ഗാന്ധിജി എം എസ്‌ സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ Dilli Dali 56/2021 - podcast episode cover

ഗാന്ധിജി എം എസ്‌ സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ Dilli Dali 56/2021

May 20, 202116 minSeason 7Ep. 30
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്  

ആശയത്തിലേക്കുള്ള  ആമയുടെ ഉൾവലിയലുകൾ 

ഗാന്ധിജിയിൽ കൃസ്തീയമായ ഒരു പാപബോധം പ്രബലമായിരുന്നു . പാപം ചെയ്യരുതെന്നു ചിന്തിച്ച് സൂര്യോദയത്തിലേയും  അസ്തമയത്തിലേയും പോലും  ഭംഗികൾക്കുനേരെ വിമുഖത പുലർത്തിയ ഗാന്ധിജി എങ്ങനെയാണ് പാട്ടുകേട്ടിരുന്നത് ? ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത് അതാണ് . ടാഗോർ കൃത്യസമയത്ത് ഒരു തമാശയുമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ഖജുരാഹോയിലെ നഗ്നശിൽപങ്ങളെ ഗാന്ധിജി ഖദർ ഉടുപ്പിക്കുമായിരുന്നോ? സുബ്ബുലക്ഷ്മിയുടെ സംഗീതമാണോ  അദ്ദേഹം കേട്ടിരിക്കാനിട ? അതോ അതിലെ വൈഷ്ണവജന്മത്തെയോ ? ഹനുമാന് സംഗീതം അറിയാമായിരുന്നെങ്കിലും ശ്രീരാമചന്ദ്രൻ ഹനുമാനെക്കൊണ്ട് മറ്റുകാര്യങ്ങളല്ലേ ചെയ്യിച്ചത് ? വെറുതെയാണോ ഗാന്ധിജി ശാന്തിനികേതനിൽ വെച്ചു പറഞ്ഞത് , ' ഇവിടെമുഴുവൻ സംഗീതമാണ് ...എനിക്കുപ്രിയം സംഗീതമയമായ ജീവിതത്തേക്കാൾ ജീവിതസംഗീതമാണെന്ന്'.

എം എസ്‌ സുബ്ബുലക്ഷ്മിയുടേയും, ഗാന്ധിജി കേട്ട  ഡാഗർ സഹോദരന്മാരുടെ  സംഗീതവും ഈ പോഡ്‌കാസ്റ്റിൽ ഉണ്ട്. കഴിയുമെങ്കിൽ headphones ഉപയോഗിച്ച് പോഡ്കാസ്റ്റ് കേട്ടാലും . 

സ്നേഹത്തോടെ 

എസ് . ഗോപാലകൃഷ്ണൻ 

20 മെയ് 2021   

For the best experience, listen in Metacast app for iOS or Android