Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

റുഷ്‌ദി ഇപ്പോഴും പൊരുതുകയാണ് Podcast on Dilli Dali by S. Gopalakrishnan 06/2023

ദില്ലി -ദാലിയുടെ പുതിയ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . റുഷ്‌ദിയ്ക്ക് ബാല്യകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കഥ അമൃതമഥനമായിരുന്നു . ആകാശഗംഗയെ കടഞ്ഞ് ഒരു തുള്ളി അമൃതം താഴേക്കു പതിക്കുമ്പോൾ അതുനുണയാനായി ആകാശത്തേക്കുനോക്കി വാ പിളർന്നു കിടക്കുമായിരുന്നു സൽമാൻ റുഷ്‌ദി ...എന്നാൽ ഒരിക്കലും മരിക്കില്ലല്ലോ. 1989 . വൃദ്ധനായിരുന്ന അയത്തൊള്ള ഖൊമേനി രോഗിയുമായിരുന്നു . രാഷ്ട്രീയപ്രതിസന്ധികൾ ഉണ്ടായിരുന്നു . ഇറാൻ -ഇറാക്ക് യുദ്ധം ഇറാനെ തളർത്തിയിരുന്നു . സോവിയറ്റ് യൂണിയന്റെ തകർച്ച ആഗോള രാഷ്ട്രീയത്തെ മാറ്റിയിരുന്നു ....

Feb 09, 202325 minSeason 14Ep. 6

ഭ്രൂണഹത്യ : 2023 മഹാത്മാഗാന്ധി രക്തസാക്ഷിത്വദിന പോഡ്‌കാസ്റ്റ് 05/2023

ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ ജീവിതത്തിന്റെ അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് 2023 ലിരുന്ന് മതതീവ്രവാദികൾ ഗാന്ധിജിയുടെ രാക്ഷസാക്ഷിത്വത്തിന് അവരവരുടെ രാഷ്ട്രീയതാൽപര്യത്തിനുള്ള അർത്ഥം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ അത് സോക്രട്ടീസിന്റെ മരണത്തെ വെറും ഒരാത്മഹത്യയായി കരുതുംപോലെയാകും. വലിയ ക്യാൻവാസുകൾ കാണാൻ കഴിയാതെ ചെറിയ ചിത്രങ്ങളിൽ കുടുങ്ങുന്നതാണ് നമ്മുടെ വർത്തമാനകാലദുരന്തം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 30 ജനുവരി 2023 ഡൽഹി https...

Jan 31, 20238 minSeason 14Ep. 5

കരിമ്പു തോട്ടത്തിലേ....Republic Day Podcast 2023 on a Subrahmania Bharatiyar Song Dilli Dali Podcast No: 3/2023

പ്രിയ സുഹൃത്തേ, 2023 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . തമിഴ് നാടുതീരത്തുനിന്നും 6942 nautical miles സമുദ്രയാത്ര നടത്തിയാണ് പാവങ്ങളായ തമിഴർ ഫിജിയിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കുവാൻ പോയത് . 1879 മെയ് പതിന്നാലാം തീയതിയാണ് 498 തൊഴിലാളികളെ പേറിയ ഒരു കപ്പൽ ഫിജിയിലെത്തുന്നത് . അതിനും മൂന്നുകൊല്ലങ്ങൾക്കു ശേഷമാണ് സുബ്രഹ്മണ്യ ഭാരതിയാർ ജനിച്ചത് . 1879 നും 1916 നുമിടയിൽ ഫിജിയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള നിലങ്ങളിൽ പണിയെടുക്കുവാൻ അറുപതിനായിരം ഇന്ത്യക്കാരാണെത്തിയത്. തെക്കൻ പസിഫിക് സമു...

