Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne - podcast cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

MediaOne Podcastsmediaoneonline.com
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഒളിംപിക്‌സിന്റെ ഓളങ്ങളാണ് പത്രങ്ങളിൽ. പാരീസിലെ സെൻ നദിയിലെ ഉദ്ഘാടനാരവങ്ങൾ കണ്ടപ്പോൾ പുന്നമടക്കായലും വള്ളംകളിയുമാണ് ഉപമ വന്നത് മാധ്യമത്തിന്. ഒഴുകി ഒളിംപിക്‌സ് എന്നാണ് മാധ്യമത്തിന്റെ ലീഗ് വാർത്ത. വാങ്ങുന്നതിന്റെ ദീർഘകാലകരാർ പുനഃസ്ഥാപിക്കാനാകാത്തതിനാൽ വൈദ്യുതിനിരക്ക് കൂടാനുള്ള സാധ്യതയാണ് മനോരമയുടെ ലീഡ്- ഷോക്ക് വീണ്ടും. അകത്തെ ആദ്യപേജിലാണ് മനോരമയുടെ ഒളിംപിക്‌സ്. ഒളിംപിക്‌സിലെ പ്രതാക്ഷയാണ് മാതൃഭൂമിക്ക്. പാരീസ് റെയിൽവേയിലെ അട്ടിമറിയാണ് ദീപിക കണ്ട പ്രധാനവാർത്ത. സതീശനും സുധാകരനും തമ്മിലുള്ള പന്തയമാണ് മം...

Jul 27, 202431 minSeason 2Ep. 53

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

രണ്ടുഭാവങ്ങള്‍..അതായത് സന്തോഷവും സങ്കടവും ഒരേസമയത്ത് മുഖത്ത് വിരിയുന്ന ഏകലോചനാവസ്ഥയിലാണിന്ന് പത്രങ്ങള്‍. പാരീസ് ഒളിമ്പിക്‌സ് ആരംഭത്തിന്റെ ആരവങ്ങളുണ്ട്. രേഖാചിത്രകാരന്മാര്‍ ആര്‍മാദിക്കുകയാണ് പാരീസ് വരകള്‍കൊണ്ട്. അതേസമയം, പത്താംനാളും അര്‍ജുനെ കണ്ടെത്താനായില്ലെന്ന സങ്കടവാര്‍ത്തയുമുണ്ട്. ഇതിനും പുറമെയാണ് പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ആളെ ചേര്‍ക്കാനാവുന്നില്ലെന്ന് മനോരമ. ആധാരം സംസ്ഥാനത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കണമെന്ന് നിയമസഭാസമിതി റിപ്പോര്‍ട്ട് ച...

Jul 26, 202432 minSeason 2Ep. 52

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രധാന വാർത്തകൾ ഒന്നിലേറെയുണ്ട് ഇന്ന്. ഷിരൂരിൽ അർജുന്റെ ലോറി ​ഗം​ഗാവാലി പുഴയിൽ കണ്ടെത്തിയെന്ന വിവരമുണ്ട്. മലയാള മനോരമ അതാണ് പരമപ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനമാണ് മാധ്യമം, മാതൃഭൂമി, ദീപിക, കേരളകൗമുദി, മം​ഗളം തുടങ്ങിയ പത്രങ്ങളുടെ ലീഡ്. ദേശാഭിമാനിയൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ഫീസ് കുറയ്ക്കലിനെ തെറ്റുതിരുത്തൽ നടപടിയായിട്ടാണ് എടുത്തിരിക്കുന്നത്. മാധ്യമത്തിന്റെ തലക്കെട്ട് തന്നെ അതാണ്- തെറ്റുതിരുത്തൽ. പ്ലാൻ ബി എന്നാണ് മാതൃഭൂമിയുടെ ...

