പ്രിയ സുഹൃത്തേ , മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്രകാരൻ ഡോക്ടർ എൻ . ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ. ഒന്ന് . എന്താണ് Emerging Gravity ? രണ്ട് : എന്തുകൊണ്ടാണ് ഭാവിയിൽ ന്യൂട്ടണും ഐൻസ്റ്റീനുമൊപ്പം അദ്ദേഹത്തെ ശാസ്ത്രം ബഹുമാനിച്ചേക്കാം എന്നുപറയുന്നതിന്റെ അടിസ്ഥാനം ? മൂന്ന് : ശാസ്ത്രം ഒരു Elitist Activity ആണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് ...എന്തായിരിക്കണം താണു പത്മനാഭൻ ഉദ്ദേശിച്ചത് ? നാല് : എന്തു...
Sep 27, 2021•43 min•Season 9Ep. 7
പ്രിയ സുഹൃത്തേ , 1897 ൽ ശ്രീ നാരായണഗുരു മലയാളികളോടു പറഞ്ഞു തമ്മിൽ പൊരുതിയാൽ ജയിച്ചേക്കാമെന്ന് ഒരു മതവും വിചാരിക്കേണ്ടതില്ല എന്ന് . 2021 ൽ അതൊക്കെ നവമലയാളി ഒന്നോർക്കുന്നത് നല്ലതാണ് . പടിഞ്ഞാറൻ ജനാധിപത്യത്തിൽ ഫ്രഞ്ച് വിപ്ലവത്തിലെന്നപോലെ മതനിരപേക്ഷത എന്ന ഉയർന്ന ജനാധിപത്യബോധത്തിൽ നിന്നുകൊണ്ട് ഗുരു പറഞ്ഞു മതത്തിന്റെ മേന്മയിൽ വഴക്കുവേണ്ട. അനുകമ്പയാണ്ടവൻ രാമനോ ക്രിസ്തുവോ നബിയോ ആകാമല്ലോ (അനുകമ്പാദശകം ) ഗുരു ജീവിക്കുമ്പോൾ ജർമ്മൻ ദർശനലോകത്ത് കൊടുങ്കാറ്റുകളായിരുന്നു . ഹെഗലിനെ മാർക്സ് തലതിരിച്ചു നിർത്തി .ആത...
Sep 20, 2021•19 min•Season 9Ep. 6
ഉദകമണ്ഡലത്തിലെ ചിന്നൻചിറുകിളി ഇന്ന് 2021 സെപ്റ്റംബർ 11 സുബ്രഹ്മണ്യ ഭാരതിയാർ നൂറാം ചരമവാർഷികദിനം മഹാകവിയോടുള്ള ആദരസൂചകമായി ഈ പോഡ്‌കാസ്റ്റ് ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച ഒരു വൈകുന്നേരമാണ് ദില്ലി -ദാലി പ്രതിപാദിക്കുന്നത്. ഒരു ഭാരതിയാർ പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും. മഹാരാജപുരം സന്താനവും , എം എൽ വസന്തകുമാരിയും ടി എൻ ശേഷഗോപാലനും ഈ പോഡ്‌കാസ്റ്റിൽ വിരുന്നെത്തുന്നു ചിന്നൻ ചെറുകിളിയുമായി. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 11 സെപ്റ്റംബർ 2...
Sep 11, 2021•15 min•Season 9Ep. 5
1922 ലാണ് കുമാരനാശാൻ 'ദുരവസ്ഥ' എഴുതിയത് . 99 വർഷങ്ങൾക്കുശേഷം ചില മലയാളികൾ ആ കാവ്യത്തെ സമീപിക്കുന്നത് ആശാൻ എന്തിനുവേണ്ടി അതെഴുതിയോ അതിന്നു വിരുദ്ധമായ ആവശ്യങ്ങൾക്കാണ് . നായർ മുതൽ താഴോട്ടുള്ള ഹിന്ദുക്കൾ മതത്തിലെ അനാചാരങ്ങളിൽ പ്രതിഷേധിച്ച് മതം മാറി സ്വതന്ത്രരായാൽ അവരെ കുറ്റം പറയാൻ പറ്റുമോ എന്ന് ദുരവസ്ഥയിൽ ആശാൻ എഴുതിയത് സംഘപരിവാർ ഉദ്ധരിക്കുന്നില്ല. 66 വയസ്സായിരുന്ന ശ്രീനാരായണഗുരു ജീവിച്ചിരിക്കുമ്പോഴാണ് 49 വയസ്സായ ആശാൻ ദുരവസ്ഥ എഴുതിയത് ...ഗുരു അനുകമ്പാദശകത്തിൽ എഴുതിയ 'കരുണാവാൻ നബി മുത്തുരത്‌നമോ' എന്ന...
