ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ Dilli Dali 43/2021 - podcast episode cover

ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ Dilli Dali 43/2021

Apr 19, 202112 minSeason 7Ep. 18
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ 

കോവിഡ് കാലത്തെ പൈതൃകചിന്തകൾ 


ഇന്നലെ ലോകപൈതൃകദിനമായിരുന്നു

ചരിത്രം ഓർമ്മയാണ് . ചരിത്രസ്മാരകം ഓർമ്മയുടെ ഇടമാണ് . സ്ഥാപനം എന്നുഞാൻ വിളിക്കില്ല . സ്ഥാപനം സ്ഥിരമാണ് , സ്ഥാപിക്കപ്പെട്ടത് ...സ്മാരകം സ്മരണയുടെ ഇടമാണ് . സ്മരണ ചരമാണ് , അചരമല്ല. ഇത് കോവിഡ് കാലം. എല്ലാചരിത്രസ്മാരകങ്ങളും ലോകത്തിൽ അടഞ്ഞുകിടക്കുകയാണ്.

കാഴ്ചബംഗ്ളാവിൽ അടക്കപ്പെട്ട ഒരു വന്യമൃഗമാണ് കോവിഡ് കാലത്തെ വീട്ടിനുള്ളിൽ അടക്കപ്പെട്ട മനുഷ്യൻ . മൃഗശാലയിലെ പുലിയുടെ ഓർമ്മയുടെ പടലങ്ങളിൽ ഒരു മങ്ങിയ നദി ...ഒരു മങ്ങിയ വനം ...മായുന്ന ഇരകൾ ....സൂക്ഷിപ്പുകാരൻ ആ ദിവസത്തെ അഞ്ചുകിലോ ഇറച്ചി എറിഞ്ഞുകൊടുക്കുമ്പോൾ ആ പുലി ഓർമ്മയുടെ വാതിൽ അടക്കുന്നു . അതുപോലെ കോവിഡ് കാലത്ത് ഓർമ്മയുടെ എത്രയെത്ര മന്ദിരങ്ങളാണ് അടഞ്ഞുകിടക്കുന്നത്.

ദയവുചെയ്ത് headphones ഉപയോഗിച്ചാലും 

സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

19 ഏപ്രിൽ 2021 

For the best experience, listen in Metacast app for iOS or Android