മഹാവിവർത്തകന്റെ എൺപതാം പിറന്നാൾ 74/2021 - podcast episode cover

മഹാവിവർത്തകന്റെ എൺപതാം പിറന്നാൾ 74/2021

Jun 22, 202141 minSeason 8Ep. 17
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രൊഫസ്സർ പി മാധവൻപിള്ളയുടെ എൺപതാം പിറന്നാൾ ഇക്കഴിഞ്ഞ ജൂൺ ഇരുപതിനായിരുന്നു. പിറന്നാൾ ദിവസം അദ്ദേഹവുമായി നടത്തിയ സുദീർഘമായ അഭിമുഖമാണിത് .

വിവർത്തനമാണ് തട്ടകമെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ?

എങ്ങനെ ഖാണ്ഡേക്കറുടെ  യയാതി വിവർത്തനം ചെയ്യാനിടയായി ? എം ടി വാസുദേവൻ നായർ എന്തുപങ്കാണ് നിർവഹിച്ചത് ? എ .എസ്സിന്റെ വരകൾ എങ്ങനെ സഹായിച്ചു ? യയാതിയിലെ ഇഷ്ടമുഹൂർത്തമേതാണ് ? എൺപതാം പിറന്നാളിൽ യൗവ്വനം ആരോടെങ്കിലും വാങ്ങണമെന്നു തോന്നുന്നുണ്ടോ ?

പി കെ ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ , രണ്ടാമൂഴം വന്ന വഴി ...സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയത്തിന്റെ മൗലികത ....എല്ലാം പ്രൊഫസ്സർ പി മാധവൻ പിള്ള ഈ അപൂർവ അഭിമുഖത്തിൽ പറയുന്നു .


ഖാണ്ഡേക്കറിൽ നിന്നും എങ്ങനെ ഒഡിയ എഴുത്തുകാരി പ്രതിഭ റായിയിൽ എത്തി ? എന്തുകൊണ്ട് ഭീഷ്മ സാഹ്നിയുടെ തമസ്സ് വിവർത്തനം ഒരു വെല്ലുവിളിയായി ?

അർഹിക്കുന്ന അംഗീകാരം ഇന്ത്യൻ ഭാഷകളിൽ വിവർത്തകർക്ക് കിട്ടുന്നുണ്ടോ ?

തകഴിയുടെ 'കയർ' ഹിന്ദിയിലേക്കാക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമോ ? 


സ്നേഹപൂർവ്വം 


എസ് . ഗോപാലകൃഷ്ണൻ 

22 ജൂൺ 2021 

For the best experience, listen in Metacast app for iOS or Android