Jan 25, 20239 minSeason 14Ep. 3

ഈ നിമിഷത്തിൻ്റെ കറുപ്പ് : ഡോ. റൊമില ഥാപ്പർ നടത്തിയ സി.ഡി . ദേശ്‌മുഖ് സ്മാരകപ്രഭാഷണത്തിൻ്റെ മലയാളം Dilli Dali Podcast No: 2/2023

പ്രിയ സുഹൃത്തേ , ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം . പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ് മിനാറിൽ ഇടിവെട്ടി . അറ്റകുറ്റപ്പണി ചെയ്തവർ മിനാരത്തിനകത്തെ ചുവരിൽ പലതും കോറിയിട്ടു . പണിചെയ്തവരുടെ പേരുകൾ , ബ്രാഹ്മണർ , അല്ലെങ്കിൽ ഹിന്ദുക്കൾ . അതുപോലെ ഡൽഹി ഭരണത്തിന്റെ വംശാവലിയും , തോമർ , രജപുത്രചൗഹാൻ , ശാകന്മാർ , സുൽത്താന്മാർ എന്നിങ്ങനെ . പണിക്കാർ അവരുടെ ദൈവങ്ങളുടെ പേരുകളും കുറിച്ചിട്ടു , ഗണപതി , വിശ്വകർമ്മ എന്നിങ്ങനെ . 2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International...

Jan 18, 202337 minSeason 14Ep. 2

തീപ്പക്ഷി : ഒരു ശ്രവ്യാനുഭവം A podcast by S. Gopalakrishnan on 'The Fire Bird' of Igor Stravinsky / Dilli Dali : 1/2023

പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്‌ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്‌ചെയി കലിയുമായ ഒരു സമാന്തരകേൾവിയും കാണലും സാധ്യവുമാണ്. കേൾവിയുടെ സൂക്ഷ്മസാധ്യതകൾ അന്വേഷിക്കുന്ന ഈ സംഗീതശിൽപം ലോകസംഗീതത്തിലെ ഈടുവ...

Jan 10, 202319 minSeason 14Ep. 1

Sea : A Boiling Vessel I കടൽ തിളയ്ക്കുന്ന ചെമ്പ് Interview with Riyas Komu 60/2022

കടൽ തിളയ്ക്കുന്ന ചെമ്പ് ഡിസംബർ പതിമൂന്നുമുതൽ 2023 ഏപ്രിൽ മുപ്പതുവരെ കൊച്ചിയിൽ നടക്കുന്ന Sea : A Boiling Vessel എന്ന multidisciplinary കലാസംരഭത്തെക്കുറിച്ചുള്ള തിരനോട്ടമാണ് ഈ പോഡ്‌കാസ്റ്റ് . കടലിൽ നിന്നുമുയർന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആലോചിക്കുന്ന, ആദരിക്കുന്ന , ആഘോഷിക്കുന്ന ഈ സംരംഭം മട്ടാഞ്ചേരിയിലെ ജൂതനഗരിയിലെ പുരാതന യഹൂദഭവനമായ Hallegua യിലാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർവ്വകലാശാലകൾ , ചരിത്രഗവേഷണസ്ഥാപനങ്ങൾ , കലാകേന്ദ്രങ്ങൾ , ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരും ശില്പ...

Dec 13, 202234 minSeason 13Ep. 27

There is music in Bharat Jodo Yatra Interview with TM Krishna by S. Gopalakrishnan 58/2022

T.M. Krishna, noted musician , writer and activist in an exclusive interview given to Dilli Dali shares his experience of participating in the Bharat Jodo Yatra. He talks about the significance of the long walk undertaken by Rahul Gandhi, and few other relevant points vis-a-vis faith and liberal democracy. Regards S. Gopalakrishnan https://www.dillidalipodcast.com/...

Dec 10, 202224 minSeason 12Ep. 26

ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ I A podcast by S. Gopalakrishnan 57/2022

പ്രിയസുഹൃത്തേ , 'ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ വായിച്ചിരുന്ന രുദ്രവീണ സാമ്പത്തിക ബുദ്ധമുട്ടുകളാൽ മകൻ വിൽക്കാൻ വെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് കാരണഭൂതമായത്. ഒരിക്കൽ പോലും അസദ് അലി ഖാൻ വീണ നിലത്തുവെയ്ക്കില്ലായിരുന്നു . തന്റെ മെത്തയിലായിരുന്നു വീട്ടിൽ ആ വീണയെ വെച്ചിരുന്നത് . അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറ...

