Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

അവസാനം അർബുദത്തിന് മരുന്നായോ ? Dr Vijai Joseph of Memorial Sloan Kettering Cancer Center New York talks Dilli Dali 29/2022

പ്രിയ സുഹൃത്തേ , ന്യൂയോർക്കിലെ പ്രശസ്തമായ Memorial Sloan Kettering Cancer Center (MSKCC ) അർബുദത്തിന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചു എന്ന വാർത്ത ലോകത്തെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത് . MSKCC യിൽ അസ്സോസിയേറ്റ് പ്രൊഫസറായ മലയാളി ഡോക്ടർ വിജയ് ജോസഫ് പുതിയ കണ്ടെത്തലിൻ്റെ വിശദാംശങ്ങൾ പങ്കുവെയ്ക്കുന്നു ഈ പ്രത്യേക അഭിമുഖത്തിൽ . അദ്ദേഹം പ്രധാനമായും സംസാരിക്കുന്നത് ഇനിപ്പറയുന്ന വിഷയങ്ങളെക്കുറിച്ചാണ് . 1 . എന്താണ് Dostarlimab എന്ന പുതിയ മരുന്ന് മുന്നോട്ടുവെയ്ക്കുന്ന പ്രതിവിധി ? എത്രമാത്രം വിജയപ്രതീക്ഷ...

Jun 13, 202229 minSeason 11Ep. 27

യുദ്ധവിരുദ്ധപ്രസ്ഥാനവും ഉക്രൈനിലെ നൂറുദിവസങ്ങളും Podcast by S.Gopalakrishnan Dilli Dali 28/2022

ഉക്രൈയിനിലെ റഷ്യൻ അധിനിവേശം നൂറുദിവസങ്ങൾ കഴിയുമ്പോൾ ലോകചരിത്രത്തിലെ യുദ്ധവിരുദ്ധദർശനങ്ങളുടെ വെളിച്ചത്തിൽ വിഷയത്തെ കാണാൻ ശ്രമിക്കുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . സമാധാനം ഉണ്ടാക്കാനാണെങ്കിൽ യുദ്ധം ആകാമെന്ന് പറഞ്ഞ പ്ലേറ്റോ , തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ല എന്നുപറഞ്ഞ സോക്രട്ടീസ് , കീഴടങ്ങി കിട്ടുന്ന സമാധാനം സമാധാനമല്ല എന്നു പറഞ്ഞ റൂസ്സോ, ഭഗവദ് ഗീത ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞില്ല എന്ന വക്രയുക്തി പറഞ്ഞ ഗാന്ധി , എല്ലാ വെറുപ്പുകളും ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സമാധാനം എന്നുപറഞ്ഞ Im...

Jun 09, 202223 minSeason 11Ep. 26

ശ്രീവത്സൻ ജെ . മേനോൻ്റെ എം . ഡി . രാമനാഥൻ Dilli Dali 26/2022

എം ഡി രാമനാഥൻ്റെ മനസ്സിനെക്കുറിച്ച് ശ്രീവത്സൻ ജെ മേനോൻ ആലോചിച്ചത്ര വേറൊരാളുടെ മനസ്സിനെക്കുറിച്ച് ഇതുവരെ ആലോചിക്കാനിടവന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. എന്താണ് എം ഡി രാമനാഥൻ്റെ സംഗീതത്തെ വ്യതിരക്തമാക്കുന്ന ഘടകങ്ങൾ ? മന്ദ്രസ്ഥായിയെ എങ്ങനെ അദ്ദേഹം കർണ്ണാടകസംഗീതത്തിനായി പരുവപ്പെടുത്തി ? വിളംബിതകാലത്തിലാണോ രാഗഭംഗി കൂടുതൽ അഭിവ്യക്തമാകുന്നത് ? കഥകളിസംഗീതത്തിൻ്റെ സ്വാധീനം എം . ഡി . രാമനാഥനിൽ ഉണ്ടോ ? പ്രമുഖ പക്കമേളക്കാരും എം ഡി രാമനാഥനോടൊപ്പം എങ്ങനെ സഹവർത്തിച്ചു ? ശാസ്ത്ര- സംഗീതസംയോഗം രാമനാഥനിൽ . എന്തു...

Jun 01, 202252 minSeason 11Ep. 24

അതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022

പ്രിയ സുഹൃത്തേ , ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത് തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഉടുത്തൊരുങ്ങിയ അലങ്കാരമല്ല അത് . അർത്ഥമാത്രമായ കൃശഗാത്രത്തിൻ്റെ സൂക്ഷ്മാലങ്കാരമാണത്. ആത്മനിഷ്ഠയുള്ള ഒരാളുടെ സൂക്ഷ്മശരീരം പോലെ ഭംഗിയുള്ള പരിഭാഷയാണിത്. 'അതുലോലമതലോല- മതുദൂരമതന്തികം അതു സർവ്വാന്തരമതു സർവ്വത്തിന്നും പുറത്തുമാം' ഈ ലക്കം ദില്ലി -ദാലി ശ്രീ നാരായണഗുരുവിൻ്റെ ഈ...

