ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, അദ്ദേഹത്തിൻ്റെ സവിശേഷ ലാവണ്യലോകങ്ങൾ, അദ്ദേഹമുൾപ്പെട്ട ഒരു സഹൃദയസംഘത്തിന്റെ സാമൂഹ്യബദ്ധതകൾ, നമ്പൂതിരിയുടെ ഒറിജിനലുകൾ സംരക്ഷിയ്ക്കപ്പെടേണ്ടതിന്റെ അടിയന്തിരാവശ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംഭാഷണം ചിന്തിക്കുന്നു . A conversation with E.P. Unny by S. Gopalakrishnan on Artist Namboodiri...
Jul 07, 2023•38 min•Season 17Ep. 8
ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് . ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ ..... ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... : 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'. ' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്. തുർക്ക...
Jul 04, 2023•10 min•Season 17Ep. 7
അന്തരിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലി പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം. നാലു പതിറ്റാണ്ടുകളിൽ അദ്ദേഹത്തോടടുത്ത് ജീവിച്ച മരുമകൻ ഡി. അഷ്ടമൂർത്തിയുമായുള്ള സംഭാഷണമാണിത്. എന്തുകൊണ്ട് അബ്രഹാമിക് മതങ്ങളിലെ പിതാമഹനില ചിത്രൻ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു എന്ന് അഷ്ടമൂർത്തി കരുതുന്നു? നൂറ്റിമൂന്നാം വയസ്സിലും വൈകുന്നേരം നടക്കാനിറങ്ങിയ അദ്ദേഹത്തിൻ്റെ ഓജസ്സാർന്ന ജീവിതരീതികൾ എന്തായിരുന്നു? ഭക്ഷണക്രമങ്ങൾ എന്തായിരുന്നു? ജോസഫ് മുണ്ടശ്ശേരി, കെ. ദാമോദരൻ, ഇ.എം. എസ് നമ്പൂതിരിപ്പാട് എന്...
Jun 30, 2023•37 min•Season 17Ep. 6
പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ പുതിയ ലക്കത്തിലേക്ക് സ്വാഗതം. മുക്കുറ്റിച്ചെടി മൂളുന്നൂ : വാഴണം വാഴണം സുഖം! നക്ഷത്രം സല്ലപിക്കുന്നൂ : വാഴണം വാഴണം സുഖം ! ഇഴയും പുഴു പാടുന്നൂ : വാഴണം വാഴണം സുഖം ! ഇളാചക്രം ശ്വസിക്കുന്നൂ : വാഴണം വാഴണം സുഖം ! നാരായണഗുരുവിനെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ 'മഹാപഥം ' എന്ന മനോഹരമായ കവിതയുടെ ഒരു വായനാനുഭവമാണ് ഈ പോഡ്കാസ്റ്റ് . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 28 ജൂൺ 2023
Jun 29, 2023•18 min•Season 17Ep. 5
1833 ൽ ഒരു കപ്പലിൽ ഇരുന്ന് ദുഃഖിതനായ ഒരു പുരോഹിതൻ എഴുതിയ പ്രാർത്ഥനയാണ് 'വെളിച്ചമേ നയിച്ചാലും' എന്നത്. പതിന്നാലാം നൂറ്റാണ്ടിലെ വിജയനഗരസാമ്രാജ്യത്തിന്റ ഒരു ശിലാലിഖിതത്തിലാണ് 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ളത്. പുല്ലിലും പൂവിലും പുഴുവിലും കിളിയിലും വന്യജീവിയിലും വനചരനിലും ജീവബിന്ദുവിൻ അമൃതം തൂകിയ ലോകപാലകനുവേണ്ടി മതനിരപേക്ഷമായ പ്രാർത്ഥനാഗാനം രചിക്കുമ്പോൾ പി . ഭാസ്കരനിൽ എന്തെല്ലാം സാംസ്കാരിക പ്രചോദനങ്ങളാണ് സ്പന്ദിച്ചിരുന്നത് ! അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയിൽ അദ്ദേഹമെഴുതിയ ല...
