിൽ ഇടതുകൈ നഷ്ടപ്പെട്ട മെക്സിക്കൻ ചുവർചിത്രകാരൻ അഗ്നിയ്ക്ക് നൽകിയ മറുപടിയാണ് ലോകോത്തരമായ fresco Prometheus (1930 ) ക്രിസ്തു സ്വന്തം കുരിശുതകർക്കുന്ന ചിത്രത്തിലൂടെ മെക്സിക്കോ ശ്രദ്ധിച്ച ഈ കലാപകാരിയെ ലോകം ശ്രദ്ധിച്ചത് Prometheus ലൂടെയാണ്. Jackson Pollock പറഞ്ഞത് വടക്കേ അമേരിക്കയിലെ എക്കാലത്തെയും പ്രധാനപ്പെട്ട painting ഇതാണെന്നാണ് . പോഡ്കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ ഡൽഹി 06 മാർച്ച് 2021...

Mar 06, 20218 minSeason 7Ep. 1

മിയാൻ കി തോടിഒരു ആത്മഛായാശബ്ദചിത്രം 23/2021

മിയാൻ കി തോടി ഒരു ആത്മഛായാശബ്ദചിത്രം ഒരു പരീക്ഷണപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം 1963 ൽ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ മിയാൻ കി തോടി കേട്ടപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ച ദൂരങ്ങൾ ഒരു ശബ്ദചിത്രമാക്കാൻ ശ്രമിച്ചതാണിത് . 33 ആനകളുടെ വലുപ്പമുള്ള ഒരു നീലത്തിമിംഗലം, ഒരു ചിത്രശലഭത്തിന്റെ ജന്മം , ശ്രീനാരായണഗുരു ജീവിച്ചപ്പോൾ ജീവിച്ച ദസ്തയ്വ്സ്കിയുടെ നരകചിന്ത , ബാപ്പുവിനോട് കലഹിക്കുന്ന ബാ, ആനന്ദനോട് ബുദ്ധൻ പറഞ്ഞത് , വാസവദത്ത ഉപഗുപ്തനോട് പറഞ്ഞത്, പിക്കാസോയുടെ പകൽ , വിശുദ്ധയൂദായുടെ ആത്മഹത്യ , അരവിന്ദന്റെ മരണം , കബീറിന്റെ...

Feb 25, 202119 minSeason 6Ep. 23

നവൽനി എന്ന പ്രതിഭാസം 22/2021

പ്രിയ സുഹൃത്തേ , റഷ്യയിൽ വ്ലാദിമിർ പുടിനെതിരെ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്ന വിവാദനായകനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . റഷ്യൻ സമകാലീന ആഭ്യന്തര രാഷ്ട്രീയത്തേയും സമ്പദ്‌രംഗത്തേയും വിദേശബന്ധങ്ങളേയും അടുത്ത് പഠിക്കുന്ന ഡോക്ടർ ഉമാ പുരുഷോത്തമനാണ് ദില്ലി -ദാലിയിലെ അതിഥി . സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളായിൽ International Relations and Politics ൽ അധ്യാപികയാണ് ഉമ . വ്ലാദിമിർ പുടിൻ ഇതുവരെ നാവെടുത്തുപേര് പറയാത്ത ഒരാളാണ് അലക്സി നവൽനി എന്ന 44 കാരൻ . പക്ഷേ പുടിൻ ഈ തീപ്പൊരിയെ ഭയക്കുന്നുണ്ടോ ? അല്ലെങ്...

Feb 23, 202128 minSeason 6Ep. 22

ഇ ശ്രീധരൻസാർ കേൾക്കാൻ ഒരു പോഡ്കാസ്റ്റ്

രാഷ്ട്രീയപാർട്ടിയിൽ ചേരാതെ മൈസൂർ പ്രധാനമന്ത്രിയായ സർ മോക്ഷഗുണ്ഡം വിശ്വേശ്വരയ്യ പ്രിയ സുഹൃത്തേ , ആധുനിക ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം വിശേശ്വരയ്യ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ എഞ്ചിനീയർമാരിൽ ഒരാൾ ആയിരുന്നു . മൈസൂർ രാജാവ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. ഹൈദരാബാദിലെ നിസാമും പ്രധാനമന്ത്രിയാക്കാൻ മുന്നോട്ടുവന്നു . ഗാന്ധിയോടു വിയോജിച്ചു , എന്നിട്ടും ഗാന്ധി ആദരിച്ചു . നേതാജി വികസനകാര്യങ്ങളിൽ സംശയം വന്നാൽ അദ്ദേഹത്തെ സമീപിച്ചു . ഭാവിയിലെ ഇന്ത്യ എങ്ങനെയാകണമെന്ന് പണ്ഡിറ്റ...

