അറുപതിലേറെ പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൻ്റെ ഞെട്ടലിലാണ് കേരളം. ഇപ്പോൾ 18 വയസുള്ള കായികതാരമാണ് 13ാം വയസുമുതൽ പീഡിപ്പിക്കപ്പെട്ടത്. മാതൃഭൂമി ഇത് പ്രധാന തലക്കെട്ടാക്കി. ഐഎഎസുകാർക്കിടയിൽ ചേരിപ്പോര് കൂടുതൽ രൂക്ഷമായതാണ് മലയാള മനോരമയിലെ പ്രധാന വാർത്ത. സർക്കാർ കൊണ്ടുവന്ന കടാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാനാകാതെ കർഷകർ വലയുന്ന വാർത്തയാണ് മാധ്യമം ലീഡ്. പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജാമ്യാപേക്ഷ മാറ്റിയതോടെ ബോബി ചെമ്മണൂർ ജയിലിൽ തുടരും. കേൾക...
Jan 11, 2025•30 min
മലയാളത്തിൻ്റെ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. നാളെ പറവൂരിലാണ് സംസ്കാരം. ലൈംഗിക അതിക്രമം നടത്തിയെന്ന നടിയുടെ രഹസ്യമൊഴിയിൽ ബോബി ചെമ്മണൂർ റിമാൻഡിലായി. വാളയാർ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ മാതാപിതാക്കളെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ എം.എൽ.എ ഐ സി ബാലകൃഷ്ണനെയും, DCC പ്രസിഡൻ്റിനെയും പ്രതി ചേർത്തു... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ...
Jan 10, 2025•31 min
ചാൻസലറുടെ അമിതാധികാരം ഉൾപ്പെടെ സർവകലാശാലകളിൽ കേന്ദ്രത്തിന് പിടി മുറുക്കാനുള്ള യുജിസി മാർഗരേഖക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേരള ഫിനാൻഷ്യൽ കോർപറേഷൻ റിലയൻസിൽ നടത്തിയ നിക്ഷേപത്തിലെ അഴിമതി ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചു. രണ്ടു ബഹിരാകാശ പേടകങ്ങളെ ബഹിരാകാശത്ത് സംയോജിപ്പിക...
Jan 09, 2025•30 min
സിപിഎം പ്രവർത്തകൻ റിജിത്ത് വധത്തിൽ ഒമ്പത് ആർഎസ്എസുകാരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. വൈസ് ചാൻസലറാകാൻ 10 വർഷം പ്രൊഫസറായി പരിചയം വേണമെന്ന നിബന്ധന യുജിസി മാറ്റുന്നതോടെ ഇനി ആർക്കും വിസി ആകാമെന്ന് മാധ്യമത്തിൽ വാർത്ത. തിബറ്റിലെ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി. കോൺഗ്രസിനെ വെട്ടിലാക്കിയ ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യാകുറിപ്പിൽ അന്വേഷണം തുടരുകയാണ് പൊലീസ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനി...
Jan 08, 2025•30 min
ചൈനയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത ഹ്യൂമൻ മെറ്റ ന്യൂമോ വൈറസ് ഇന്ത്യയിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ ബംഗ്‌ളൂരുവിലും ഒരാൾ ചെന്നൈയിലുമാണ്. സർവകലാശാലകളിലെ നിയമനത്തിൽ കരട് ചട്ടങ്ങൾ യുജിസി പുറത്തിറക്കിയപ്പോൾ വൈസ് ചാൻസിലർ നിയമനത്തിൽ ഉൾപ്പെടെ ഗവർണർക്ക് അധികാരമേറുമെന്ന വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ പ്രാധാന്യത്തോടെയുണ്ട്. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ വെളിപ്പെടുത്തലുമായി എൻ.എം വിജയന്റ കത്തുകൾ പുറത്തുവന്നത് സിപിഎം ആയുധമാക്കുകയാണ്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ വാഹനം ബോ...