Sep 04, 2021•40 min•Season 9Ep. 4
SHOW LESS ആധുനിക മനുഷ്യന്റെ ചരിത്രത്തിൽ ഇതിനുമുൻപ് ഇത്രയും നീണ്ടകാലങ്ങളിൽ ലോകത്തിൽ സ്‌കൂളുകൾ ഇന്നത്തെപ്പോലെ അടഞ്ഞുകിടന്നിട്ടില്ല . UNESCO യുടെ ഒരു സമീപകാല report പറയുന്നത് ലോകത്തിലെ ഒരു വലിയ വിഭാഗം കുട്ടികളുടെ ഭാവിജീവിതത്തെ ഒന്നടങ്കം ബാധിക്കുന്ന ഒരു പ്രതിസന്ധിയാണിത് എന്നാണ് . ഇന്ത്യയിൽ കഴിഞ്ഞ ഒരൊറ്റ വർഷം സ്‌കൂളിൽ നിന്നും കൊഴിഞ്ഞത് 24 കോടി വിദ്യാർത്ഥികളാണ് . കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടിയാണെന്നതോർക്കുക . ഇന്ത്യയിൽ 77 ശതമാനം കുട്ടികൾക്ക് internet ലഭ്യമല്ല കുട്ടികൾ മുഖാമുഖം കാണുന്ന , സ്നേഹിക്കുന്...
Aug 28, 2021•13 min•Season 9Ep. 3
മഹാത്മാഗാന്ധി സബർമതിക്കരയിൽ ആശ്രമമുണ്ടാക്കിയ വർഷമാണ് റഷ്യയിൽ വിപ്ലവം നടന്നത് . ഇന്ത്യയിലും മറ്റൊരുതരത്തിലുള്ള രാഷ്ട്രീയവിപ്ലവത്തിന്റെ പരീക്ഷണശാലയായി സബർമതി മാറുകയായിരുന്നു . 1900 നു ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി പുതിയ ആശ്രമങ്ങൾ ഉണ്ടായി, ശ്രീ നാരായണഗുരുവിന്റേതും അരബിന്ദോയുടേതുമടക്കം. ആത്മവിദ്യാസാധനയുടെ ആശ്രമങ്ങളെ അപേക്ഷിച്ച് സബർമതിക്ക് മറ്റൊരുളടക്കം ഉണ്ടായിരുന്നു . സബർമതി ആശ്രമത്തിനെ 1200 കോടി രൂപാമുടക്കി ആഗോളടൂറിസം ഭൂപടത്തിൽ പ്രതിഷ്ഠിക്കുമ്പോൾ മനസ്സിൽ വന്ന ചിന്തകൾ .... ഗാന്ധിയ...
Aug 26, 2021•20 min•Season 9Ep. 2
1948 ൽ രമണ മഹർഷിയുടെ കയ്യിൽ അർബുദം ബാധിച്ച ഒരു മുഴ അറുത്തുമാറ്റുവാൻ ശസ്ത്രക്രിയ നടത്തുമ്പോൾ അദ്ദേഹം അനസ്തേഷ്യയ്ക്കു വിധേയനായില്ല എന്നു കേട്ടിട്ടുണ്ട് . ഡോക്ടർ വേദനയുണ്ടോ എന്നുചോദിച്ചപ്പോൾ അവിടെ വേദനയുണ്ട് എന്നാൽ എനിക്കു വേദനയില്ല എന്നാണത്രേ രമണ മറുപടി പറഞ്ഞത് . അപ്പോൾ എന്തായിരുന്നു 'അവിടെ ' എന്ന് പറഞ്ഞാൽ ? അദ്ദേഹത്തിന് മനസ്സിൽ നിന്നും വേറിട്ട ഒന്നായിരുന്നോ ശരീരം ? കായികതാരത്തിൻ്റെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധമെന്താണ് ? ചിന്താഭാരം നമ്മുടെ മനസ്സിനെ എന്നപോലെ വസ്ത്രഭാരം കായികതാരത്തിൻ്റെ ശരീരത്തിന...