Jun 14, 2023•11 min•Season 17Ep. 4
ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ . റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം . ബനാറസ് പൂരബ് അംഗ് ശൈലിയിലെ ഈ മഹാഗായികയുടെ അഹമ്മദബാദിലെ വീട് 1969 ലെ വർഗ്ഗീയകലാപത്തിൽ അഗ്നിക്കിരയായി . 1974 ൽ മരിക്കുമ്പോൾ പട്ടിണിയായിരുന്നു . എന്നാൽ ഇന്നും ആ ഗാനം കാലത്തെ അതിജീവിക്കുന്ന പവിഴമായി തുടരുന്നു . റസൂലൻ ബായിയുടെ ജീവിതവും അവർ പാടിയ ഗാനവും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . കൂടെ ഗിര...
Jun 10, 2023•24 min•Season 17Ep. 3
സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു എന്ന കുറ്റത്തിന് കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒരമ്മ, അവർക്കുമേൽ ആരോപിതമായ കുറ്റം, അവർ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട കൃത്യം , അവർ ചെയ്തിട്ടില്ല എന്ന് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നു . ആ അമ്മയെ വിട്ടയക്കുവാൻ പോകുന്നു . ഈ വാർത്ത , നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആയിരക്കണക്കിന് വാർത്തകളിൽ ഒന്ന് എന്ന നിലയിലല്ല നമ്മുടെ മുന്നിൽ കിടക്കുന്നത് . മനുഷ്യവംശത്തിൻ്റെ വിവിധകാലങ്ങളിലെ നീതിബോധങ്ങളും നീതിസാരങ്ങളും അതുസംബന്ധിച്ച പലസഹസ്രം ചിന്താപദ്ധതികളും കൊഴ...
Jun 07, 2023•7 min•Season 17Ep. 2
രോഷാകുലയായ കണ്ണകി മധുരയിൽ പ്രവേശിച്ചപ്പോൾ കൊട്ടാരത്തിലെ സെങ്കോൽ വളഞ്ഞു എന്ന് ചിലപ്പതികാരം പറഞ്ഞത് ഏത് ധർമ്മച്യുതിയുടെ മുഹൂർത്തത്തിലാണ് ? പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ച ദിവസം സൻസദ് മാർഗിൽ ഗുസ്തി വനിതാതാരത്തിൻ്റെ കണ്ണീരുവീണപ്പോൾ ഇതാ സെങ്കോൽ വളഞ്ഞു എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇളങ്കോ അടികളെ ഓർത്തുകൊണ്ട് പറഞ്ഞപ്പോൾ അതു ചൂണ്ടിയത് ആഴമേറിയ ചില ബോധ്യങ്ങളിലേക്കാണോ ? തമിഴ് സ്വാഭിമാന പ്രസ്ഥാനവും അവിടുത്തെ അബ്രാഹ്മണ ശൈവമഠങ്ങളായ ആതീനങ്ങളുമായുള്ള സാംസ്കാരിക ബന്ധമെന്താണ് ? അവരുടെ സ്വാധീനം മനസ്സ...
Jun 04, 2023•36 min•Season 16Ep. 1
പ്രിയ സുഹൃത്തേ , നഷ്ടപ്പെട്ട ഓട്ടോമൻ സാമ്ര്യാജ്യത്തിൻ്റെ ഗൃഹാതുരതയുടെ ചെങ്കോൽ ആണോ Erdogan പേറിയിരിക്കുന്നത് ? അവസാനത്തെ സുൽത്താൻ താനാണെന്ന് അയാൾ കരുതുകയാണോ ? തുർക്കിയിലെ ലിബറൽ-നാഗരിക ജനതയും Recep Tayyip Erdogan ന് എതിരായിരുന്നിട്ടും തുർക്കിയുടെ ഹൃദയഭൂമി എന്തുകൊണ്ട് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു ? തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം എന്ന പോഡ്കാസ്റ്റിലേക്ക് സ്വാഗതം . The Hindu ദിനപ്പത്രത്തിൻ്റെ International Affairs Editor ആയ സ്റ്റാൻലി ജോണിയുമായുള്ള സംഭാഷണമാണിത്. മാധ്യമനിയന്ത്രണങ്ങൾക്കും കൂട...
May 31, 2023•34 min•Season 15Ep. 30
ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്. ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് ബാക്കിവെയ്ക്കും ? ആധുനിക ഇന്ത്യ നൈതികലോകത്തിന് കൈമാറ്റം ചെയ്ത ചെങ്കോൽ ഗാന്ധിജി നവ്ഖലിയിലെ രക്തനിലത്തിൽ നടക്കാനുപയോഗിച്ച ഊന്നുവടിയാണ്. നവ്ഖലിയിൽ ഗാന്ധിജിയുടെ കൂടെ നടന്നിരുന്ന ധീരവനിത സുചേത കൃപലാനി 1947 ആഗസ്റ്റ് പതിനഞ്ചിന് ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ വന്നത്, നവ്ഖലിയുടെ അതിജീവനത്...
