Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast - podcast episode cover

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

Jul 02, 202431 minSeason 1Ep. 37
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലോക്‌സഭയിൽ രാഹുൽഗാന്ധിയുടെ കന്നിപ്രസംഗമാണ് ഇന്ന്, ഒന്നൊഴികെ മലയാളത്തിലെ എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ആ ഒന്ന്-ദേശാഭിമാനിയാണ്. ആ പത്രം ഇന്നലെ എല്ലാവരും കണ്ടതുപോലെയല്ല പാർലമെന്റ് കണ്ടത്. ലോക്‌സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിലില്ല. രാജ്യസഭയിൽ ജോൺബ്രിട്ടാസ് പ്രസംഗിച്ചതേ ദേശാഭിമാനി കേട്ടതുളളൂ. ലോക്‌സഭ കണ്ട പത്രങ്ങളൊക്കെയും രാഹുലിന്റെ പ്രകടനം കണ്ട് പകച്ച മട്ടാണ്. രാഹുൽ ഷോക്ക് എന്ന് മനോരമ- ഷോ എന്നും ഷോക്ക് എന്നും വായിക്കാം. നന്ദി രാഹുൽ എന്ന് മാതൃഭൂമി. നിർഭയത്വമാണ് ഇന്ത്യ എന്ന് മാധ്യമം. കത്തിക്കയറി രാഹുൽ എന്ന് ദീപിക. രാഹുൽ പ്രഹരം എന്ന് കേരളകൗമുദി. രൗദ്രം രാഹുൽ എന്ന് സുപ്രഭാതം. സജ്ജം പ്രതിപക്ഷം- മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചുവെന്ന് സിറാജ്. വിറപ്പിച്ച് രാഹുൽ എന്ന് ചന്ദ്രിക. ആരെയും ഭയമില്ല, ആളിക്കത്തി രാഹുൽ എന്ന് വീക്ഷണം. ഹിന്ദുക്കളെ രാഹുൽ ആക്രമികളെന്ന് വിളിച്ചെന്ന് ജന്മഭൂമി- പ്രസംഗത്തിൽ നിറയെ പരിഹാസവും ആക്ഷേപവുമെന്ന്. എന്നാൽ ദേശാഭിമാനി ഇതൊന്നും കേട്ടില്ല, കണ്ടില്ല. പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ലീഡ്. പാർലമെന്റിൽ പ്രധാനം ബ്രിട്ടാസും.

കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast

അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

For the best experience, listen in Metacast app for iOS or Android