May 20, 202221 minSeason 11Ep. 22

മൃഗബലി: മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ് Dilli Dali 23/2022

പ്രീയപ്പെട്ട സുഹൃത്തേ , യുദ്ധം ആരേയും സനാഥരാക്കുന്നില്ല , എന്നാൽ നിരവധി മനുഷ്യരേയും സമൂഹങ്ങളേയും അത് അനാഥമാക്കുന്നുണ്ടുതാനും . യുദ്ധം കഷ്ടപ്പാടിനേയും വേർപാടിനേയും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് , അത് വ്യവസായം തന്നെയാണ് . എന്നാൽ ആസിയ സെർപിൻസ്ക എന്ന ഉക്രൈൻകാരി എഴുപത്തേഴാം വയസ്സിലും അനുപമഭംഗിയുള്ള ജീവിതം ജീവിക്കുന്നു. ഭൂമിയിലെ സർവ്വജീവജാലങ്ങളേയും സ്നേഹിക്കുമ്പോൾ യുദ്ധത്തിനെതിരേ അവർ നൽകുന്ന പരമോദാര ദർശനത്തിൽ നിന്നും ഈ ലക്കം ദില്ലി -ദാലി ജനിക്കുന്നു. എഴുത്തച്ഛൻ യുദ്ധകാണ്ഡം തുറക്കുമ്പോൾ അവിടെ വാനരർ മാത...

May 09, 202216 minSeason 11Ep. 21

'ഇന്ത്യാരാഷ്ട്രം നേരിടുന്ന ഭീഷണി' by Shyam Saran, India's former foreign secretary Dilli Dali 22/2022

പ്രിയ സുഹൃത്തേ, 'ഹിന്ദു -മുസ്‌ലീം വിഭജനം ഉണ്ടാക്കിയാൽ ഇന്ത്യൻ സമൂഹത്തിലെ വൈജാത്യങ്ങളെല്ലാം ഇല്ലാതായി വിശാല ഹിന്ദു ഐക്യത്തിന് വഴിയൊരുക്കുമെന്ന ചിന്ത തെറ്റാണ്', ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മുതിർന്ന സ്വതന്ത്ര ചിന്തകനുമായ ശ്യാം സരൺ പറയുന്നു . സമീപകാലത്ത് രാജ്യത്തുനടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ ആഴമുള്ള ലേഖനത്തിൻ്റെ മലയാള പരിഭാഷയാണിത്. ഇത് ദില്ലി -ദാലിയിൽ അവതരിപ്പിക്കുവാൻ പ്രത്യേക അനുമതി നൽകിയ ശ്യാം സരണിന് നന്ദി രേഖപ്പെടുത്തുന്നു . ഏതെങ്കിലും ഒരു വിഭജനരേഖയെ ആഴത്തിൽ കുഴ...

Apr 23, 202219 minSeason 11Ep. 20

ഉയിർപ്പിൻ്റെ സിംഫണി Dilli Dali 21/2022

ഉയിർപ്പിൻ്റെ സിംഫണി എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 1897 ൽ ഗുസ്താവ് മഹ് ലർ സംഗീത നിരൂപകനായ ആർതർ സെയ്‌ദിയ്ക്ക് എഴുതി , 'ഈ സിംഫണിയോടെ ഞാൻ വിശ്വസാഹിത്യത്തെ മുഴുവൻ കൊള്ളയടിച്ചിരിക്കുന്നു, ബൈബിൾ അടക്കം എല്ലാത്തിനെയും . ഒരു വിമോചിതലോകത്തെ അറിയാൻ മറ്റു മാർഗങ്ങൾ എനിക്കില്ലായിരുന്നു' യേശുവേ , നീയെന്തിന് ജീവിച്ചു , എന്തിന് ഈ പീഡനങ്ങളെല്ലാം സഹിച്ചു ? ഇതൊക്കെ ഒരു വലിയ തമാശ മാത്രമോ ? കുരിശാരോഹണവും ഉയിർപ്പും ലളിതമല്ല , നമ്മുടെ ഓരോരുത്തരുടേയും ജീവിതം പോലെ അത് സങ്കീർണ്ണമാണ് എന്ന് മഹാസംഗീതകാരൻ ഗുസ്താവ് മഹ് ലർ...

Apr 18, 202220 minSeason 11Ep. 19

എന്താണ് ശ്രീലങ്കയിൽ ? ഒരു സമഗ്രചിത്രം Interview with Prof Mathew Joseph 20/2022

പ്രിയ സുഹൃത്തേ , ശ്രീലങ്കയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് രാഷ്ട്രാന്തരബന്ധങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫസ്സർ മാത്യു ജോസഫ് . സി സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. അദ്ദേഹം ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ International Relations ൽ അദ്ധ്യാപകനാണ് . അഭൂതപൂർവ്വമായ വിദേശകടം എങ്ങനെയാണ് ഒരു ഉപഭോഗസമൂഹത്തിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നത് ? , ചൈനയുടെ ശാക്തികസ്വപ്നങ്ങൾ അവരുടെ പുതിയ കോളനികളെ എങ്ങനെ തളർത്തുന്നു ?, രാജ്യത്തെ ബാധിച്ച ദുരന്തത്തെ നേരത്തേ തിരിച്...

