മീനും ചൂണ്ടയും Dilli Dali 66/2021 - podcast episode cover

മീനും ചൂണ്ടയും Dilli Dali 66/2021

Jun 11, 202154 minSeason 8Ep. 10
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,

ദ്വീപുമാനോഭാവം എന്ന ഒരു പ്രയോഗം ലോകഭാഷകളിലുണ്ട്. അപരലോകങ്ങളിൽ നിന്നും , അപരജനതകളിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ഭാവത്തെയാണ് അത് സൂചിപ്പിക്കുന്നത് . അങ്ങനെയൊന്ന് ലക്ഷദ്വീപുസമൂഹങ്ങളിലെ ജനങ്ങളിൽ ഉണ്ടോ ? എത്രമാത്രം ഈ ദ്വീപുകളിലെ ജനങ്ങളുടെ ജീവിതവും സംസ്കാരവും മലയാണ്മയുടെ തുടർച്ചയാണ് ? ദ്വീപിലെ ഒരു നാടൻപാട്ടിൽ ചൂണ്ടയിൽ കുരുങ്ങിയ ഒരു മീൻ ചൂണ്ടയോട് പരാതി പറയുന്ന ഒരു ഭാഗമുണ്ട്..ചൂണ്ടയുടെ മറുപടിയാകട്ടെ ..." എന്നോടു പരാതി പറഞ്ഞിട്ടു കാര്യമില്ല ...കാര്യങ്ങൾ തീരുമാനിക്കുന്നത് കരയിൽ ഇരിക്കുന്ന ഒരാളാണ് " എന്നാണ് .

മലയാളികളുടെ പ്രിയകവി അൻവർ അലി ലക്ഷദ്വീപിലെ നാടൻപാട്ടുകളെക്കുറിച്ച് നടത്തിയ പഠനമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിനെ കനപ്പെട്ടതാക്കുന്നത്, അതേസമയം സാന്ദ്രമാക്കുന്നതും. നാടൻ പാട്ടുകളിലെ സ്ത്രീകേന്ദ്രങ്ങൾ , മഴമേഘം കൊണ്ടുവരുന്ന ഒരു  മഹാവൃക്ഷം, സ്വപ്നങ്ങളിലെ പോർച്ചുഗീസ് പടക്കപ്പലുകൾ... എല്ലാം നമ്മോട് പറയുന്നത് എന്താണ് ? 

ദ്വീപുജീവിതത്തിന്റെ സ്വത്വത്തെ അവരുടെ നാടൻപാട്ടുകളിൽ അന്വേഷിക്കുന്ന  അൻവർ അലിയുമായി ഒരു സംഭാഷണം .


സ്നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ 

11 ജൂൺ 2021 

ഡൽഹി  

https://www.youtube.com/watch?v=Wlgobr3-a6w

www.dillidalipodcast.com

For the best experience, listen in Metacast app for iOS or Android