Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne - podcast cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

MediaOne Podcastsmediaoneonline.com
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ലബനാനിലെ ഹിസ്ബുല്ല- ഇസ്രായേൽ യുദ്ധവും ഇറാന്റെ ഇടപെടലും തന്നെയാണ് ലോകരംഗത്തുനിന്നുള്ള പ്രധാനവാർത്ത. ഡൽഹിയിൽ പോയി മുഖ്യമന്ത്രി ദേശീയ പത്രത്തിനുകൊടുത്ത അഭിമുഖത്തിൽ പി.ആർ ഇടപെടലുണ്ടായതും അതിന്റെ പ്രകമ്പനവുമാണ് കേരളത്തിൽ നിന്നുള്ള വാർത്തകളിൽ പ്രധാനം. നിലമ്പൂർ വിപ്ലവത്തിന്റെ ചൂട് കൂടിയപ്പോൾ പി.വി അൻവർ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുണ്ട്. എല്ലാ പത്രങ്ങളിലും ആ പ്രഖ്യാപനം പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. താളം ചവിട്ടി നിൽക്കുകയായിരുന്ന കെ.ടി ജലീൽ മുഖ്യമന്ത്രിയെ സംഘി ചാപ്പകുത്താൻ സമ്മതിക്കില്ലെന്ന ...

Oct 03, 202431 minSeason 3Ep. 11

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ഇറാൻ ഇസ്രായേലിനെ ആക്രമിച്ചതാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത മുഖ്യമന്ത്രിയുടെ അഭിമുഖം തിരിച്ചടിച്ചതാണ്. പത്രം തെറ്റിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞപ്പോൾ അഭിമുഖം ഏർപ്പാടാക്കിയതും ഉത്തരം എഴുതിത്തന്നതും പി.ആർ ഏജൻസിയാണെന്ന് പത്രം പറഞ്ഞു. അതാണ് ആഘാതം വർധിപ്പിച്ചത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Oct 02, 202430 minSeason 3Ep. 10

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനമായി കണ്ട വാർത്തകൾ. 1968ലെ വിമാനാപകടത്തിൽ മരിച്ച് 56 വർഷം മഞ്ഞിൽ പുതഞ്ഞുകിടന്ന നാലുപേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ വാർത്തയാണ് മനോരമയിൽ. തിരുപ്പതി ലഡ്ഡുവിനെപ്പറ്റി ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കിയ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സുപ്രിംകോടതി കുടഞ്ഞതാണ് മാതൃഭൂമിയിൽ. ആധാരം രജിസ്‌ട്രേഷൻ വിവരങ്ങൾ വെബ്‌സൈറ്റിൽ വരുന്നതോടെ വ്യാപകമായ സൈബർ തട്ടിപ്പിന് വഴിയൊരുങ്ങുമെന്ന് മാധ്യമത്തിൽ. ബുൾഡോസർ പ്രയോഗത്തിനെതിരായ വിധി മാനിക്കാത്ത അസമിന് സുപ്രീംകോടതി ന...

Oct 01, 202430 minSeason 3Ep. 9

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ലോകത്തെ പ്രധാനവാർത്ത ഇന്നും ഇസ്രായേലിന്റെ കടന്നാക്രമണമാണ്. ലെബനാനിൽ മാത്രമല്ല യെമനിലും കൂട്ടക്കുരുതി തുടരുന്നുണ്ട്. കേരളത്തിൽ പത്രങ്ങൾ കണ്ട ഏറ്റവും പ്രധാനവാർത്താ സംഭവം അൻവർ കലാപവും അനുരണനങ്ങളും തന്നെയാണ്. നിലമ്പൂരിൽ ഇന്നലെ അൻവർ നടത്തിയ പൊതുസമ്മേളനവും അൻവറിനെതിരെ കേസും നടപടികളും എടുത്ത് തുടങ്ങിയതും. ഇതിൽ ഇസ്രായേൽ ആക്രമണമാണ് മാധ്യമം, ദേശാഭിമാനി, ദീപിക തുടങ്ങിയ പത്രങ്ങളുടെ ലീഡ് വാർത്ത. അൻവറാണ് മലയാള മനോരമ, കേരളകൗമുദി മുതലായ പത്രങ്ങളുടെ ലീഡ്. കേരളസർക്കാർ കൊണ്ടുവരുന്ന പുതിയ വനിതാനയമാണ് മാതൃഭൂമിയുടെ പ...