Nov 29, 202222 minSeason 12Ep. 25

'ജവഹർലാൽ നെഹ്‌റുവിന്റെ അർത്ഥം' Malayalam translation of the article written by Rajni Kothari in 1964 55/2022

നെഹ്‌റുവിന്റെ നിര്യാണത്തെ തുടർന്ന് 1964 ൽ രജ്‌നി കോത്താരി എഴുതിയ The Meaning of Jawaharlal Nehru എന്ന ലേഖനത്തിന്റെ മലയാളരൂപമാണിത് . രാഷ്ട്രമീമാംസകനും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന രജ്‌നി കോത്താരിയുടെ ലേഖനം പണ്ഡിറ്റ് നെഹ്‌റുവിന്റെ സംഭാവനകളെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തിയ ആദരാഞ്ജലി ആയിരുന്നു . ഇന്ത്യയിൽ മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് 1964 ൽ കോത്താരി നൽകിയ സൂചന ഇതിലുണ്ട് . 2022 നവംബർ പതിന്നാലാം തീയതി , നെഹ്‌റു ജന്മദിനത്തിൽ , ഈ പോഡ്‌കാസ്റ്റ് സമർപ്പിക്ക...

Nov 14, 202214 minSeason 12Ep. 23

ഒരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം 100 years of Narayana Guru- Tagore meeting 54/2022

1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . ശിവഗിരി മഠത്തിലേക്ക് നാരായണഗുരു ആശ്രമം മാറ്റിയിട്ട് പതിനെട്ടുകൊല്ലവുമായിരുന്നു . ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് അഞ്ചുവയസ്സായിരുന്നു . ഇതിനെല്ലാം മുൻപേ ഗുരു ആത്മോപദേശശതകവും അനുകമ്പാദശകവും എഴുതിക്കഴിഞ്ഞിരുന്നു. ഗുരു ടാഗോറിനോട് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു , 'നാമായി ഒന്നും ചെയ്തിട്ടില്ല ...

Nov 11, 20229 minSeason 12Ep. 22

കാരാഗൃഹം തകർത്ത പാട്ടുകൾ A podcast by S.Gopalakrishnan on the revolutionary songs by Salil Chowdhury 53/2022

ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച വിപ്ലവഗാനങ്ങളേക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . മൂന്നു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട് . 'ഭാംഗോ , ഭാംഗോ , ഭാംഗോ കാരാ', ഭൂകാ ഹേ ബംഗാ ', 'ഓ അലോ പോതോ ജാത്രി' എന്നിവ . കൂടെ ജോസഫ് സ്റ്റാലിന്റെ ക്രോധത്തിന് പാത്രമായ ഒരു മഹാസംഗീതജ്ഞനെക്കുറിച്ചും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ https://dillidalipodcast.com/...

Nov 11, 202212 minSeason 12Ep. 21

പാകിസ്താൻ രാഷ്ട്രീയം 2022 : ഒരു സമഗ്രചിത്രം In conversation with Prof Mathew Joseph C 52/2022

ദക്ഷിണേഷ്യൻ രാഷ്ട്രീയ ഗവേഷകനായ പ്രൊഫസർ മാത്യു ജോസഫ്.സിയുമായി ഒരു സംഭാഷണമാണിത്. ചോദ്യങ്ങൾ ഒന്ന്: പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനോ ഇന്നത്തെ ഇംറാൻ ഖാനോ ശക്തിമാൻ? രണ്ട്: പാകിസ്താനിലെ പരമ്പരാഗത രാഷ്ട്രീയ പാർടികളെ എങ്ങനെ ഇംറാൻ ഖാൻ്റെ പാർടിയായ പാകിസ്താൻ തെഹ്രീക് -ഇ-ഇൻസാഫ് വെല്ലുവിളിച്ചു? മൂന്ന്: ഉടൻ റിട്ടയർ ചെയ്യുന്ന പട്ടാളമേധാവി ക്വമർ ജാവേദ് ബാജ്വയുടെ ഭാവി? നാല്: ഒരിന്ത്യൻ പത്രത്തിനു പോലും പാകിസ്താനിൽ പ്രതിനിധിയില്ലാതിരിക്കെ ഇന്ത്യൻ മാധ്യമങ്ങളുടെ വസ്തുനിഷ്ഠത എത്ര? അഞ്ച്: അമേരിക്ക, ചൈന, തുർക്കി, സൗദി ...

