Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne - podcast cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

MediaOne Podcastsmediaoneonline.com
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ പുനരധിവാസ കാര്യത്തിൽ ഹൈക്കോടതിയുടെ കർശനമായ മേൽനോട്ടമുണ്ട്. അത് ഇന്നത്തെ പ്രധാനവാർത്തകളിലൊന്നാണ്. മറ്റൊന്ന് സിനിമാപീഡനത്തിലെ അന്വേഷണമാണ്. ആ കാര്യത്തിൽ അന്വേഷണ സംഘം തന്നെ കർശനമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ആ വാർത്തയും തുല്യപ്രാധാന്യത്തോടെ തന്നെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. അതിനപ്പുറത്തുമുണ്ട് പ്രധാനവാർത്തകൾ. ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് മാതൃഭൂമിയുടെ ലീഡ് വാർത്ത. അങ്ങനെ അനവധിയുണ്ട് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | App...

Aug 31, 202431 minSeason 2Ep. 90

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സിനിമാപീഡനത്തിന്റെ വാർത്തകൾ സിപിഎം എംഎൽഎ മുകേഷിനെ വട്ടമിട്ട് കറങ്ങുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ ആവശ്യപ്പെടുമ്പോഴും നാണംകെട്ടാലും എംഎൽഎ സ്ഥാനം നിലനിർത്തണമെന്ന നിലപാടിലാണ് സിപിഎം. അതേസമയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായതിനാൽ പദ്ധതികൾ പാതിയും വെട്ടിയിട്ടുണ്ട്. എങ്കിലും വയനാടിനും വിലങ്ങാടിനും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകൾക്ക് അപ്പുറത്തേക്ക് കടന്നാൽ, സിനിമാ പീഡനത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുമുളള നിലപാ...

Aug 30, 202430 minSeason 2Ep. 90

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പാലക്കാട് 3806 കോടി രൂപ മുതൽമുടക്കിൽ വ്യവസായനഗരം നിർമ്മിക്കുമെന്ന കേന്ദ്ര പ്രഖ്യാപനമാണ് ഇന്നത്തെ പ്രധാനവാർത്ത. സിനിമാരംഗത്തെ ലൈംഗികചൂഷണം ഗുരുതരമായ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. നായകന്മാരും വില്ലന്മാരും തമ്മിൽ വ്യത്യാസമില്ല. പരക്കെ ബലാത്സംഗക്കേസുകൾ വരുന്നു. ഇതിനെല്ലാമിടയിലും മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് ഉളളുലക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാത്തവിധം ഇല്ലാതായത് 58 കുടുംബങ്ങളാണ്. ഫലസ്തീനിലും തീ കെടുന്നില്ല. ഗസ്സയെ ഇല്ലാതാക്കിയ ഇസ്രായേൽ ഭീകരത വെസ്റ...

Aug 29, 202430 minSeason 2Ep. 89

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലുള്ള ആഭ്യന്തരക്കുഴപ്പം തന്നെയാണ് പത്രങ്ങളുടെ മുഖ്യവിഭവം. പ്രസിഡന്റ് മോഹൻലാലും സഹഭാരവാഹികളും രാജിവെച്ചുകൊണ്ട് ആ സംഘടനയുടെ ചലനശേഷി നഷ്ടപ്പെടുത്തിയതാണ് പുതിയ ട്വിസ്റ്റ്. ക്ലൈമാക്സായിട്ടില്ല, കഥ തുടരും. കേരളത്തിന് സഹായം അഭ്യർഥിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുണ്ട്, ഡൽഹി മദ്യനയക്കേസിൽപെട്ട് അഞ്ചുമാസത്തോളമായി തടവിൽ കഴിയുന്ന ബിആർഎസ് നേതാവ് കവിതയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചതുണ്ട്. അങ്ങനെ കേരളത്തിന് പുറത്തുന...