Feb 20, 20218 minSeason 6Ep. 21

ബാലേട്ടൻ എന്ന നേർരേഖ

പ്രിയ സുഹൃത്തേ , ചരിത്രം തുറന്ന വാഹനത്തിൽ കൈകൂപ്പി കടന്നുപോകുമ്പോൾ വഴിവക്കിൽ മിഴിനട്ടുനിന്നുകളഞ്ഞ ബാലനായിരുന്നു പുതുക്കുടി ബാലേട്ടൻ. അനശ്വരനായ ഒരു കാണി. ഊരിയ കത്തിയുമായി നിൽക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും ബാലേട്ടന് അതേ മാനസികാവസ്ഥയായിരുന്നു. 1940 കളിൽ എൻ വി കൃഷ്ണവാര്യർ എഡിറ്റ് ചെയ്തിരുന്ന സ്വന്തന്ത്രഭാരതം പത്രം കല്ലായിയിലെ തന്റെ മേൽനോട്ടത്തിലുള്ള തടിലോറികളിൽ കയറ്റിഅയക്കുമ്പോഴും അതേ മാനസികാവസ്ഥ . ദാർശനികനായ ഗവേഷകൻ നിസ്സാർ അഹമ്മദ് മധ്യവേനലവധിയ്ക്ക് കാൺപൂരുനിന്നും വരാൻ...

Feb 18, 202113 minSeason 6Ep. 20

മിയാൻമാർ മരീചിക Dilli Dali 19/2021

മിയാൻമാർ മരീചിക ജനാധിപത്യം പട്ടാളം സമൂഹം The Hindu ദിനപ്പത്രത്തിൽ International Affairs Editor സ്റ്റാൻലി ജോണി , മിയാൻമാറിൽ ജീവിച്ച , ഇപ്പോൾ ചെന്നൈയിൽ ശിവ് നാടാർ കോളേജിൽ അധ്യാപകരായ ഡോ . ചെറി മാത്യു ഫിലിപ്പോസ് , ഡോ .ദീപേഷ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്ന ആഴമുള്ള ചർച്ച എന്തുകൊണ്ട് മിയാൻമാറിൽ ജനാധിപത്യഭരണം അട്ടിമറിക്കപ്പെട്ടു ? ഭരണഘടനാപ്രകാരം തന്നെ എങ്ങനെ ആ രാജ്യത്തിൽ പട്ടാളത്തിന് മേൽക്കൈ വരുന്നു ? എന്തുകൊണ്ട് ജനാധിപത്യനായിക ഓങ് സാൻ സ്യൂചിയ്ക്ക് ഒരിക്കലും രാജ്യത്തിന്റെ പ്രസിഡണ്ട് ആകാൻ കഴിയില്ല ? ...

Feb 15, 202151 minSeason 6Ep. 19

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 18/2021

സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന 2021 പ്രണയദിന പോഡ്കാസ്റ്റ് മൊസാർട് സി -മൈനറിൽ മഹാപ്രാർത്ഥന ചെയ്തത് കാമുകിയെ ദൈവം നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയം . അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങൾ , പരാജയങ്ങൾ . മരിയ കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്കാസ്റ്റ് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 14 ഫെബ്രുവരി 2021 , ഡൽഹി

