മിയാൻ കി തോടിഒരു ആത്മഛായാശബ്ദചിത്രം 23/2021 - podcast episode cover

മിയാൻ കി തോടിഒരു ആത്മഛായാശബ്ദചിത്രം 23/2021

Feb 25, 202119 minSeason 6Ep. 23
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

മിയാൻ കി തോടി

ഒരു ആത്മഛായാശബ്ദചിത്രം

ഒരു പരീക്ഷണപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

1963 ൽ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ മിയാൻ കി തോടി കേട്ടപ്പോൾ എന്റെ മനസ്സ് സഞ്ചരിച്ച ദൂരങ്ങൾ ഒരു ശബ്ദചിത്രമാക്കാൻ ശ്രമിച്ചതാണിത് .

33 ആനകളുടെ വലുപ്പമുള്ള ഒരു നീലത്തിമിംഗലം, ഒരു ചിത്രശലഭത്തിന്റെ ജന്മം , ശ്രീനാരായണഗുരു ജീവിച്ചപ്പോൾ ജീവിച്ച ദസ്തയ്വ്സ്കിയുടെ നരകചിന്ത , ബാപ്പുവിനോട് കലഹിക്കുന്ന ബാ, ആനന്ദനോട് ബുദ്ധൻ പറഞ്ഞത് , വാസവദത്ത ഉപഗുപ്തനോട് പറഞ്ഞത്, പിക്കാസോയുടെ പകൽ , വിശുദ്ധയൂദായുടെ ആത്മഹത്യ , അരവിന്ദന്റെ മരണം , കബീറിന്റെ തോളുരുമ്മൽ , സുഗതകുമാരിയുടെ കാലിലെ ചങ്ങലകൾ ....

ഒരസാധാരണഗായകൻ എന്നെ നയിച്ച വിഭ്രാന്തശബ്ദഘരാന

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

25 ഫെബ്രുവരി 2021

For the best experience, listen in Metacast app for iOS or Android