Jul 25, 202429 minSeason 2Ep. 51

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ബജറ്റ് തന്നെയാണ് ഇന്നത്തെ പ്രധാന വിഭവം. അതുകൊണ്ട് പരമാവധി അലങ്കരിച്ചിട്ടുണ്ട് മുഖപ്പേജുകൾ. കാർട്ടൂണുകളാണ് പായസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേട്ടങ്ങൾ അമ്പുകളായി എയ്തുവിടുന്ന നിർമ്മലാ സീതാരാമനാണ് മനോരമയുടെ മുഖചിത്രം. പ്യാരീസ് എന്ന് മേൽക്കുറിപ്പ്-ഒളിമ്പിക്‌സ് പശ്ചാത്തലം. എന്നാൽ എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നാണ് തലക്കെട്ട്. കരിങ്കാളിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന ആർദ്രവും രൗദ്രവുമാണ് മാധ്യമത്തിന്റെ കാർട്ടൂൺ. പിന്തുണക്ക് താങ്ങുവില എന്ന് തലക്കെട്ട്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി-സൗഹൃദവളയം എന്...

Jul 24, 202429 minSeason 2Ep. 50

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast

ഇന്ന് ലീഡ് വാർത്തയായി തെരഞ്ഞെടുക്കപ്പെട്ടവ പലതാണ്. ഉത്തരേന്ത്യയിലെ കാവഡ് യാത്രയുടെ പാതയോരത്തെ ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് അതിലൊന്നാണ്. അർജുന്റെ ലോറി കരയിൽ കാണാത്തതിനാൽ തെരച്ചിൽ തുടരുമെന്നതും പ്രധാനമാണ്. ഇന്നുളളതിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്ന 14കാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടു എന്നതാണ്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അ...

Jul 23, 202433 minSeason 2Ep. 48

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ദുരന്തഛായയാണിന്ന് പത്രങ്ങളുടെ മുഖത്ത്. സങ്കടകരമായ വാർത്തകളാണ് പ്രധാനസ്ഥാനത്ത്. നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ലോറിയും ഡ്രൈവർ അർജുനും കരയിൽ ഇല്ലെന്ന് രക്ഷാപ്രവർത്തകർ തറപ്പിച്ച് പറയുന്നത്. ഇനി തിരച്ചിൽ പുഴയിലാണ് എന്ന വിവരം... അതുരണ്ടും മതിയല്ലോ ഒരു നാടിനെ ദുഃഖത്തിലാഴ്ത്താൻ. മറ്റു വാർത്തകളുമുണ്ട്. വിദേശത്ത് നിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാർത്ത ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതാണ്. പി.എസ്.സിയുടെ കംപ്യൂട്ടർ ശൃംഖലയും സെർവറും ഹാക്ക് ചെയ്ത് ഹാക്കർമ...

Jul 22, 202433 minSeason 2Ep. 48

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

വീണ്ടും വന്ന നിപയാണ് പത്രങ്ങളെ ഇന്ന് പ്രകോപിപിച്ചത് എന്ന് പറയാം. ആ നാലക്ഷരങ്ങളാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും മുഖ്യതലക്കെട്ട്- 'വീണ്ടും നിപ'. മാധ്യമത്തിൽ തലക്കെട്ടിൽ വ്യത്യാസമുണ്ട്. മലപ്പുറത്ത് നിപ എന്നാണ് മനോരമക്കും ദേശാഭിമാനിക്കും നിപ ലീഡുവാർത്തയല്ല. വീടുകൾക്ക് റാങ്കിങ് വരുന്നതാണ് മനോരമയിൽ. മണ്ണിടിച്ചിലിൽപെട്ടുപോയ അ‍ർജുനെ തിരയുന്നതാണ് ദേശാഭിമാനിയിൽ. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീ...

Jul 21, 202430 minSeason 2Ep. 48

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

കംപ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന് സൈബർ സുരക്ഷയൊരുക്കുന്ന സംവിധാനം താളം തെറ്റിയതോടെ ലോകം തകിടംമറിഞ്ഞതാണ് ഇന്നത്തെ പ്രധാനവാർത്ത. തലക്കെട്ട് മത്സരമാണ് പത്രങ്ങൾ തമ്മിൽ. അടിച്ചുപോയി ഗയ്‌സ് -എന്ന് മനോരമ. ചതിച്ചു എന്ന് മാതൃഭൂമി. വിൻഡോസിൽ അടഞ്ഞ് ലോകം എന്ന് മാധ്യമം. കംപ്യൂട്ടർ കൂട്ടമരണം-എന്നാണ് കേരളകൗമുദി. മൈക്രോസോഫ്റ്റിന് ബ്ലുഡെത്ത് എന്ന് ദീപിക. ആന്റിവൈറസ് അറ്റാക്ക്-എന്ന് മംഗളം. ജാലകപ്പൂട്ട് എന്ന് സുപ്രഭാതം. ടെക് സുനാമിയെന്നാണ് സിറാജ്. വിൻഡോസിന് പാളിയെന്ന് ചന്ദ്രിക. വിൻഡോസ് അടഞ്ഞുവെന്ന...