Nov 06, 202231 minSeason 12Ep. 20

കാലാദിയായ മൃദുനൂലാലേ : A podcast by S. Gopalakrishnan on a Kabir song 48/2022

1996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ സംഗീതവിരുദ്ധരായ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. ആ ഗായകർ കൊല്ലപ്പെട്ടോ എന്നെനിക്കറിയില്ല. ഇല്ല എന്നു വിശ്വസിക്കുവാൻ കബീർ എന്നെ പ്രേരിപ്പിക്കുന്നു . ജീവിതം അവസാനിക്കുന്നില്ല , ആരോ നെയ്ത വസ്ത്രം മാറുന്നതുപോലെ നാം മാറുന്നുവേയുള്ളൂ എന്നാണ് ചർഖയിൽ നൂൽ നൂറ്റുകൊണ്ട് അദ്ദേഹം പ...

Oct 24, 202235 minSeason 12Ep. 16

സ്നേഹസ്മൃതി : സ്കറിയ സഖറിയയ്ക്ക് ആദരം In conversation with Prof G. Ushakumari by S. Gopalakrishnan 47/2022

പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം . അറിവിൻ്റെ മഹാതുടർച്ചയിലെ ഒരു കണ്ണിമാത്രമാണെന്ന വിനയബോധം ആ ധൈഷണികയാത്രയെ അനന്യമാക്കി . കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജിലെ മലയാളവിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന ഗവേഷകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഉഷാകുമാരിയുടെ സ്നേഹസ്മൃതിയിൽ സ്‌കറിയ സഖറിയ ആദരിക്കപ്പെടുന്നു . ...

Oct 21, 202224 minSeason 12Ep. 15

ഹിജാബ് : ഇന്ത്യ , ഇറാൻ : രണ്ട് ചരിത്ര സന്ദർഭങ്ങൾ Interview with Prof G. Arunima by S. Gopalakrishnan 46/2022

പ്രൊഫസ്സർ ജി . അരുണിമയുമായുള്ള സംഭാഷണത്തിലേക്ക് സ്വാഗതം . വിഷയപരിസരങ്ങൾ : ഒന്ന് : ഇന്ത്യയിലും ഇറാനിലും ഹിജാബ് പ്രശ്നം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? രണ്ട് : യൂണിഫോം എന്ന ആശയത്തിന്റെ പരിണാമങ്ങൾ ചരിത്രത്തിൽ മൂന്ന് : ഇന്ത്യയിൽ ഹിജാബ് ധരിക്കുവാൻ സ്വയം ആഗ്രഹിക്കുന്നുവെങ്കിൽ ആ പെൺകുട്ടികളുടെ കൂടെ നിൽക്കുന്ന പ്രൊഫസ്സർ അരുണിമ എന്തുകൊണ്ട് ഇറാനിൽ ഹിജാബ് അഗ്നിക്കിരയാക്കുന്ന പെൺകുട്ടികളുടെ കൂടെ നിൽക്കുന്നു ? നാല് : എന്തുകൊണ്ട് ഇറാനിൽ നടക്കുന്നത് സ്ത്രീവിപ്ലവം തന്നെയാകുന്നു ? അഞ്ച് : അഫ്‌സാന നജ്മബാദി എന്ന ...

Oct 17, 202235 minSeason 12Ep. 14

നമ്മുടെ സാമ്പത്തികകാലം : ഏറ്റവും മോശം സമയം വരുന്നുവോ ? Interview with T.K. Arun, Economics Journalist 45/2022

അന്താരാഷ്ട്ര നാണയ നിധിയുടെ ഒക്ടോബറിൽ പുറത്തിറങ്ങിയ അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നത് ലോക സാമ്പത്തികരംഗത്തിന് ഏറ്റവും മോശം കാലം വരാൻ പോകുന്നുവെന്നാണ് . ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയത്തെക്കുറിച്ച് ശ്രീ ടി .കെ അരുണുമായി നടത്തിയ സംഭാഷണം കേട്ടാലും . സാമ്പത്തിക പത്രപ്രവർത്തകരിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ആധികാരിക ശബ്ദമാണ് അരുണിന്റേത് . പ്രധാനമായും അരുൺ സംസാരിക്കുന്നത് ഇനി കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് : ഒന്ന് : എന്താണ് IMF ന്റെ ഒക്ടോബറിൽ ഇറങ്ങിയ റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം ? രണ്ട് : IMF പറയ...