Aug 28, 202433 minSeason 2Ep. 88

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

മലയാള സിനിമാക്കൊട്ടകയിലെ തീ കെട്ടിട്ടില്ല. അത് ആളിപ്പടരുകയാണ്. അതങ്ങനെ ഗ്രാഫിക്കലായി ദൃശ്യചാരുതയോടെ അവതരിപ്പിക്കുകയാണ് മാതൃഭൂമി. ആളിക്കത്തുന്ന ഒരു മുഖംമൂടി. വെളളിത്തിരയിൽ തീയാളുന്നു എന്ന് തലക്കെട്ടും. മുഖമില്ലാത്ത അനവധി മുഖങ്ങൾ ചേർന്നൊരു വനിതാമുഖമാണ് മലയാള മനോരമയുടെ ചിത്രാവിഷ്‌കാരം. സിനിമാപീഡനം, വെളിപ്പെടുത്തലുകളിൽ നടപടി തുടങ്ങിയെന്ന് വിവരണം. സിനിമാപീഡനം എന്നൊരു വാക്ക് മനോരമ കൊണ്ടുവന്നിരിക്കുന്നു. അമ്പുകൊളളാത്തവരില്ല എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. അമ്മയെന്ന സ്ഥാപനത്തെ ചുട്ടുചാമ്പലാക്കി ഹേമ ക...

Aug 27, 202432 minSeason 2Ep. 88

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സിനിമാമേഖലയിൽ നിന്നുളള വെളിപ്പെടുത്തലുകളും ഒഴിഞ്ഞുമാറലുകളും തന്നെയാണിന്നും പ്രധാന പത്രവിഭവം. വെളളിത്തിര വിപ്ലവം എന്ന് മലയാള മനോരമ, മാനം കാക്കാൻ എന്ന് മാതൃഭൂമി, തലകൾ ഉരുളുമെന്ന് മാധ്യമം. നേരറിയാൻ ഉന്നത പൊലീസ് സംഘമെന്ന് കേരളകൗമുദി. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഉദ്വേഗജനകമായൊരു തിരക്കഥപോലെ വായിച്ചുപോകാവുന്ന പത്രങ്ങൾ. മറ്റുവാർത്തകളുമുണ്ട്. ഹിസ്ബുല്ല-ഇസ്രായേൽ പോലെ, ടെലഗ്രാം സി.ഇ.ഒ പവേൽ ദുറോവിന്റെ അറസ്റ്റ് പോലെ ലോകത്ത് സംഭവവികാസങ്ങൾ പലതുമുണ്ട്.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Mus...

Aug 26, 202429 minSeason 2Ep. 88

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

യു.പി.എസ്.സി, സാലറി ചലഞ്ച് തുടങ്ങിയ ചില വാർത്തകളൊക്കെ പരസ്യത്തിനിടയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും പത്രങ്ങളുടെ ഇന്നത്തെയും പ്രധാനവിഭവം, ഹേമ കമ്മിറ്റിയുടെ തുടർചലനങ്ങൾ തന്നെയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇന്ന് രാജിവെച്ചേക്കുമെന്ന് വാർത്തയുണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് പീഡിപ്പിച്ചെന്ന് ഒരു യുവനടിയുടെ വെളിപ്പെടുത്തലുമുണ്ട്. അതിന്റെ അനുരണനങ്ങളോടെയാണ് ഇന്നത്തെ ദിവസം തുടങ്ങുന്നത്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്...

Aug 25, 202431 minSeason 2Ep. 87

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങൾ ഉണ്ടെങ്കിലും മറ്റ് വാർത്തകളുമുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ സഹായത്തിൽ നിന്ന് വായ്പാ കുടിശ്ശിക പിടിക്കരുത് എന്ന ഹൈക്കോടതി നിർദ്ദേശമാണ് മാതൃഭൂമിയുടെ മുഖ്യവാർത്ത. പ്രധാനമന്ത്രിയുടെ യുക്രെയിൻ സന്ദർശനമാണ് മനോരമയുടെ ലീഡ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് മുൻപ് സർക്കാർ വക വെട്ടിമുറി നടന്നെന്നാണ് മാധ്യമം പറയുന്നത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മ...