Sep 30, 202430 minSeason 3Ep. 9

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ലയെ ഇസ്രായേൽ കൊന്നതാണ് പത്രങ്ങളുടെ പ്രധാനവാർത്ത. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്തയും അതുതന്നെ. കൂത്തുപറമ്പ് വെടിവെപ്പിൽ സുഷുമ്‌നാനാഡി തകർന്ന് 1994 നവംബർ 25 മുതൽ കിടപ്പിലായി പോയ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ മരിച്ചതുണ്ട്. 72 ദിവസം ഗംഗാവലി പുഴക്കടിയിൽ കിടന്ന അർജുന് കോഴിക്കോട് കണ്ണാടിക്കലെ വീട്ടുവളപ്പിൽ ചിതയൊരുക്കിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്...

Sep 29, 202430 minSeason 3Ep. 12

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സംഭ്രമജനകമായ എ.ടി.എം കവര്‍ച്ചയുടേയും കവര്‍ച്ചക്കാരെ സംസ്ഥാനാതിര്‍ത്തി കടന്നും പിന്തുടര്‍ന്ന് വെടിവെച്ച് പിടികൂടിയ പൊലീസ് വീര്യത്തിന്റേയും വര്‍ണനകളാണ് ഇന്നത്തെ പ്രധാന ഇനം. 'തിരുട്ട് ത്രില്ലര്‍' എന്ന് മാതൃഭൂമി, 'തകര്‍ത്തു' എന്ന് മനോരമ. അന്‍വര്‍- സി.പി.എം ഏറ്റുമുട്ടലാണ് മറ്റൊരു പ്രധാന ഇനം. അര്‍ജുന്‍ അന്ത്യവിശ്രമത്തിനായി വീടണയുന്നു എന്ന വിവരവും എല്ലാ പത്രങ്ങളും ഒന്നാംപേജില്‍ കാര്യമായി വിന്യസിച്ചിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ട...

Sep 28, 202430 minSeason 3Ep. 11

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

അൻവർ ആളിക്കത്തുകയാണ് ഇന്ന് പത്രങ്ങളിൽ. നീതിയില്ലെങ്കിൽ നീ തീയാവുക എന്ന ആപ്തവാക്യത്തോടെയാണ് അൻവർ വാർത്താസമ്മേളനം പ്രഖ്യാപിച്ചത്. ആളിക്കത്തിയപ്പോൾ അതിരറിയാതെ അച്ചടക്കം ചാമ്പലായി. അത് പിണറായിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് പത്രങ്ങൾ കാണുന്നത്. അർജുന്റെ ഡി.എൻ.എ ടെസ്റ്റിന്റെ ഫലം ഇന്നറിയുമെന്നതാണ് മറ്റൊരു പ്രധാനവാർത്ത. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും ബാഗിൽ നിന്ന് കിട്ടിയ മകന്റെ കളിപ്പാട്ടവുമൊക്കെ വികാരത്തിന്റെ ഭാഷയിൽ വർണിക്കുകയാണ് പത്രങ്ങൾ. ഇസ്രായേലിന്റെ ലബനാൻ ആക്രമണം പത്രങ്ങൾ ഒന്നാംപേജിൽ...

Sep 27, 202431 minSeason 3Ep. 10

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് തെറിച്ചെത്തിയ ലോറിയും ഡ്രൈവർ അർജുന്റെ മൃതദേഹവും എഴുപത്തിയൊന്നാം ദിവസം തിരിച്ചെടുത്തതാണ് പ്രധാനവാർത്ത. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കാണാൻ പോയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്. ആ വാർത്താ നാടകത്തിലെ സസ്‌പെൻസ് നടൻ ഇപ്പോഴും അദൃശ്യനാണ് എന്നുതുതന്നെയാണ്. അങ്ങനെ പലതുണ്ട് കഥകൾ- കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne P...

