2021 ലേത് ശ്‌മശാന ഹോളി Dilli Dali32/2021 - podcast episode cover

2021 ലേത് ശ്‌മശാന ഹോളി Dilli Dali32/2021

Mar 29, 202114 minSeason 7Ep. 9
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഡൽഹി അതിർത്തിയിൽ സമരരംഗത്തുള്ള കർഷകർക്കായി ഒരു ഹോളി പോഡ്കാസ്റ്റ് .

രംഗ്ഭരി ഏകാദശിയുടെ അടുത്ത ദിവസം ഞാൻ ബനാറസിലെ മണികർണ്ണികാ ഘാട്ടിലെ കത്തുന്നചിതകൾക്കു നടുവിൽ ചിദംബരശിവന്റെ ചിതാഭസ്മഹോളി കാണാനിടയായി. നിറങ്ങളില്ല . പൂക്കളില്ല . ദൈവങ്ങളില്ല . മനുഷ്യരില്ല . ഭൂതങ്ങളോടൊത്ത് ഭസ്മത്തിൽ ഹോളിയാടുന്ന ചിദംബരശിവന്റെ നൃത്തം .

ഡൽഹി അതിർത്തിയിൽ അനാഥമാകുന്നു എന്ന് നമുക്ക് തോന്നുമ്പോഴും ഉള്ളിലെ അഗ്നികെടാത്ത സമരഭൂമിയ്ക്ക് , നമ്മുടെ ജനാധിപത്യ  ഉടുത്തുകെട്ടുകൾ അഴിഞ്ഞുവീണ് നഗ്നമാകുന്ന ഈ വേളയിൽ , ക്രൂദ്ധഗംഗയെ തലയിലേറ്റി , പൂക്കളും നിറവുമില്ലാതെ , മരിച്ചവന്റെ ചിതയിലെ ഭസ്മത്തിൽ കളിക്കുന്ന ചിദംബരന്റെ ശ്മാശാനഹോളി .

ഈ പോഡ്‌കാസ്റ്റിൽ ബനാറസിലെ പണ്ഡിറ്റ് ചന്നുലാൽ മിശ്ര പാടിയ 'ഖേലെ ശ്‌മശാനേ മേ ഹോളി ദിഗംബർ ' എന്ന ഹോളിഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .

സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

2021 ഹോളിദിനം 

dillidalipodcast.com

For the best experience, listen in Metacast app for iOS or Android