May 27, 2023•11 min•Season 15Ep. 29
948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ പാട്ടുകളെക്കുറിച്ചാണ് . 1948 ലെ ഇന്ത്യയുടെ കരച്ചിലിന്റെ പ്രതിബിംബമായ ആ പാട്ടുകളും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 'ടോബാ ജീബനീർ ഹോമനാലെ സന്ന്യാസി', 'കന്താരിഹീൻ തരണി മോദേർ'. ഗാന്ധിജിയുടെ മരണം ഇന്ത്യയ്ക്കും ലോകത്തിനും ഒരു വ്യക്തിയുടെ മരണമോ കൊലപാതകമോ മാത്രമായിരുന്നില്ല, അതിനേക്കാളെത്രയോ അപ്പുറ...
May 19, 2023•16 min•Season 15Ep. 28
ഒരു പുഴ കരിമ്പാറകളെ മണൽത്തരികളാക്കുന്നതുപോലെയാണ് ഒരു സമൂഹം സമയനദിയിൽ ഭാഷകളെ ഉണ്ടാക്കുന്നത്. നദി മരിക്കുമ്പോൾ മണൽ ഉണ്ടാകുന്നതും നിലയ്ക്കുന്നു. ഓമ കത്രീന ഇസൗവിന്റെ തൊണ്ണൂറാം വയസ്സിലെ വിടവാങ്ങലിനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . ഒരു ഭാഷയ്ക്ക് വംശനാശം വരാതിരിക്കാനായി ജീവിതം ഒഴിഞ്ഞുവെച്ച സ്ത്രീ . Niuu എന്ന തെക്കേ ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ . ഭാഷാമുത്തശ്ശി ആ ഭാഷ സംസാരിക്കുന്നതും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 14 May 2023 https://www.dillidalipodc...
May 14, 2023•8 min•Season 15Ep. 27
കലുഷിതമായ പാകിസ്താൻ രാഷ്ട്രീയം: ഒരു സമഗ്രചിത്രം പാകിസ്താനിലെ അഭിജാതർ എന്നുപറയുന്നത് വെറും ഇരുന്നൂറോളം കുടുംബങ്ങളാണ്. ആ രാജ്യത്തെ പട്ടാളമേധാവികളും രാഷ്ട്രീയനേതാക്കളും വ്യവസായികളും ജമിന്ദാർമാരുമെല്ലാം ഈ കുടുംബളുടെ പടർപ്പിൽ നിന്നാണ് വരുന്നത്. ഇംറാൻ ഖാന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വലിയ ജനപിൻതുണ ഈ അഭിജാതരുടേതല്ല. പാകിസ്താൻ രാഷ്ട്രീയത്തിലെ പുതിയ അധികാരകേന്ദ്രമായി കോടതികൾ മാറുന്നുവോ? ഇംറാൻ ഖാൻ്റെ ഇടപെടലുകൾ മൂലം പാകിസ്താനിലെ പട്ടാളപ്പേടി മാറുന്നുവോ? ഇംറാൻ ഖാൻ്റെ ജീവന് ഭീഷണിയുണ്ടോ? അസ്ഥിര പാകിസ്താൻ എ...
May 11, 2023•24 min•Season 15Ep. 26
പ്രിയ സുഹൃത്തേ , ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം . 'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ . പോഡ്കാസ്റ്റ് കവറിൽ നൽകിയിരിക്കുന്ന ചിത്രം റിയാസ് കോമു ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതിയ കലാശിൽപത്തിലെ ഒരു ...