Feb 14, 202116 minSeason 6Ep. 18

ഒരു ധൈഷണിക ജീവിതം 17/2021 Dilli Dali

പ്രിയസുഹൃത്തേ , 1971 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് . അതായത് ഇന്നേക്ക് അൻപതുകൊല്ലങ്ങൾക്കു മുൻപ് . അദ്ദേഹത്തെ അടുത്തറിഞ്ഞ , അദ്ദേഹവുമായി കത്തിടപാടുകൾ ഉണ്ടായിരുന്ന , കൗമാരത്തിൽ സഹോദരൻ അയ്യപ്പനേയും MC ജോസഫിനെയും കുറ്റിപ്പുഴയേയും ഒരുമിച്ചു കാണാൻ കഴിഞ്ഞ ആഹ്ലാദം ഇപ്പോഴും കൊണ്ടു നടക്കുന്ന ഡോക്ടർ ബി ഇക്‌ബാൽ കുറ്റിപ്പുഴയെ അനുസ്മരിക്കുന്നു . ലോകത്തിലെ യുക്തിവാദ ചരിത്രത്തിൽ കുറ്റിപ്പുഴ ഏത് സരണിയിൽ പെടുന്നു ? കേരള റസ്സലോ ? കുറ്റിപ്പുഴ അജ്ഞേയവാദിയായിരുന്നോ ? ദൈവവധം എന്ന സങ്...

Feb 11, 202127 minSeason 6Ep. 17

വിശുദ്ധപശു എന്ന മിത്ത് 16/2021

ഫെബ്രുവരി ആദ്യവാരം അന്തരിച്ച ചരിത്രകാരൻ പ്രൊഫസ്സർ DN Jha യ്ക്കുള്ള ആദരപോഡ്കാസ്റ്റ് ആണിത് . വിശുദ്ധപശു എന്ന മിത്ത്എന്ന പുസ്തകത്തിലെ ' മാംസം ഭക്ഷണമാണ് , യാജ്ഞവൽക്യന് ഇഷ്ടം ബീഫ് ആയിരുന്നു' എന്ന അദ്ധ്യായത്തിന്റെ പ്രസക്തഭാഗങ്ങൾ ആണിത് . ഋഗ് വേദത്തിന്റെ പത്താം അദ്ധ്യായത്തിൽ അതിഥികൾക്കായി ഭക്ഷണമാകാൻ അർഹമായ പശുക്കളെ കുറിച്ച് പറയുന്നത് , ശതപഥബ്രാഹ്മണത്തിൽ മാംസമാണ് ഏറ്റവും നല്ല ഭക്ഷണം എന്ന് പറയുന്നത് , പശു അന്നം തന്നെയാണ് എന്ന് തൈത്തിരീയ ബ്രാഹ്മണത്തിൽ പറയുന്നത് ... ഏറെ ചർച്ചാവിഷയമായ പുസ്തകത്തെ അവലംബിച്ച പോ...

Feb 09, 202111 minSeason 6Ep. 16

ആറളത്തെ കബീർ ശലഭം 15/2021

നിലാവു വിരിച്ച വെളുത്ത കമ്പളം പോലെ പുഴയ്ക്കു മേലെ പതിനായിരം ചിത്രശലഭങ്ങൾ ...അവയിലൊന്ന് ആറളത്തെ കാട്ടുചെത്തികളിൽ ഒന്നിന്റെ ഇതളിൽ ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു നോക്കി ...കബീർ എന്റെ ചെവിയിൽ പാടി 'എത്ര നേർമ്മയാണ് നിന്റെ വസ്ത്രത്തിന് ! ആരാണ് ശലഭമേ നിന്റെ ഉടയാട നെയ്തത് ? ശലഭത്തിലെ ഏത് മതം? ഏത് ജാതി നീ ?" ഈ പോഡ്കാസ്റ്റ് ഞാനും ഒരു ചിത്രശലഭവും ഒരുമിച്ച് കുമാർ ഗന്ധർവയുടെ കബീറിനെ കേട്ടതിന്റെ ഓർമ്മയാണ്. ശലഭമേ , നീ എത്ര കരുതലോടെ നിന്റെ നേർമ്മ കാത്തുസൂക്ഷിക്കുന്നു ...ഞാൻ എന്റെ അഹന്തയുടെ മേലാടകൾ എത്ര നിരുത്തരവാദ...

Feb 06, 202115 minSeason 6Ep. 15
For the best experience, listen in Metacast app for iOS or Android