Sep 26, 202430 minSeason 3Ep. 8

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സിനിമക്കുളളിലെ ജീവിതമാണിന്ന് പ്രധാനവാർത്താവിഭവം. സിനിമാരംഗത്തെ പീഡനക്കേസുകളിൽ നടപടിയുമായി കോടതിയും പൊലീസും അരങ്ങെത്തെത്തുന്നതാണ് സന്ദർഭം. ക്ലൈമാക്‌സിലേക്ക് എന്ന് മനോരമയുടെ തലക്കെട്ട്. സസ്‌പെൻസ് ഇന്റർവെൽ എന്ന് മാധ്യമം തലക്കെട്ട്. സിദ്ദീഖിനെ പൊലീസ് തെരയുന്നതും മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടതുമാണ് ഉപകഥകൾ. ആംബുലൻസ് നിരക്കുകൾ ഏകീകരിച്ചുവെന്ന വാർത്തയാണ് ദേശാഭിമാനി മുഖ്യവാർത്തയാക്കിയത്. അതൊരു പ്രധാനവിവരം തന്നെയാണ്. ഗാന്ധിജിയുടെ ചിത്രമുളള തപാൽ സ്റ്റാംപുകൾ കിട്ടാതാവുന്നു എന്നൊരു വാർത്ത മാതൃഭൂമി റി...

Sep 25, 202430 minSeason 3Ep. 10

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധമാണ് ഇന്ന് ലോകമെങ്ങും മുഖ്യവാര്‍ത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതുതന്നെ. കേരളം സമര്‍പ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയതാണ് മാതൃഭൂമിക്ക് മുഖ്യവാര്‍ത്ത. എം.എം ലോറന്‍സിന്റെ അന്ത്യയാത്രയിലെ അലോസരങ്ങളുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച കോടതി വിധിയുണ്ട്. അങ്ങനെ പലതുമുണ്ട്. ദേശാഭിമാനി മറ്റുപത്രങ്ങളിലെ നുണവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ഒരു പരമ്പര തുടങ്ങിയിട്ടുണ്ട് - അങ്ങനെ ചില വാര്‍ത്താ കൗതുകങ്ങളുമുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify |...

Sep 24, 202431 minSeason 3Ep. 9

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

തൃശൂര്‍പൂരം അലങ്കോലമായത് സംബന്ധിച്ച അന്വേഷണം അലങ്കോലമാക്കിയതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. കേന്ദ്രസര്‍ക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനായി ഐ.ടി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ബോംബെ ഹൈക്കോടതി റദ്ദാക്കിയതുമുണ്ട്. നടി കവിയൂര്‍ പൊന്നമ്മയുടെ മരണം എല്ലാവരും ഒന്നാംപേജില്‍ മുഖ്യസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് നോര്‍വെയില്‍ താമസമാക്കിയ മാനന്തവാടിക്കാരനെ തിരയുന്നുവെന്ന സംഭ്രമജനകമായ വാര്‍ത്തയുമുണ്ട് | കാതില...

Sep 21, 202430 minSeason 3Ep. 8

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

കറങ്ങിത്തിരിഞ്ഞ് പിന്നെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പ്രാധാന വാര്‍ത്താകേന്ദ്രമായിരിക്കുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചുവെന്ന വാര്‍ത്തയാണിന്ന് മുഖ്യം. പി.ജയരാജനും ടി.വി രാജേഷും പ്രതികളായ കൊലക്കേസും വീണ്ടും പൊന്തിവന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ രണ്ടുപേരും വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. ലബനനും ഇസ്രായേലും കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് അന്താരാഷ്ട്രീയ വാര്‍ത്തകളില്‍ വലുത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവ...

Sep 20, 202431 minSeason 3Ep. 7

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഒറ്റവാർത്തയാണിന്ന് എല്ലാവർക്കും പ്രധാനം. ഒറ്റത്തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ ഒരുക്കിയിരിക്കുന്നു എന്ന വാർത്ത. ലെബനനിൽ വീണ്ടും സ്ഫോടന പരമ്പരയുണ്ട്... ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയിലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഇതിൽ മരണം 14 ആണ്. മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി വാർത്തയുണ്ട്.... |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Sep 19, 202430 minSeason 3Ep. 6