Aug 24, 202429 minSeason 2Ep. 78

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ തുടർനടപടി തേടി ഹെെക്കോടതിയിലെത്തിയ ഹരജിയും കൊൽക്കത്തയിലെ ഡോക്ടറുടെ മരണത്തിൽ സുപ്രിംകോടതി നടത്തിയ ഇടപെടലുമാണ് ഇന്ന് പത്രങ്ങൾ പ്രധാനമായി കെെകാര്യം ചെയ്യുന്ന വാർത്തകൾ... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

Aug 23, 202430 minSeason 2Ep. 67

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രധാനവാര്‍ത്തകള്‍ ഇന്ന് പലതാണ്. ഓണ്‍ലൈന്‍ ഭാഗ്യക്കുറിത്തട്ടിപ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നതാണ് മാതൃഭൂമിക്ക് ലീഡ്. ഒരു വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും അധ്യാപകനിര്‍ണയം പൂര്‍ത്തിയാക്കി തസ്തികകള്‍ അനുവദിച്ചുവെന്നതാണ് മാധ്യമവും ദീപികയും ലീഡ് വാര്‍ത്തയാക്കിയത്. എല്ലാവരും പ്രധാന്യത്തോടെ നല്‍കിയ രണ്ട് വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലുമുണ്ട്. വീടുവിട്ടിറങ്ങി തീവണ്ടിയില്‍ കയറിയ അസമീസ് പെണ്‍കുട്ടിയെ ഒരു രാവും പകലും തിരഞ്ഞ ശേഷം വിശാഖപട്ടണത്തുവെച്ച് കണ്ടെത്തിയതാണ് ഒരു വാര്‍ത്ത. കേരളത്തിന...

Aug 22, 202430 minSeason 2Ep. 66

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഹേമാക്കമിറ്റി റിപ്പോർട്ടിന്റെ അനുരണനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളുടെ ഒരു പ്രധാന വിഭവം. നാലുവർഷമായി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് ആരോപണമുയരുന്നു. അത് തളളിക്കളയുന്ന സർക്കാർ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ അറച്ചുനിൽക്കുകയും ചെയ്യുന്നു. കൊൽക്കത്ത മെഡിക്കൽ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി കാര്യമായി ഇടപെട്ടതും കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താൻ തുനിഞ്ഞിറങ്ങിയ കേന്ദ്രം എതിർപ്പുകളെ തുടർന്ന് പിൻവാങ്ങിയതുമാണ് ദേശീയതലത്തിലുളള പ്രധാന വാർത്തകൾ | | കാതിലെത്...

Aug 21, 202431 minSeason 2Ep. 65

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

മലയാളസിനിമയുടെ പിന്നാമ്പുറകഥകൾ പൂമഖത്തെത്തിക്കുന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടുകൊണ്ടാണ് ഇന്ന് പത്രങ്ങൾ നിറച്ചിട്ടുള്ളത്. അടിമുടി ചൂഷണം എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. തിരക്കഥ ചതിക്കഥ എന്ന് മാതൃഭൂമി. വെള്ളിത്തര മാഫിയ എന്ന് മാധ്യമം. വീണുടഞ്ഞു ഗ്ലാമർ മുഖം എന്ന് കേരള കൗമുദി. മലയാള സിനിമയിൽ മാഫിയ വാഴ്ചയെന്ന് ദീപിക. തിരശ്ശീലക്ക് പിന്നിൽ കൊടിയ അനീതിയെന്ന് ചന്ദ്രിക. വിവേചനം, ലൈംഗിക ചൂഷണം എന്ന് ദേശാഭിമാനി അങ്ങനെ പോകുന്നു മാനക്കേടിന്റെ തലക്കെട്ടുകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amaz...

Aug 20, 202429 minSeason 2Ep. 79

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ദേശീയ-സംസ്ഥാന സിനിമാ അവാർഡുകളാണ് ഇന്നത്തെ പത്രങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ച പ്രധാന തോരണങ്ങൾ. ആടും ആട്ടവുമൊക്കെ ആറാടുകയാണ് പത്രങ്ങളിൽ. തഴഞ്ഞവരെത്തളളി ആട്ടപ്പെരുമ, പെരുമയോട് ആട് എന്നെല്ലാം മലയാള മനോരമ. ആട്ടം നേട്ടം എന്ന് മാതൃഭൂമി. തിരശ്ശീലക്കപ്പുറം തെരഞ്ഞെടുപ്പിന്റെ തിരനോട്ടമുണ്ട്. കശ്മീരിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.സ്വന്തം ബാങ്കിൽ നിന്ന് 26 കിലോ സ്വർണവുമായി മുങ്ങിയ മാനെജരുടെ കഥയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast ...