Aug 21, 2021•20 min•Season 9Ep. 1
പ്രിയ സുഹൃത്തേ , ഈ ലക്കം ദില്ലി -ദാലി ഒരു ഫിലോസഫി ക്ലാസ്സ് മുറിയാണ് . ദർശനത്തിന്റെ ലോകത്തെ അപ്പാടെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ചും ആ ദാർശനികനെ കുറിച്ചുമാണ് പ്രൊഫസ്സർ ബാബു തളിയത്ത് സംസാരിക്കുന്നത് . Tractatus Logico-Philosophicus എന്ന പുസ്തകം പുറത്തിറങ്ങിയത് 1921 ലാണ് . തരംഗസൃഷ്ടിയായി മാറിയ ഈ പുസ്തകത്തിന്റെ രചയിതാവായ Ludwig Wittgenstein, അദ്ദേഹത്തിന്റെ അസാമാനമായിരുന്ന ജീവിതം , വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ ദർശനലോകം, സമകാലികരായ ദാർശനികരോടുള്ള കലഹങ്ങൾ എന്നിവ പിൽക്കാലല...
Jul 29, 2021•59 min•Season 8Ep. 29
പ്രിയ സുഹൃത്തേ , നമ്മുടെ വാർത്താഉപഭോഗാർത്തിയുടെ കൈകളിൽ രക്തം പുരണ്ടിട്ടില്ലേ ? ഈ ലക്കം ദില്ലി ദാലി അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട കുറേ പത്രപ്രവർത്തകരെ ഓർക്കുകയാണ്. കിഴക്കൻ ജർമനിയിൽ ജനിച്ച Volker Handloik 2001 നവംബർ പതിനൊന്നിന് അഫ്‌ഗാനിസ്ഥാനിലെ തഖാറിൽ വെച്ച് തലച്ചോറിൽ വെടിയേറ്റ നിമിഷം മരിച്ചു . ബാമിയാനിലെ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തു എന്ന് ലോകത്തെ റേഡിയോയിലൂടെ അറിയിച്ച Karen Fischer എന്ന പത്രപ്രവർത്തക വഴിവക്കിൽ ഒരു തമ്പിൽ കിടന്നുറങ്ങുമ്പോൾ മുപ്പതാം വയസ്സിൽ കൊല്ലപ്പെട്ടു . മരിയയെ കൊന്നുകളഞ്ഞിട്ട് അ...
Jul 20, 2021•21 min•Season 8Ep. 28
റിയാസ് കോമുവുമായുള്ള ഒരു അഭിമുഖസംഭാഷണമാണിത് . വിഷയം അദ്ദേഹത്തിൻറെ കലയിലെ ഫുട്ബോൾ സാന്നിദ്ധ്യം. കൗമാരത്തിൽ കാലുകളേയും ഹൃദയത്തേയും ആവേശിച്ച ഫുട്ബോൾ ! തന്റെ സർഗാത്മകജീവിതത്തിൽ , സഞ്ചാരങ്ങളിൽ വിവിധ ലോകനഗരങ്ങളിലെ സ്റ്റേഡിയങ്ങൾ എങ്ങനെ സ്വാധീനിച്ചു ? ഇറാനിലെ ടെഹ്‌റാനിൽ ചെയ്ത ഷോ യുദ്ധം നാനാവിധമാക്കിയ ഇറാഖിൽ ഊന്നുവടികളിൽ പതാക പറത്തി കളി കാണാൻ വന്ന വൃദ്ധയോടൊപ്പം , ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് കാലത്തെ സന്ദർശനം , മെസോപ്പൊട്ടാമിയയിലെ സിംഹം യൂനസ് മെഹമൂദിനായി ചെയ്ത ശിൽപാദരം , പാരിസിലെ Pompidou Centre ലെ റിയാസിന്...
Jul 14, 2021•1 hr 2 min•Season 8Ep. 25
നിയമസഭാസ്പീക്കർ എം ബി രാജേഷ് ഫുട്ബോൾ പ്രണയത്തെക്കുറിച്ച് ഇതുവരെ നടന്ന എല്ലാ യൂറോകപ്പ് മത്സരങ്ങളും കണ്ടയാളാണ് കേരള നിയമസഭാസ്പീക്കർ എം ബി രാജേഷ് . ലോകത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾ രണ്ടു വലിയ മത്സരങ്ങളുടെ മാസ്മരികതയിൽ നിൽക്കുന്ന ഈ വേളയിൽ ശ്രീ രാജേഷ് കൗമാരത്തിൽ തുടങ്ങിയ കളിഭ്രാന്തിനെക്കുറിച്ച് , ഇഷ്ടപ്പെട്ട കളിക്കാരെക്കുറിച്ച് , ഇഷ്ടപ്പെട്ട ടീമുകളെക്കുറിച്ച് , ഫുട്ബാളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് , സംസാരിക്കുന്നു . ഇടതുപക്ഷരാഷ്ട്രീയത്തിൽ ആരാണ് പ്രധാനം , പ്രതിരോധനിരയോ , മുൻനിരയോ ? കളിക്കളത്തിലെ ഒരു ...