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രതികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന പരിപാടി സുപ്രിംകോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാളിന് പകരം അതിഷി മര്‍ലേന വരുന്നതുമുണ്ട്. ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനമാണ് രാജ്യാന്തരവാര്‍ത്തകളില്‍ പ്രധാനം |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Sep 18, 202430 minSeason 3Ep. 5

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

എല്ലാ പത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം തോന്നിയ ഒരു ഒറ്റ വാർത്ത ഇന്നില്ല. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിയാണ് മാതൃഭൂമിയിൽ തലമാറ്റം എന്ന് വായിക്കാവുന്ന വിധം തലസ്ഥാനത്ത് മാറ്റം. എംആർ അജിത്കുമാറിന്റെ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമായില്ല എന്ന വിവരവും മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരിയുടെ മേൽ കാർ കയറ്റിക്കൊന്ന ദാരുണ സംഭവമാണ് മലയാള മനോരമയിൽ. വയനാട് പ്രളയദുരിതാശ്വാസ കണക്കുകളിലെ താളപ്പിഴയാണ് മാധ്യമത്തിലും ദീപികയിലും കേരളകൗമുദിയി...

Sep 17, 202430 minSeason 3Ep. 4

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പൂക്കളം പോലെ വിവിധയിനം വാർത്തകൾ പരന്നുകിടക്കുകയാണിന്ന് പത്രങ്ങളിൽ. ഓരോ പത്രത്തിനും ഓരോ ലീഡ്. പെൻഷൻ പദ്ധതി ഫ്രീസറിലെന്ന് മലയാള മനോരമ. ബിഎസ്എൻഎൽ ഇനി സർവത്ര എന്ന് മാതൃഭൂമി. ഡിജിപിയ്ക്ക് അതൃപ്തിയെന്ന് മാധ്യമം. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് പച്ചക്കൊടിയെന്ന് കേരളകൗമുദി. വാർഡ് വിഭജനത്തിന് 20 കോടി രൂപയുടെ അധികബാധ്യതയെന്ന് ദീപിക. ജ്വലിക്കും രക്തതാരകമെന്ന തലക്കെട്ടിലൂടെ യച്ചൂരിയ്ക്ക് അഭിവാദ്യമാർപ്പിക്കുന്നു ദേശാഭിമാനി.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - ...

Sep 15, 202430 minSeason 3Ep. 3

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി സിബിഐ ജയിലിലടച്ചിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം കൊടുത്തു. സിബിഐയുടെ തലക്കൊരു കിഴുക്കും കൊടുത്തു. കേരളത്തിൽ നിയമസഭാ കയ്യാങ്കളിക്കേസിൽ യുഡിഎഫിന് ഹൈക്കോടതി ആശ്വാസം കൊടുത്തു. കെഎസ്ഇബി ആവശ്യപ്പെടുന്ന നിരക്കിൽ വൈദ്യുതി ചാർജ് വർധിപ്പിക്കാൻ താരിഫ് റഗുലേറ്ററി കമ്മീഷൻ അനുമതി കൊടുക്കുമെന്നും വാർത്തയുണ്ട്. അന്തരിച്ച സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ സർവകലാശാലയായ ജെഎൻയു വിടചൊല്ലിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | S...

Sep 14, 202430 minSeason 3Ep. 1

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സീതാറാം യെച്ചൂരി മടങ്ങുകയാണ്. ഭൂമിയിലെ വിപ്ലവശ്രമങ്ങൾക്ക് വിരാമമിട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങുകയാണ്. പത്രങ്ങൾ തലക്കെട്ടുകളാൽ യാത്രാമൊഴി ചൊല്ലുന്നു. ലാൽ സീതാറാം എന്ന് മാധ്യമം. ചിരകാലം ചെന്താരം എന്ന് മലയാള മനോരമ. ഒരു കാലം മായുന്നു എന്ന് ദേശാഭിമാനി. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല എന്ന് പതിവ് കമ്മ്യൂണിസ്റ്റ് മട്ടിൽ മാതൃഭൂമി. തീക്കനൽ അണഞ്ഞുവെന്ന് കേരളകൗമുദി. പ്രിയ സഖാവേ വിട എന്ന് കോൺഗ്രസുകാരുടെ വീക്ഷണം. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podca...

