സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓംബിർളയുടെ ലോക്‌സഭയിലെ രണ്ടാമൂഴത്തിലെ അരങ്ങേറ്റമാണിന്ന് ഏറെ പത്രങ്ങളും പ്രാധാന്യത്തോടെ നൽകിയ വാർത്ത. മനോരമയുടെയും മാധ്യമത്തിന്റെയും ലീഡ് അതാണ്. അജണ്ടയില്ലാത്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയവുമായി സ്പീക്കർ എഴുന്നേറ്റതാണ് സഭയെ നാടകീയമാക്കിയത്. എന്നാൽ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുംവിധം ജൂൺ 25ന് അർദ്ധരാത്രിയിൽ സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതാണ് മാതൃഭൂമി പ്രധാനവാർത്തയാക്കിയത്. ആ അറസ്റ്റിന്റെ രാഷ്ട്രീയ നാടകീയത ദേശാഭിമാനിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സുനിതാവി...
Jun 27, 2024•29 min•Season 2Ep. 31
പത്രങ്ങള്‍ ഇന്ന് പ്രാധാന്യം കല്‍പ്പിച്ച പല വാര്‍ത്തകളുണ്ട്. പ്ലസ് വണ്‍ സീറ്റ് കുറവ് വിദ്യാഭ്യാസമന്ത്രി സമ്മതിച്ചതാണ് മാധ്യമത്തിന്റെ പ്രധാന വിഷയം. പാര്‍ലമെന്റിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് മലയാള മനോരമയില്‍ മുഖ്യം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് സ്പീക്കര്‍ തന്നെ മറുപടി പറഞ്ഞ് ഒഴിവാക്കിയതാണ് മാതൃഭൂമിയില്‍. രാമക്ഷേത്രത്തിലെ ചോര്‍ച്ച മോദിയുടെ ഉത്തരംമുട്ടിച്ചതാണ് ദേശാഭിമാനിയില്‍. എന്നാല്‍, കേരള ബാങ്കിനെ തരംതാഴ്ത്തിയ റിസര്‍വ് ബാങ്ക് നടപടിയാണ് ജന്മഭൂമിയില്‍. അതുതന്നെയാണ് വീക്ഷണത്തിന്റേയ...
Jun 26, 2024•31 min•Season 2Ep. 30
ഇന്ന് ജൂൺ 25 ആണ്. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട്. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളൊക്കെ ഉചിതമായ രീതിയിൽ തന്നെ അടിയന്തരാവസ്ഥയെ ഓർക്കുന്നുണ്ട്. കറുത്തനാളുകൾ എന്നോ, ഇരുണ്ട ദിനങ്ങൾ എന്നോ ആണ് വിശേഷിപ്പിച്ചിട്ടുള്ളത്. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 25, 2024•31 min•Season 2Ep. 29
നീറ്റ് ചോദ്യപ്പേപ്പർ ചോർന്നത് തന്നെയെന്ന് സിബിഐ കണ്ടെത്തിയതാണ് പല പത്രങ്ങളുടെയും പ്രധാന വാർത്ത. ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞയും പ്രധാന തലക്കെട്ട് തന്നെ. കോഴിക്കോടിന്റെ സാഹിത്യനഗര പദവിയാണ് പത്രങ്ങൾ പ്രധാനമായി നൽകിയിരിക്കുന്ന മറ്റൊരു വാർത്ത. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 24, 2024•32 min•Season 2Ep. 28
നീറ്റ് നീറ്റാക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങൾ, ടി.പി കേസ് പ്രതികളെ ജയിലിൽ നിന്ന് വിടാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി മറച്ചു പിടിക്കാൻ മന്ത്രി നടത്തുന്ന ശ്രമങ്ങൾ .... എന്നിവ അറിയാം. ഒപ്പം വിധവാ ദിനത്തിൽ ഒരു വിധവ എഴുതുന്ന മനോഹരമായ കുറിപ്പും കേൾക്കാം കാതിലെത്തും പത്രങ്ങൾ അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ
Jun 23, 2024•26 min•Season 2Ep. 27
നെറ്റ്, നീറ്റ് പരീക്ഷകളെ സംബന്ധിച്ചുളള വിവാദത്തിനിടയിൽ ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന മറ്റൊരു പരീക്ഷ കൂടി മാറ്റിയതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാന വാർത്ത. കെജ്രിവാളിന് വിചാരണക്കോടതിയിൽ നിന്ന് കിട്ടിയ ജാമ്യം ഇ.ഡിയുടെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി റദ്ദാക്കിയതും എല്ലാവരും തുല്യപ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...
