അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും Dilli Dali 28/2021 - podcast episode cover

അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും Dilli Dali 28/2021

Mar 16, 202112 minSeason 7Ep. 5
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

അവനിയുടെ മകളുടെ മരണവും ആധുനികമനുഷ്യന്റെ പരിമിതികളും 


മൂന്നുവർഷങ്ങളായി ആ പെൺകടുവയെ മനുഷ്യൻ വേട്ടയാടാൻ പഠിപ്പിച്ചു . അവൾ അവനിയുടെ മകൾ എന്നറിയപ്പെട്ടു . നരഭോജിയായ 'അമ്മയെ സുപ്രീം കോടതിവിധിയാൽ വെടിവെച്ചുകൊല്ലുകയായിരുന്നു . അപ്പോൾ മനുഷ്യന് അറിയില്ലായിരുന്നു പത്തുമാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അവനിയ്ക്കുണ്ടായിരുന്നു എന്ന് . മനുഷ്യൻ കുഞ്ഞുങ്ങളെ എടുത്തുവളർത്തി . അമ്മക്കടുവയുടെ ഭാഗം മനുഷ്യൻ അഭിനയിച്ചു . വനത്തിൽ വേട്ടയാടാൻ പഠിപ്പിച്ചു . മൂന്നുവയസ്സായ മകൾ കടുവയെ മനുഷ്യൻ വനത്തിലേക്ക് തുറന്നുവിട്ടു . 48 മണിക്കൂറിനുള്ളിൽ ആ പെൺകടുവ മരിച്ചു . എങ്ങനെ ? ഈ പോഡ്കാസ്റ്റ് കേട്ടാലും . 

മനുഷ്യനു മനസ്സിലാകാത്ത വനാന്തരത്തിൽ വനംവകുപ്പിന്റെ നിയമങ്ങളെക്കാൾ നല്ലത് വനനിയമങ്ങളല്ലേ ? അമ്മക്കടുവയാകാൻ ശ്രമിച്ചു പരാജയപ്പെട്ട മനുഷ്യന്റെയും ഒരു കടുവയുടേയും കഥ 


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി 

മാർച്ച് 16 , 2021 

dillidalipodcast.com

For the best experience, listen in Metacast app for iOS or Android