ഡൽഹിയുടെ ചിറകരിയുമ്പോൾ Dilli Dali 29/2021 - podcast episode cover

ഡൽഹിയുടെ ചിറകരിയുമ്പോൾ Dilli Dali 29/2021

Mar 18, 202128 minSeason 7Ep. 6
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഡൽഹിയുടെ ചിറകരിയുമ്പോൾ

പുതിയ   രാഷ്ട്രീയനീക്കത്തെക്കുറിച്ച് ഒരു സംഭാഷണം : ഇക്കണോമിക് ടൈംസ് ഒപ്പീനിയൻ എഡിറ്റർ ടി കെ അരുൺ സംസാരിക്കുന്നു

പുതിയ നിയമനിർമ്മാണം ഡൽഹിയിലെ ജനങ്ങളുടെ സ്വയംഭരണത്തിനുള്ള  ജനാധിപത്യാവകാശങ്ങൾ അപഹരിക്കുകയാണോ ? ചില യൂറോപ്യൻ രാജ്യങ്ങളുടെ വലുപ്പമുള്ള ജനപദമാണ് ഡൽഹി, രണ്ടുകോടിയിലേറെ ജനങ്ങൾ പാർക്കുന്ന സ്ഥലം. അതിനെ വാഷിങ്ടൺ ഡിസിയെ കാണുന്നതുപോലെ കാണാൻ കഴിയുമോ ?

ഷീലാ ദീക്ഷിതിന്റെ കാലത്ത് വാജ്‌പേയ് സർക്കാരിന്റെ സമീപനം എന്തായിരുന്നു ?മോദി സർക്കാരിന്റെ അമിതാധികാരകേന്ദ്രീകരണം ഉയർത്തുന്ന ഭീഷണികൾ എന്തൊക്കെ ?ഭാവിയിൽ ഇന്ത്യയിലെ വൻ മെട്രോനഗരങ്ങളെ മുഴുവൻ കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന ഒരു നിയമം വന്നാലോ ?

കേരളത്തിലെ ജനാധിപത്യബോധം മറ്റിന്ത്യൻ പ്രദേശങ്ങളിൽ ചരിത്രപരമായി ഉണ്ടോ ? വോട്ടവകാശത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടേയും വില നമുക്ക് എത്രമാത്രമറിയാം ? അതുചോർന്നുപോകുമ്പോൾ നാം പ്രതിഷേധിക്കാത്തത് എന്തുകൊണ്ട് ?

ജനാധിപത്യം ജന്മാർജ്ജിതമല്ല , നിരന്തര ശീലത്തിലൂടെ ഒരു ജനത നേടേണ്ടതാണ്.

പുതിയ ബിൽ നിയമമായാൽ സുപ്രീം കോടതി ഇടപെടുമോ ?

ഡൽഹി എന്ന ഏകകോശത്തിൽ നടക്കുന്ന പരീക്ഷണം ഇന്ത്യൻ ജനാധിപത്യത്തെ എങ്ങനെ ബാധിക്കും എന്ന് ആഴത്തിൽ അന്വേഷിക്കുന്ന ഒരു പോഡ്കാസ്റ്റ് .

സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

18 മാർച്ച് 2021

ഡൽഹി

For the best experience, listen in Metacast app for iOS or Android