Jun 22, 2024•30 min•Season 2Ep. 26
നെറ്റ് റദ്ദാക്കിയെങ്കിലും നീറ്റ് റദ്ദാക്കില്ലെന്ന കേന്ദ്രപ്രഖ്യാപനവും ദേശീയ പരീക്ഷാ ഏജൻസിയുടെ സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്രം നടപടികൾ പ്രഖ്യാപിച്ചതുമാണ് മിക്ക പത്രങ്ങളിലെയും പ്രധാനവാർത്ത. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനം, അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടിയത്, ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം കിട്ടിയത് തുടങ്ങി രാഷ്ട്രീയ രംഗത്തുനിന്നുളള തരാതരം വാർത്തകളുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എ...
Jun 21, 2024•32 min•Season 2Ep. 25
യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതാണ് മാതൃഭൂമി, മനോരമ പത്രങ്ങളുടെ പ്രധാനവാര്‍ത്ത. നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചതാണ് മാധ്യമത്തിന്റേയും ദീപികയുടേയും പ്രധാനവാര്‍ത്ത. സി.പി.എമ്മിന്റെ ആത്മവിമര്‍ശനമാണ് കേരളകൗമുദി പ്രധാനമായി കണ്ടത്. തടവുകാരുടെ പ്രശ്‌നങ്ങളാണ് മംഗളത്തിന്റെ ലീഡ്. കേള്‍ക്കാം വാര്‍ത്തകള്‍ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...
Jun 20, 2024•30 min•Season 2Ep. 24
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒട്ടേറെയുണ്ട് വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ലീഡ് വാര്‍ത്ത പലതാണ്. നീറ്റില്‍ 0.001 ശതമാനത്തോളം പിഴവുണ്ടെങ്കില്‍ പോലും തിരുത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത് എല്ലാവരും അതിന്റെ ഗൗരവമറിഞ്ഞ് വിന്യസിച്ച വാര്‍ത്തയാണ്. മനോരമയിലും മാധ്യമത്തിലും ദീപികയിലുമൊക്കെ ലീഡാണ്. മയക്കുമരുന്നടിച്ചാല്‍ പണിപോകും എന്നതാണ് മാതൃഭൂമിയില്‍. നീറ്റിലെ ചോദ്യക്കച്ചവടമാണ് കേരളകൗമുദിയില്‍. കേള്‍ക്കാം വാര്‍ത്തകള്‍ | കാതി...
Jun 19, 2024•31 min•Season 2Ep. 23
കാഫിർ സ്ക്രീൻ ഷോട്ട് സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്നത് എല്ലാ പത്രങ്ങളും പ്രധാന വാർത്തയാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷയിലെ കുഴപ്പങ്ങൾ വെറും വീഴ്ചയല്ലെന്നും പരീക്ഷാ തട്ടിപ്പായിരുന്നുവെന്നും തെളിഞ്ഞു വരികയാണ്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കണ്ണീർക്കഥകളും വായിക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം: സി. ദാവൂദ്, മാനേജിങ് എഡിറ്റർ, മീഡിയവൺ
Jun 16, 2024•30 min•Season 2Ep. 22
കുവൈത്തില്‍ തീപിടിത്തത്തില്‍ മരണമടഞ്ഞ 23 മലയാളികളുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ചതും സംസ്‌കരിച്ചതുമാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. എല്ലാ പത്രങ്ങളുടെയും ഒന്നാംപേജ് അതുതന്നെ. നീറ്റ് പരീക്ഷാവിവാദം ഗുജറാത്തില്‍ 12 കോടിയുടെ കുംഭകോണമായി മാറുന്നുണ്ടെന്ന് എന്നതാണ് മറ്റുവാര്‍ത്തകളില്‍ ഏറ്റവും പ്രധാനം. മാതൃഭൂമി ഒന്നാം പേജില്‍ തന്നെ വിന്യസിച്ചിട്ടുണ്ട് ആ വാര്‍ത്ത | പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തകൾ | ...
