Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Jul 30, 202432 minSeason 2Ep. 64
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ചമച്ച പത്മവ്യൂഹ പ്രസംഗത്തിന്റെ വാർത്ത ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ ലീഡ് വാർത്ത തന്നെ അതാണ്. മനോരമയുടെ ലീഡ് സഹകരണനിയമ ഭേദഗതിയാണ്. അതനുസരിച്ച് വായ്പക്ക് കർശന വ്യവസ്ഥകൾ ആയിരിക്കുമെന്നതാണ്. ഇന്നലത്തെ മനോരമയുടെ ലീഡ് ആണവനിലയമായിരുന്നല്ലോ. കേരളത്തിൽ ആണവനിലയം വരുമെന്ന വാർത്ത മാതൃഭൂമിയൊന്ന് തിരുത്തിയിട്ടുണ്ട്. വരില്ലെന്ന് വൈദ്യുതമന്ത്രി പറഞ്ഞത് മാതൃഭൂമിയിലുണ്ട്. ആണവനിലയ വാർത്തയുടെ വിശദമായൊരു ഫോളോഅപ്പ് സുപ്രഭാതം പത്രത്തിലുണ്ട്. വെനസ്വേലയിലെ മഡുറോ സഖാവിന്റെ തുടർഭരണമാണ് ദേശാഭിമാനിയിൽ. ഇന്നത്തെ വാർത്തകളിൽ ഏറ്റവും പ്രധാനം മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വനത്തിൽ സ്ത്രീയെ ചങ്ങലക്കിട്ട നിലയിൽ കണ്ടെത്തിയതാണ്. മംഗളമാണ് അത് ഒന്നാം പേജിൽ നൽകിയിട്ടുളളത്. |കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍

For the best experience, listen in Metacast app for iOS or Android