Aug 17, 202430 minSeason 2Ep. 78

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായധനവും മറ്റ് പുനരധിവാസ സൗകര്യങ്ങളും പ്രഖ്യാപിച്ചതാണ് പ്രധാനവാർത്തകളിലൊന്ന്. വടകരയിലെ രാഷ്ട്രീയകാഫിർ ഉയർത്തിവിട്ട വിവാദമുണ്ട്. തീരദേശപരിപാലന നിയമത്തിന്റെ നടത്തിപ്പ് വിവരങ്ങളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുളള കാശിന് ജപ്തി നടപടിക്ക് വാട്ടർ അതോറിറ്റി ഒരുങ്ങുന്നുവെന്ന കൗതുകമുണർത്തുന്ന വലിയ വാർത്തയുണ്ട്. വീണ്ടും മഴ മുന്നറിയിപ്പുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എ...

Aug 15, 202431 minSeason 2Ep. 78

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പലതുണ്ട് ഇന്ന് പ്രധാനവാർത്തകൾ. വടകരയിലെ കാഫിർ വിവാദത്തിന്റെ തുടക്കം ഇടത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയതാണ് മലയാള മനോരമയുടെ ലീഡ്. ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് സർക്കാർ ഭൂമി തേടുന്നുവെന്ന് മാതൃഭൂമി. യു.എ.പി.എ കേസുകളിലും ജാമ്യം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ് മാധ്യമത്തിന് പ്രധാനം. ഇറാൻ ഉടൻ ആക്രമിക്കുമെന്ന് ഇസ്രായേലിന് യു.എസ് മുന്നറിയിപ്പ് നൽകിയെന്ന് ദീപിക. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ സി.ബി.ഐ പറന്നെത്തിയെന്ന് കേരളകൗമുദിയുടെ ലീഡ്. അങ്ങനെ...

Aug 14, 202430 minSeason 2Ep. 76

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

കെട്ടിടനിർമ്മാണ പെർമിറ്റ് ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകിയതാണ് ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, മംഗളം പത്രങ്ങളിലൊക്കെ അതാണ് മുഖ്യവിഭവം. ദീപിക സെബി മേധാവിക്കെതിരെ ഹിൻഡൻബർഗ് കൊണ്ടുവന്ന റിപ്പോർട്ടിനൊപ്പമാണ്. ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ കടങ്ങൾ കേരളബാങ്ക് എഴുതി തളളിയതാണ് ദേശാഭിമാനി ലീഡാക്കിയത്. നെല്ല് സംഭരണത്തിന്റെ ധനവിനിയോഗ റിപ്പോർട്ട് സംസ്ഥാനം ഇനിയും കേന്ദ്രത്തിന് സമർപ്പിച്ചില്ല, അതിനാൽ കേന്ദ്രസഹായം വൈകുന്നു എന്നാണ് ജന്മഭൂമി |കാതിലെത്തും പത്രങ്ങൾ | Spotify...

Aug 13, 202429 minSeason 2Ep. 73

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഓരോ പത്രത്തിനും ഓരോ ലീഡാണ്. കേരളത്തിൽ ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ വൻകുറവുണ്ടായ വിവരമാണ് മനോരമയിൽ. സഹകരണസംഘങ്ങളിൽ ബാങ്കിങ് വരുന്നുവെന്ന് മാതൃഭൂമി. സ്വതന്ത്രവ്യാപാര കരാറുകളുടെ പ്രത്യാഘാതം കേരളം പഠിക്കുന്നുവെന്ന് ദീപിക. വയനാട് പുനരധിവാസ റിപ്പോർട്ട് പത്തുദിവസത്തിനകം കേന്ദ്രത്തിന് നൽകുമെന്ന് കൗമുദി. സെബി മേധാവിയുടെ രാജിക്ക് മുറവിളിയെന്ന് മാധ്യമം. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍...