Jun 15, 2024•30 min•Season 2Ep. 21
കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനവാർത്തകൾ. 24 മലയാളികളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ എല്ലാവരും തന്നെ യൗവ്വനം കടക്കാത്തവരാണ്. കൂടുതൽപേരും വീട് പണിയുകയോ അതിനായി അദ്ധ്വാനഫലം സ്വരുക്കൂട്ടുകയോ ചെയ്യുന്ന സമയമാണ്. അതിനിടയിലാണ് വിധി സ്വപ്‌നത്തിനും ജീവിതത്തിനും തിരശ്ശീലയിടുന്നത്. പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast കേൾക്കാം വാർത്തക...
Jun 14, 2024•30 min•Season 2Ep. 20
കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്നിടത്ത് തീപിടിത്തമുണ്ടായി 49 പേർ മരിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളും പ്രധാന വാർത്തയായി നൽകിയത്. മരിച്ചവരിൽ മലയാളികൾ എത്രയെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് പത്രങ്ങളിലുളളത്. മലയാളികൾ ഒൻപതെന്നും 11 എന്നും 25 എന്നുമെല്ലാം പത്രങ്ങളിൽ കാണാം. വാർത്തകൾ കേൾക്കാം. കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 13, 2024•29 min•Season 2Ep. 19
രാഷ്ട്രീയ വാര്‍ത്തകളുടെ പെരുമഴ ശമിച്ചു. പലവിധത്തിലാണ് പ്രധാനവാര്‍ത്തകള്‍. വിദ്യാഭ്യാസ വാര്‍ത്തകളാണേറെയും. വിദേശങ്ങളിലെപ്പോലെ, കോളജ് പ്രവേശനം വര്‍ഷത്തില്‍ രണ്ടുതവണയാക്കുമെന്നാണ് മനോരമ. നീറ്റ് പരീക്ഷയുടെ കോടതി നടപടികളാണ് മാതൃഭൂമി, ദീപിക, കേരള കൗമുദി എന്നിവയില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചാണ് മാധ്യമത്തിന്റെ ലീഡ്. കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...
Jun 12, 2024•30 min•Season 2Ep. 19
മൂന്നാം മോദി മന്ത്രിസഭയുടെ വകുപ്പുവിഭജനമാണ് ഇന്നത്തെ പ്രധാന വാർത്താ വിഭവം. കേരളത്തിൽ നിന്ന് ജയിക്കുമെന്ന് ഉറപ്പുള്ള രണ്ട് രാജ്യസഭാ സീറ്റുകളും സിപിഎം ഘടകകക്ഷികൾക്ക് നൽകി മുന്നണി മര്യാദ പാലിച്ചതും പത്രങ്ങൾ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തീവ്രവലതുപക്ഷം പിടിച്ചതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കുട്ടികളുടെ യുഡിഎസ്‌എഫ് പിടിച്ചതും കാണുമ്പോൾ ഇന്ന് പ്രധാന വാർത്തകളെല്ലാം രാഷ്ട്രീയ വാർത്തകളാണ് കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, ...