May 03, 2023•12 min•Season 15Ep. 25
ഹാരി ബെലഫൊന്റെ എന്ന പേര് ഒരു ഗായകൻ്റെ പേരുമാത്രമല്ല . ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി തൊണ്ണൂറ്റിയാറാം വയസ്സിൽ അന്തരിച്ചത് പാശ്ചാത്യലോകത്തെ ഒരു ജനകീയ ഗായകൻ മാത്രമല്ല. അതിർത്തികളെ ലംഘിച്ച ഗായകനും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ നായകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ അടുത്ത സ്നേഹിതനും , പൗരാവകാശ പ്രവർത്തകനും, നടനുമൊക്കെയായിരുന്നു. ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ ആദരാഞ്ജലികൾ . Regards S. Gopalakrishnan 28 April 2023 Delhi
Apr 28, 2023•14 min•Season 15Ep. 24
പ്രിയ സുഹൃത്തേ, ലോകപുസ്തകദിനപോഡ്കാസ്റ്റിലേക്ക് സ്വാഗതം . ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്. Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ". പ്ലേറ്റോയുടെ ഡയലോഗിൽ അദ്ദേഹം പറഞ്ഞു : 'എഴുത്ത് മനുഷ്യന്റെ ഓർമ്മിക്കാനുള്ള ശേഷി നശിപ്പിക്കുന്നു. പുസ്തകങ്ങൾ വരക്കപ...
Apr 23, 2023•12 min•Season 15Ep. 22
Vinay Lal’s book, 'Insurgency and the Arts : The Art of the freedom struggle in India' is an important work written on modern India’s most turbulent moments during its freedom struggle from 1857to 1948. With hundreds of rare paintings and sketches, this volume talks about the artistic expressions of the nation's struggle for freedom. Vinay Lal, professor of history in the University of California, Los Angeles, talks to Dilli Dali in an hour long conversation on how the political and cultural ima...
Apr 13, 2023•1 hr 3 min•Season 15Ep. 21
ഇരുനൂറ്റിതൊണ്ണൂറ്റിയൊൻപതുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ജർമനിയിലെ ഒരു ചെറിയപള്ളിയിൽ ഒരു മഹാസംഗീതജ്ഞൻ അവതരിപ്പിച്ച ഒരു സംഗീതശിൽപം പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിലെ ഒരു നാഴികക്കല്ലായിമാറി. 2023 ലെ ദുഃഖവെള്ളിയാഴ്ച ദിവസം സെബാസ്റ്റ്യൻ ബാഹിന്റെ (Johann Sebastian Bach ) St John Passion കേട്ടതിന്റെ പോഡ്കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . 1724 ൽ യോഹന്നാന്റെ സുവിശേഷത്തിലെ 18 ഉം 19 ഉം അദ്ധ്യായങ്ങളെ മുൻനിർത്തി ബാഹ് സംവിധാനം ചെയ്തതാണ് ഈ സംഗീതശിൽപം . ഇതിനാൽ നിവൃത്തിയാകുന്നു. സ്നേഹത്തോടെ എ...
Apr 08, 2023•11 min•Season 15Ep. 20
കേൾക്കാത്തവരെക്കുറിച്ച് ഒരു പോഡ്കാസ്റ്റ് ഞാൻ യൂജിൻ ബെർഗ്മാൻ എന്ന ബാലന്റെ കാര്യം മാത്രം പറയാം . ജൂതബാലൻ . പോളണ്ടിനെ ജർമനി ആക്രമിച്ചു . ഒരു പട്ടാളക്കാരൻ വീട്ടിൽ കയറിച്ചെന്ന് യൂജിന്റെ ചെവിയിൽ തോക്കിന്റെ പട്ടകൊണ്ട് ഒറ്റയടി . അഞ്ചുദിവസം കഴിഞ്ഞാണ് യൂജിന് ബോധം വന്നത് . ചുറ്റുമുള്ളവർ ചുണ്ടനക്കുന്നതേ അവന് കാണാൻ കഴിഞ്ഞുള്ളു . എന്നന്നേക്കുമായി അവന് കേൾവി നഷ്ടപ്പെട്ടിരുന്നു . എഴുത്തച്ഛൻ പോലും പടഹധ്വനിയും, വീരശംഖും, കുളമ്പടിയുമാണ് കേട്ടത് .... കേൾവിയുള്ള മനുഷ്യർ തുടങ്ങിയ യുദ്ധങ്ങളും ബധിരരും. സ്നേഹത്തോടെ എസ്...
