നാം സോഷ്യൽ മീഡിയയിൽ ആളുകളെ തെറി പറയുമ്പോൾ ...72/2021 - podcast episode cover

നാം സോഷ്യൽ മീഡിയയിൽ ആളുകളെ തെറി പറയുമ്പോൾ ...72/2021

Jun 20, 20218 minSeason 8Ep. 16
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

അശ്ലീലത്തെ കുറിച്ച് മൂന്നു ചിന്തകൾ

 MS സുബ്ബുലക്ഷ്മി അന്തരിച്ചപ്പോൾ MF ഹുസൈൻ വരച്ച സുബ്ബുലക്ഷ്മിയുടെ  ഒരു  ഛായാചിത്രം  കഴിഞ്ഞ ദിവസം ഞാൻ Twitter ൽ പോസ്റ്റ് ചെയ്തിരുന്നു . MF എന്ന രണ്ടക്ഷരം ഇംഗ്ളീഷിൽ പ്രതിനിധീകരിക്കുന്ന ഒരു തെറിയിലേക്ക് ആ മഹാകലാകാരനെ ചിത്രീകരിക്കുന്ന രണ്ടു comments എന്റെ tweet ന് താഴേ വന്നു . അപമാനത്താൽ ഭൂമി പിളർന്ന്‌ അപ്രത്യക്ഷനാകണമെന്ന് എനിക്ക് തോന്നി. അതാണ് ദില്ലി ദാലിയുടെ ഈ ലക്കത്തിലേക്ക് നയിച്ചത് . കഴിഞ്ഞ ദിവസം നൈജീരിയൻ എഴുത്തുകാരി ഷിമാമണ്ട നെഗോസി എടിച്ചേ അവരുടെ വെബ്സൈറ്റിൽ   IT IS OBSCENE: A TRUE REFLECTION IN THREE PARTS എന്ന ഒരു സാമൂഹ്യമാധ്യമവിമർശം നടത്തിയിരുന്നു. ആ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ , എന്റെ വ്യക്ത്യാനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പോഡ്കാസ്റ്റ് . നുണകളുടെ മിന്നൽവേഗങ്ങളിൽ മുടന്തിനടക്കുന്ന സത്യം എന്ന ഒറ്റപ്പെട്ട ആട് !

സ്നേഹപൂർവ്വം 

എസ് . ഗോപാലകൃഷ്ണൻ 

20 ജൂൺ 2021 

ഡൽഹി    


For the best experience, listen in Metacast app for iOS or Android