Mar 29, 202234 minSeason 11Ep. 18

നിത്യനിഷേധിയുടെ വൃത്താന്തം : On EDATHATTA NARAYANAN I Interview with P. Ramkumar dILLI dALI 18/2022

പ്രിയ സുഹൃത്തേ , എടത്തട്ട നാരായണൻ : പത്രപ്രവർത്തനവും കാലവും എന്ന പുതിയ പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ . ഇന്ത്യൻ ഇംഗ്ളീഷ് പത്രപ്രവർത്തനത്തിലെ എക്കാലത്തേയും വലിയ പേരുകളിലൊന്നായ എടത്തട്ട നാരായണൻ്റെ ജീവിതം അദ്ദേഹമോ മറ്റുള്ളവരോ രേഖപ്പെടുത്താതെ പോയി . ഇതാ ഇപ്പോൾ മലയാളത്തിൽ ആ വലിയ മലയാളിയെക്കുറിച്ച് ഒരു പുസ്തകം വന്നിരിക്കുന്നു . Hindustan Times , Patriot , Pioneer , Indian News Chronicle, Shankar 's Weekly , Link തുടങ്ങിയ ഇന്ത്യൻ പത്രലോകത്തിലെ തരംഗസൃഷ്ടികളായ...

Mar 20, 202247 minSeason 11Ep. 16

മാനം തൊട്ട മണ്ണ് : Interview with Geethanjali Krishnan on her book on Laurie Baker I Dilli Dali 17/2022

ലാറി ബേക്കറിനെക്കുറിച്ച് സമഗ്രമായ ഒരു ജീവചരിത്രം മലയാളത്തിൽ വന്നിരിക്കുന്നു. പുസ്തകം എഴുതിയ ഗീതാഞ്ജലി കൃഷ്ണനുമായുള്ള സുദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ. കേരളത്തിൽ എത്തുന്നതിനുമുൻപ് ഈ വാസ്തുശില്പിയുടെ സംഭവബഹുലമായിരുന്ന ജീവിതം നമ്മെ വിസ്മയിപ്പിക്കും ...ഇംഗ്ലണ്ടിലെ ബാല്യ-കൗമാരങ്ങളിൽ അദ്ദേഹത്തിനുമേലുണ്ടായ നീണ്ട സ്വാധീനങ്ങൾ , യൗവനത്തിൽ യുദ്ധകാലത്ത് ചൈനയിലേക്കുള്ള അപകടകരമായ കപ്പൽ യാത്ര, വഴിയിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനവും കൊൽക്കത്തയിലെ ദാരിദ്ര്യവും കാണുന്നത് , ചൈനയിൽ കുഷ്ഠരോഗികളെ പരിചരിച്ച്...

Mar 18, 202243 minSeason 11Ep. 15

വേപ്പിൻ്റെ വേര് : പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം ഒരു പോഡ്‌കാസ്റ്റ് 16/2022 Dilli Dali

പ്രിയ സുഹൃത്തേ , ഹിന്ദുസ്താനി സംഗീതത്തിലെ ഒരു ആധുനിക മുഹൂർത്തമായിരുന്നു പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം . ഈ ലക്കം ദില്ലി -ദാലി ആ സംഗീതത്തെകുറിച്ചാണ് . ഒരിക്കൽ അദ്ദേഹം പറഞ്ഞു , ഞാനെന്തോ അതെൻ്റെ പാട്ടിൽ കേൾക്കാൻ കഴിയും . ക്ലാസ്സിക്കൽ സംഗീതത്തിലെ ആധുനികതയെ നാം എങ്ങനെ നിർവചിക്കും ? ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടി അനശ്വരമാക്കിയ കബീർ ഭജനുകളും , ശ്രീ , ശങ്കര, ഭൂപാലി , ഹമീർ , മാൽകോൺസ് തുടങ്ങിയ രാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആ സർഗ്ഗജീവിതത്തിലെ വേലിയേറ്റങ്ങളേയും വേലിയിറക്കങ്ങളേയും എന്തിനേയും അതിജീവ...

Mar 17, 202227 minSeason 11Ep. 15

ഒരു ഉക്രൈൻ അമ്മയ്ക്കും കുഞ്ഞിനുമായി ഒരു ഭൂപെൻ ഹസാരിക ഗാനം Dilli Dali 15/2022

പ്രീയപ്പെട്ട സുഹൃത്തേ , ഉക്രൈനിലെ ഒരമ്മയ്ക്കും കുഞ്ഞിനുമായി ഒരു ഭുപൻ ഹസാരിക ഗാനമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . കഴിഞ്ഞ ദിവസം മോസ്‌കോയിലെ തെരുവിൽ ഒരു യുവാവ് ഉക്രൈനിലായിപ്പോയ ഭാര്യയ്ക്കും മകൾക്കുമായി ഒരു ടീവി ചാനലിലൂടെ ഒരു ചുംബനം അയക്കുന്നതു കണ്ടു . 1975 ൽ ഭുപൻ ഹസാരിക എഴുതി , സംഗീതം നൽകി പാടിയ ഗാനമാണ് 'ഓ , വിദേശിബന്ധു, എനിക്ക് നിൻ്റെ കരച്ചിലിന്റെ പ്രതിധ്വനി കേൾക്കാം ....നിൻ്റെ കപ്പൽ ഒരു ചുഴലിയിൽ പെട്ടിരിക്കുന്നു , നങ്കൂരവും നഷ്ടപ്പെട്ടിരിക്കുന്നു ... അതിമനോഹരമായ ഈ ഗാനത്തിന് ഡോക്ടർ നിർമ്മൽകാന്തി ഭട്ട...

