മലയാളിക്ക് ഗുരുവായൂർ സത്യഗ്രഹ നവതി ആചരിക്കുവാൻ എന്തു യോഗ്യത ? 97/2021 - podcast episode cover

മലയാളിക്ക് ഗുരുവായൂർ സത്യഗ്രഹ നവതി ആചരിക്കുവാൻ എന്തു യോഗ്യത ? 97/2021

Nov 02, 202110 minSeason 9Ep. 10
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ , 

ഇന്ന് നവംബർ ഒന്ന് . 1931 ലെ നവംബർ ഒന്നാം തീയതിയാണ് ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയത് . 1931 ന് പല പ്രത്യേകതകൾ ഉണ്ടായിരുന്നു . ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വം , ഭഗത് സിംഗ് , രാജ് ഗുരു , സുഖ്‌ദേവ് എന്നിവരുടെതൂക്കിക്കൊല. ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമാകുന്നു ...അങ്ങനെയുള്ള 1931 ൽ നടന്ന ഐതിഹാസിക ഗുരുവായൂർ സമരത്തിൽ  സജീവ പങ്കുവഹിച്ച സ്ത്രീയായിരുന്നു ആര്യാ പള്ളം . കേളപ്പനുശേഷം ഗുരുവായൂർ നടയിൽ നിരാഹാരം കിടക്കും എന്നുപറഞ്ഞ സ്ത്രീയായിരുന്നു അവർ . കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവർക്കും പ്രവേശനം വേണമെന്ന പ്രമേയം യോഗക്ഷേമസഭയിൽ അവതരിപ്പിച്ചത് അവരായിരുന്നു .   2021 ൽ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി വേളയിൽ ഒരു ചോദ്യം : നവകേരളം ആര്യാ പള്ളത്തോട് നീതി പുലർത്തിയോ ? യാഥാസ്ഥിതിക കേരളത്തിൽ സർവ്വമതങ്ങളും കൈ കോർത്ത് പറഞ്ഞില്ലേ , ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ടാ എന്ന് ? നമുക്ക് ഗുരുവായൂർ സത്യഗ്രഹ നവതി ആചരിക്കുവാൻ എന്തു യോഗ്യത ?  പത്തു മിനിട്ടുദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  നവംബർ ഒന്ന് , 2021

For the best experience, listen in Metacast app for iOS or Android