Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne - podcast cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

MediaOne Podcastsmediaoneonline.com
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിന് വിശ്വസനീയ തെളിവ് കിട്ടിയെന്ന് ഇന്ത്യ. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു. ഫ്രാൻസിസ് മാർപാപ്പക്ക് ലോകം വിട ചൊല്ലി. റോമിലെ സാന്ത മരിയ മജോരേ ബസിലിക്കയിൽ ഇന്നലെയായിരുന്നു സംസ്കാരം കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ...

Apr 27, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താനെതിരെ നടപടി കടുപ്പിക്കുകയാണ് ഇന്ത്യ. പാക് പൗരൻമാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു. നദീജല കരാറുകൾ റദ്ദാക്കി. ഭീകരാക്രമണക്കേസ് അന്വേഷണവുമായി ബന്ധപ്പട്ട നിർണായക വിവരങ്ങളും പത്രങ്ങളിലുണ്ട്. എ.ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ വത്തിക്കാനിലേക്കൊഴുകുകയാണ്. ആരാകും പിൻഗാമി എന്നതിലും അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്...

Apr 24, 202522 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കശ്മീരിൽ ഭീകരാക്രമണം, 26 മരണം, മരിച്ചവരിൽ എറണാകുളം സ്വദേശിയും , ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്. കശ്മീർ കുരുതിക്കളമായ വാർത്ത തന്നെയാണ് പത്രങ്ങളിലെ ലീഡ്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ചയാണ്. ബുധനാഴ്ച മുതൽ ജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ അവസരം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സിവിൽ സർവീസ് പരീക്ഷയിൽ യുപി സ്വദേശിനി ശക്തി ദുബേക്ക് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 6 മലയാളികളുണ്ട്. വീണ്ടും പരിധിവിട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ . ജനപ്രത...

Apr 23, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും. സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന തലക്കെട്ട് നൽകി. നിത്യസ്നേഹം എന്ന് മാതൃഭൂമി, ഹൃദയങ്ങളിൽ എന്ന് മാധ്യമം. നിത്യപ്രചോദനം എന്ന് ദേശാഭിമാനി. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.05 നാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗം. മരണത്തിന് തൊട്ടുമുൻപും ഗസ്സയിലെ ക്രൂരത നിർത്തൂ എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ സഭയിലും പുറത്തും നവീകരണ വക്താവായിരുന്നു. ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയിൽ ഉറച്ചുന...

Apr 22, 202528 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെയും സിപിഎമ്മും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്ര നടപടിയെ എതിർക്കുമെന്ന് ഇരു പാർട്ടികളും വ്യക്തമാക്കി- ഇതാണ് മാതൃഭൂമിക്ക് ലീഡ് ലഹരി കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. രണ്ടാംഘട്ട ചോദ്യം ചെയ്യൽ വൈകുമെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. ഗസയിൽ വെടിനിടത്തിൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിന സന്ദേശത്തിൽ ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടേക്കണമെ...

Apr 21, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വിൽപത്ര ഭൂമിയുടെ പോക്കുവരവ് ചെയ്യാൻ ഇനി കടമ്പകളേറെ. റജിസ്റ്റർ ചെയ്ത വിൽപത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിന് പോലും നിയമപ്രാബല്യം ഉണ്ടായിരിക്കെയാണ് പുതിയ നീക്കമെന്ന് മാധ്യമത്തിൽ ലീഡ് വാർത്ത. ലഹരി ഉപയോഗം സമ്മതിച്ച ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഉൾപ്പെട്ട 48 മണിക്കൂറിൽ ഇസ്രയേൽ കൊന്നൊടുക്കിയത് നൂറോളം പലസ്തീൻകാരെ എന്ന വാർത്ത ദേശാഭിമാനി ഒന്നാം പേജിൽ. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotif...

Apr 20, 202525 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി. ലഹരി സ്വാധീനത്തിൽ സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിക്ക് പിറകെ, പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഹോട്ടൽ മുറിയുടെ ജനൽ വഴി ചാടി രക്ഷപ്പെട്ട് ഷൈൻ ടോം ചാക്കോ. ലഹരി വിൽപനക്കാരനെ തിരഞ്ഞ് ഡാൻസാഫ് സംഘം എത്തിയപ്പോളാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ. 124 പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹത്തിൽ ജീവൻ്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. നോക്...