Jul 20, 202434 minSeason 2Ep. 47

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

നീറ്റ് പരീക്ഷാഅട്ടിമറിക്കേസിൽ സുപ്രീംകോടതി കർക്കശമായി ഇടപെട്ടതിന്റെ വിവരങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവം. മാർക്ക് നോക്കി പിടിക്കും എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. പരിശോധന, ഇഴകീറി എന്ന് മനോരമ, മാർക്ക് പുറത്ത് വിടൂ എന്ന് മാധ്യമം. പരീക്ഷാകേന്ദ്രം തിരിച്ച് ഫലം വേണമെന്ന സുപ്രീംകോടതിയുടെ നിർദേശം അങ്ങനെതന്നെ തലക്കെട്ടാക്കി ദീപിക. മാർക്ക് അറിയണം മറയില്ലാതെ എന്ന് മംഗളം. കേരളകൗമുദിക്ക് ഇതല്ല, പ്രധാനവാർത്തയായി തോന്നിയത്-പേമാരികൊണ്ടും അതിന് മുമ്പ് വരൾച്ച കൊണ്ടുമുണ്ടായ കൃഷിനാശമാണ്, 500 കോടി രൂപ. ദേശ...

Jul 19, 202433 minSeason 2Ep. 46

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പലതാണിന്ന് പത്രങ്ങൾക്ക് പ്രധാന വാർത്തകൾ... വയനാട് പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതാണ് മനോരമയുടെ ലീഡ് വാർത്ത. വി.സിക്കും ഉത്തരവാദിത്തമുണ്ട് എന്ന തലക്കെട്ടിൽ മാതൃഭൂമിയുടെ ഒന്നാം പേജിലും ആ വാർത്തയുണ്ട്. കേരളത്തിൽ ഹെെഡ്രജൻ ഉത്പാദനം ആരംഭിക്കുന്നുവെന്നതാണ് മാതൃഭൂമിയുടെ ലീഡ്. യു.പി ബി.ജെ.പിയിലെ തമ്മിലടിയാണ് മാധ്യമത്തിന് ലീഡ്. കർണാടകയിൽ മണ്ണിന്റെ മക്കൾ വാദമെന്ന് കേരളാ കൗമുദിയും ദീപികയും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി 75 ശതമാനവും കന്നഡ...

Jul 18, 202432 minSeason 2Ep. 45

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

കാലവര്‍ഷവും അതിന്റെ കെടുതികളുമുണ്ട്. അതോടൊപ്പം തന്നെ ജമ്മുകശ്മീരില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയതിന്റെ വിവരങ്ങളുമുണ്ട്. ഇതാണ് ഇന്ന് പത്രങ്ങളിലെ പ്രധാനവാര്‍ത്ത. പുറമെ, പല പത്രങ്ങളും പ്രധാനമെന്ന് കരുതുന്ന മറ്റുവാര്‍ത്തകളും ഒന്നാം പേജില്‍ വിന്യസിച്ചിട്ടുണ്ട്. എഫ്.സി.ഐ ലേലത്തില്‍ മാറ്റംവരുന്നതോടെ അരിയും ഗോതമ്പും സപ്ലൈകോയിലെത്തുമെന്ന് മനോരമയിലും മാധ്യമത്തിലുമുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ 5,000 രൂപ പിഴയാകുമെന്ന് കേരളകൗമുദിയിലുണ്ട് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podca...

Jul 17, 202431 minSeason 2Ep. 44

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ആമയിഴഞ്ചാന്‍ മാലിന്യത്തോട്ടില്‍ ജീവനര്‍പ്പിച്ച ജോയിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കേടായ ലിഫ്റ്റില്‍ രണ്ടുനാള്‍ കുടുങ്ങിപ്പോയ തിരുമല രവിയുമാണ് വാര്‍ത്തകളേയും പത്രങ്ങളേയും സജീവമായി നിര്‍ത്തുന്നത്. ഒരു കപ്പലില്‍ കൊണ്ടുവന്ന വികസന കണ്ടെയ്‌നറുകളേക്കാള്‍ എത്രയോ ഇരട്ടിയാണ് തലസ്ഥാന നഗരിയിലെ കെടുകാര്യസ്ഥതയുടെ ഭാരം. അതാണിന്ന് പത്രങ്ങള്‍ എടുത്തുകാട്ടുന്നത് | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവ...