Jan 07, 2025•31 min
പി.വി അൻവർ എംഎൽഎ അറസ്റ്റിലായതാണ് ഇന്നത്തെ പത്രങ്ങളുടെ കോഴിക്കോടൻ പതിപ്പുകളിൽ പ്രധാനവാർത്ത. നിലമ്പൂരിലെ കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധവും വനംവകുപ്പിന്റെ ഓഫിസിൽ കാണിച്ച കടുത്ത രോഷവുമൊക്കെയാണ് അൻവറിന്റെ അറസ്റ്റിലെത്തിച്ചത്. മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. പക്ഷേ മാതൃഭൂമിയിൽ അഭിമന്യു വധക്കേസാണ്. കേസ് നടത്തിപ്പിന്റെ നിരീക്ഷണത്തിന് സിപിഎം പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുവെന്ന്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കണ്ണൂർ ജയിലിൽ പി.ജ...
Jan 06, 2025•31 min
ആകാശപ്പരപ്പിൽ ആദ്യമായി വിത്തുമുളപ്പിച്ച വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ നേട്ടമാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഒരു പ്രധാന ആഘോഷം. മാതൃഭൂമിയിൽ അതാണ് ലീഡ്. നമ്മുടെ പയർ മുളച്ചു എന്ന് മനോരമ. 19 വർഷത്തെ കേസിനൊടുവിൽ ഒരു രാഷ്ട്രീയക്കൊലയിൽ വിധിയോട് അടുക്കുന്ന വാർത്തയുമുണ്ട്. കണ്ണൂർ കണ്ണപുരത്ത് സിപിഎം പ്രവർത്തകനായ റിജിത്തിനെ വധിച്ച കേസിലാണ് ഒൻപത് ആർഎസ്എസുകാരെ കുറ്റക്കാരായി കണ്ടെത്തിയത്. 2005ൽ നടന്ന കൊലപാതകമാണ്. കൊല്ലത്ത് യുവതിയെയും കുട്ടികളെയും തലയറുത്ത് കൊന്ന കേസിലെ പ്രതികളായ സൈനികരെ 19 വർഷത്തിന് ശേഷം പ...
Jan 05, 2025•30 min
പെരിയ ഇരട്ടക്കൊലയിൽ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. അതേസമയം കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നതിലെ ആശങ്കയാണ് ദേശാഭിമാനിക്ക് ഇന്ന് പ്രധാന തലക്കെട്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
Jan 04, 2025•30 min
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ 101 കോടിയുടെ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണമാണ് മാധ്യമത്തിന്റെ പ്രധാന തലക്കെട്ട്. മുങ്ങാൻ പോകുന്ന അനിൽ അംബാനി കമ്പനിയിൽ നിഷേപിച്ച കോടികൾ വെള്ളത്തിലായി. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഷർട്ടിടണോ ? ശിവഗിരി തീർത്ഥാടന സമ്മേളത്തിൽ കുടുക്കഴിച്ച ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്. കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത് മാതൃഭൂമിയും മനോരമയും ഉൾപ്പെടെ മിക്ക പത്രങ്ങൾക്കും പ്രധാന തലക്കെട്ടാണ്. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ അന്ത...
Jan 03, 2025•31 min
ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. അതിവേഗം രണ്ട് ടൗൺഷിപ്പ് എന്ന് മലയാള മനോരമ. പുതിയ നാട് എന്ന് മാതൃഭൂമി തലക്കെട്ട്. യു.പി മൊറാദബാദിൽ പശുവിന്റെ പേരിൽ വീണ്ടും കൊല. സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച അപകടം കണ്ണൂർ വളക്കൈയിൽ. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ എഴുതിയ ഹോർത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്ത സസ്യ ശാസ്ത്രജ്ഞൻ ഡോ.കെ എസ് മണിലാൽ അന്തരിച്ചു. വാർത്തകൾ നിരവധിയുണ്ട് | കാതിലെ...
Jan 02, 2025•31 min
പുതു വർഷത്തിൽ പുതു ചിന്തകൾ പങ്കു വയ്ക്കുകയാണ് പത്രങ്ങൾ. വരട്ടെ സമാധാനത്തിന്റെ Al വർഷമെന്ന് മാധ്യമം. ഒരു കുഞ്ഞു മൊബൈൽ ഫോണിലേക്ക് ലോകം ചുരുങ്ങുമ്പോൾ വരാനിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചാണ് മാതൃഭൂമിയും പറയുന്നത്. പുതുവർഷത്തിൽ ഒരു പിടി നല്ല വാർത്തകളുമായാണ് മനോരമ ഒന്നാം പേജ്. മണിപ്പൂരിലെ വംശീയ കലാപത്തിൽ മുഖ്യമന്തി എൻ. ബിരേൻ സിങ് മാപ്പു പറഞ്ഞതും പുതുവർഷത്തലേന്ന്.. പത്രത്താളുകളിലേക്ക് വിശദമായി... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീന...