Apr 18, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വഖഫ് ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതി. വഖഫ് സ്വത്തുക്കളിൽ മാറ്റം അരുത്, ബോർഡിലും കൗൺസിലിലും മുസ്‌ലിംകൾ മതി , അന്തിമ തീരുമാനം കലക്ടർ എടുക്കേണ്ട തുടങ്ങി സുപ്രധാന തിരുത്തൽ നിർദ്ദേശങ്ങൾ കോടതി നൽകി. ഇന്നാണ് ഇടക്കാല വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ പോലീസ് മേധാവി ആകാനുള്ള തടസ്സം മാറി. സ്വർണ്ണം കുതിപ്പ് തുടരുന്നു. പവൻ വില 70,520 രൂപയിലെത്തി | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | ...

Apr 17, 202532 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയുടെ മരുമകൻ റോബർട്ട് വദ്രയെ ഇഡി അഞ്ചു മണിക്കൂർ ചോദ്യം ചെയ്തു. CMRL കേസിൽ SFIO കുറ്റപത്രം EDയുടെ കൈകളിലേക്കെത്തുന്നതോടെ മുഖ്യമന്ത്രിയുടെ മകൾ വീണവിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും. ഇങ്ങിനെ സർവ്വത്ര പത്രവാർത്തകളിൽ ഇഡി മയം. വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പത്ത് പരിഹാരമാകില്ലെന്ന കേന്ദ്രമന്ത്രി കിര...

Apr 16, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ആഗോള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്.. ചൈനക്കെതിരെ ട്രംപ് 145 ശതമാനം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ ചൈന 125 ശതമാനമാക്കി. 125 ശതമാനം വീറോടെ ചൈന എന്ന് മാധ്യമം തലക്കെട്ട്. എക്സാലോജി കേസിൽ ന്യായീകരിക്കാൻ ഇല്ലെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കേസ് എൽഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. വീണ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. ഈ വാർത്തയാണ് മനോരമയുടെ പ്രധാന തലക്കെട്ട്. കെഎം എബ്രഹാമിന് എ...

Apr 12, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിലെത്തിച്ചു. 15 വർഷം നീണ്ട കാത്തിപ്പിനൊടുവിലാണ് പ്രതിയെ US ൽ നിന്ന് വിട്ടുകിട്ടിയത്. ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഇത് ചരിത്ര ദിനമാണ്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർഥികളെയും സർവകലാശാല പുറത്താക്കി. 3 വർഷത്തേക്ക് പഠന വിലക്കും ഏർപ്പെടുത്തി. സ്വർണവിലയിൽ ഇതുവരെയില്ലാത്ത കുതിപ്പാണ്. ഒറ്റ ദിവസം കൊണ്ട് 2160 രൂപ കൂടി പവൻ വില 68480 ആയി. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podc...

Apr 11, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മദ്യനയത്തിൽ വമ്പൻ ഇളവുമായി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം. പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയ ദിവസം തന്നെയാണ് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് കൗതുകം. ലാർജ് ഇളവ് എന്ന് മദ്യത്തിന്റെ ഫ്‌ളേവർ നിലനിർത്തി ഈ വാർത്തയ്ക്ക് മാതൃഭൂമി തലക്കെട്ട് നൽകി. ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ സ്റ്റാർ ഹോട്ടലിന് പ്രത്യേക ലൈസൻസ് നൽകാനുള തീരുമാനം ലീഡ് ചെയ്താണ് മനോരമയുൾപ്പെടെ കൂടുതൽ പത്രങ്ങളിലും വാർത്ത.റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം ക...

Apr 10, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കുന്ന ഗവർണർമാരുടെ നടപടിയിൽ സുപ്രീംകോടതി ശക്തമായി ഇടപെട്ടതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്നും, ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു. ഗവർണറുടെ പവറിൽ വ്യക്തത വരുത്തി സുപ്രീം കോടതി - ഗവർണർ അധികാരിയല്ല എന്നാണ് മാതൃഭൂമി തലക്കെട്ട്. ബില്ലുകൾ തടഞ്ഞ തമിഴ്നാട് ഗവർണറോട് സുപ്രീം കോടതി - രാഷ്ട്രീയക്കളി വേണ്ട എന്ന് മലയാള മനോരമ ഹെഡ്‌ലൈൻ.. ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിനെതിരെ സുപ്രീ...