Jul 09, 2021•28 min•Season 8Ep. 24
Britney Jean Spears ആഗ്രഹിക്കുന്നതും വിസ്മയ തീരുമാനിച്ചതും. പ്രശസ്ത പോപ്പ് ഗായിക Britney Spears കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞു . I am not happy ....ഞാൻ സന്തോഷവതിയല്ല I can't sleep ...എനിക്കുറങ്ങാൻ കഴിയുന്നില്ല I am so angry ....എനിക്ക് വല്ലാതെ ദേഷ്യം വരുന്നു It 's insane ...ഇത് ഭ്രാന്താണ് I am depressed ഞാൻ മാനസിക സമ്മർദ്ദത്തിലാണ് I cry everyday ...ഞാൻ എന്നും കരയുകയാണ്. വിസ്മയയും പറഞ്ഞിരുന്ന വാചകങ്ങൾ . എന്നാൽ Britney Spears അച്ഛനിൽ നിന്നും വിടുതൽ ആഗ്രഹിച്ച് വിളിച്ചു പറഞ്ഞു : I want my life back . ...
Jun 27, 2021•12 min•Season 8Ep. 20
റോയിട്ടേഴ്‌സ് 2021 ൽ നടത്തിയ പഠനം വാർത്താമാധ്യമരംഗത്തെ വലിയ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു . ലോകത്തിൽ 74 ശതമാനം ആളുകൾ വാർത്തകൾക്കായി Smartphones നെ ആശ്രയിക്കുന്നു എന്ന് പഠനം കാണിക്കുന്നു പുതിയ മാറ്റം വാർത്താവിശ്വാസ്യതയെ കുറിച്ച് എന്തുപറയുന്നു ? ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ കോർപ്പറേറ്റ് യാഥാർഥ്യം എന്താണ് ? മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ പ്രതികരിക്കും ? ജനാധിപത്യസ്ഥാപനങ്ങൾ ഡിജിറ്റൽ മുതലാളിത്തത്തെ എങ്ങനെ സമീപിക്കുന്നു ? സാധാരണജനങ്ങൾക്ക് പുതിയ മാധ്യമവിപ്ലവം കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുണ്ടോ ? ...
Jun 24, 2021•17 min•Season 8Ep. 18
പ്രൊഫസ്സർ പി മാധവൻപിള്ളയുടെ എൺപതാം പിറന്നാൾ ഇക്കഴിഞ്ഞ ജൂൺ ഇരുപതിനായിരുന്നു. പിറന്നാൾ ദിവസം അദ്ദേഹവുമായി നടത്തിയ സുദീർഘമായ അഭിമുഖമാണിത് . വിവർത്തനമാണ് തട്ടകമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ? എങ്ങനെ ഖാണ്ഡേക്കറുടെ യയാതി വിവർത്തനം ചെയ്യാനിടയായി ? എം ടി വാസുദേവൻ നായർ എന്തുപങ്കാണ് നിർവഹിച്ചത് ? എ .എസ്സിന്റെ വരകൾ എങ്ങനെ സഹായിച്ചു ? യയാതിയിലെ ഇഷ്ടമുഹൂർത്തമേതാണ് ? എൺപതാം പിറന്നാളിൽ യൗവ്വനം ആരോടെങ്കിലും വാങ്ങണമെന്നു തോന്നുന്നുണ്ടോ ? പി കെ ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ , രണ്ടാമൂഴം വന്ന...
Jun 22, 2021•41 min•Season 8Ep. 17
ലോകസംഗീതദിനം 2021 കേരളസംഗീതം എന്ന ഒന്നുണ്ടോ ? കലാനിരീക്ഷകൻ വി . കലാധരൻ സംസാരിക്കുന്നു
Jun 21, 2021•27 min•Season 8Ep. 17
അശ്ലീലത്തെ കുറിച്ച് മൂന്നു ചിന്തകൾ MS സുബ്ബുലക്ഷ്മി അന്തരിച്ചപ്പോൾ MF ഹുസൈൻ വരച്ച സുബ്ബുലക്ഷ്മിയുടെ ഒരു ഛായാചിത്രം കഴിഞ്ഞ ദിവസം ഞാൻ Twitter ൽ പോസ്റ്റ് ചെയ്തിരുന്നു . MF എന്ന രണ്ടക്ഷരം ഇംഗ്ളീഷിൽ പ്രതിനിധീകരിക്കുന്ന ഒരു തെറിയിലേക്ക് ആ മഹാകലാകാരനെ ചിത്രീകരിക്കുന്ന രണ്ടു comments എന്റെ tweet ന് താഴേ വന്നു . അപമാനത്താൽ ഭൂമി പിളർന്ന് അപ്രത്യക്ഷനാകണമെന്ന് എനിക്ക് തോന്നി. അതാണ് ദില്ലി ദാലിയുടെ ഈ ലക്കത്തിലേക്ക് നയിച്ചത് . കഴിഞ്ഞ ദിവസം നൈജീരിയൻ എഴുത്തുകാരി ഷിമാമണ്ട നെഗോസി എടിച്ചേ അവരുടെ വെബ്സൈറ്റിൽ IT IS...