Mar 31, 2023•8 min•Season 15Ep. 19
ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിലേക്ക് സ്വാഗതം. ഞാൻ കൊണ്ട രാത്രിമഴകളെക്കുറിച്ച് ആലോചിക്കുകയായിരുന്നു, കിശോരി അമോൻകറിന്റെ ബാഗേശ്രീയുടെ പശ്ചാത്തലത്തിൽ. ഗായിക ഉപചാരപൂർവം പകർന്ന ബാഗേശ്രീയുടെ ചഷകം കഴിഞ്ഞ മഴരാത്രിയിൽ ഞാൻ അങ്ങനെയാണ് സ്വീകരിച്ചത്. ഒരു നിശാരാഗം മഴയത്ത് ഓർമ്മകളുടെ ജാലകം തുറക്കുകയാണ്...എത്രയെത്ര മഴകൾ !. ഉസ്താദ് ബഡെ ഗുലാമലി ഖാൻ , എം .ഡി . രാമനാഥൻ , കിശോരി അമോൻകർ എന്നിവർ പാടിയ ബാഗേശ്രീകളും ഉൾപ്പെടുത്തിയിരിക്കുന്നു. സ്വീകരിച്ചാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 26 മാർച്ച് 2023 ഡൽ...
Mar 26, 2023•12 min•Season 15Ep. 18
എന്താണ് ലോകബാങ്കിങ് രംഗത്തെ പ്രതിസന്ധി ? ഒരു സമഗ്രാവലോകനം ഇന്ത്യയിലെ മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകൻ ടി . കെ . അരുൺ വിശദമായി സംസാരിക്കുന്നു , ഒരു നല്ല അദ്ധ്യാപകനെ പോലെ . അമേരിക്കയിലേയും യൂറോപ്പിലേയും ഈ ബാങ്കിങ്ങ് പ്രതിസന്ധി മറ്റുലോകരാജ്യങ്ങളെ ബാധിക്കുമോ ? സത്യത്തിൽ അമേരിക്കൻ സമ്പദ് രംഗം ശക്തിപ്പെടുകയാണോ ? ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ കടുത്ത ആത്മവിശ്വാസത്തിൻ്റെ അർത്ഥമെന്താണ് ? ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളെ എങ്ങനെ ഇന്ത്യ സംരക്ഷിക്കണം തുടങ്ങിയ വിഷയങ്ങൾ . തീർച്ചയായും കേട്ടിരിക്കേണ്ട ഒരു പോഡ്...
Mar 26, 2023•30 min•Season 15Ep. 17
2023 മാർച്ച് 21 ന് പുറത്തിറങ്ങിയ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാനറിപ്പോർട്ട് മനുഷ്യരാശിയ്ക്ക് അന്തിമമുന്നറിയിപ്പ് നൽകിയിരിക്കുന്നു , Act now or perish . റിപ്പോർട്ടിനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . നമ്മെയെല്ലാം ചുട്ടെരിക്കാൻ പോന്ന കാട്ടുതീകളെ ഗർഭപാത്രത്തിൽ പേറുന്ന , നമ്മെയെല്ലാം മുക്കിക്കൊല്ലാൻ പോന്ന പ്രളയങ്ങളെ ഗർഭപാത്രത്തിൽ പേറുന്ന ഒരു സമീപഭാവിയെയാണ് ആധുനികമനുഷ്യൻ അവൻ്റെ ആർത്തിയുമായി ഇണചേർന്ന് ഉണ്ടാക്കിയിരിക്കുന്നത് . എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2023 https://www.dillidalipodcast.com/...
Mar 22, 2023•7 min•Season 15Ep. 16
2023 മാർച്ച് 19 നടരാജഗുരു വിടപറഞ്ഞിട്ട് അൻപതുവർഷം ടാഗോറിൻ്റെ ഗീതാഞ്ജലി നടരാജഗുരു നാരായണഗുരുവിനെ വായിച്ചു കേൾപ്പിച്ചു . നാരായണഗുരു കാരുണ്യത്തോടെ ശിഷ്യനോട് ഇങ്ങനെ പറഞ്ഞു : ' കടങ്കഥ പോലെ . നീ ഇങ്ങനെ എഴുതരുത് . പറയുന്നത് അസന്ദിഗ്ദ്ധമായിരിക്കണം, സ്ഫുടമായിരിക്കണം.' 'നടരാജഗുരു : നാരായണഗുരുവിൻ്റെ ഗന്ധർവ്വ ശിഷ്യൻ', നിത്യചൈതന്യയതി എഴുതിയ മനോഹരമായ ഗുരുപൂജയാണ് ഈ ദിവസം പോഡ്കാസ്റ്റായി അവതരിപ്പിക്കുന്നത് . നടരാജഗുരുവിനുള്ള ആദരമായി ദില്ലി -ദാലി ഇത് സമർപ്പിക്കുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ https://www.d...