Jan 01, 2025•27 min•Season 3Ep. 1
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അതി തീവ്രമെന്ന് ദുരന്തത്തിന്റെ 153 - ആം നാൾ കേന്ദ്രം സമ്മതിച്ചു. പൊലീസ് റിപ്പോർട്ട് അവഗണിച്ച് കൊടി സുനിക്ക് ഒരു മാസം പരോൾ. നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ചു. മോചന സാധ്യത മങ്ങുകയാണ്. ഇതൊക്കെയാണ് പത്രങ്ങളിൽ ഇന്നത്ത പ്രധാന തലക്കെട്ടുകൾ. ഉമാ തോമസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. പത്രവാർത്തകളിലേക്ക് വിശദമായി.... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ...
Dec 31, 2024•28 min
ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 പേർ മരിച്ചതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. ഇടുക്കിയിൽ യുവാവിനെ ആന ചവിട്ടി കൊന്നു. നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊത്തത്തിൽ മരണ വാർത്തകളാണ് ആദ്യ പേജിൽ. അതേസമയം വീട്ടിൽ സോളാർ സ്ഥാപിച്ചവർക്ക് മീറ്റർ കുരുക്ക് എന്ന വാർത്തയാണ് മലയാള മനോരമയിലെ പ്രധാന വാർത്ത. കോഴിക്കോട് പോഴിക്കാവ് കുന്നിടിക്കലിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മർദ്ദിച്ച വാർത്തയും പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Mus...
Dec 30, 2024•30 min
പെരിയ ഇരട്ടക്കൊലയിൽ സിപിഎം മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ എന്ന സിബിഐ കോടതി വിധിയാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. തെളിഞ്ഞു സത്യം എന്ന് മാതൃഭൂമി, ഇവർ കൊന്നതാണ് എന്ന് മനോരമ, സിപിഎം നേതാക്കൾ പ്രതിയായതും പാർട്ടിക്കേറ്റ തിരിച്ചടിയും മറ്റു പത്രങ്ങൾ വിശദീകരിക്കുമ്പോൾ, സിബിഐയുടെ ഗൂഢാലോചന പൊളിഞ്ഞു. പ്രതി ചേർത്ത പത്തിൽ ഒൻപത് പേർക്കും കൊലപാതകത്തിൽ പങ്കില്ല എന്നാണ് ദേശാഭിമാനി ആംഗിൾ. മൻമോഹൻ സിങ്ങിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. എന്നാൽ സംസ്‌കാരവുമായും സ്മാരകവുമായി ബന്ധപ്പെട്ട വിവാദ...
Dec 29, 2024•30 min
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റുകളുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയതാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശശീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടെത്തിയിരിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ. മാരുതി എണ്ണൂറിന്റെ ശിൽപി അന്തരിച്ചതും പത്രങ്ങളിലുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീ...
Dec 28, 2024•32 min
ഒരു ഒഴിവുദിവസത്തിൻ്റെ ഇടവേളക്ക് ശേഷം പത്രങ്ങൾ വരുമ്പോൾ രണ്ട്‍ യാത്രാമൊഴികളാണ് പ്രധാനം. എം ടി വാസുദേവൻ നായരുടേയും ഡോ. മൻമോഹൻ സിംഗിൻ്റെയും. മാതൃഭൂമിയും മലയാള മനോരമയും കോഴിക്കോട് എഡിഷനോടൊപ്പം എംടിക്കായി പ്രത്യേക പതിപ്പുകൾ ഇറക്കിയിട്ടുണ്ട്. മറ്റുപത്രങ്ങൾ ഒന്നാം പേജ് രണ്ടുപേർക്കുമായി പങ്കിട്ടിരിക്കുകയാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Dec 27, 2024•29 min
അഞ്ച്, എട്ട് ക്ലാസുകളിൽ ഇനി ഓൾ പാസ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലെ വിവരങ്ങളാണ് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. നല്ലേപ്പള്ളി അതിക്രമത്തോടെ ക്രിസ്തുമതവിശ്വാസികളെ ഒപ്പം നിർത്താനുള്ള ബി.ജെ.പി തന്ത്രത്തിന് മങ്ങലേറ്റ വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകി. ഇന്ത്യൻ സമാന്തരസിനിമക്ക് വഴികാട്ടിയ വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ച വാർത്ത പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയുണ്ട്. ശൈഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം ഇന്ത്യക്ക് നയതന്ത്ര കുറിപ്പ് അയച്ചത...