Oct 15, 202238 minSeason 12Ep. 13

ലോഹ്യാവിചാരവിപ്ലവത്തിൻ്റെ ധ്വനിരാഷ്ട്രീയം : മുലായം സിങ് യാദവ് : Amrith Lal talks 44/2022

മുലായം സിങ് യാദവിനുള്ള ആദരപോഡ്‌കാസ്റ്റ് വടക്കേയിന്ത്യൻ രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള അമൃത് ലാൽ ( The Indian EXPRESS , Delhi ) മുലായം ജീവിതത്തെ വിശദമാക്കുന്നു . ഒന്ന് : മുലായത്തിന്റെ ലോഹ്യാവേരുകൾ രണ്ട് : ഉത്തർ പ്രദേശിൽ മന്ദിർ രാഷ്ട്രീയത്തെ എങ്ങനെ അദ്ദേഹം ചെറുത്തു ? മൂന്ന് : മണ്ഡൽ രാഷ്ട്രീയകാലത്തെ എങ്ങനെ ശക്തിപ്പെടുത്തി ? നാല് : സംഘടനാപാടവത്തിലെ പ്രത്യേകതകൾ എന്തൊക്കെ ? അഞ്ച് : വിവിധ ജാതികളുടെ ഏകോപനം എങ്ങനെ സാധിച്ചു ? ആറ് : ഭാഷാനയം എന്തായിരുന്നു ? ഏഴ് : ഫൂലൻ ദേവിയെ രാഷ്ട്രീയത്തിൽ കൊണ്...

Oct 11, 202221 minSeason 12Ep. 12

ജാമിനി റോയ്, ക്രിസ്തു, ഗാന്ധി, ടാഗോർ, രണ്ടു ഗാനങ്ങളും A podcast by S.Gopalakrishnan 43/2022

'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്. ജാമിനി റോയിയുടെ ക്രിസ്തുവിനെപ്പോലെ പൗരസ്ത്യനായിരുന്നോ ടാഗോറിൻ്റെ ക്രിസ്തുവും ? അപ്പോൾ ഗാന്ധിയുടേതോ ? ജാമിനി റോയ് വരച്ച ക്രിസ്തു , ടാഗോറിൻ്റെ ക്രിസ്തു , ഗാന്ധി എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പോഡ്‌കാസ്റ്റിൽ ടാഗോർ എഴുതിയ രണ്ടു ക്രിസ്തുഗാനങ്ങളും ഉൾപ്പെടുത്തിരിക്കുന്നു . പ്രണയത്തിൻ പ്രണയമേ , നിന്റെ അവതാരം എന്നെ...

Sep 26, 202218 minSeason 12Ep. 11

നർത്തകി ഫെഡററെ കാണുമ്പോൾ Dr Rajashree Warrier in conversation with S. Gopalakrishnan 42/2022

ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും ലയവുമുണ്ടെന്ന് . ആ പ്രസ്താവന പ്രത്യേകതയുള്ളതാണെന്നു തോന്നിയതിനാലാണ് ഈ പോഡ്‌കാസ്റ്റ് ഉണ്ടായത്. എന്താണ് നർത്തകി ഫെഡറർ എന്ന കായികതാരത്തിൽ കാണുന്ന ലാവണ്യാനുഭൂതി ? നിയതമായ ചട്ടങ്ങളിൽ നിന്നുകൊണ്ട് ഒരു നർത്തകി സൃഷ്ടിക്കുന്ന മൗലികതയും കായികതാരത്തിൻ്റെ സർഗ്ഗപ്രകാശനവും തമ്മിൽ ബന്ധമുണ്ടോ ? ഒരു നർത്തകി എ...

