ഒരു ധൈഷണിക ജീവിതം 17/2021 Dilli Dali - podcast episode cover

ഒരു ധൈഷണിക ജീവിതം 17/2021 Dilli Dali

Feb 11, 202127 minSeason 6Ep. 17
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയസുഹൃത്തേ ,

1971 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചത് . 

അതായത് ഇന്നേക്ക് അൻപതുകൊല്ലങ്ങൾക്കു മുൻപ് .

അദ്ദേഹത്തെ അടുത്തറിഞ്ഞ , അദ്ദേഹവുമായി കത്തിടപാടുകൾ ഉണ്ടായിരുന്ന , കൗമാരത്തിൽ സഹോദരൻ അയ്യപ്പനേയും MC ജോസഫിനെയും കുറ്റിപ്പുഴയേയും ഒരുമിച്ചു കാണാൻ കഴിഞ്ഞ ആഹ്ലാദം ഇപ്പോഴും കൊണ്ടു നടക്കുന്ന ഡോക്ടർ ബി ഇക്‌ബാൽ കുറ്റിപ്പുഴയെ അനുസ്മരിക്കുന്നു .

ലോകത്തിലെ യുക്തിവാദ ചരിത്രത്തിൽ കുറ്റിപ്പുഴ ഏത് സരണിയിൽ പെടുന്നു ? കേരള റസ്സലോ ? കുറ്റിപ്പുഴ അജ്ഞേയവാദിയായിരുന്നോ ?

ദൈവവധം  എന്ന സങ്കുചിതപദ്ധതിയിൽ നിന്നും അദ്ദേഹത്തിൻറെ അന്വേഷണ പഥം എങ്ങനെ വ്യത്യസ്‌തമായി ? ഇന്നത്തെ ആഗോളതലത്തിലെ നവനാസ്തികരുടെ നിലപാടുകൾ എന്ത് ?

സഹോദരൻ അയ്യപ്പന്റേയും കുറ്റിപ്പുഴയുടേയും ശ്രീ നാരായണ ഗുരു പൈതൃകം ? 1968 ൽ വി ടി ഭട്ടതിരിപ്പാട് കാഞ്ഞങ്ങാടു നിന്നും ചെമ്പഴന്തി വരെ നടത്തിയ ഒരു ജാഥയുടെ പ്രാധാന്യം , ആ തലമുറ തുറന്ന ശാസ്ത്രാവബോധത്തിന്റെ വാതിലുകൾ പുതിയ നവോത്ഥാന ചർച്ചകളിൽ എന്തുകൊണ്ട് കടന്നുവരുന്നില്ല ? കുറ്റിപ്പുഴ മലയാളിക്ക് പരിചയപ്പെടുത്തിയ വിശ്വസാഹിത്യം , അദ്ദേഹം വിവർത്തനം ചെയ്ത ഓസ്കാർ വൈൽഡ് , കമ്മ്യുണിസത്തോടും ഗാന്ധിയോടുമുള്ള സമീപനം , ട്രോട്സ്കിയെക്കുറിച്ച് കുറ്റിപ്പുഴ എഴുതിയ ലേഖനവും അതിലെ സ്റ്റാലിനും ....

കുറ്റിപ്പുഴയുടെ ധൈഷണികജീവിതത്തെക്കുറിച്ച് വികാരപരമായ ഒരു അനുസ്മരണമാണ് ഈ പോഡ്കാസ്റ്റ് .

ഡോ . ഇക്‌ബാലിന് നന്ദി .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

11 ഫെബ്രുവരി 2021

ഡൽഹി

dillidalipodcast.com

For the best experience, listen in Metacast app for iOS or Android