Jun 20, 2021•8 min•Season 8Ep. 16
പ്രിയ സുഹൃത്തേ കർണാടകസംഗീതത്തിലെ വലിയ മലയാളികളിൽ ഒരാളായിരുന്ന നെയ്യാറ്റിൻകര വാസുദേവനെ പ്രിയശിഷ്യൻ ശ്രീവത്സൻ ജെ മേനോൻ അനുസ്മരിക്കുകയാണ് ഈ ലക്കം ദില്ലി ദാലിയിൽ . ഗുരു ഒരു നിത്യപ്രക്രിയയായി എങ്ങനെ ശ്രീവത്സനിൽ പ്രവർത്തിക്കുന്നു ? നെയ്യാറ്റിൻകര വാസുദേവൻ ആർജ്ജിച്ചത് ഏത് ലാവണ്യസംസ്കാരം ? ആ സംഗീതപദ്ധതിയുടെ സവിഷേതകൾ എന്തൊക്കെയായിരുന്നു ? ബ്രാഹ്മണ്യത്തിന്റെ തലസ്ഥാനത്ത് അദ്ദേഹത്തിന് അപമാനങ്ങൾ നേരിടേണ്ടിവന്നോ ? യേശുദാസുമായി ഒരുമിച്ചു പാട്ടുകേട്ട നീണ്ടരാപ്പകലുകൾ... ഗുരുക്കന്മാരിൽ നിന്നും എത്രകണ്ട് മുന്നോട്ടു...
Jun 19, 2021•49 min•Season 8Ep. 15
ദില്ലി ദാലിയിലേക്ക് സ്വാഗതം . ഓടുന്ന വണ്ടിയിൽ നിങ്ങൾക്ക് ന്യൂട്രൽ ആകാൻ കഴിയില്ല . കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജയിലിൽ കിടക്കുന്ന മൂന്നുയുവാക്കൾക്ക് ജാമ്യം നൽകികൊണ്ട് പറഞ്ഞു , വിയോജിപ്പ് രാജ്യദ്രോഹമല്ല എന്ന് . വിയോജിപ്പിന്റെ ദാർശനികഭംഗി അന്വേഷിക്കുവാൻ ശ്രമിക്കുന്ന ഒരു പോഡ്കാസ്റ്റ് . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 16 ജൂൺ 2021 ഡൽഹി
Jun 17, 2021•11 min•Season 8Ep. 14
സത്യൻ അൻപതാം ചരമവാർഷികദിന പോഡ്‌കാസ്റ്റ് ഷാജി ചെന്നൈയുമായി സംഭാഷണം . മലയാളിയുടെ ചലച്ചിത്രഭ്രാന്തിന്റെ യഥാർത്ഥപ്രതിനിധിയായ ഷാജി ചെന്നൈ സത്യന്റെ അഭിനയകലയെ വിലയിരുത്തുന്നു . സത്യൻ അഭിനയിക്കുകയല്ലായിരുന്നു , വിശ്വസിക്കുകയായിരുന്നു , ഷാജി പറയുന്നു. ക്ളീഷേ ആയിപ്പറയുന്നതല്ല സത്യന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു . സത്യന് പൂർവ്വമാതൃകകൾ ഉണ്ടായിരുന്നോ ? സത്യന് പിൻഗാമികൾ ഉണ്ടായോ ? ഒരു വാർപ്പുമാതൃകയാകാതെ എങ്ങനെ മലയാള ചലച്ചിത്രവ്യവസായത്തെ സത്യൻ സഹായിച്ചു ? ഷാജിയുടെ ഇഷ്ട സത്യൻ കഥാപാത്രങ്ങൾ ഏതൊക്കെ ? പോഡ്‌കാസ്റ്റ...