Sep 19, 202233 minSeason 12Ep. 10

യുഗാന്ത്യം: ഗൊദാർദ് ( 1930- 13 സെപ്റ്റംബർ 2022) In conversation with Dr C.S. Venkiteswaran 41/2022

എന്തുകൊണ്ട് ഗൊദാർദ് ചലച്ചിത്രദർശനത്തിലെ സോക്രട്ടീസ്? ചലച്ചിത്രചരിത്രകാരൻ ഡോ. സി. എസ്. വെങ്കിടേശ്വരനുമായി ഗൊദാർദിൻ്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണത്തിലേക്ക് സ്വാഗതം. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ 14 സെപ്റ്റംബർ 2022

Sep 14, 202237 minSeason 12Ep. 9

അനുഭൂതി വിവർത്തനം ചെയ്യപ്പെടുമ്പോൾ A talk with Vinaya Chaitanya by S Gopalakrishnan 40/2022

നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി , ' എനിക്കിന്നുനിൻ മൊഴി വന്നു മൗനനിലയായി മുഴങ്ങുന്നിതാ ' ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ ചൈതന്യ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത് ' A Cry in the Wilderness ' എന്ന പേരിൽ അടുത്തകാലത്ത് പുറത്തിറങ്ങി. ദില്ലി -ദാലിയുടെ ഈ ലക്കം വിനയയുമായി ഒരു സംഭാഷണമാണ് . ഗുരുവിനെ തർജ്ജുമ ചെയ്യുന്നതിലെ വെല്ലുവിളികൾ , സാധ്യതകൾ . 'ശിഷ്യത്വമുണ്ടെങ്കിലേ ഏതൊരു ഗുരുവിനേയും വിവർത്തനം ചെയ്യാൻ കഴിയൂ', അ...

Sep 12, 202240 minSeason 12Ep. 8

മോഹനാരാമം : ടി . വി . ശങ്കരനാരായണന് ആദരാഞ്ജലി A podcast by S. Gopalakrishnan 39/2022

ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക് കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ് ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി. ടി വി ശങ്കരനാരായണന്റെ കലയും ജീവിതവും ആദരപൂർവം നോക്കിക്കാണുന്ന ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടിയ 'സുബ്രഹ്മണ്യേന രക്ഷിതോഹം' (ശുദ്ധധന്യാസി), 'സരസസാമദ...

Sep 10, 202227 minSeason 12Ep. 7

അന്തരിച്ച ഗായിക നയ്യാറ നൂറിന് ആദരം A podcast by S. Gopalakrishnan 38/2022

പ്രിയസുഹൃത്തേ , നയ്യാറ നൂർ എന്ന ഗായിക എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്‌കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ... നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു , കൂടെ അവരുടെ ജീവിതവും നാം ജീവിക്കുന്ന കാലവും. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 27 ആഗസ്റ...

Aug 27, 202221 minSeason 12Ep. 6

കപിലയുടെ രാവണൻ അനിതയുടെ രാവണൻ : A podcast by S. Gopalakrishnan 37/2022

ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു അവതരിപ്പിച്ച 'കൈലാസോദ്ധാരണ'വും അനിത തമ്പി എഴുതിയ 'കർക്കടപ്പത്ത്' എന്ന കവിതയുമാണ് ഇവിടെ പരാമർശവിധേയമാകുന്നത്. കവിതയിൽ രാവണൻ വാങ്‌മയത്തിൽ ഹൃദയശൈലങ്ങളെ കൈയ്യിലെടുക്കുമ്പോൾ കപിലയുടെ ഒറ്റയാൾ ആട്ടത്തിൽ രാവണൻ ഗാന്ധി മൗനവൃതത്തിലെന്നപോലെ അന്തഃകരണങ്ങളെ വശംവദമാക്കുന്നു . കപിലയുടെ രാവണൻ ഇരുകൈകളാൽ...