Apr 09, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

യുഎസ് പകരച്ചുങ്കത്തിൽ ആടിയുകയാണ് ലോകവിപണി. സാമ്പത്തിക മാന്ദ്യ ആശങ്ക ഓഹരി വിപണികളെ പരിഭ്രാന്തിയിലാക്കുന്നു. ഇന്ത്യൻ വിപണിയിലും തകർച്ച തുടരുകയാണ്. ഈ വാർത്തയാണ് മാധ്യമത്തിൻ്റെ ലീഡ്. LPG ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതും, പെട്രോളിനും ഡീസലിനും തീരുവ രണ്ട് രൂപ കൂട്ടിയതു കൂടി ചേർത്ത് 'കത്തിക്കയറി ഗ്യാസ് വില ' കുത്തിക്കീറി വിപണി എന്നാണ് മാതൃഭൂമിക്ക് തലക്കെട്ട്. മുനമ്പം കമ്മിഷൻ നിയമനം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്‌തു. സർക്കാർ നിയോഗിച്ച കമ്മിഷന് പ്രവർത്തനം തുടരാൻ ഹൈക്കോടതി അനുമതി നൽകി. | കേൾക്കാം ...

Apr 08, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള സി.പി.എം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പ്രായപരിധിയിൽ പിബി യിൽ പിണറായിക്ക് മാത്രം ഇളവ്. മധുര കോൺഗ്രസ് വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. മലപ്പുറം ചട്ടിപ്പറമ്പിൽ ആത്മീയ ചികിത്സകൻ്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടെ മരിച്ചു. പ്രസവവും യുവതിയുടെ മരണവുമൊന്നും അയൽവാസികൾ പോലും അറിഞ്ഞില്ല. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. വാർത്തകൾ ഏറെയുണ്ട് .. പത്രത്താളുകളിലൂടെ വിശദമായി... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Appl...

Apr 07, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വർഗീയ വിഷ പ്രസ്താവനയുമായി വീണ്ടും വെളളാപ്പള്ളി. മലപ്പുറം പ്രത്യേക രാജ്യമെന്നും ഈഴവർ ഭയന്ന് കഴിയുന്നുവെന്നും വെള്ളാപ്പളളി നടേശൻ. കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം. വിവാദമായപ്പോൾ ഇത് പിൻവലിച്ചു. രണ്ടു വാർത്തകളും ഒരുമിച്ച് ചേർത്താണ് മാധ്യമത്തിന്റെ പ്രധാന ലീഡ്. സഭയെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം തന്നെയാണ് 'സഭയിലേക്ക് ' എന്ന തലക്കെട്ടിൽ മാതൃഭൂമിയും പ്രധാന വാർത്തയായി നൽകിയത്. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയെ നിർദേശിച്ച് പാർട്ടി പൊളിറ്റ് ബ്യൂറോ. സിസ...

Apr 06, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വഖഫ് ഭേദഗതി ബിൽ സഭയിൽ പാസായതിന് പിറകെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മാധ്യമം ഈ വാർത്ത പ്രധാന ലീഡ് ആക്കി. എമ്പുരാൻ സിനിമയുടെ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തി. ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്. നടൻ രവികുമാർ അന്തരിച്ചു. 70കളിലും 80കളിലും മലയാള സിനിമയിലെ പ്രണയ നായകനായി തിളങ്ങിയ നടനാണ് വിടവാങ്ങിയത്. നോക്കാം പത്രത്താളുകളിലൂടെ വിശദമായി. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast |...

Apr 05, 202528 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

CMRLകേസിൽ പ്രോസിക്യൂഷന് കേന്ദ്രം അനുമതി നൽകി. 2.7കോടിയുടെ സാമ്പത്തിക വഞ്ചനയെന്നാണ് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ എസ്എഫ്ഐഒ ആരോപണം. വഖഫ് ഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ രാജ്യസഭയും പാസാക്കി. 95നെതിരെ 128 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ഇന്ത്യക്ക് യുഎസ് ഏർപ്പെടുത്തിയ പകരം തീരുവ 27 ശതമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ചപ്പോളും വൈറ്റ് ഹൗസ് പട്ടികയിലും 26 ശതമാനമായിരുന്ന തീരുവയാണ് ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 27 ശതമാനമായത്. പത്രങ്ങളിലെ വാർത്തകൾ കേൾക്കാം വിശദ...

Apr 04, 202528 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പ്രതിഷേധം അവഗണിച്ചും ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്നും വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. 288 എംപിമാർ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 293 അംഗങ്ങളുള്ള എൻഡിഎ ക്ക് 5 വോട്ട് കുറവാണ് ലഭിച്ചത്. യു എസ് ഇന്ത്യക്കുമേൽ ചുമത്തിയ പകരച്ചുങ്കം 26% . ലോകത്തിൻ്റെ വ്യാപാരക്രമത്തെ തകർത്തെറിയും വിധമാണ് എല്ലാ രാജ്യങ്ങൾക്കും മേൽ ട്രംപ് പകരം തീരുവ ചുമത്തിയത്. പാർട്ടിയെ പിടികൂടിയ ദൗർബല്യങ്ങൾ തുടച്ചു നീക്കാൻ സി പി എം . നേതാക്കൾക്ക് പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്താനാണ് തീരുമാനം. നോക്കാം പത്രത്താളുകളിലേക്ക് വിശദമായി... കേ...