Jun 15, 2021•29 min•Season 8Ep. 13
പ്രിയ സുഹൃത്തേ , കേരളചരിത്രത്തിലെ ചില ഇരുണ്ട ഏടുകളെക്കുറിച്ച് ചരിത്രഗവേഷകനായ വിനിൽ പോളുമായുള്ള ഒരഭിമുഖസംഭാഷണമാണ് ഈ ലക്കം ദില്ലി ദാലി . കേരളത്തിൽ അടിമക്കച്ചവടം നിലവിൽ നിന്നിരുന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ് ?, കേരളത്തിലെ മുഖ്യധാരാചരിത്രരചനകൾ കണ്ടില്ല എന്നു നടിക്കുന്ന ചരിത്രവസ്തുതകൾ ഉണ്ടോ ? എന്തുകൊണ്ട് മറ്റിന്ത്യൻ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അടിമക്കച്ചവടം കൂടുതലായി എന്ന് വിനിൽ വിശ്വസിക്കുന്നു ? കൊളോണിയൽ കാലത്തിനുമുന്നേ തന്നെ അടിമ സമ്പ്രദായം കേരളത്തിൽ ഉണ്ടായിരുന്നോ ? കേരള സന്ദർഭത്തിൽ അടിമ എന...
Jun 14, 2021•50 min•Season 8Ep. 12
പ്രിയ സുഹൃത്തേ , Anicius Boethius 'തത്ത്വചിന്തയുടെ സമാശ്വാസം' എന്ന കൃതി എഴുതിയത് വധശിക്ഷയ്ക്കു വിധേയനാകുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് . ഉറപ്പായ മരണം മുന്നിൽ വന്നുനിൽക്കുമ്പോൾ തത്വചിന്തയെക്കുറിച്ചെഴുതുവാൻ അസാമാന്യമായ മനഃസ്സാന്നിദ്ധ്യം വേണം . ബഷീറിന് മതിലുകൾക്കുള്ളിൽ ആശ്വാസമായാത് നാരയണിയെങ്കിൽ, ബോതിയുസിന് അത് ലേഡി ഫിലോസഫി ആയിരുന്നു. രണ്ടു രചനകളും പൂങ്കാവനമാകുന്നു , പൂവും കായും ... രണ്ടു മഹാരചനകളെ ഒരുമിച്ചു വായിക്കുമ്പോൾ ....ഒരു പോഡ്കാസ്റ്റ് . Please use headphones സ്നേഹത്തോടെ എസ് . ഗോപാലകൃഷ...
Jun 13, 2021•12 min•Season 8Ep. 11
പ്രിയ സുഹൃത്തേ , ദ്വീപുമാനോഭാവം എന്ന ഒരു പ്രയോഗം ലോകഭാഷകളിലുണ്ട്. അപരലോകങ്ങളിൽ നിന്നും , അപരജനതകളിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ഭാവത്തെയാണ് അത് സൂചിപ്പിക്കുന്നത് . അങ്ങനെയൊന്ന് ലക്ഷദ്വീപുസമൂഹങ്ങളിലെ ജനങ്ങളിൽ ഉണ്ടോ ? എത്രമാത്രം ഈ ദ്വീപുകളിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും മലയാണ്മയുടെ തുടർച്ചയാണ് ? ദ്വീപിലെ ഒരു നാടൻപാട്ടിൽ ചൂണ്ടയിൽ കുരുങ്ങിയ ഒരു മീൻ ചൂണ്ടയോട് പരാതി പറയുന്ന ഒരു ഭാഗമുണ്ട്..ചൂണ്ടയുടെ മറുപടിയാകട്ടെ ..." എന്നോടു പരാതി പറഞ്ഞിട്ടു കാര്യമില്ല ...കാര്യങ്ങൾ തീരുമാനിക്കുന്നത് കരയിൽ ഇരി...
Jun 11, 2021•54 min•Season 8Ep. 10
മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ പ്രിയ സുഹൃത്തേ, മകനെ നഷ്ടപ്പെട്ട് നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരമ്മയോട് പോലീസ് ചോദിക്കുകയാണ് 'നിങ്ങളുടെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കിട്ടിയിട്ടുണ്ട് ..വീട്ടിലേക്ക് കൊണ്ടുവരട്ടേ' എന്ന്. ആയമ്മ പറഞ്ഞു ...വേണ്ട , ഇനി അവനെ ഞാൻ പരലോകത്തു വെച്ചു കണ്ടുകൊള്ളാം ... എമ്മാനുവെൽ ഡിൽ റോസ്സോ എന്ന ഇറ്റാലിയൻ കാർട്ടൂണിസ്റ്റ് വരച്ച പുതിയ കാർട്ടൂൺ ദുരന്തവാഹിനിയായ ഒരു ഇരുണ്ട കാലത്തെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച ...