Mar 04, 20227 minSeason 11Ep. 14

എം കെ സ്റ്റാലിൻ ഇന്ത്യയോട് പറയുന്ന രാഷ്ട്രീയം എന്താണ് ? Interview with Arun Janardhanan Dilli Dali 14/22

The Indian EXPRESS ൻ്റെ തമിഴ് നാട് രാഷ്ട്രീയലേഖകൻ അരുൺ ജനാർദ്ദനൻ എം കെ സ്റ്റാലിൻ പ്രഭാവത്തെ വിശദമായി വിലയിരുത്തുന്നു ഈ ലക്കം ദില്ലി -ദാലിയിൽ . ഒന്ന് . അടുത്ത കാലത്തുനടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി കൈവരിച്ച അഭൂതപൂർവ്വമായ വിജയത്തെ എങ്ങനെ കാണുന്നു ? രണ്ട് . ദേശീയരാഷ്ട്രീയത്തിൽ നിത്യശത്രുക്കളോ , നിത്യബന്ധുക്കളോ ഇല്ലാത്ത ദ്രാവിഡ പാർട്ടികളുടെ ചരിത്രപശ്ചാത്തലത്തിൽ എം കെ സ്റ്റാലിൻ്റെ ദേശീയകാഴ്ചപ്പാടിനെ എങ്ങനെ കാണുന്നു ? മൂന്ന് : തമിഴകത്തെ ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ കാര്യക്ഷമതയോടെ പ്രത്യേകതകൾ എ...

Mar 02, 202236 minSeason 11Ep. 13

ബാ : ഒരു ജീവിതം Dilli Dali 12/22 Kasturba Gandhi Death Anniversary Podcast on 22 February

പ്രിയ സുഹൃത്തേ , ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂൾ ടീച്ചറാണ് ഒരിക്കൽ എന്നോട് പറഞ്ഞത് 'ബാ എന്നുച്ചരിക്കാതെ നിങ്ങൾക്ക് ബാപ്പു എന്നു പറയാൻ കഴിയില്ല' എന്ന് . ഇന്ന് , ഫെബ്രുവരി 22 കസ്‌തൂർബാ ഗാന്ധിയുടെ ചരമവാർഷികമാണ് . 1944 ൽ ഈ ദിവസമാണ് പൂനയിലെ ആഗാ ഖാൻ ജയിലിൽ വെച്ച് ബാ അന്തരിച്ചത് . മൃതദേഹം കോൺഗ്രസ്സ് പ്രവർത്തകർക്ക് കാണുവാൻ പൊതുദർശനത്തിന് വെയ്ക്കുവാൻ ജയിലധികൃതർ തയ്യാറായില്ല . ഗാന്ധി പറഞ്ഞു , കോൺഗ്രസ്സ് പ്രവർത്തകർക്കില്ലാത്ത അവകാശം ബായുടെ മക്കൾക്കും വേണ്ടാ . പൂനയിലെത്തിയ മക്കൾ അമ്മയുടെ മൃതദേഹം കാണാതെ തിരിക...

Feb 22, 202211 minSeason 11Ep. 11

കറുത്ത പെണ്ണിനായുള്ള ഒരു ടാഗോർ ഗാനം: ഒരു ലാവണ്യാനുഭവം Dilli Dali 11/22

കാറും കോളും നിറഞ്ഞപ്പോൾ ആ പെൺകുട്ടി കുടിലിൽ നിന്നും ഓടി പുറത്തേക്കുവന്നു, പുള്ളിപ്പശുവിനെ മാറ്റിക്കെട്ടാൻ . വയൽ വരമ്പിൽ നിന്ന ടാഗോർ അവളുടെ വലിയ കണ്ണുകൾ കണ്ടു . അവൾ ടാഗോറിനേയും . 1900 ലെ ആഷാഢമാസത്തിൽ ടാഗോർ എഴുതിയ ഗാനമാണ് 'കൃഷ്ണകൊലി അമിതാരേ ബോലി'. 'നാട്ടുകാർ അവൾ കറുത്തവൾ ആണെന്നുപറയുന്നു . എന്നാൽ എനിക്കവൾ ഒരാമ്പൽ പൂവ് ' എക്കാലത്തേയും പ്രിയങ്കരമായ ഒരു രബീന്ദ്രസംഗീതത്തെക്കുറിച്ചുള്ള ഒരു പോഡ്‌കാസ്റ്റ് ആണീലക്കം ദില്ലി -ദാലി . ഒരു ഗാനത്തിൻ്റെ ചരിത്രം, ലാവണ്യഭംഗികൾ . പോഡ്‌കാസ്റ്റിൽ സുചിത്ര മിത്ര , ഹേമന്ത...