Sep 13, 202431 minSeason 3Ep. 1

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ആർഎസ്എസ് ബന്ധമുളള എഡിജിപിയുടെ വാഴ്ച അവസാനിപ്പിച്ചേ അടങ്ങുവെന്ന വാശിയോടെ മുന്നണിയോഗത്തിലേക്ക് കയറിയ ഘടകകക്ഷി നേതാക്കൾ, മുഖ്യമന്ത്രിക്ക് പിന്നിൽ പതുങ്ങി ഇരുന്നുകൊടുത്ത ചിത്രമാണ് ഇന്ന് പത്രങ്ങൾ തരുന്നത്. മുഖ്യമന്ത്രിക്ക് വഴങ്ങി എന്നാണ് തലക്കെട്ടുകൾ. അൻവർ പിന്നെയും പി.ശശിക്കെതിരെ വെടിവെച്ചിട്ടുണ്ട്. എന്നും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് മുന്നണി കൺവീനർ ചോദിക്കുന്നുമുണ്ട്. സംഭവബഹുലമാണിന്നും ആ വേദി. അമേരിക്കയിൽ നേരിട്ടുളള സംവാദത്തിൽ കമല ഹാരിസ് ട്രംപിനെ വിറപ്പിച്ചിട്ടുണ്ട്. മണിപ്പൂരി...

Sep 12, 202429 minSeason 2Ep. 100

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ച ചോദ്യം തിരതല്ലിവന്ന് എഡിജിപി-ആർഎസ്എസ് വിവാദത്തിനും മുന്നിലെത്തിയിരിക്കുകയാണിന്ന്. എന്തെടുത്തു നാലുവർഷം എന്നാണ് ഹൈക്കോടതി ചോദിച്ചത്. അതിന്ന് പത്രങ്ങളുടെ ഒന്നാംപേജിലുണ്ട്. ഇന്ന് എൽഡിഎഫ് യോഗവും മന്ത്രിസഭായോഗവുമുണ്ട്. സിപിഐ വെടിപൊട്ടിച്ചേക്കുമെന്ന് പത്രങ്ങളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ സർക്കാരിന്റെയും തന്റെ പൊലീസിന്റെയും ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി കോൺഗ്രസുമാർക്കും ആർഎസ്എസ് ബന്ധമുണ്ട്...

Sep 11, 202430 minSeason 2Ep. 99

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

മണിപ്പൂർ കലാപം മറ്റെല്ലാ വാർത്തകളും പിന്തളളി ഒന്നാംപേജിലെ ഒന്നാംസ്ഥാനത്തേക്ക് വരികയാണ്. ഇംഫാലിൽ വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയിരിക്കുന്നു. കുക്കികൾ വംശഹത്യയെ ഭയക്കുന്നു എന്ന വിധത്തിലൊക്കെ വിവരങ്ങൾ പുറത്തുവരുന്നു. കേരളത്തിലെ ആഭ്യന്തരവകുപ്പ് കലാപം കൂടുതൽ ദുരൂഹമാവുകയാണ്. എഡിജിപിയോടൊപ്പം ആർഎസ്എസ് നേതാവ് രാംമാധവിനെ കാണാൻ പോയവരുടെ പേരുകൾ പുറത്തുവിട്ടാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ ഇതിനെയൊക്കെ മറികടക്കാൻ ഉമ്മൻചാണ്ടിയുടെ മകൻ കേന്ദ്രസർക്കാരിന്റെ അഭിഭാഷക പാനലിൽ എത്തിയെന്നും കേരളത്ത...

Sep 10, 202430 minSeason 2Ep. 99

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

എഡിജിപി എം.ആർ അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം സിപിഎമ്മിനുളൡ ഉണ്ടാക്കിയ അലോസരം വലുതായി വരുന്നതാണ് ഇന്നത്തെ പ്രധാന വർത്തമാനം. അതൃപ്തി പുറത്ത് എന്ന് മലയാള മനോരമ. സിപിഎം കൈകഴുകുന്നു, പാർട്ടിയിൽ മുഖ്യമന്ത്രി ഒറ്റപ്പെട്ടു എന്നാണ് മാതൃഭൂമിയുടെ വായന. ഗ്രാമപഞ്ചായത്ത് വാർഡുകൾ വർധിപ്പിച്ചതാണ് മാധ്യമത്തിന് പ്രധാനവാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Sep 09, 202430 minSeason 2Ep. 98