Jul 16, 202434 minSeason 2Ep. 43

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഡൊണാൾഡ് ട്രംപാണിന്ന് വാർത്താനായകൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റതാണ് കഥ. പെൻസൽവാനിയയിൽ വെച്ചാണ്, ചെവിക്കാണ് വെടിയേറ്റത്. വലിയ പരിക്കില്ല. യൂറോ കപ്പ് സ്‌പെയിൻ അടിച്ചെടുത്തതാണ് മറ്റൊരു പ്രധാനവാർത്ത. സ്‌പെയിനിന്റെ കളി കാൽപ്പന്ത് കളത്തിൽ മാത്രമല്ല, ടെന്നീസ് കോർട്ടിലുമുണ്ട്. വിംബിൾഡണിൽ സ്പാനിഷ് താരം അൽകാരസ് സെർബിയയുടെ ദ്യോക്യോവിച്ചിനെ തോൽപ്പിച്ചു. അതൊക്കെ പുറത്തുനിന്നുളള വാർത്തകൾ. കേരളം ഇന്നും ആമയിഴഞ്ചാൻ തോട്ടിന്റെ കരയിലാണ്. തോട് വൃത്തിയാക്കാൻ മലിനജലത്തിലേക്ക് ഇറങ്ങിയ ജോയിയെ മൂന്നാംനാളും ...

Jul 15, 202431 minSeason 2Ep. 42

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലോ മലിനദ്രാവകത്തിന്റെ അടിയൊഴുക്കിലോ പെട്ട് കാണാതായത് വലിയ വാര്‍ത്തയായി. മലയാള മനോരമയുടെ ലീഡ് വാര്‍ത്തയും മാധ്യമത്തിന്റെ സൂപ്പര്‍ലീഡ് വാര്‍ത്തയും അതാണ്. ജമ്മു കശ്മീരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേന്ദ്രം കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതാണ് മാതൃഭൂമിയില്‍ ലീഡ് വാര്‍ത്ത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്‍ഡ്യ സഖ്യം ബിജെപിയെ തറപറ്റിച്ചതാണ് ദേശാഭിമാനിയില്‍. അത് തന്നെയാണ് ദീപികയ്ക്കും പ്രധാ...

Jul 14, 202430 minSeason 2Ep. 45

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. മാതൃഭൂമിക്കും മാധ്യമത്തിനും അതാണ് ലീഡ് വാര്‍ത്ത. 'വിഴിഞ്ഞം ഡ്രീംസ്' എന്ന് മാതൃഭൂമി. 'വിഴിഞ്ഞം വിരിഞ്ഞു' എന്ന് മാധ്യമം. രണ്ടും ചേര്‍ത്താല്‍ ഡ്രീംസ് വിരിഞ്ഞു. എന്നാല്‍ അതിലും വലിയ സ്വപ്നം വിരിഞ്ഞതാണ് മനോരമയുടെ ലീഡ്. നിധി കിട്ടിയ കഥ. കഥയല്ലിത് ജീവിതം. കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയില്‍ തൊഴിലുറപ്പ് പണിക്ക് പോയവര്‍ക്ക് നിധി കിട്ടി. ശരിക്കും നിധികുംഭം. അതിനുളളില്‍ നാണയങ്ങളായും ആഭരണങ്ങളായും സ്വര്...

Jul 13, 202431 minSeason 2Ep. 43

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

വിഴിഞ്ഞം തുറമുഖത്ത് വലിയ ചരക്കുകപ്പൽ അടുത്തതിന്റെ ആഘോഷം പത്രങ്ങളുടെ നിലതെറ്റിച്ചു എന്നുവേണം കരുതാൻ. തലക്കെട്ടിട്ട് തൃപ്തിയാകാതെ കടലിലിറങ്ങി തുള്ളുകയാണ് പത്രങ്ങൾ. ലോകമേ വിഴിഞ്ഞം എന്ന് ​ദേശാഭിമാനിയും കേരളകൗമുദിയും. തീരത്ത് എന്ന് മനോരമ. കേരളമുഖമെന്ന് മാതൃഭൂമി. ചരിത്രനങ്കൂരമെന്നാണ് മാധ്യമം. വിഴിഞ്ഞം ഉദ്ഘാടനത്തെ വാർത്തയോടടുപ്പിച്ചത് മം​ഗളമാണ്. മദർഷിപ്പ് വന്നപ്പോൾ പിതൃത്തർക്കം... വിഴിഞ്ഞത്ത് മുന്നണിപ്പോര് എന്നാണ് മം​ഗളത്തിന്റെ തലക്കെട്ട്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast ...