Mar 20, 2023•22 min•Season 15Ep. 15
പ്രിയസുഹൃത്തേ , മാർച്ച് മാസം പത്താം തീയതിയിലെ വെള്ളിയാഴ്ച സൗദിഅറേബ്യയ്ക്കും ഇറാനും സുപ്രധാനമായി മാറി . ഒരുതരത്തിൽ ചൈനയ്ക്കും . വർഷങ്ങളായി നീണ്ടുനിൽക്കുന്ന വൈരം മറക്കാൻ ശ്രമിക്കുകയാണ് ഒരു കരാർ വഴി അവർ . ചൈനയാണ് ഇടനിലനിന്നത് . ഇത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തേയും ലോകരാഷ്ട്രീയത്തേയും എങ്ങനെ സ്വാധീനിക്കുവാൻ പോകുന്നു എന്ന് വിശദമായി സംസാരിക്കുകയാണ് പ്രൊഫസർ എ . കെ . രാമകൃഷ്ണൻ ദില്ലി -ദാലി പോഡ്കാസ്റ്റുമായി നടത്തിയ 36 മിനിറ്റ് സംഭാഷണത്തിൽ . ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ School of International Stud...
Mar 19, 2023•38 min•Season 14Ep. 15
പ്രിയ സുഹൃത്തേ , മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന് . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ Josef Breuer പറയുകയാണ് , Extreme isolation itself is a stress . കടുത്ത ഒറ്റയാൻ ജീവിതവും സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷെ പറയുന്നു , ഞ...
Mar 16, 2023•14 min•Season 14Ep. 14
ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് . ദുബായ്-ലെ സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട് അടുപ്പിച്ചത് . അതിൻ്റെ ഓർമ്മയാണ് ഈ പോഡ്കാസ്റ്റ്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 മാർച്ച് 2023 https://w...
Mar 02, 2023•18 min•Season 14Ep. 11
നാരായണഗുരുവിന്റെ 'അനുകമ്പാദശകം' എന്ന കൃതിയെ അധികരിച്ച് മാത്രം വിനയചൈതന്യയുമായി നടത്തിയ ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് . ഗുരുവിന്റെ ദാർശനികപ്രപഞ്ചത്തിൽ അനുകമ്പ എങ്ങനെ ജീവതാരകമായി പരിണമിച്ചു എന്നന്വേഷിക്കുവാനുള്ള ഒരു ശ്രമമാണിത്. നാരായണഗുരുകൃതികൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത വിനയചൈതന്യ നടരാജഗുരുവിന്റെ ശിഷ്യനാണ് . ദൈർഘ്യം : 36 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഫെബ്രുവരി 2023 https://www.dillidalipodcast.com/...
Feb 25, 2023•36 min•Season 14Ep. 10
പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്. Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം അതിൻ്റെ മലയാളം എന്ന് ? സുനിൽ പറഞ്ഞു , 'മറ്റേ ലോകം ' ലോകകല സമഗ്രമായ മാറ്റത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് , സുനിൽ പറയുന്നു . പോർട്ടുഗലിൽ നിന്നു വന്ന വാസ്കോ ഡ ഗാമയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മട്ടാഞ്ചേരി തെരുവിലിറക്കിവിട്ട് സുനിൽ ചെയ്തിരിക്കുന്ന Metancherri എന്ന graphic strip ...
Feb 21, 2023•32 min•Season 14Ep. 9
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത രാധാ -കൃഷ്ണ ഗീതി. അതിൻ്റെ ചരിത്രവും സംഗീതവുമാണ് ഈ പോഡ്കാസ്റ്റ് ഉൾക്കൊള്ളുന്നത് . കൂടാതെ റോഷനാരാ ബേഗം , ഉസ്താദ് അബ്ദുൾ കരീം ഖാൻ , പണ്ഡിറ്റ് കുമാർ ഗന്ധർവ , പണ്ഡിറ്റ് ഭീംസെൻ ജോഷി എന്നിവർ പാടിയ 'ജമുന കേ തീർ ' തുംരിയും . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹപൂർവ്...
Feb 17, 2023•35 min•Season 14Ep. 8
സി -മൈനറിൽ മൊസാർട് ഒരു മഹാപ്രാർത്ഥന ചെയ്തത് തനിക്ക് ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു അത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്കാസ്റ്റ് 2023 ലെ വാലെന്റൈൻസ് ദിനത്തിൽ ഓർക്കുവാൻ ശ്രമിക്കുന്നത് . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 1...
Feb 14, 2023•16 min•Season 14Ep. 7