Dec 24, 2024•30 min
മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ പ്രാഥമിക രൂപരേഖ മന്ത്രിസഭ ചർച്ച ചെയ്തതാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. തൃശൂർ പൂരം കലക്കൽ വോട്ടിനു വേണ്ടിയുള്ള അട്ടിമറിയെന്ന പൊലീസ് റിപ്പോർട്ടാണ് മറ്റൊരു പ്രധാന വാർത്ത. എം.ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കിടയിൽ തണുത്തു വിറങ്ങലിക്കുകയാണ് ഗസ്സ |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
Dec 23, 2024•27 min
പൊതുവായി കനമേറിയ ഒരു തലക്കെട്ട് ഇല്ലാത്തതുകൊണ്ടാകാം പത്രങ്ങൾക്ക് ഇന്ന് ലീഡ് വാർത്തകൾ പലതാണ്. അംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു എന്നതാണ് 'പലിശക്കാരെ പൂട്ടും' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്ത. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതാണ് വോട്ടിനു മുൻപേ കുരുക്കിട്ട് ഇ.ഡി എന്ന തലക്കെട്ടിൽ മനോരമ ലീഡ്.പി.എസ്.സി വിവരച്ചോർച്ചയിൽ വാർത്ത നൽകിയ മാധ്യമം ലേഖകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കമാണ് 'വാർത്തയ്ക്ക് വിലക്ക് ' ...
Dec 22, 2024•31 min
പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനം സമാപിച്ചു. പാർലമെൻറ് കവാടത്തിൽ സമര വിലക്ക് ഏർപ്പെടുത്തിയതാണ് മാധ്യമം തലക്കെട്ട്. നടപടികളൊന്നുമില്ലാതെ അവസാന ദിനം എന്ന് മനോരമ. കേരള ബാങ്കിന്റെ പേരിലും തൊഴിൽ തട്ടിപ്പെന്നതാണ് മാതൃഭൂമി ലീഡ്. എം.ടി.യുടെ നില അതീവ ഗുരുതരമായി തുടരുന്നത് പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെയുണ്ട്. മലയാള സിനിമയിൽ 11 സൂപ്പർഹിറ്റുകളുണ്ടായിട്ടും നഷ്ടം 1000 കോടിയെന്ന വാർത്ത മനോരമയിൽ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ...
Dec 21, 2024•30 min
അംബേദ്കർ നിന്ദയിൽ രോഷം സഭ കടന്ന് രാജ്യത്താകമാനം ഉയരുമ്പോൾ വഴിതിരിച്ചു വിടാനാണ് ബിജെപി ശ്രമം.പാർലമെൻറ് കവാടത്തിൽ ഇന്ത്യ എംപിമാരെ ബിജെപി തടഞ്ഞതും തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് പത്രങ്ങളിലെ പ്രധാന വാർത്ത. 'അംബേദ്കറിൽ പൊള്ളി, പുറത്തും ചൂട് 'എന്ന് മാതൃഭൂമി തലക്കെട്ട്. 'വഴിതിരിച്ച് ബിജെപി' എന്ന് മാധ്യമം. സഭയ്ക്ക് പുറത്ത് കയ്യാങ്കളി എന്ന് മലയാള മനോരമ, നില തെറ്റി ബിജെപി എന്ന് ദേശാഭിമാനി. രക്ഷിക്കാൻ അക്രമ നാടകം എന്ന് ചന്ദ്രിക. ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിർദേശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തതും ക്ഷേമപെൻഷൻ...