Jun 11, 2024•31 min•Season 2Ep. 18
മൂന്നാം മോദി മന്ത്രിസഭയുടെ രൂപം തെളിഞ്ഞുവരികയാണ് ഇന്ന് പത്രത്താളുകളിൽ. പ്രതീക്ഷിച്ചിരുന്നതുപോലെ സുരേഷ്ഗോപി കേരളത്തിന്റെ പ്രതിനിധിയായപ്പോൾ ഞെട്ടിക്കുന്ന കൗതുകം വിടർത്തിക്കൊണ്ട് ജോർജ് കുര്യനും മന്ത്രിസഭയിലെത്തി. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 10, 2024•30 min•Season 2Ep. 17
നരേന്ദ്രമോദിയുടെ മൂന്നാമൂഴവും സത്യപ്രതിജ്ഞയും തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്തകൾ. അതോടൊപ്പം തന്നെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരുന്നതിന്റെ വിവരങ്ങളുമുണ്ട്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 09, 2024•30 min•Season 2Ep. 16
തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിനിടയിൽ ഞെരുങ്ങി മന്ത്രിസഭാ രൂപീകരണത്തിന് ആയാസപ്പെടുന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രയാസങ്ങളാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വാഭാവികമായും അഭ്യൂഹങ്ങളുണ്ട്. കേരളത്തിൽ നിന്ന് ഒരു വിമർശനത്തിന്റെയും മറുപടിയുടെയും എരിവുളള വാർത്തയുമുണ്ട്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 08, 2024•31 min•Season 2Ep. 15
ഡൽഹിയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തന്നെയാണിന്ന് പത്രങ്ങളുടെ പ്രധാന വിഭവം. എക്‌സിറ്റ് പോളിന്റെ പ്രകമ്പനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരിക്കുംഭകോണത്തിന് കോപ്പുകൂട്ടിയെന്ന് ആരോപിച്ച് രാഹുൽഗാന്ധി പ്രതിപക്ഷത്തിന്റെ സ്റ്റിയറിങ് കയ്യിലെടുത്തതും എല്ലാ പത്രങ്ങളും കാര്യമായി തന്നെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിടവാങ്ങലും വാർത്തയാണ്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ...
Jun 07, 2024•31 min•Season 2Ep. 14
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കഴിഞ്ഞിട്ടും പത്രങ്ങളിൽ അവലോകനം തിരയടിക്കുകയാണ്. അപ്രതീക്ഷിതമായ വിധി രാഷ്ട്രീയ വിശകലന വിദഗ്ധർക്ക് രുചിയേറിയ വിഭവമായി. സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരുണ്ടാക്കാൻ ഓടിനടന്നിരുന്ന മോദിയും അമിത് ഷായും തലസ്ഥാനത്ത് ഇരട്ട എഞ്ചിൻ സർക്കാരിന് തലവെക്കേണ്ട ഗതികേടിലായത് രസകരമായി വിവരിക്കുന്നുണ്ട് എല്ലാവരും. അതിലേറ്റവും നന്നായത് മാതൃഭൂമി ഒന്നാംപേജിൽ മുക്കാൽ ഭാഗത്തോളം വിന്യസിച്ച കാർട്ടൂണാണ്. ചന്ദ്രബാബു നായിഡു ഒരെഞ്ചിനും നിതീഷ്‌കുമാർ മറ്റൊരു എഞ്ചിനും. രണ്ടുവഴിക്കു വരുന്ന വണ്ടി അത...
Jun 06, 2024•32 min•Season 2Ep. 13
തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൊയ്ത്തുപാടമാണ് ഇന്ന് പത്രങ്ങള്‍. ജനങ്ങളെഴുതിയ വിധിപോലെ അങ്ങനെ തന്നെ പകര്‍ത്താനും എന്‍.ഡി.എയില്‍ നിന്ന് ഒട്ടും കുറയാതെ ഇന്‍ഡ്യാ സഖ്യത്തെയും വര്‍ണിച്ച് പൊലിപ്പിക്കാനും പേജൊരുക്കുന്നവര്‍ പരമാവധി ശ്രദ്ധിച്ചതായി കാണാം. 'ജന ജന ജന ജയഹേ' എന്ന മുഴുനീള തലക്കെട്ടോടെയാണ് മാതൃഭൂമി വരുന്നത്. പ്രഭാവം മങ്ങി, മൂന്നാമതും മോദി- കരുത്തുകാട്ടി കോണ്‍ഗ്രസ്' എന്ന് ദേശീയ ചിത്രം. 'ഇടതിനെ തള്ളി കേരളം' എന്ന് സംസ്ഥാന ചിത്രം. 'ജനഗണമരം' എന്ന് മനോരമ. പന്തലിച്ച് ഇന്‍ഡ്യ, പച്ചതൊട്ട് എന്‍.ഡി.എ എന്ന് വിശദ...
