Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
Episode description
പ്രധാനമന്ത്രി നരേന്ദ്രമോദി ഇതാദ്യമായി മണിപ്പൂരിനെപ്പറ്റി പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തിയതാണ് പല പത്രങ്ങളും പ്രധാനമായി കണ്ടത്. ഒടുവില്‍ മോദി മിണ്ടി- മണിപ്പൂര്‍ എന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. മണിപ്പൂരില്‍ മറുപടി എന്ന് മാതൃഭൂമി. മണിപ്പൂരില്‍ മൗനം വെടിഞ്ഞ് മോദി എന്ന് ദീപിക. ഹാഥ്‌റസ് ദുരന്തം തന്നെയാണ് ഇന്നും മലയാള മനോരമ ലീഡ് വാര്‍ത്തയാക്കിയത്- മരണം 121, അതില്‍ 110ഉം സ്ത്രീകള്‍ എന്ന്. ആള്‍ദൈവം ഒളിവിലെന്ന് സുപ്രഭാതം. ഹാഥ്‌റസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന് മംഗളം. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള സുപ്രിംകോടതി പരാമര്‍ശമാണ് ദേശാഭിമാനിയും സിറാജും പ്രധാനമായി കണ്ടത്. കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐക്കാരുടെ തല്ലാണ് വീക്ഷണത്തിനും ചന്ദ്രികയ്ക്കും പ്രധാനം. വാര്‍ത്താവീക്ഷണത്തിലെ മുന്നണി മര്യാദ എന്നും കാണാം..
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