Jun 10, 2021•12 min•Season 8Ep. 9
പ്രിയ സുഹൃത്തേ , ഒരു പല്ലി നമ്മോട് ചിലതു സൂചിപ്പിക്കുകയേയുള്ളു , സർവ്വതും പറയില്ല എന്നാണ് ഗൗളിശ്ശാസ്ത്രം പറയുന്നത് . ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു സൂചന തന്നു , കോവിഡ് കാലത്തെക്കുറിച്ച്. ഡൽഹിയിലെ AIIMS ലെ orthopaedics പ്രൊഫസറായ ഷാ ആലം ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ഒരു ലേഖനമാണ് എന്നെ ഗൗളീശാസ്ത്രത്തിലേക്ക് കൊണ്ടുപോയത് . കാൻസർ ബാധിച്ചു ഭാര്യ മരിച്ചതിനുശേഷം വീട്ടിൽ ഒറ്റയ്ക്കായിപ്പോയ ഒരു സുഹൃത്തുമായി ചുവരിലെ ഒരു പല്ലി ഒരു ആത്മബന്ധമുണ്ടാക്കിയ ഹൃദയസ്പർശിയായ അനുഭവമാണിത് . ഗൗളിയെ ബുദ്ധിജീവിയായി...
Jun 04, 2021•14 min•Season 8Ep. 8
പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും : ദില്ലി ദാലി പോഡ്കാസ്റ്റ് ചലച്ചിത്രചരിത്രകാരനായ ഡോക്ടർ സി എസ് വെങ്കിടേശ്വരനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന സംഭാഷണം . ജോജി , നായാട്ട് , കള , ആർക്കറിയാം തുടങ്ങിയ സിനിമകളുടെ വെളിച്ചത്തിൽ മലയാളത്തിലെ പരിണമിക്കുന്ന ചലച്ചിത്രഭാഷയെക്കുറിച്ചുള്ള ഒരു വിശകലനമാണിത് . മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ കാലം അവസാനിച്ചുവോ ? അതിശക്തിമാനായ പുരുഷൻ അസ്തമിച്ചോ ? മലയാളചലച്ചിത്രഭാഷയിൽ നിന്നും കാലം പിൻവാങ്ങുകയും സ്ഥലം അനനുപാതികമായി പ്രബലമാകുകയും ചെയ്യുന്നോ ? WCC നമ്മുടെ ചലച്ച...
Jun 03, 2021•34 min•Season 8Ep. 7
പ്രിയ സുഹൃത്തേ , ഞായറാഴ്ചത്തെ ദില്ലി ദാലിയിലേക്ക് സ്വാഗതം. രണ്ടുപേർ ഒരുമിച്ചിരിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മഹാശ്രുതികൾ. ഡൽഹിയിൽ നടക്കാൻ ഇറങ്ങിയാൽ ഏതോ മ്യൂസിയം കാണാനിറങ്ങുംപോലെയാണ് .... എന്റെ കൂട്ട് പണ്ഡിറ്റ് രാജൻ , സാജൻ മിശ്രമാരും ഉസ്താദ് സലാമത് -നസാക്കത് അലിമാരും പാടിയ ലളിത് രാഗവും റീനയ്ക്ക് കൂട്ട് ഹെഡ്‍ഫോണിൽ യുവാൽ നോവ ഹരാരിയും . ഈ പോഡ്കാസ്റ്റ് ഞങ്ങളുടെ പ്രഭാതസവാരിയെക്കുറിച്ചാണ് ...എന്നാൽ പതിന്നാലാം നൂറ്റാണ്ടിലെ മദ്രസ്സയെക്കുറിച്ചാണ് , മൊഹമ്മദ്പൂരിലെ ഹനുമാൻ ക്യാമ്പ് എന്ന ചേരിയെക്കുറിച്ചാണ് ,...
May 30, 2021•16 min•Season 8Ep. 6
വലിയ ലക്ഷ്യത്തോടെ ജീവിക്കുന്ന ഒരു മനുഷ്യനാണ് സച്ചിദാനന്ദൻ. താൻ ജീവിക്കുന്ന കാലത്തെ കൂടുതൽ നീതിനിഷ്ഠവും അനുഭൂതിസാന്ദ്രവും ജനാധിപത്യപരവും ആക്കുവാൻ അദ്ദേഹം അവസാനമില്ലാത്ത ശ്രമിച്ചുപോരുന്നു . ഈ അവിരാമപങ്കാളിത്തത്തിന്റെ അർത്ഥം അന്വേഷിക്കുകയാണ് സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം പിറന്നാൾ വേളയിൽ പ്രൊഫസ്സർ സുനിൽ പി ഇളയിടം . മുപ്പതുമിനിറ്റ് ദൈർഘ്യമുള്ള ഈ അവലോകനം വലിയ കവി , നിരൂപകൻ , സാമൂഹ്യയിടപെടലുകാരൻ, വിവർത്തകൻ , സംഘാടകൻ, പുതിയതലമുറയുടെ നിരന്തരസഹചാരി, ലോകാനുഭവസഞ്ചാരി, എന്തിനുമുപരി കന്മഷമില്ലാത്ത സ്നേഹസമ്പന്ന...
