കമല സുരയ്യയുടെ പ്രതിഷേധപ്രാർത്ഥനകൾ Dilli Dali 27/2021 - podcast episode cover

കമല സുരയ്യയുടെ പ്രതിഷേധപ്രാർത്ഥനകൾ Dilli Dali 27/2021

Mar 14, 202114 minSeason 7Ep. 4
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പൂക്കളും കനികളും നിലംപതിക്കുന്നു .

വാനമ്പാടിക്കൂടുകളും .

ഓരോ മുട്ട തകരുമ്പോഴും

മറ്റൊരു നാളെ

ഛിദ്രിക്കപ്പെട്ട ഭ്രൂണം കണക്കെ

വായ് തുറന്നവസാനിക്കുന്നു

...........................................

പുരുഷാ , നീ യൂദാസാണ്

നാളെ കോഴി കൂവുംമുമ്പ്

നീ എന്നെ  ഒറ്റുകൊടുക്കും

......................................

യുവപ്രഭാഷകാ

മഴക്കാലത്തെ മരപ്പൂപ്പൽ പോലെ

ആ വേദന എന്നിൽ വളരുന്നു .

നീയെന്റെ ആരാണ് ?

മിത്രമോ ശത്രുവോ ?

.....................................

യാ അള്ളാഹ്

ഇനിയെങ്കിലും എന്നെ ശിക്ഷിക്കുക

നിന്നിലുമധികം ഞാനവനെ സ്നേഹിച്ചുപോയി.

ഈ വരും വെള്ളിയാഴ്ച

നാഗരാതിർത്തിയിൽ

കുന്നിൻ ശിഖരത്തിൽ

എന്നെ ബന്ധനസ്ഥയാക്കുക.

പിഴച്ചുമിടിക്കുന്ന ഹൃദയത്തെ

പറിച്ചുകളയുക

കൂലിപ്പട്ടാളം , പ്രകൃതിയും പുരുഷനും , പുഴ , ഈ വരും വെള്ളിയാഴ്ച, പൂനിലാവ്, മറവി എന്നീ കവിതകൾ ഈ പോഡ്‌കാസ്റ്റിൽ കേട്ടാലും .

സ്നേഹത്തോടെ ,

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

14 മാർച്ച് 2021

dillidalipodcast.com

For the best experience, listen in Metacast app for iOS or Android