മിയാൻമാർ മരീചിക Dilli Dali 19/2021 - podcast episode cover

മിയാൻമാർ മരീചിക Dilli Dali 19/2021

Feb 15, 202151 minSeason 6Ep. 19
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

മിയാൻമാർ മരീചിക

ജനാധിപത്യം പട്ടാളം സമൂഹം

The Hindu ദിനപ്പത്രത്തിൽ International Affairs Editor സ്റ്റാൻലി ജോണി , മിയാൻമാറിൽ ജീവിച്ച , ഇപ്പോൾ ചെന്നൈയിൽ ശിവ് നാടാർ കോളേജിൽ അധ്യാപകരായ ഡോ . ചെറി മാത്യു ഫിലിപ്പോസ്  , ഡോ .ദീപേഷ് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്ന ആഴമുള്ള

ചർച്ച

എന്തുകൊണ്ട് മിയാൻമാറിൽ ജനാധിപത്യഭരണം അട്ടിമറിക്കപ്പെട്ടു ?

ഭരണഘടനാപ്രകാരം തന്നെ എങ്ങനെ ആ രാജ്യത്തിൽ പട്ടാളത്തിന് മേൽക്കൈ വരുന്നു ?

എന്തുകൊണ്ട് ജനാധിപത്യനായിക ഓങ് സാൻ സ്യൂചിയ്ക്ക് ഒരിക്കലും രാജ്യത്തിന്റെ പ്രസിഡണ്ട് ആകാൻ കഴിയില്ല ?

എന്നിട്ടും സ്യൂചി എങ്ങനെ പട്ടാളത്തെ ജനാധിപത്യത്താൽ ചെറുക്കുന്നു ?

എന്തുകൊണ്ട് പട്ടാളക്കാരുടെ ഭാര്യമാർ സ്യൂചിയ്ക്ക് വോട്ടുചെയ്യുന്നു ?

ബർമ്മയിലെ ഏഴ് വിവിധ വംശീയവിഭാഗങ്ങളും ദേശീയതാപ്രശ്‌നവും എങ്ങനെ കൂടിക്കുഴയുന്നു ?

യുവാക്കൾ പുതിയ നീക്കങ്ങൾ നടത്തുന്നുവോ ?

സ്യൂചിയിൽ എത്ര ഗാന്ധി ?

ബുദ്ധമതത്തിലെ അക്രമശാഖകൾ ?

മിയാൻമാറും ഇന്റർനെറ്റും അവിടുത്തെ ജനാധിപത്യവും ?

റോഹിൻഗ്യൻ പ്രശ്നത്തിൽ സ്യൂചി  ജനാധിപത്യവാദിയാണ് ?

ബൗദ്ധപാഠശാലകൾ രാഷ്ട്രീയശാഖകളോ ?

രാജ്യത്തെ രാഷ്ട്രീയം ഇനി എങ്ങോട്ട് ? പട്ടാളത്തിന്റെ പരിമിതികൾ ?

എന്താണ് തെരുവിൽ കുട്ടികൾ കാണിക്കുന്ന മൂന്നുവിരൽ പ്രതിഷേധം ?

അമിതാധികാരദാഹിയായ മിയാൻമാർ പട്ടാളം എങ്ങനെ മുന്നോട്ടു നീങ്ങും ?

മിയാൻമാറിലെ സ്ത്രീകളും ജനാധിപത്യപ്രസ്ഥാനവും ?

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ എത്ര ഭദ്രം ?

മിയാൻമാറിലെ ജനാധിപത്യത്തിലെ പുതിയ പ്രതിസന്ധിയിൽ എന്തുകൊണ്ട് ഇന്ത്യ ശക്തമായ നിലപാട് എടുക്കുന്നില്ല ?

സമഗ്രമായ ഒരവലോകനം .

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

16 ഫെബ്രുവരി 2021

ഡൽഹി

dillidalipodcast.com

For the best experience, listen in Metacast app for iOS or Android