Dec 20, 2024•30 min
അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ ഉയരുന്ന വ്യാപക പ്രതിഷേധമാണ് മാധ്യമത്തിന് ലീഡ്. തൊട്ടു ,പൊള്ളി എന്ന് തലക്കെട്ട്. ബന്ദിപ്പൂരിലെ വർഷങ്ങൾ നീണ്ട രാത്രിയാത്രാവിലക്കിന് പരിഹാരമായി വരുന്നു ആറുവരി തുരങ്ക പാത എന്നതാണ് മാതൃഭൂമിയുടെ എക്സ്ക്ലൂസീവ് ലീഡ്. വീണ്ടും ചോദ്യപേപ്പർ ചോർച്ചയെന്ന സംശയം ഉയർത്തി കെമിസ്ട്രിയും ചോർന്നു. ഭൂരിഭാഗം ചോദ്യങ്ങളുമായി യുട്യൂബ് വീഡിയോ എന്ന് മലയാള മനോരമ തലക്കെട്ട് നൽകി. ആരോപണങ്ങൾക്കും, അന്വേഷണങ്ങൾക്കുമിടെ അജിത് കുമാറിനെ ഡി.ജി.പിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചത് പത്രങ്ങളുടെ ഒന...
Dec 19, 2024•32 min
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അവതരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതോടെ ബിൽ ജെ.പി.സിക്ക് വിടാൻ സർക്കാർ നിർബന്ധിതരായി. ഇതാണ് മിക്ക പത്രങ്ങളുടെയും ലീഡ് വാർത്ത. ഒറ്റ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിന് പ്രഹരമെന്ന് മാധ്യമം തലക്കെട്ട്. ബില്ലിനെതിരെ വൻ പ്രതിഷേധം: ഇനി ജെ.പി.സി എന്ന് മലയാള മനോരമ. വിപ്പുണ്ടായിട്ടും 20 BJP എം.പി.മാർ വിട്ടുനിന്നതാണ് മാതൃഭൂമി തലക്കെട്ടാക്കിയത്. സഭ കടക്കില്ല എന്ന് ദേശാഭിമാനി തലക്കെട്ട്. പാസാവാൻ വേണം പ്രതിപക്ഷ സമവായമെന്ന് കേരളകൗമുദി ഹെഡ് ലൈൻ നൽകി. സ്വകാര്യ ബസ് ...
Dec 18, 2024•31 min
ആദിവാസി യുവാവിനെ വിനോദസഞ്ചാരികൾ കാറിൽ വലിച്ചിഴച്ച് കൊണ്ടുപോയതും ആദിവാസി വൃദ്ധയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കൊടുക്കാതിരുന്നതും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ മരണം സംബന്ധിച്ച വാർത്തയും പ്രാധാന്യത്തോടെയുണ്ട്. നടുറോഡിൽ സമ്മേളനം നടത്തുന്നതും വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചതും കോടതിക്ക് മുന്നിലെത്തിയ വിവരങ്ങളുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡ...
Dec 17, 2024•30 min
പല പത്രങ്ങൾക്കും പലതാണിന്ന് പ്രധാനവാർത്തകൾ. റോഡ‍് സുരക്ഷക്കായുള്ള വാഹനനിരീക്ഷണപദ്ധതി പാളിയെന്ന് മനോരമ. സംഭലിൽ ബുൾഡോസർ രാജെന്ന് മാധ്യമം. വിദ്വേഷം പ്രസംഗിച്ച ജഡ്ജിയെ സുപ്രിംകോടതി വിളിപ്പിച്ചതാണ് മാതൃഭൂമിക്ക് ലീഡ്. കേൾക്കാം വാർത്തകൾ....|കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Dec 16, 2024•25 min
സ്കൂൾ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാർ കർശന നടപടിക്ക് ഒരുങ്ങുന്നു എന്നാണ് 'സ്വകാര്യ ട്യൂഷന് കടിഞ്ഞാൺ' എന്ന തലക്കെട്ടിൽ മാതൃഭൂമി ലീഡ്. ചോദ്യപേപ്പർ ചോർച്ച മറ്റുപത്രങ്ങളുടെയും ഒന്നാം പേജ് വാർത്തയാണ്. ലോക്‌സഭയിൽ ഭരണഘടന ചർച്ചയ്ക്ക് സമാപനമായി, ഏക സിവിൽ കോഡിൽ ഉറച്ച് മോദി. സാമൂഹിക നീതിക്ക് പ്രതിപക്ഷം. 'പോർമുഖം ഭരണഘടന ' എന്നാണ് മാധ്യമത്തിലെ പ്രധാന വാർത്ത. ദേശാഭിമാനിയിലേക്ക് വന്നാൽ അവഗണിച്ചാലും കുതിച്ചുയരും ഇതാ കേരളത്തിൻറെ മറുപടിയെന്ന് തലക്കെട്ട്. കേരളത്തെ അടക്കം കേന്ദ്രം അവഗണിക്കുന്നു എന്ന് കനി...