Feb 17, 202216 minSeason 11Ep. 10

ഭീമസേനൻ്റെ സഭാതലം Pt Bhimsen Joshi birth centenary podcast Dilli Dali 08/2022

ഭീമസേനൻ്റെ സഭാതലം പ്രിയ സുഹൃത്തേ , മരിക്കുന്നതിന് രണ്ടുവർഷങ്ങൾക്കു മുൻപ് മഹാഗായകൻ പണ്ഡിറ്റ് ഭീംസെൻ ജോഷിയോട് ഒരു പത്രലേഖകൻ ചോദിച്ചു , ഒരു സംഗീതജ്ഞനുവേണ്ട ഏറ്റവും വലിയ മൂല്യമെന്താണ് എന്ന് . അദ്ദേഹം മറുപടി പറഞ്ഞു : 'സത്യസന്ധത'. പ്രഭാതത്തെ ഉണർത്തിയ ആ രാംകലിയെ , രാത്രിയിലേക്ക് പാടിവിലയിച്ച ആ മാരുബിഹാഗിനെ സജീവമാക്കിയത് , വ്യതിരക്തമാക്കിയത് അസാമാന്യപ്രതിഭയിൽ ശ്രുതിചേർന്ന സത്യസന്ധത മാത്രമായിരുന്നു . 1922 ഫെബ്രുവരി നാലാം തീയതിയാണ് അദ്ദേഹം ജനിച്ചത് . 2022 ലെ ഈ ദിവസം അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ തുടക്കമാ...

Feb 04, 202237 minSeason 11Ep. 8

റഷ്യ-ഉക്രൈൻ സംഘർഷം : പൂർണചിത്രം Interview with Dr Stanly Johny by S. Gopalakrishnan 07/2022

പ്രിയ സുഹൃത്തേ , The Hindu ദിനപ്പത്രത്തിൽ International Affairs എഡിറ്ററായ ഡോ . സ്റ്റാൻലി ജോണിയുമായി റഷ്യ -ഉക്രൈൻ സംഘർഷത്തിനെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് ഈ ലക്കം ദില്ലി -ദാലി . ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് 1 . റഷ്യയുടെ അതിർത്തിവ്യാപനം വഴി പുടിൻ എന്താണ് യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ? 2 . വിവിധ കാരണങ്ങളാൽ ശക്തി ക്ഷയിച്ച നാറ്റോയെ എന്തിനാണ് പുടിൻ ഭയക്കുന്നത് ? 3 . മറ്റു രാജ്യങ്ങളിൽ നിരന്തരം അതിക്രമിച്ചു കയറിയിട്ടുള്ള അമേരിക്കയ്ക്ക് റഷ്യയുടെ മേൽ ധാർമ്മിക അധികാരമുണ്ടോ ? അന്താരാഷ്ട...

Feb 02, 202239 minSeason 11Ep. 7

മരണത്തിൽ ജീവിതം Dilli Dali Episode on Gandhi Martyrdom Day 2022 06/2022

പ്രിയ സുഹൃത്തേ , ഇന്ന് ജനുവരി മുപ്പത് . മരണത്തിലും ജീവിതം എന്നു പറയാവുന്ന മരണങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടേത് . സോക്രട്ടീസിൻ്റെ മരണവും, ക്രിസ്തുവിൻ്റെ മരണവും പോലെയൊന്നായിരുന്നു അതും. ജീവിതം പോലെ തന്നെ നിത്യപ്രസക്തമായി തുടരുന്ന ഒരു മരണമായി ഗാന്ധിയുടെ മരണം മാറുകയായിരുന്നു . ആ ജീവിതത്തെക്കാളേറെ ഒരു പക്ഷേ ആ മരണം ഇന്ത്യൻ സാമൂഹികപ്രതിസന്ധികളിൽ യാത്രികർക്ക് ദിശാസൂചന നൽകി വഴിയരികിൽ നിൽക്കുന്നു . ഗ്രീക്ക് സ്റ്റോയിക് ദാർശനികരുടെ സ്വാധീനം ഗാന്ധിയുടെ ജീവിത -മരണ ദർശനങ്ങളിൽ എത്രമാത്രമുണ്ടായിരുന്നു ? ഗാന്ധിയു...

Jan 30, 202214 minSeason 11Ep. 6

ചരിത്രവായനയിലേയും പ്രതിരോധത്തിലേയും ലളിതയുക്തികൾ ചതിക്കുഴികൾ 5/2022

'രാജാക്കന്മാരുടെ രാജാവേ , ഭീതിയുമായി വരാതിരിയ്ക്കൂ , കരുണയുമായി വരൂ' (From Abide with me ) പ്രിയ സുഹൃത്തേ , ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണങ്ങളുടെ അവസാനപാദമായ Beating Retreat ൽ ഇന്ത്യൻ സൈനിക ബാൻഡ് ഏറ്റവും അവസാനത്തെ ഇനമായി അവതരിപ്പിച്ചുവരാറുള്ള ഒരു ഭക്തിഗാനമാണ് Abide with me . ഗാന്ധിയുടെ പ്രിയങ്കരഗാനങ്ങളിൽ ഒന്ന് .ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം മുതൽ ആ ഗാനം പിൻവലിക്കപ്പെട്ടത് ചർച്ചയായിരിക്കുകയാണ് . നമ്മുടെ അനായാസ മതേതരവാദങ്ങളുടെ ലളിതയുക്തികൊണ്ട് നേരിടാവുന്ന പ്രതിസന്ധിയല്ല രാജ്യം നേരിടുന്നത് . ഈ ഗാനത്തിന...

