രാജൻ ഭയ്യാ സാജനെ മാത്രമല്ല ഒറ്റയ്ക്കാക്കിയത് Dilli Dali 46/2021 - podcast episode cover

രാജൻ ഭയ്യാ സാജനെ മാത്രമല്ല ഒറ്റയ്ക്കാക്കിയത് Dilli Dali 46/2021

Apr 26, 202123 minSeason 7Ep. 20
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയസുഹൃത്തേ ,

ബനാറസിലെ ഗംഗയിൽ ഇന്നലെ കണ്ണീരാകണം ഒഴുകിയത് . ബനാറസ് കബീറിന്റെ നാടാണ് . ശ്രീബുദ്ധന് ചിന്തയിലെ വിപ്ലവം തോന്നിപ്പിച്ച നാടാണ് ...എപ്പോഴും പണ്ഡിറ്റ് രാജൻ മിശ്ര പറയുമായിരുന്നു തങ്ങളുടെ സംഗീതത്തിൽ ആത്മീയത ഉണ്ടെങ്കിൽ അത് വിവിധധർമ്മപദ്ധതികളുടെ ജുഗൽബന്ദിയാണെന്ന്. 

എഴുപതുവയസ്സ് പണ്ഡിറ്റ് രാജൻ മിശ്ര അരങ്ങിൽ നിന്നും പിരിയേണ്ട പ്രായമായിരുന്നില്ല . അപാരമായ ശബ്ദസംസ്കാരവും , സംഗീതസംസ്കാരബോധവും , ലാവണ്യഭംഗിയും ഇപ്പോഴും അദ്ദേഹം പാടുമ്പോൾ ഉണ്ടായിരുന്നു . ഈ കെട്ടകാലത്തായിരുന്നില്ല എങ്കിൽ അദ്ദേഹം ഒരാഴ്ചയിലെ ആശുപത്രിവാസം കഴിഞ്ഞു തിരികെ നമുക്കിടയിലേക്ക് വരുമായിരുന്നു ...അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു വെന്റിലേറ്റർ ഒരു പക്ഷേ കേരളത്തിലെ ഒരാശുപത്രിയിലായിരുന്നെങ്കിൽ ലഭിക്കുമായിരുന്നു . സംഗീതത്തിന് ഒരു ദേവതയുണ്ടെങ്കിൽ ആ ദേവത  ഡൽഹിയിലെ രാഷ്ട്രീയ -ആരോഗ്യസംവിധാനങ്ങളെ ഏറ്റവും വെറുത്ത ദിവസമായിരിക്കും ശ്വാസനിയന്ത്രണത്താൽ അസാമാന്യമനോഹാരിതകൾ തീർത്ത പണ്ഡിറ്റ് രാജൻ മിശ്ര ശ്വാസം കിട്ടാതെ ഡൽഹിയിൽ മരിച്ച 2021 ലെ ഏപ്രിൽ 25.


മഹാനായ ഗായകൻ പണ്ഡിറ്റ് രാജൻ മിശ്രയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഈ പോഡ്കാസ്റ്റിൽ അദ്ദേഹത്തിൻറെ സംഗീതത്തിന്റെ പ്രത്യേകതകളെ കാണാൻ ശ്രമിക്കുന്നു . രാജൻ -സാജൻ മിശ്രമാരുടെ രണ്ടു സംഗീതഖണ്ഡങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .

Headphones ഉപയോഗിച്ചു കേൾക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .


സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

26 ഏപ്രിൽ 2021 

ഡൽഹി 

For the best experience, listen in Metacast app for iOS or Android