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ വ്യക്തമായും രണ്ടായി തിരിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും ഭരണപരവും. രാഷ്ട്രീയ പ്രത്യാഘാതം എഡിജിപി അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധത്തിന്റെ അകംപൊരുൾ തേടുന്നു. ഭരണപരമായ നടപടികൾ സുജിത്ദാസിന്റെ കാലത്ത് മലപ്പുറത്ത് നടന്ന പൊലീസ് അതിക്രമങ്ങളുടെ ഉളള് ചികയുന്നു. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍...

Sep 08, 202431 minSeason 2Ep. 98

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

അൻവർ എംഎൽഎയും അജിത്കുമാർ എഡിജിപിയും നടിക്കുന്ന ഉദ്വേഗജനകമായ അടിപ്പടം തന്നെയാണിന്നും ഹരം പകരുന്നത്. അജിത്കുമാറും ഒരു ആർഎസ്എസ് നേതാവും ഒരേദിവസം ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതായും ആർഎസ്എസിന്റെ ഒരു പോഷക സംഘടനാ ഭാരവാഹി ഓടിച്ച കാറിലാണ് എഡിജിപി അവിടെ എത്തിയതെന്നും മലയാള മനോരമ പറയുന്നു. സിപിഎം നവമാധ്യമ ഇടപെടൽ അടിമുടി പ്രൊഫഷനലാക്കുമെന്ന് മാതൃഭൂമി പറയുന്നു. രാജ്യത്തെ 85 ശതമാനം ജില്ലകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയിലാണെന്ന് മാധ്യമം വിവരം തരുന്നു. ഇങ്ങനെ വാർത്തകൾ അനവധിയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spo...

Sep 07, 202430 minSeason 2Ep. 95

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങളും അൻവർ കലാപത്തിന്റെ അനുരണനങ്ങളും തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനവിഭവങ്ങൾ. ഹേമകമ്മിറ്റിക്കുശേഷം വന്ന പരാതികളെല്ലാം ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിക്കും. അൻവറിന്റെ ആരോപണങ്ങൾ സിപിഎമ്മിനകത്ത് ചലനങ്ങൾ ഉണ്ടാക്കിത്തുടങ്ങി. അതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആർഎസ്എസ്-എഡിജിപി ചർച്ചയും കത്തിത്തുടങ്ങി. അങ്ങനെ ആ രണ്ട് വിവാദങ്ങളും പടരുകതന്നെയാണ്. കേൾക്കാം | വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne...

Sep 06, 202431 minSeason 2Ep. 95

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പി.വി അൻവർ എംഎൽഎ തുടങ്ങിവച്ച കലാപത്തിന്റെ അലയൊലികൾ തന്നെയാണിന്നും പത്രങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. ഇനി പാർട്ടിയുടെ കോർട്ടിൽ എന്ന് മലയാള മനോരമ. ഉന്നം മുഖ്യമന്ത്രിയാണോ എന്നൊരു ചോദ്യചിഹ്നത്തോടെ മാതൃഭൂമി. മുഖ്യമന്ത്രിയാക്കിയത് പാർട്ടിയാണ് എന്ന അൻവറിന്റെ മധുരം പുരട്ടിയ മുന്നറിയിപ്പായി കാണുന്നു മാധ്യമം. അൻവർ ചാവേറാണോ എന്ന് ദീപിക. പി. ശശിക്കെതിരെ പാർട്ടിക്ക് പരാതിയെന്ന് മം​ഗളവും അടങ്ങാതെ അൻവർ, ഏറ്റെടുത്ത് സിപിഎം എന്ന് കേരള കൗമുദിയും. അതിനൊക്കെയപ്പുറം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം...