Jan 24, 202221 minSeason 11Ep. 5

എം കെ പ്രസാദും ഇനിയുള്ള കേരളവും : ഡോ . കെ .പി . കണ്ണൻ സംസാരിക്കുന്നു Dilli Dali 4/2022

ഈ ലക്കം ദില്ലി -ദാലി ജനുവരി പതിനേഴാം തീയതി എൺപത്തൊൻപതാം വയസ്സിൽ അന്തരിച്ച പ്രൊഫസ്സർ എം . കെ പ്രസാദിനുള്ള ആദരമാണ് . പ്രമുഖ സാമൂഹ്യസമ്പദ്ശാസ്ത്രജ്ഞനായ ഡോ . കെ പി കണ്ണനുമായുള്ള ഒരഭിമുഖമാണിത് . എന്താണ് ഇന്നത്തെ കേരളം പ്രസാദ് സാറിൽ നിന്നും മനസ്സിലാക്കേണ്ട സന്ദേശം ? സൈലൻറ് വാലി പ്രക്ഷോഭം വിജയിച്ചത് എന്തുകൊണ്ടാണ് ? അതിൽ കൂടുതൽ സാമൂഹികാവബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടും നർമ്മദാ അണക്കെട്ടുവരുന്നത് തടയാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ് ? താർക്കിക കേരളത്തിൽ ഏതുവിഷയവും YES / NO എന്ന ദ്വന്ദത്തിലേക്ക് ലഘൂകരിക്കപ്പെടു...

Jan 18, 202236 minSeason 11Ep. 4

പലവിധ ആഴങ്ങളാൽ ഒരു ജീവിതം A podcast on musician John Foulds @ Dilli Dali 2/2022

ഇന്ത്യയിൽ മൂന്നുപതിറ്റാണ്ടുകൾ ജീവിച്ച് , കൊൽക്കത്തയിൽ കോളറ ബാധിച്ച് 1939 ൽ അന്തരിച്ച പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞനെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് . ഇന്ത്യൻ സംഗീതകൃതികളെ പാശ്ചാത്യസംഗീതത്തിൽ ഫലപ്രദമായി കോർത്തിണക്കിയ John Foulds . ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധനിലപാടുകൾ എടുത്തതിനാൽ കമ്മ്യൂണിസ്റ്റുകാരൻ ആയി മുദ്രകുത്തപെട്ട് ലണ്ടനിൽ ഒറ്റപ്പെട്ടുപോയ ആൾ . ഇന്ത്യയിലെത്തിയപ്പോൾ കബീറിലേക്ക് സഞ്ചരിച്ചയാൾ . പാശ്ചാത്യശാസ്ത്രീയസംഗീതത്തിൽ ഗണപതിയെ താണ്ഡവമാടിച്ചയാൾ . ത്യാഗരാജൻ്റെ മോഹനരാഗകൃതിയെ പാശ്ചാത്യസംഗീതമാക...

Jan 16, 202218 minSeason 11Ep. 2

Dilli Dali in 2021 ശ്രോതാക്കൾ ഒരു പോഡ്‌കാസ്റ്റിനെ വിലയിരുത്തുന്നു A podcast with S. Gopalakrishnan 1/2022

2020 ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടായപ്പോൾ ആണ് ദില്ലി -ദാലി എന്ന പോഡ്‌കാസ്റ്റ് തുടങ്ങിയത് . വേദനയുടെ ആഴങ്ങളിലെ മുഴക്കമാണ് എന്നോട് ഈ പോഡ്‌കാസ്റ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത് . പിന്നീട് അത് വിവിധ വിഷയങ്ങളെ പരാമർശിച്ചു വളർന്നു . പക്ഷേ , നിങ്ങൾ , ശ്രോതാക്കളാണ് ദില്ലി -ദാലിയ്ക്ക് എന്നും പ്രചോദനമായത് . 2021 അവസാനിക്കുന്ന ഈ ദിവസത്തിൽ ഈ പോഡ്‌കാസ്റ്റിനെ ചില ശ്രോതാക്കൾ വിലയിരുത്തുകയാണ് ഇവിടെ . 1 . എം . എൻ . കാരശ്ശേരി : എഴുത്തുകാരൻ , പ്രഭാഷകൻ 2 . സുനിൽ പി . ഇളയിടം ,: എഴുത്തുകാരൻ , പ്ര...