Apr 03, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സമുദായ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ. ചർച്ചക്ക് 12 മണിക്കൂർ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മാധ്യമം, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ തന്നെയുണ്ട് ഈ വാർത്ത. ട്രംപിന്റെ പകരത്തിനു പകരം തീരുവ പ്രഖ്യാപനം ഇന്നാണ്. ആശങ്കയിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ഇത് പ്രധാന വാർത്തയാക്കി കേരളകൗമുദി. CPM പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരുകയാണ്. സംഘടനാ റിപ്പോർട്ടിലെ വിവരങ്ങളും, അടുത്ത സെക്രട്ടറി ആരാകും എന്നതുമൊക്കെ വിശദമായി ചർച്ച ചെ...

Apr 02, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഇന്നും പത്രങ്ങളുടെ തലക്കെട്ടിലുണ്ട് എമ്പുരാൻ. വിവാദങ്ങൾക്ക് തീ പിടിപ്പിച്ച സിനിമ അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി. വിവാദ ഭാഗങ്ങൾ മുറിച്ചു നീക്കിയ സിനിമയുടെ പതിപ്പ് തിയറ്ററിലെത്താൻ ഒരു ദിവസം കൂടി എടുത്തേക്കും എന്ന് മലയാള മനോരമ. ഈദ് ദിനത്തിൽ ശ്രീനഗർ ജാമിയ മസ്ജിദിലും, യു.പിയിലെ റോഡുകളിലും ഉൾപ്പടെ രാജ്യത്തെ പലയിടങ്ങളിലും പ്രാർഥനാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഇവിടെ കോഴിക്കോട് മാങ്കാവ് കിണാശേരിക്കാർ ക്ഷേത്രോത്സവവും ഈദ് നമസ്‌കാരവും ഒരേ മൈതാനത്ത് നടത്തിയ വാർത്ത 'ഇതാണ് കേരള സ്റ്റോറി' എന്ന തലക്കെട്ടി...

Apr 01, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വിവാദഭാഗങ്ങൾ ഒഴിവാക്കുമെന്ന് വാർത്തകൾ വന്നതോടെ എമ്പുരാൻ സിനിമ കാണാൻ വൻ തിരക്കാണ്. ഫേസ്ബുക്കിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ, കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്. എമ്പുരാൻ ഇന്നും പത്രങ്ങൾക്ക് പ്രധാന വാർത്തയാണ്. ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്.എന്നാൽ ബദൽ നിർദ്ദേശം സമർപ്പിച്ചതായാണ് ഇസ്രായേൽ വാദം. വംശഹത്യയുടെ ദുരിതത്തിനിടെയാണ് ഫലസ്തീനികളുടെ ഈദുൽ ഫിത്ർ. ആശ സമരം ഇന്ന് അൻപതാം ദിവസമാണ്. ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും ചർച്ചക്ക് തയ്യാറാകാത്തതിലും പ്രതിഷേധിച്ച് ഇന്ന് ആശമാർ മുടിമുറിച...

Mar 31, 202525 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അന്തസത്തയും ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ച് സുപ്രീം കോടതി. കവിതകളോ വിനോദകലകളോ അവതരിപ്പിച്ചതു കൊണ്ടു മാത്രം സാമുദായിക സ്പർധ ഉണ്ടാകില്ലെന്നും കോൺഗ്രസ് എംപിക്ക് എതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി പറഞ്ഞു. മാതൃഭൂമിയും, മാധ്യമവും ഉൾപ്പെടെ ഇത് പ്രധാന വാർത്തയാക്കി. മ്യാൻമറിലും തായ്ലാൻഡിലുമായി ഭൂകമ്പത്തിൽ 150 ലേറെപ്പേർ മരിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവില്ലെന്ന് കണ്ടെത്തി മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക...

Mar 29, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. പിന്തുണയുമായി രാഷ്ട്രീയ സാമൂഹിക നേതാക്കൾ രംഗത്തെത്തി. 'കുഴപ്പം കറുപ്പിനല്ല ; മനസിന് ' എന്ന് മാധ്യമം തലക്കെട്ട്. 'നിറം കെട്ട് നാം ' എന്ന് മാതൃഭൂമി. പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും പാലത്തിനടിയിലേക്ക് കൊണ്ടുപോകുന്നതും ഒന്നും ബലാൽസംഗമോ ബലാത്സംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഴിഞ്ഞ...