Aug 12, 202430 minSeason 2Ep. 72

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശവും, ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്ന ദുരന്തബാധിതരെയും സന്ദർശിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും മുഖ്യവാർത്ത. സെബി (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിക്ക് എതിരെയുള്ള ഹിഡൻബർ​ഗ് റിപ്പോർട്ടുണ്ട്. കേരളം ഇനിയും അതിതീവ്ര മഴയിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പുണ്ട്. ബാങ്കുകൾക്ക് പലിശ സ്വയം നിശ്ചയിക്കാമെന്ന റിസർവ് ബാങ്ക് തീരുമാനമുണ്ട്. അങ്ങനെ പലതുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music ...

Aug 11, 202428 minSeason 2Ep. 76

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ആ വലിയ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അടങ്ങുന്നില്ല. ഇന്നലെ വയനാട്ടിലെയും സമീപജില്ലകളിലെയും ഭൂമിക്കടിയിൽ നിന്നുകേട്ട മുഴക്കങ്ങൾ ആശങ്കയുയർത്തി.ആ ആശങ്ക ഇന്ന് പത്രങ്ങളിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിക്കുന്ന ദിവസമാണിന്ന്. മരിച്ചവരിൽ 170 പേരുടെ ചിത്രവും കാണാതായെന്ന് സർക്കാർ പ്രഖ്യാപിച്ച 133 പേരുടെ വിലാസവും ഇന്ന് മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുവാർത്തകളും കറങ്ങിത്തിരിഞ്ഞ് ഇതിലേക്കാണ് എത്തുന്നത്. കേരളത്തിൽ പരിസ്ഥിതി ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. അതാണ് മാതൃഭൂമിയു...

Aug 10, 202432 minSeason 2Ep. 75

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പാരീസ് മെഡൽപ്പാടത്തെ ഇന്ത്യൻ കൊയ്ത്താണ് ഇന്നത്തെ പത്ര വിഭവം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടിയതും ഹോക്കിയിൽ ശ്രീജേഷിന്റെ നേത‍ൃത്വത്തിലുള്ള ടീം വെങ്കലം നേടിയതും പത്രങ്ങൾ ആഘോഷിക്കുന്നു. ശ്രീദേശ് എന്നാണ് മനോരമയുടെ തലക്കെട്ട്. നീരജതം എന്ന് മാധ്യമം. മെഡൽത്തട്ടിൽ മാതൃഭൂമി. വയോധികന്റെ സമ്പാദ്യം തട്ടാൻ ക്വട്ടേഷൻ കൊലപാതകം സംഭ്രമജനകമായ ഒരു വലിയ വാ‍ർത്തയുമുണ്ട് മാതൃഭൂമിയിൽ. വഖഫ് ബിൽ സംയുക്ത പാർലിമെന്ററി കമ്മിറ്റിക്ക് വിട്ടത്, പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിലും നജീബ് കാന്തപുരം ജയിച്ചത്, ബുദ്ധദേവ് ഭട്ട...

Aug 09, 202430 minSeason 2Ep. 74

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ബം​ഗ്ലാദേശിലെ പ്രക്ഷോഭാനന്തരമുള്ള രാഷ്ട്രീയനീക്കങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവങ്ങൾ. നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനസ് താല്‌‍ക്കാലിക പ്രധാനമന്ത്രിയായതും, ബ്രിട്ടനിൽ രാഷ്ട്രീയാഭയം കിട്ടാതെ ശെെഖ് ഹസീന ഇന്ത്യയിൽ തുടരുന്നതും ഖാലിദ സിയ തടവിൽ നിന്ന് പുറത്തിറങ്ങിയതുമെല്ലാം വാർത്തകളാണ്. അനിശ്ചിതത്വം എന്ന് മാതൃഭൂമി, അഭയമില്ലാ എന്ന് മാധ്യമം, മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയെന്ന് മനോരമ. ഉരുൾപൊട്ടലിന്റെ തേങ്ങലമർന്നിട്ടില്ല. 152 പേരെ ഇനിയും കണ്ടെത്താനുണ്ട്. പാരീസ് കായികവർത്തകളുമുണ്ട് ഒന്നാം പേജിൽ ത...