Jan 01, 20221 hr 4 minSeason 11Ep. 1

മൂന്ന് ക്രിസ്തു അനുഭവങ്ങൾ: Dostoevsky, Tolstoy and Gandhi A podcast by S. Gopalakrishnan on Dilli Dali 103/2021

2021 ലെ ക്രിസ്തുമസ് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 'ഒരു കുറ്റവാളിയെ വിധിക്കുന്നതിനു മുൻപ് നിങ്ങൾ അയാളുടെ കുറ്റം സ്വയം ഏറ്റെടുക്കണം . എന്നാൽ മാത്രമേ നിങ്ങൾക്ക് സത്യസന്ധമായി ശിക്ഷിക്കുവാൻ കഴിയൂ' ഡോസ്റ്റോയെസ്‌കിയിൽ 'ക്രിസ്തു' അസാന്നിധ്യത്തിൽ സന്നിഹിതനായിരുന്നു . ടോൾസ്റ്റോയ് ആകട്ടെ 'ക്രിസ്തു' ദൈവപുത്രനല്ല , മനുഷ്യനാണ് എന്ന് വിശ്വസിച്ചു . 'യേശു ഉയിർത്തെഴുന്നേറ്റോ ഇല്ലയോ എന്നത് എനിക്കൊരു പ്രശ്നമല്ല' എന്ന് ടോൾസ്റ്റോയ് പറഞ്ഞു. ഡോസ്റ്റോയെസ്‌കിയാകട്ടെ ക്രിസ്തുവും സത്യവും രണ്ടായാൽ താൻ സത്യത്തെ ഉപേക്ഷിച്...

Dec 26, 202115 minSeason 10Ep. 15

അനീസയും പ്രിയംവദയും : ഒരു ബനാറസ് കഥ A podcast by S. Gopalakrishnan on Dilli Dali 102/2021

പ്രിയ സുഹൃത്തേ , ഒരു ബനാറസ് കഥയാണ് ഈ ലക്കം ദില്ലി -ദാലി . തീരത്തിൻ്റെ നിഴലുകൾ ഗംഗാനദിയിൽ ഇളകുമ്പോൾ അവ ഏതിലയുടെ നിഴൽ, ഏതു ചില്ലയുടേത് എന്ന് തിരിച്ചറിയുക പ്രയാസകരമാണ് . അതുപോലെതന്നെയാണ് ബനാറസിലെ ജീവിതവും. ഇഴപിരിയുന്നവ അത് . ...പരസ്പരം അലിഞ്ഞവ, ഊടും പാവും പോലെ . 2002 ൽ സുഹൃത്തുക്കളുമായി സാരനാഥിൽ നിന്നും ബനാറസ്സിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഞാൻ അനീസയെക്കുറിച്ചും പ്രിയംവദയെക്കുറിച്ചും കേട്ടത് . കേട്ട മാത്രയിൽ തന്നെ ഒരു നഷ്ടമോതിരം തിരികെക്കിട്ടുമ്പോലെ ഓർമ്മയിലേക്ക് തിരികെ വന്നത് അനസൂയയും പ്രിയംവദ...

Dec 21, 202117 minSeason 10Ep. 14

സംഗീതമപി സാഹിത്യം Dilli Dali 100/2021 Book Talk on Murakami-Ozawa conversations 'Absolutely on Music'

പ്രിയ സുഹൃത്തേ , 2021 ലെ നൂറാമത്തെ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ആണിത് . ഈ എളിയ മാധ്യമത്തിനെ സ്നേഹിക്കുന്നവർക്ക് എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി . അടുത്തകാലത്ത് ഏറ്റവും സശ്രദ്ധം വായിച്ച ഒരു പുസ്തകത്തിന്റെ വായനാനുഭവം നിങ്ങളോട് പറയാനുള്ള ഒരു ശ്രമമാണ് ഈ ലക്കം . ഒരു വലിയ എഴുത്തുകാരൻ എഴുത്തിലൂടെയല്ലാതെ എന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത് . ഹരുകി മുറകാമി എന്ന ജാപ്പനീസ് എഴുത്തുകാരൻ ലോകപ്രശസ്ത പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞൻ സെയ്‌ജി ഒസാവയുമായി നടത്തിയ സുദീർഘസംഭാഷണം ക്രോഡീകരിച്ച 'Absol...

Dec 09, 202124 minSeason 10Ep. 12

Episode 99/2021 നിങ്ങളുടെ മരണസമയത്ത് എന്തു സംഗീതം കേൾക്കാൻ ആഗ്രഹിക്കുന്നു ?

പ്രിയ സുഹൃത്തേ , ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തൊന്നാം തീയതി തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച അമേരിക്കൻ കവി Robert Bly മരണസമയത്ത് Frédéric Chopinൻ്റെ സംഗീതം കേൾക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു അങ്ങനെ മരിക്കണമെന്ന് . ഈ ലക്കം ദില്ലി -ദാലി ആലോചിക്കുന്നത് നമ്മുടെ മരണസമയത്ത് നാം ഇഷ്ടപ്പെടുന്ന സംഗീതം ആസ്വദിക്കാനുള്ള മനഃസ്സാന്നിധ്യം നമുക്കുണ്ടാകുമോ എന്ന വിഷയത്തെക്കുറിച്ചാണ്. .അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമല്ലേ ? എന്തുകൊണ്ടാണ് ഇടപ്പള്ളിയ്ക്ക് മരണം മണിമുഴക്കം പോലെ ഒരു കേൾവിയനുഭവമായത് ? മരണ...

Nov 29, 202121 minSeason 10Ep. 11

Episode 98/2021 ചരിത്രം ചെരിപ്പുകളുടെ അളവെടുക്കുന്നതെങ്ങനെ ?