Jun 05, 2024•32 min•Season 2Ep. 12
വോട്ടെണ്ണലിന്റെ വിശേഷങ്ങൾ തന്നെയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. എണ്ണുന്നതിനുളള ഒരുക്കങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷകൾ എന്നീ പ്രതീക്ഷിത വിഭവങ്ങളുണ്ട്. പോരാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ താക്കീത് ചെയ്തുവെന്നും കാണാനുണ്ട്. കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Jun 04, 2024•31 min•Season 2Ep. 11
പലതാണ് ഇന്ന് പത്രങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍. എല്ലാ പത്രങ്ങളും ഒരുപോലെ പ്രാധാന്യം നല്‍കിയ ഒരൊറ്റ വാര്‍ത്തയില്ല. അരുണാചലിലേയും സിക്കിമിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് മനോരമയ്ക്ക് ലീഡ്. സഹകരണചട്ടം പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമാണ് മാതൃഭൂമി പ്രധാനമായി കണ്ടത്. രാജ്യത്തെ പൊതുവിതരണരംഗത്ത് സംസ്ഥാന സര്‍ക്കാറുകളെ തള്ളിമാറ്റി കേന്ദ്രം പിടിമുറുക്കുന്നതാണ് മാധ്യമം ലീഡ് വാര്‍ത്തയാക്കിയത്. വോട്ടെണ്ണിന് ഒരുങ്ങുന്ന രാഷ്ട്രീയപ്രവര്‍ത്തകരോടുള്ള ഓര്‍മപ്പെടുത്തലാണ് ദേശാഭിമാനിക്കും വീക്ഷണത്തിന...
Jun 03, 2024•31 min•Season 2Ep. 10
എൻ.ഡി.എക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും മോദി മൂന്നാമൂഴത്തിൽ വാഴുമെന്നും പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്നത്തെ പ്രധാനവാർത്ത. പ്രവചനം ഹാട്രിക് എന്ന് മനോരമ. അങ്ങനെ തന്നെ മംഗളവും. എക്സിറ്റ് പോളിൽ ഉയരെ മോദി എന്ന് മാതൃഭൂമി. മൂന്നാം മോദി തരംഗമെന്ന് കേരള കൗമുദി. എക്സിറ്റ് പോൾ ഫലം- മോദിക്ക് മൂന്നാമൂഴമെന്ന് ദീപിക. എന്നാൽ മാധ്യമത്തിൽ ഇതല്ല പ്രധാന വാർത്ത. പോളിങ് തീർന്നതാണ് മാധ്യമത്തിന്റെ ലീഡ് വാർത്ത- രണ്ടാംനാൾ വിധി എന്ന്... കേൾക്കാം | കാതിലെത്തും പത്രങ്ങൾ അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് ...
Jun 02, 2024•29 min•Season 2Ep. 9
ജീവാനന്ദം പദ്ധതിയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരോഹരി പിടിച്ചുവെച്ച് വിരമിച്ചശേഷം ഗഡുക്കളായി തിരിച്ചുകൊടുക്കുന്ന പുതിയ പദ്ധതി. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആ ആന്വിറ്റി സ്‌കീമാണ് പല പത്രങ്ങളും ലീഡ് വാർത്തയാക്കിയത്. സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിക്കുമ്പോൾ പകരം സ്ഥിരനിയമനം ഉണ്ടാകില്ല എന്ന വാർത്തയാണ് കേരളകൗമുദി കൊണ്ടുവന്നത്. സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാരെയും ഉദ്യോഗാർത്ഥികളെയും നേരിട്ട് ബാധിക്കുന്നുവെന്ന് കാണിക്കുന്ന വാർത്തകൾ കേൾക്കാം...
Jun 01, 2024•28 min•Season 2Ep. 8
സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ് ഇന്ന് പത്രങ്ങളെല്ലാം പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളള ഒരു വാർത്ത. സ്ത്രീപീഡന പരമ്പരയിലെ പ്രതിയായ പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് തിരിച്ചെത്തി അറസ്റ്റിലായതും എല്ലാ പത്രങ്ങളിലുമുണ്ട്... കാതിലെത്തും പത്രങ്ങൾ കേൾക്കാം അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
May 31, 2024•30 min•Season 2Ep. 7
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
May 30, 2024•31 min•Season 2Ep. 6
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
May 29, 2024•31 min•Season 2Ep. 5
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
May 28, 2024•29 min•Season 2Ep. 4
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം. അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
May 27, 2024•30 min•Season 2Ep. 3