Jul 12, 202430 minSeason 2Ep. 42

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ക്ഷേമപെൻഷനുകളിലെ കുടിശിക തീർക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനമാണ് കൂടുതൽ പത്രങ്ങളും മുഖ്യവാർത്തയാക്കിയത്. ഇ.എസ്‌.ഐ പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി ഉയർത്തുമെന്നതാണ് മാതൃഭൂമിയുടെ ലീഡ്. വിഴിഞ്ഞത്ത് കപ്പലടുക്കുന്നതാണ് കേരള കൗമുദിക്ക് ആഘോഷം. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

Jul 11, 202431 minSeason 2Ep. 41

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പി.എസ്.സി അം​ഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുട‍‍ർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാ‍ർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അം​ഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാള മനോരമ കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast...

Jul 10, 202432 minSeason 2Ep. 40

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

നീറ്റ്- യുജി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളാണ് ഏതാണ്ടെല്ലാ പത്രങ്ങളും പ്രധാനമായി കണ്ടത്. പിഎസ്‌സി അംഗത്വം കൊടുത്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണവും ചുറ്റിപ്പറ്റിയുള്ള വിവാദവും പലപത്രങ്ങളും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പുഫലം, രാഹുൽ ഗാന്ധിയുടെ മണിപ്പൂർ യാത്ര എന്നീ വർത്തകളൊക്കെ ഒന്നാം പേജുകളിലുണ്ട്. എയർ കേരളക്ക് കേന്ദ്രാനുമതി കിട്ടിയെന്ന വാർത്ത മാധ്യമം ഏറ്റവും മുകളിൽ തന്നെ നിർത്തിയിട്ടുണ്ട്... കേൾക്കാം കാതിലെത്തും പത്രങ്ങൾ...

Jul 09, 202430 minSeason 2Ep. 39

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഇന്നും പലതാണ് പ്രധാനവാർത്തകൾ. വൃക്കരോഗം കുട്ടികളിൽ ഇരട്ടിയാണ് എന്ന് മാതൃഭൂമി. ആഗോള ശരാശരിയെക്കാൾ ഇന്ത്യയിൽ അധികമാണെന്നും കണ്ടെത്തലുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയിലെ പരിഷ്‌കരണമാണ് മനോരമയിൽ. ലഡാക്കിൽ ഭൂഗർഭ അറകൾ സ്ഥാപിച്ചുകൊണ്ട് ചൈന കടന്നുകയറുന്നു എന്നതാണ് മാധ്യമത്തിൽ. നീറ്റ്, യുജിസി കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ വരുമെന്ന് ദീപിക. നിതീഷും നായിഡുവും ബിജെപിയോട് വിലപേശുന്നുവെന്നതാണ് ദേശാഭിമാനിക്ക് പ്രധാനവാർത്ത. | കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവത...

Jul 08, 202433 minSeason 2Ep. 38

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

സർവ്വാംഗീകൃതമായ ഒരു പ്രധാനവാർത്ത ഇന്ന് ഇല്ലെന്ന് പറയാം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നു എന്നതാണ് മനോരമയുടെ ലീഡ്, മതി, രഹസ്യം എന്ന് തലക്കെട്ട്. റെയിൽവേ മൂന്നാംപാളം വരുന്നു എന്ന് മാതൃഭൂമി. ഹേമകമ്മിറ്റി റിപ്പോർട്ട് തന്നെയാണ് മാധ്യമവും-സസ്‌പെൻസ് പൊളിയും എന്ന്. നീറ്റ് കൗൺസിലിങ് നീട്ടിയതാണ് ദേശാഭിമാനിയും സിറാജും. കൗമുദിയും അത് തന്നെ. ചന്ദ്രികയ്ക്ക് പനിയാണ്. നിലക്കാത്ത ആൾക്കൂട്ടക്കൊലയാണ് സുപ്രഭാതത്തിൽ. കാപ്പക്കേസ് പ്രതിയെ രക്തഹാരം അണിയിച്ച് സ്വീകരിച്ച സിപിഎം വെട്ടിലായെന്ന് ജന്മഭൂമി ...

