നെയ്യാറ്റിൻകര വാസുദേവൻ : സംഗീതമേ ജീവിതം Dilli Dali 71/2021 - podcast episode cover

നെയ്യാറ്റിൻകര വാസുദേവൻ : സംഗീതമേ ജീവിതം Dilli Dali 71/2021

Jun 19, 202149 minSeason 8Ep. 15
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ 


കർണാടകസംഗീതത്തിലെ വലിയ മലയാളികളിൽ ഒരാളായിരുന്ന നെയ്യാറ്റിൻകര വാസുദേവനെ പ്രിയശിഷ്യൻ ശ്രീവത്സൻ ജെ മേനോൻ അനുസ്മരിക്കുകയാണ് ഈ ലക്കം ദില്ലി ദാലിയിൽ .

ഗുരു ഒരു നിത്യപ്രക്രിയയായി എങ്ങനെ ശ്രീവത്സനിൽ പ്രവർത്തിക്കുന്നു ? 

നെയ്യാറ്റിൻകര വാസുദേവൻ ആർജ്ജിച്ചത് ഏത് ലാവണ്യസംസ്കാരം ? ആ സംഗീതപദ്ധതിയുടെ സവിഷേതകൾ എന്തൊക്കെയായിരുന്നു ? ബ്രാഹ്മണ്യത്തിന്റെ തലസ്ഥാനത്ത് അദ്ദേഹത്തിന് അപമാനങ്ങൾ നേരിടേണ്ടിവന്നോ ? 

യേശുദാസുമായി ഒരുമിച്ചു പാട്ടുകേട്ട നീണ്ടരാപ്പകലുകൾ... 


ഗുരുക്കന്മാരിൽ നിന്നും എത്രകണ്ട് മുന്നോട്ടുപോയി അദ്ദേഹം ? ശെമ്മാങ്കുടിയും എം ഡി രാമനാഥനും ജി എൻ ബിയും രാമനാട് കൃഷ്ണനും ബൃന്ദ -മുക്തമാരും എത്ര സ്വാധീനിച്ചു ? എന്തുകൊണ്ട് അദ്ദേഹത്തിൻറെ സംഗീതത്തിന്റെ വിപുലശേഖരം ഇല്ലാതായിപ്പോയി ?

വിശദമായ സംഭാഷണത്തിലേക്ക് സ്വാഗതം .


സ്നേഹത്തോടെ 


എസ് . ഗോപാലകൃഷ്ണൻ 

ഡൽഹി 

18 ജൂൺ 2021 

www.dillidalipodcast.com

For the best experience, listen in Metacast app for iOS or Android