Aug 18, 202213 minSeason 12Ep. 5

മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും : സുനിൽ പി ഇളയിടം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ' എന്ന കവിതയെക്കുറിച്ച് സംസാരിക്കുന്നു , കവിത ചൊല്ലുന്നു Dilli Dali 36/ 2022

വൈലോപ്പിള്ളിയുടെ കാലാതിശായിയായ കവിത 'ഊഞ്ഞാലിൽ' പ്രൊഫസ്സർ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്നതാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . 'ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്റെ വേരുറപ്പിവിടേപ്പോൽ കാണുമോ വേറെങ്ങാനും ?' എന്ന് വാർദ്ധക്യത്തിൽ ജീവിതസഖിയോട് ചോദിക്കുന്ന കവിത . കവിതയെക്കുറിച്ച് സുനിൽ പി ഇളയിടം ഒരു മുഖവുര നൽകിയിട്ടുണ്ട് . തുടർന്ന് അദ്ദേഹം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ ' അതിമനോഹരമായി ചൊല്ലുകയും ചെയ്തിരിക്കുന്നു . അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ശ്രോതാക്കളുടെ പേരിൽ നന്ദി പറയുന്നു . പോഡ്‌കാസ്റ്റിലേക്ക്...

Aug 09, 202216 minSeason 12Ep. 4

മാർക്സിന്റെ മൂലധനം : ഒരു വിശദ വായന Interview with C.P. John by S. Gopalakrishnan 35/2022

മലയാളിയ്ക്ക് ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ഭാവിയുടെ പിതാവ് കാൾ മാർക്സ് ആയിരിക്കുമെന്ന് സി . പി . ജോൺ ഈ അഭിമുഖത്തിൽ പറയുന്നു . നമ്മുടെ ഭാഷയിൽ അടുത്തകാലത്തിറങ്ങിയ മൂല്യവത്തായ ഒരു കൃതിയാണ് ജോൺ എഴുതിയ 'മാർക്സിന്റെ മൂലധനം : ഒരു വിശദവായന' എന്നത് . ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം മാർക്സ് എന്ന വിപ്ലവകാരിയായ ധിഷണയുടെ ഏറ്റവും മൗലികമായ സംഭാവനയായ 'മൂലധന'ത്തെക്കുറിച്ച് ആധുനികാനുഭവങ്ങളുടെ സഹായത്തോടെ ആഴത്തിൽ സംസാരിക്കുന്നു . നാം ജീവിക്കുന്ന കാലത്തിലിരുന്ന് ജോൺ മാർക്സിനെ വായിക്കുന്നത് അഗാധമായ...

Aug 06, 20221 hrSeason 12Ep. 3

ഇനിയും ശിഥിലമാകാത്ത സമൂഹവും ഒരു പാട്ട് കാണിക്കുന്ന വഴിയും A Podcast by S. Gopalakrishnan 34/2022

പ്രിയ സുഹൃത്തേ , കുറേ അയ്യപ്പഭക്തന്മാർ 'യാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് താളത്തിൽ വാവർക്കും അയ്യപ്പനും സ്തുതിപാടുന്ന ഒരു പാട്ടുകേട്ടതാണ് ഈ ലക്കം ദില്ലി -ദാലിയ്ക്ക് കാരണമായത് . ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മതേതരത്വം എന്ന വാക്കുപറഞ്ഞാൽ ഏതോ ജനവിരുദ്ധമായ കാര്യം പറയുന്നു എന്ന മട്ടിൽ നെറ്റിചുളിക്കുന്നവർ എൻ്റെ കൂട്ടുകാരിൽ തന്നെ വർദ്ധിച്ചുവരികയാണ്. ഡൽഹിയിൽ ഇതു കുറേ നാളായി ഞാനനുഭവിക്കുന്നതാണ് , കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായും. ഹിന്ദു ദേശീയത എന്നാൽ ഇന്ത്യയിൽ ഒരു സ്വാഭാവികതയല്ലേ , അതിനെന്ത...