Jul 07, 202433 minSeason 2Ep. 37

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് എല്ലാ പത്രങ്ങൾക്കും എല്ലാത്തിനെക്കാളും പ്രധാനവാർത്ത. പ്രധാനമന്ത്രിയായി വന്ന കെയ്ർ സ്റ്റാർമറിന്റെയും ജേതാവായി വന്ന ലേബർ പാർട്ടിയുടെ വിശേഷങ്ങളും വിശദമായി എല്ലാവരും കൊടുത്തിട്ടുണ്ട്. മാതൃഭൂമിയിലാണൊരു വിശേഷാൽ വാർത്തയുളളത്, യന്ത്രമനുഷ്യൻ കുഴഞ്ഞുവീണ് മരിച്ചു എന്നത്. ദക്ഷിണകൊറിയയിലാണത്. ഹയർ സെക്കൻഡറി മാർക്ക് തിരിമറി വാർത്ത മലയാള മനോരമ ഒന്നാം പേജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 75 വയസ്സുകഴിഞ്ഞ ശ്രീദേവിയമ്മ പ്ലസ് വൺ തുല്യതാപരീക്ഷ എഴുതുന്ന ചിത്രസഹിതമുളള വാർത്തയാണ് മാധ്യമ...

Jul 06, 202433 minSeason 2Ep. 43

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനവാർത്തകൾ. മെഡിസെപ് മതിയായി എന്ന് മാതൃഭൂമി. പദ്ധതി നിർത്താൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ്. സിപിഎം കേരളത്തിൽ തോറ്റത് അഹങ്കാരം കൊണ്ടാണെന്ന് കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി മനോരമ. കോൺഗ്രസുകാരെ തല്ലിച്ചതച്ച പഴയ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി നിയമസഭയിൽ വീണ്ടും ന്യായീകരിച്ചതാണ് മാധ്യമത്തിൽ. വീക്ഷണവും ചന്ദ്രികയും സുപ്രഭാതവുമൊക്കെ മുഖ്യമന്ത്രിയുടെ അഹങ്കാരം തന്നെയാണ് കാര്യമായെടുത്തത്. ദേശാഭിമാനിയാകട്ടെ മുഖ്യമന്ത്രിയുടെ പ്രസംഗം. അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാം എന്ന കോടതിവിധിയ...

Jul 05, 202432 minSeason 2Ep. 40

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി മണിപ്പൂരിനെപ്പറ്റി പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തിയതാണ് പല പത്രങ്ങളും പ്രധാനമായി കണ്ടത്. ഒടുവില്‍ മോദി മിണ്ടി- മണിപ്പൂര്‍ എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. മണിപ്പൂരില്‍ മറുപടി എന്ന് മാതൃഭൂമി. മണിപ്പൂരില്‍ മൗനം വെടിഞ്ഞ് മോദി എന്ന് ദീപിക. ഹാഥ്‌റസ് ദുരന്തം തന്നെയാണ് ഇന്നും മലയാള മനോരമ ലീഡ് വാര്‍ത്തയാക്കിയത്- മരണം 121, അതില്‍ 110ഉം സ്ത്രീകള്‍ എന്ന്. ആള്‍ദൈവം ഒളിവിലെന്ന് സുപ്രഭാതം. ഹാഥ്‌റസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് മംഗളം. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്ക...

Jul 04, 202432 minSeason 2Ep. 38

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ മറുപടി പറഞ്ഞതാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. യു.പി ഹാഥ്‌റസിൽ ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർത്ഥനാസംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 116 ആളുകൾ മരിച്ചതും പ്രാധാന്യത്തോടെ തന്നെ എല്ലാ പത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. മാന്നാറിൽ 15 വർഷം മുമ്പ് യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ട സംഭവം ഇപ്പോൾ പുറത്തുവരുന്നത് ചില പത്രങ്ങളൊക്കെ ഒന്നാംപേജിൽ നൽകിയിരിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹീമ...