Sep 05, 202428 minSeason 2Ep. 91

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

അൻവർ കലാപം അടങ്ങിയെന്ന മട്ടിലുളള തലക്കെട്ടുകളാണ് ഇന്ന് പത്രങ്ങൾ നിരത്തുന്നത്. അൻവറിന്റെ നീക്കം അടങ്ങിയെന്നും എ.ഡി.ജി.പിക്കെതിരായ നീക്കം ഒതുക്കിയെന്നും മനോരമ. എല്ലാം രാജിയായി എന്ന് മാതൃഭൂമി. മുഖ്യമന്ത്രി വിലക്കി അൻവർ വഴങ്ങി എന്ന് മാധ്യമം. ആ കലാപത്തിന്റെ പരിണിതികൾ സംബന്ധിച്ച് അങ്ങനെ പല പല വിലയിരുത്തലുകൾ. വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

Sep 04, 202431 minSeason 2Ep. 90

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

നിലമ്പൂർ എംഎൽഎ പി.വി അൻവർ തുടങ്ങിവെച്ച ആഭ്യന്തരയുദ്ധം ഇഴഞ്ഞുനീങ്ങുകയാണ്. മറുപക്ഷത്തുനിന്ന് കാര്യമായി വെടിയൊച്ചയൊന്നും കേൾക്കുന്നില്ല. ആഭ്യന്തരവകുപ്പിന്റെ പാളയത്തിലെ നീക്കങ്ങളെല്ലാം രഹസ്യമാണ്. എഡിജിപിക്ക് അനക്കമില്ല. പത്തനംതിട്ട എസ്പി സുജിത്ദാസിന് സ്ഥലം മാറ്റമേയുള്ളൂ. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ഒറ്റ മറുപടി മാത്രം. അന്വേഷിക്കട്ടെ, അതാണ് മനോരമയുടെ തലക്കെട്ട്. അന്വേഷിക്കട്ടെ! ഒരു മാറ്റവുമില്ല എന്ന് മാതൃഭൂമി. ആഭ്യന്തരകലാപം ലൈവ് എന്ന് മാധ്യമം. ആ കലാപമാണിന്ന് പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ നിറഞ...

Sep 03, 202430 minSeason 2Ep. 92

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പി.വി അൻവർ എംഎൽഎ ജില്ലാപൊലീസ് സൂപ്രണ്ടുമാരെ ചാരി ആഭ്യന്തരവകുപ്പിനിട്ട് തല്ലുന്നതാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഇടിമിന്നലായത്. പൊലീസ് തലപ്പത്ത് അധോലോകം എന്ന എംഎൽഎയുടെ വാക്കുകൾ എടുത്താണ് മനോരമ തലക്കെട്ടാക്കിയത്. ആഭ്യന്തരയുദ്ധം എന്ന് മാതൃഭൂമി. എംഎൽഎയുടെ അമ്യൂസ്‌മെന്റ് പാർക്കിനെ ഓർമ്മിപ്പിക്കണ കാർട്ടൂണും. പി.ശശി പരാജയം, എഡിജിപി കൊല്ലിക്കുന്നു തുടങ്ങി എംഎൽഎയുടെ ആരോപണങ്ങൾ തലക്കെട്ടാക്കിയാണ് മാധ്യമം വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുലുക്കി അൻവർ ബോംബ് എന്ന് കേരളകൗമുദി. അൻവാർ എന്ന് മംഗളം. സുപ്രഭാതവും വ...

Sep 02, 202433 minSeason 2Ep. 92

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സിനിമാരംഗത്തു നിന്നുള്ള സംഭ്രമജനകമായ വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിനേയും വെല്ലുന്ന ട്വിസ്റ്റുകളോടുകൂടി രാഷ്ട്രീയ വാർത്തകൾ കളം പിടിച്ച ദിവസമാണിന്ന്. ഓർക്കാപ്പുറത്ത് സി.പി.എം ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നൊഴിവാക്കിയതും പകരം ടി.പി രാമകൃഷ്ണനെ പ്രതിഷ്ഠിച്ചതുമാണൊരു കഥ. നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ അൻവറും മലപ്പുറത്തെ മുൻ എസ്.പിയും തമ്മിലുള്ള പോര് എം.എൽ.എയും ആഭ്യന്തര വകുപ്പും തമ്മിലുള്ള ശീതസമരമായി മാറുമോ എന്നതാണ് മറ്റൊരു കടങ്കഥ. ഓണത്തിന് കൂടുതൽ അരി, ഡി.എ പിൻവലിക...

Sep 01, 202431 minSeason 2Ep. 91
For the best experience, listen in Metacast app for iOS or Android