Aug 03, 202214 minSeason 12Ep. 2

അപാരമായ ശാന്തി നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? A Podcast by S. Gopalakrishnan Dilli Dali 33/2022

ഒരു സംഗീതശിൽപം നൽകിയ അനുഭൂതി ഏതൻസിൽ വൈകുന്നേരം ഒരു ബിയർ നുണഞ്ഞിരിക്കുമ്പോഴായിരുന്നു 'അപാരമായ ശാന്തി' അനുഭവിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യത്തോടെ പീറ്റർ എന്ന അപരിചിതൻ ഞങ്ങളെ അസുലഭമായ, അവിസ്മരണീയമായിത്തീർന്ന ഒരു ജീവിതാവസരത്തിലേക്ക് ക്ഷണിച്ചത് . ഗുസ്താവ് മെഹ്‌ലറുടെ അഞ്ചാം നമ്പർ സിംഫണി Alexandra Trianti Hall ൽ കേൾക്കാനിടയായ സായാഹ്നം . യാതനകളുടെ ബാല്യ -കൗമാരങ്ങളിൽ നിന്നും മഹാപ്രതിഭാപ്രകാശനത്തിലേക്ക് നടന്നുപോയ ജൂതൻ ... മെഹ്‌ലർ ...അദ്ദേഹത്തിൻ്റെ പ്രശസ്തമായ അഞ്ചാം സിംഫണി .... പോഡ്‌കാസ്റ്റിലേക്കും സംഗീതഖണ്ഡത...

Jul 30, 202225 minSeason 12Ep. 1

ഉസ്താദ് ബിസ്മില്ലാ ഖാൻ സ്മാരകം : എന്തുകൊണ്ട് കേരളം മുൻകൈ എടുക്കണം ? A podcast by S. Gopalakrishnan 32/2022

പ്രിയസുഹൃത്തേ , കർണാടക സംഗീതജ്ഞനും ഗായകനുമായ അജിത് നമ്പൂതിരിയാണ് ശ്രീജിത്ത് മുല്ലശ്ശേരിയുടെ 'വരാണസിയുടെ സങ്കടരാഗം ' എന്ന ഫേസ്ബുക് പോസ്റ്റിലേക്ക് എൻ്റെ ശ്രദ്ധയെ ക്ഷണിച്ചത് . വാരാണസിയിലെ ഉസ്താദ് ബിസ്മില്ലാ ഖാന്റെ വീട് സന്ദർശിച്ചതിനുശേഷമാണ് അദ്ദേഹം ഇതെഴുതിയിട്ടുള്ളത് . രാജ്യം അതിൻ്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച സംഗീതജ്ഞന്റെ വീടിൻെറ പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത് . ആരാണ് ഇന്ത്യയ്ക്കും , ഈ ഉപഭൂഖണ്ഡത്തിനുതന്നെയും ഉസ്താദ് ബിസ്മില്ലാ ഖാൻ ? എന്തുകൊണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ജീവിതത്...

Jul 22, 202224 minSeason 11Ep. 30

കമ്പൻ്റെ അഹല്യയും ജൈനൻ്റെ രാവണനും A podcast experience of AK Ramanujan's 300 Ramayanas 31/2022

പ്രിയ സുഹൃത്തേ , രാമൻ സീതയോട് വനവാസത്തിന് കൂടെ വരേണ്ട എന്നു പറയുന്നു . സീത കൂടെ പോകണമെന്നു നിർബന്ധിക്കുന്നു . രാമൻ വീണ്ടും പറയുന്നു 'സീത വരേണ്ട ' അപ്പോൾ സീത ചോദിക്കുന്നു : 'ഇതിനു മുൻപ് എത്ര രാമായണങ്ങൾ ഉണ്ടായിരിക്കുന്നു , ഒരിക്കലെങ്കിലും സീത രാമൻ്റെ കൂടെ കാട്ടിൽ പോകാതിരുന്നിട്ടുണ്ടോ ? പിന്നെ നിങ്ങൾ എന്തിനാണ് ഈ രാമായണത്തിൽ മാത്രം എന്നെ നിർബന്ധിക്കുന്നത് ?' കർക്കിടകമാസം തുടങ്ങി . ഈ ലക്കം ദില്ലി ദാലി കമ്പൻ്റെ അഹല്യയെക്കുറിച്ചും ജൈനന്റെ രാവണനെ കുറിച്ചുമാണ് . എത്രയെത്ര രാമായണങ്ങൾ ! എ കെ രാമാനുജൻ എഴുതി...

Jul 19, 202224 minSeason 11Ep. 29
For the best experience, listen in Metacast app for iOS or Android