Aug 07, 202430 minSeason 2Ep. 73

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ബംഗ്ലാദേശിലെ വിദ്യാർത്ഥിപ്രക്ഷോഭത്തിന്‍റെ നാടകീയമായ പരിണതിയാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവാർത്ത. പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടു. ഭരണം പട്ടാളം പിടിച്ചു. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പട്ടാളമേധാവി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിരംഗങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതേയുള്ളൂ. വിദ്യഭ്യാസ രംഗത്തെ ഖാദർകമ്മിറ്റി ശുപാർശകള്‍, ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്ന് തേങ്ങലുകള്‍ ഇപ്പോഴും ഉയരുന്നുണ്ട്.. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവത...

Aug 06, 202430 minSeason 2Ep. 73

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലായ എട്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച വാർത്തയാണ് ഇന്ന് പത്രങ്ങളില്‍ പ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. മറ്റുവാർത്തകളുമുണ്ട്.. സ്കൂള്‍ ഏകീകരണത്തില്‍ - ദേശീയ ഘടന കേരളം തള്ളിയെന്ന് മാതൃഭൂമി. മണ്ണെടുപ്പ് കാര്യത്തില്‍ സുപ്രിംകോടതിയെ തള്ളി കേന്ദ്രം വിജ്ഞാപനം ഇറക്കിയെന്ന് മനോരമ. പശ്ചിമേഷ്യയില്‍ യുദ്ധഭീതിയെന്ന് മാധ്യമവും ദീപികയും| കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസ...

Aug 05, 202430 minSeason 2Ep. 72

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഉരുൾപ്പൊട്ടലിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളാണ് ഇന്നും വാർത്തയിൽ പ്രധാനം. അനുയോജ്യമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പത്രങ്ങൾക്ക് ലീഡ് വാർത്തയായി. അതോടൊപ്പം തന്നെ വീട് നിർമ്മിച്ച് കൊടുക്കാമെന്ന വാഗ്ദാനങ്ങളും. 485 വീടുകളാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടത്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍...

Aug 04, 202431 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ആ ദുരന്തമലകളിൽ ജീവന്റെ തുടിപ്പ് തേടുന്നതിന്റെയും കൊടുങ്കാട്ടിലും മലവെളളത്തിലും കണ്ടെത്തിയ ചേതനയറ്റ ശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെയും വർത്തമാനങ്ങൾ തന്നെയാണിന്നും പ്രധാനമായിട്ടുളളത്. മറ്റുവാർത്തകളും എത്തിനോക്കുന്നുണ്ട് ഒന്നാംപേജിലേക്ക്. |കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

Aug 03, 202431 minSeason 2Ep. 70

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

മുണ്ടക്കെെ, ചുരൽമല- ദുരന്തമലകളിലെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിൽ തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനശ്രദ്ധ. അതിനാൽ അവിടെനിന്നുതന്നെയാണ് പ്രധാനവാർത്തകൾ. 289മരണമാണ് സ്ഥിരീകരിച്ചെതെങ്കിലും കാണാതായവർ 277 ഉണ്ട്. തെരച്ചിൽ ഇന്നും തുടരുകയാണ്. ചൂരൽ മലയിൽ നിന്ന് അക്കരയ്ക്ക് പോകാൻ ബെയ്‌ലി പാലം യാഥാർഥ്യമായി കഴിഞ്ഞു. | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

Aug 02, 202432 minSeason 2Ep. 69

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഉരുൾപൊട്ടലിന്റെ ഭീകരത മുഴുവൻ ആവാഹിച്ചാണ് ഇന്ന് പത്രങ്ങൾ എത്തിയത്. ഒറ്റവാചകം കൊണ്ട് അത് പുറത്തേക്കെടുക്കാനും കഴിഞ്ഞു. അഞ്ച് പത്രങ്ങളുടെ തലക്കെട്ട് ഒരൊറ്റ വാചകമാണ്- ഉളളുപൊട്ടി! മലയാള മനോരമയും മാതൃഭൂമിയും ദീപികയും ദേശാഭിമാനിയും ജന്മഭൂമിയും ഉളളുപൊട്ടി എന്ന് തലക്കെട്ടിട്ടപ്പോൾ ചന്ദ്രിക ഉളളുപൊട്ടൽ എന്നാണ്. ഉളളുടഞ്ഞ് നാട് എന്ന് സുപ്രഭാതം, കരൾപൊട്ടിയെന്ന് സിറാജ്, കണ്ണീർനാടെന്ന് കേരളകൗമുദി, ഹൃദയം പിടയുന്നുവെന്ന് വീക്ഷണം- മണ്ണേ മടങ്ങുക എന്നാണ് മാധ്യമത്തിന്റെ മുഖക്കുറിപ്പ്. വാർത്ത തുടങ്ങുന്ന പേജിൽ മരണക്കൈ ...