Mar 27, 202532 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പുതുതായി ഒരു ഹയർ സെക്കന്ററി ബാച്ചും ആദ്യഘട്ടത്തിൽ അനുവദിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. മറ്റുപത്രങ്ങളിലും ഈ വാർത്തയുണ്ട്. കുടകര കുഴൽപ്പണക്കേസിൽ പൊലീസ് നിഗമനങ്ങളും കുറ്റപത്രവും തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ ബന്ധമില്ലെന്നും, പണം സ്ഥലം ഇടപാടിനെന്നുമാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ല. എന്ന് സ്വന്തം ഇഡി എന്നാണ് ഈ വാർത്ത പ്രധാന ലീഡ് ആക്കി ദേശാഭിമാനി നൽകിയ തലക്കെട്ട്. മുണ്ടക്കൈ ഉരുളിൽ തോൽക്കാത്തവർക്ക് വീ...

Mar 26, 202531 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലം മാറ്റി. തലശ്ശേരി മുഴപ്പിലങ്ങാട് RSS പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ 8 സി.പി.എം പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പാർമെൻ്റ് അംഗങ്ങളുടെ ശമ്പളവും പെൻഷനും വർധിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് അധികാരമേൽക്കും. നോക്കാം പത്രവാർത്തകളിലേക്ക് വിശദമായി. | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്...

Mar 25, 202530 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഗസ്സയിൽ സൈനിക ഭരണത്തിന് ഇസ്രായേൽ നീക്കം. ചർച്ചക്കായി ഇസ്രായേൽ മന്ത്രിയും ഉന്നതതല സംഘവും യു.എസിലെത്തി. ഇതിനിടെ ഇസ്രായേൽ വംശഹത്യയിൽ പൊലിഞ്ഞ ജീവൻ അരലക്ഷം കടന്നു. മാധ്യമം ഇത് ലീഡ് വാർത്തയാക്കിയപ്പോൾ മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളിലും വാർത്ത ഒന്നാം പേജിൽ തന്നെയുണ്ട്. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ BJP സംസ്ഥാന അധ്യക്ഷൻ. കോർ കമ്മറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വമാണ് പേര് നിർദ്ദേശിച്ചത്. ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ പൊലീസ്, ഫയർ ഫോഴ്സ് നടപടികളിൽ ദുരൂഹത. വിവരം ചീഫ് ജസ്റ്റിസിനെ അറിയ...

Mar 24, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

തീ അണക്കാനെത്തിയ അഗ്നിശമന സേന ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയത് കോടികൾ. സംഭവം വിവാദമായതോടെ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമക്കെതിരെ നടപടി തുടങ്ങിയെന്ന വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്. കേന്ദ്ര ഫണ്ട് വിനിയോഗ പരിധിയിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തുടർന്ന് മുണ്ടക്കൈ കേന്ദ്രഫണ്ടിൻ്റെ വിനിയോഗത്തിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. ഐ പി എൽ ക്രിക്കറ്റ് ഇന്നു മുതൽ തുടങ്ങും. ഉദ്ഘാടന മത്സരം കൊൽക്കത്തയും ബെംഗളൂരുവും തമ്മിലാണ്. നോക്കാം പത്രത്താളുകളിലേക്ക് വിശദമായി | Spotify | Apple Podca...

Mar 22, 202527 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഛത്തിസ്ഗഢിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 30 മാവോവാദികളെ വധിച്ചു. ഈ വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങൾക്കും പ്രധാന തലക്കെട്ട്. ലോകരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 100ലേറെ പേരാണ്. ലഹരി ഉപയോഗത്തിൽ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് വയനാട് പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മറ്റികൾ. നിരന്തരം ലഹരി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മഹല്ല് തലത്തിൽ ബഹിഷ്‌കരിക്കാനാണ് തീരുമാനം എന്ന വാർത്ത മാതൃഭൂമി ഒന്നാം പേജിൽ തന്...

Mar 21, 202529 min

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയതും അതിന്റെ വിശേഷങ്ങളുമാണ് എല്ലാ പത്രങ്ങളുടെയും മധുരവിഭവം. ആശാസമരം ഇന്നലെ രണ്ടുതവണ ചർച്ച ചെയ്തിട്ടും പരിഹാരമാകാതെ തുടരുന്നുമുണ്ട്. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്ത അതാണ്. വിഴിഞ്ഞത്തേക്ക് റെയിൽ തുരങ്കം നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനിച്ചതുണ്ട്. അങ്ങനെ വാർത്തകൾ പലതുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...

Mar 20, 202530 min
For the best experience, listen in Metacast app for iOS or Android