പ്രീയപ്പെട്ട സുഹൃത്തേ , 'നമ്മുടെയൊക്കെ ആത്മാവുകൾ ഇത്രകണ്ടു ദരിദ്രവും അന്ധവുമാണോ പാദങ്ങളാണ് പാദരക്ഷകളേക്കാൾ പ്രധാനമെന്ന് മനസ്സിലാകാതെ പോകാൻ ?' : ചിത്രകാരൻ മൈക്കെലാഞ്ചലോ അമേരിക്കൻ പ്രസിഡണ്ട് ജോർജ്‌ ബുഷിനുനേരെ സ്വന്തം ഷൂസുകൾ വലിച്ചെറിഞ്ഞുകൊണ്ട് പത്രപ്രവർത്തകനായ മുൻതസർ അൽ -സൈദി വിളിച്ചു പറഞ്ഞു : ഇറാക്കിലെ വിധവകളും അനാഥരും കൊല്ലപ്പെട്ടവരും നിനക്കുതരുന്ന അന്ത്യചുംബനമാണിത് '. അയാൾക്കറിയാമായിരുന്നു തന്നെക്കാത്തിരിക്കുന്നത് നട്ടെല്ലുപൊട്ടുന്ന മർദ്ദനങ്ങളും , കഠിനജയിൽവാസവും ഒരു പക്ഷേ വധശിക്ഷ പോലും ആണെന്ന് ...

Nov 29, 202116 minSeason 10Ep. 10

മലയാളിക്ക് ഗുരുവായൂർ സത്യഗ്രഹ നവതി ആചരിക്കുവാൻ എന്തു യോഗ്യത ? 97/2021

പ്രിയ സുഹൃത്തേ , ഇന്ന് നവംബർ ഒന്ന് . 1931 ലെ നവംബർ ഒന്നാം തീയതിയാണ് ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയത് . 1931 ന് പല പ്രത്യേകതകൾ ഉണ്ടായിരുന്നു . ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വം , ഭഗത് സിംഗ് , രാജ് ഗുരു , സുഖ്‌ദേവ് എന്നിവരുടെതൂക്കിക്കൊല. ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമാകുന്നു ...അങ്ങനെയുള്ള 1931 ൽ നടന്ന ഐതിഹാസിക ഗുരുവായൂർ സമരത്തിൽ സജീവ പങ്കുവഹിച്ച സ്ത്രീയായിരുന്നു ആര്യാ പള്ളം . കേളപ്പനുശേഷം ഗുരുവായൂർ നടയിൽ നിരാഹാരം കിടക്കും എന്നുപറഞ്ഞ സ്ത്രീയായിരുന്നു അവർ . കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവർക്...

Nov 02, 202110 minSeason 9Ep. 10

വിമതം : സച്ചിദാനന്ദൻ്റെ ഡൽഹി ജീവിതം : PODCAST BY S . GOPALAKRISHNAN 96/2021

പ്രിയ സുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . 'വിമതം' ആയിരുന്നു ഡൽഹിജീവിതത്തിൽ സച്ചിദാനന്ദൻ ആശ്ലേഷിച്ച മതം . ആ മൂന്നുപതിറ്റാണ്ടുകൾ സച്ചിദാനന്ദനിലെ വിവിധ പരിണാമങ്ങൾക്ക് സാക്ഷിയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയഡൽഹിയിലേക്കാണ് അദ്ദേഹം 1990 കളുടെ ആദ്യം എത്തിച്ചേർന്നത് . പുതിയ ഇന്ത്യയും ഡൽഹിയും സച്ചിദാനന്ദനേയും മാറ്റി. മുൻപ് ഡൽഹിയിൽ താമസിച്ച മലയാളിയെഴുത്തുകാരെ അപേക്ഷിച്ച് സച്ചിദാനന്ദൻ നേരിട്ട പരിസരങ്ങൾ വ്യത്യസ്തങ്ങളായിരുന്നു . എന്താണ് അദ്ദേഹം ഡൽഹിയിൽ ബാക്കിവെച്ചുപോകുന്ന മു...

Oct 29, 202122 minSeason 9Ep. 9

ബാലൻ മുതൽ തൊണ്ടിമുതൽ വരെ Interview with Prasanth Vijay on history of sound in Malayalam cinema Dilli Dali 95/2021

മലയാളസിനിമയിലെ ശബ്ദത്തിന്റെ 83 വർഷങ്ങളിലൂടെയുള്ള പരിണാമത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് പുതിയതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനും ചലച്ചിത്രചരിത്രകാരനുമായ പ്രശാന്ത് വിജയ് . The Life in Sounds : Paradigm shifts in the capture of diegetic sounds in Malayalam cinema and its impact എന്ന അദ്ദേഹത്തിൻ്റെ പഠനത്തെ ആസ്‌പദമാക്കിയുള്ള സംഭാഷണമാണിത് . ലോകസിനിമയിലെ ശബ്ദലേഖനചരിത്രവും , ഇന്ത്യയിലെ അതിൻ്റെ വികാസപരിണാമങ്ങളും എങ്ങനെ മലയാളസിനിമയിൽ ബാലനിലും നീലക്കുയിലിലും പിന്നീടുള്ള ആറുപതിറ്റാണ്ടുകളിലും ...

Sep 27, 202149 minSeason 9Ep. 8
For the best experience, listen in Metacast app for iOS or Android