Jul 31, 202432 minSeason 2Ep. 68

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ചമച്ച പത്മവ്യൂഹ പ്രസംഗത്തിന്റെ വാർത്ത ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ ലീഡ് വാർത്ത തന്നെ അതാണ്. മനോരമയുടെ ലീഡ് സഹകരണനിയമ ഭേദഗതിയാണ്. അതനുസരിച്ച് വായ്പക്ക് കർശന വ്യവസ്ഥകൾ ആയിരിക്കുമെന്നതാണ്. ഇന്നലത്തെ മനോരമയുടെ ലീഡ് ആണവനിലയമായിരുന്നല്ലോ. കേരളത്തിൽ ആണവനിലയം വരുമെന്ന വാർത്ത മാതൃഭൂമിയൊന്ന് തിരുത്തിയിട്ടുണ്ട്. വരില്ലെന്ന് വൈദ്യുതമന്ത്രി പറഞ്ഞത് മാതൃഭൂമിയിലുണ്ട്. ആണവനിലയ വാർത്തയുടെ വിശദമായൊരു ഫോളോഅപ്പ് സുപ്രഭാതം പത്രത...

Jul 30, 202432 minSeason 2Ep. 64

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

വെങ്കലത്തിളക്കത്തോടെയാണ് ഇന്ന് പത്രങ്ങൾ പുറത്തുവന്നത്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്കുവേണ്ടി മനുഭാകർ നേടിയ മെഡലാണിന്നത്തെ ആഘോഷം. വെങ്കലം. അതാണ് എല്ലാവരുടെയും ഒന്നാംപേജിന്റെ ആദ്യപകുതി. ബാക്കിയുളളതിൽ ഒരു പ്രത്യേക വിഭവമുളളത് മലയാള മനോരമയിലാണ്. ആണവനിലയം. കേരളത്തിലും ആണവനിലയം എന്നൊരു സൂചന. ഡൽഹി സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ ദാരുണമരണവും ഉത്തരകന്നട ഗംഗാവലി പുഴയിലെ അർജുനന് വേണ്ടിയുളള തിരച്ചിൽ നിരാശയിൽ ഒടുങ്ങുന്നതും എല്ലാത്തിലുമുണ്ട്. തിരുവനന്തപുരത്ത് കാറിലെത്തിയ അജ്ഞാത സ്ത്രീ വീട്ടിൽ കയറ...

Jul 29, 202432 minSeason 2Ep. 63

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

നീതി ആയോഗ് യോഗത്തിൽ നിന്ന് മമതാബാനർജി ഇറങ്ങിപ്പോയതും അതിർത്തിക്കപ്പുറത്തു നിന്ന് പാക്ക് സേനയുടെ ഒത്താശയോടെ നുഴഞ്ഞുകയറ്റക്കാർ ആക്രമണം നടത്തിയതുമാണ് പത്രങ്ങൾ കാര്യമായി വിന്യസിച്ചിട്ടുളള വാർത്തകൾ. മാതൃഭൂമിക്ക് തുല്യപ്രാധാന്യമുളള രണ്ട് വാർത്തകളുണ്ട്. ഒന്ന് പാക്ക് ആക്രമണമാണ്. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്ക് വേണമെന്ന് നബാർഡ് നിർദേശിച്ചതാണ് മറ്റൊന്ന്.ഗംഗാവലി പുഴയിലെ തിരച്ചിൽ പന്ത്രണ്ടാം ദിവസവും പാഴായതുണ്ട്. പാരീസ് ഒളിംപിക്‌സിൽ ഷൂട്ടിങ് താരം മനു ഭാക്കർ പ്രതീക്ഷയുടെ വെടിയുതിർക്കുന്നതുണ്ട്. മാധ്യമം ...

Jul 28, 202432 minSeason 2Ep. 62
For the best experience, listen in Metacast app for iOS or Android