May 27, 2021•30 min•Season 8Ep. 5
വേമ്പനാട്ടു കായലിനെ രക്ഷിക്കുക പരിസ്ഥിതി പ്രവർത്തകനും പ്രാദേശികചരിത്രകാരനുമായ പള്ളിക്കോണം രാജീവ് സംസാരിക്കുന്നു. കേരളഭൂമിയുടെയും കടലിന്റെയും പരിണാമചരിത്രമാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്. വേമ്പനാട്ടുകായൽ ഒരു വെള്ളക്കെട്ടല്ല ..ഒരു ജില്ലയുടെ വലുപ്പമുള്ള ജലാശയമാണ്. കുട്ടനാടുണ്ടായ കഥയാണ്, കരിനിലങ്ങളുടെ കഥയാണ്. എന്നായിരിക്കണം കുട്ടനാട്ടിൽ കൃഷി തുടങ്ങിയിരിക്കാനിട ? കുന്നോറ കൈമളുടെ ഗ്രന്ഥവരി പറയുന്ന ചരിത്രമെന്താണ് ? തെക്കുംകൂർ പ്രദേശത്തെ ഡച്ച് സ്വാധീനം എങ്ങനെ കുട്ടനാടൻ പരിണാമങ്ങളെ സ്വാധീനിച്ചിരിക്കാ...
May 26, 2021•43 min•Season 8Ep. 4
ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ് ആശയത്തിലേക്കുള്ള ആമയുടെ ഉൾവലിയലുകൾ ഗാന്ധിജിയിൽ കൃസ്തീയമായ ഒരു പാപബോധം പ്രബലമായിരുന്നു . പാപം ചെയ്യരുതെന്നു ചിന്തിച്ച് സൂര്യോദയത്തിലേയും അസ്തമയത്തിലേയും പോലും ഭംഗികൾക്കുനേരെ വിമുഖത പുലർത്തിയ ഗാന്ധിജി എങ്ങനെയാണ് പാട്ടുകേട്ടിരുന്നത് ? ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത് അതാണ് . ടാഗോർ കൃത്യസമയത്ത് ഒരു തമാശയുമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ഖജുരാഹോയിലെ നഗ്നശിൽപങ്ങളെ ഗാന്ധിജി ഖദർ ഉടുപ്പിക്കുമായിരുന്നോ? സുബ്ബുലക്ഷ്മിയുടെ സംഗീതമാണോ അദ്ദേഹം കേട്ടിരിക്കാനിട ? ...
May 20, 2021•16 min•Season 7Ep. 30
ഇനിയൊരു ഗൗരിയമ്മ ഉണ്ടാകുമോ ? കെ സുരേഷ് കുറുപ്പ്, ജെ . ദേവിക എന്നിവർ നടത്തുന്ന കെ ആർ ഗൗരിയമ്മ അനുസ്മരണ പോഡ്കാസ്റ്റ്. ഗൗരിയമ്മ ആധുനികകേരളസമൂഹത്തിന് ആരാണ്, എന്തുകൊണ്ട് ഗൗരിയമ്മ ഒരിക്കലും മരിക്കില്ല ? അവർ തുറന്നിട്ട വിവിധ സമരമുഖങ്ങളുടെ അനന്യത എന്തൊക്കെയാണ്, ദേവിക അന്വേഷിക്കുന്നു . കെ . സുരേഷ് കുറുപ്പ് 1957 ലെ മന്തിസഭയിലെ ഗൗരിയമ്മയുടെ അസാധാരണ സംഭാവനകൾ വിലയിരുത്തുന്നു. പുന്നപ്രവയലാർ സമരശേഷമുള്ള ആലപ്പുഴയിലെ പാർട്ടിയെ ഊർജസ്വലമാക്കുന്നതിൽ ഗൗരിയമ്മ വഹിച്ച പങ്ക് , കേരളത്തെ മാറ്റിമറിച്ച കാർഷികബന്ധനിയമത്തിന്...
May 11, 2021•22 min•Season 7Ep. 26