Dec 15, 2024•29 min
2018 പ്രളയം മുതൽ മുണ്ടക്കൈ ദുരന്തം വരെ വ്യോമരക്ഷാ ദൗത്യത്തിന് കേരളം 132.62 കോടി തിരച്ചടക്കാനുണ്ടെന്നും ഇതിൽ 13.65 കോടി ഉടൻ നൽകണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതാണ് മിക്ക പത്രങ്ങളുടെയും ലീഡ്. 'ജീവനും കൂലി' എന്ന് മാധ്യമം , വാർത്തക്ക് 'കാശെടുക്ക് ' എന്ന തലക്കെട്ട് നൽകി മലയാള മനോരമ. നാടുകടത്തൽ പേടിയിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹം എന്ന വാർത്തയാണ് ട്രംപ് ഭീഷണി എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്തയാക്കിയത്. തിക്കിലും തിരക്കിലും ആരാധിക മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ ജാമ്യത്തിൽ വിട്ട...
Dec 14, 2024•32 min
ഇന്ത്യക്ക് അഭിമാനമായി ഗുകേഷ് പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായതാണ് പത്രങ്ങളിലെ സന്തോഷ വാർത്ത. എന്നാൽ ലോറി പാഞ്ഞുകയറി പരീക്ഷ കഴിഞ്ഞ് മടങ്ങിയ നാല് വിദ്യാർത്ഥികൾ ചതഞ്ഞരഞ്ഞ് മരിച്ച വാർത്ത കണ്ണ് നനയ്ക്കുന്നതാണ്. ഗുകേഷ് ലോക ചെസ് ചാമ്പ്യനായ വാർത്തക്ക് അശ്വമേധം എന്നാണ് മാതൃഭൂമി തലക്കെട്ട്. കരുത്തൻ എന്ന് മാധ്യമവും ദേശാഭിമാനിയും. ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ ഹരജികൾ സ്വീകരിക്കരുതെന്നും, കേസുകളും സർവേകളും പാടില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവാണ് മാധ്യമവും മലയാള മനോരമയും ഉൾപ്പെടെ ഭൂരിഭാഗം പത്...
Dec 13, 2024•29 min•Season 3Ep. 1
പല പത്രങ്ങൾക്കും പലതാണ് ഇന്ന് പ്രധാനവാർത്തകൾ. വിജിലൻസ് അന്വേഷണം എഡിജിപി അജിത്കുമാറിന് ഡിജിപിയാകുന്നതിന് തടസമാകില്ലാ എന്ന വാർത്തയാണ് മനോരമയ്ക്ക് മുഖ്യവാർത്ത. പ്രോവിഡന്റ് ഫണ്ട് തുക എടിഎം വഴിയെടുക്കാൻ സംവിധാനം വരുന്നുവെന്ന വിവരമാണ് മാതൃഭൂമിക്ക് മുഖ്യം. സ്കൂൾ പരീക്ഷാരീതി മാറ്റുന്നുവെന്ന വാർത്തയാണ് മാധ്യമത്തിന് പ്രധാനം. സ്ത്രീധനനിയമവും സ്ത്രീപീഡനക്കേസുകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രിംകോടതിയും കേരള ഹൈക്കോടതിയും നിലപാടെടുത്തതാണ് ദീപിക, മംഗളം, കേരള കൗമുദി പത്രങ്ങൾ ലീഡ് വാർത്തയാക്കിയത്. പുരുഷനും അ...
Dec 12, 2024•32 min
വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് നേരെ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടുകയും ചെയ്തു. ഇതാണ് മാതൃഭൂമിയുടെ പ്രധാന തലക്കെട്ട്. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ദൻഖഡിനെതിരെ ഇൻഡ്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസവും, അവസരം മുതലാക്കി ഇസ്രായേൽ സിറിയയിൽ നടത്തുന്ന അധിനിവേശവും മാധ്യമം പ്രാധാന്യത്തോടെ നൽകി. മുണ്ടിനീര് രോഗബാധിതരിൽ ഇക്കൊല്ലം 30 മടങ്ങ് വർധനയെന്നതാണ് മലയാള മനോരമക്ക് ലീഡ്. കോഴിക്കോട് മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചത് മിക്...
Dec 11, 2024•33 min