Jul 03, 202431 minSeason 2Ep. 37

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽഗാന്ധിയുടെ കന്നിപ്രസംഗമാണ് ഇന്ന്, ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ആ ഒന്ന്-ദേശാഭിമാനിയാണ്. ആ പത്രം ഇന്നലെ എല്ലാവരും കണ്ടതുപോലെയല്ല പാർലമെന്റ് കണ്ടത്. ലോക്‌സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല. രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചതേ ദേശാഭിമാനി കേട്ടതുളളൂ. ലോക്‌സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം കണ്ട് പകച്ച മട്ടാണ്. രാഹുൽ ഷോക്ക് എന്ന് മനോരമ- ഷോ എന്നും ഷോക്ക് എന്നും വായിക്കാം. നന്ദി രാഹുൽ എന്ന് മാതൃഭൂമി. നിർഭയത്വമാണ് ഇന്ത്...

Jul 02, 202431 minSeason 1Ep. 37

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

പലതാണ് ഇന്ന് പല പത്രങ്ങളിലും പ്രധാന വാർത്തകൾ. പോർച്ചുഗലിലെ ബ്രാഗാ നഗരത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച് കോഴിക്കോട് മേയർ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ഏറ്റുവാങ്ങുന്നതാണ് മലയാള മനോരമയിൽ. പൊലീസിന് നിർമ്മിത ബുദ്ധിയിൽ പരിശീലനം നൽകുന്നുവെന്നതാണ് മാതൃഭൂമിയിൽ. തെരഞ്ഞെടുപ്പ് തോൽവി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വിശകലനം ചെയ്തതാണ് മാധ്യമത്തിൽ. പകർച്ചപ്പനിയിൽ ദിവസം പതിനായിരം പേർ വീതം ആശുപത്രിയിൽ എത്തുന്നുവെന്ന് കേരളകൗമുദി. വയനാട്ടിൽ ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നതാണ് ദീപികയിൽ. ഇന്നുമുതൽ പുതിയ ...

Jul 01, 202432 minSeason 2Ep. 36

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

കളിയാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാന കാര്യം. ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളും ടി 20 ലോകകപ്പിലെ ഇന്ത്യാ വിജയം കൊണ്ടാണ് ഒന്നാം പേജ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യാ ടീമിന്റെ പേര് ഇൻഡ്യാ മുന്നണിയെ ഓർമിപ്പിക്കുന്നത് കൊണ്ടോ എന്തോ ജന്മഭൂമി ആ വാർത്ത ഉള്ളിൽ കായികം പേജിലേക്ക് തട്ടിയിരിക്കുകയാണ്... കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

Jun 30, 202433 minSeason 2Ep. 35

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

ഇന്ന് പ്രധാനവാർത്തകൾ പലതുണ്ടെങ്കിലും എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളളത് ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ വരവാണ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫൈനലിന്റെ തിരനോട്ടമാണിന്ന് പത്രങ്ങളുടെ ഒന്നാംപേജ്. അതുകഴിഞ്ഞാണ് പ്രധാനവാർത്തകൾ. പാർലമെന്റിൽ നീറ്റിന്റെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലാണ് മാധ്യമത്തിലും മനോരമയിലും ലീഡ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി സിപിഎം കേരള ഘടകം നിരത്തുന്ന വാദങ്ങളൊന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. കരുവന്നൂർ കേസിൽ ഇഡി സി...

Jun 29, 202431 minSeason 2Ep. 34

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

തലയൂരാൻ സസ്‌പെൻഷൻ... രക്ഷാപ്രവർത്തനം... ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ തലയൂരിയതും അതിന്റെ പേരിൽ നിയമസഭയിലുണ്ടായ കോലാഹലങ്ങളുമാണ് ബഹുഭൂരിപക്ഷം പത്രങ്ങളിലെയും ഇന്നത്തെ പ്രധാനവാർത്ത... ലോക്‌സഭാ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു 'അടിയന്തരാവസ്ഥ' പരാമർശിച്ചതും പ്രധാന തലക്കെട്ട് തന്നെ... |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...

Jun 28, 202431 minSeason 2Ep. 32
For the best experience, listen in Metacast app for iOS or Android