അനീസയും പ്രിയംവദയും : ഒരു ബനാറസ് കഥ A podcast by S. Gopalakrishnan on Dilli Dali 102/2021 - podcast episode cover

അനീസയും പ്രിയംവദയും : ഒരു ബനാറസ് കഥ A podcast by S. Gopalakrishnan on Dilli Dali 102/2021

Dec 21, 202117 minSeason 10Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,  

ഒരു ബനാറസ് കഥയാണ് ഈ ലക്കം ദില്ലി -ദാലി .  തീരത്തിൻ്റെ നിഴലുകൾ ഗംഗാനദിയിൽ ഇളകുമ്പോൾ അവ  ഏതിലയുടെ നിഴൽ, ഏതു ചില്ലയുടേത്  എന്ന് തിരിച്ചറിയുക പ്രയാസകരമാണ് . അതുപോലെതന്നെയാണ്  ബനാറസിലെ ജീവിതവും. ഇഴപിരിയുന്നവ അത് . ...പരസ്പരം അലിഞ്ഞവ, ഊടും പാവും പോലെ . 2002 ൽ സുഹൃത്തുക്കളുമായി സാരനാഥിൽ നിന്നും ബനാറസ്സിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഞാൻ അനീസയെക്കുറിച്ചും പ്രിയംവദയെക്കുറിച്ചും കേട്ടത് . കേട്ട മാത്രയിൽ തന്നെ  ഒരു നഷ്ടമോതിരം തിരികെക്കിട്ടുമ്പോലെ ഓർമ്മയിലേക്ക് തിരികെ വന്നത് അനസൂയയും പ്രിയംവദയുമാണ്. എന്നാൽ അനീസയുടെയും പ്രിയംവദയുടേയും കഥ  ബനാറസ് ഇന്ന് ഇന്ത്യയ്ക്കു നൽകുന്ന സന്ദേശത്തെക്കുറിച്ച് ചിലതൊക്കെ പറയുന്നുണ്ട് . മുൻഷി പ്രേംചന്ദും , 'പ്രയാഗിലെ പണ്ഡിറ്റുകളുടെ ഹിന്ദിയും ലക്‌നൗവിലെ മൗലവിമാരുടെ ഹിന്ദിയുമല്ല തൻ്റെ ബനാറസിലെ ഹിന്ദി' എന്നു പറഞ്ഞ ഗാന്ധിയും , റാം മനോഹർ ലോഹ്യയും , ഉസ്താദ് ബിസ്മില്ലാ ഖാനും , എൻ . രാജവും , പതിനഞ്ചാം നൂറ്റാണ്ടിലെ മൈഥിലി കവി  വിദ്യാപതിയും കടന്നുവരുന്ന ഒരു ബനാറസ് അനുഭവം . സംഘടിത ഹിന്ദുവിൻ്റെ നവവഴി  അയോദ്ധ്യയിൽ നിന്നും ബനാറസ്സിലേക്കുള്ള വെറുമൊരു വഴിയല്ല  , ഉത്തരേന്ത്യയുടെ രാമനിൽ നിന്നും മുഴുവൻ ഇന്ത്യയുടേയും പരമശിവനിലേക്കുള്ള ഒരു നാഷണൽ ഹൈവേയാണ് . അവിടെയാണ് ഇക്കാര്യങ്ങളൊന്നും അറിയാതെ എന്നാൽ ബനാറസ്സിന്റെ ആത്മാവറിഞ്ഞ് ജീവിക്കുന്ന  അനീസയുടേയും  പ്രിയംവദയുടേയും പ്രസരിപ്പുള്ള ജീവിതം  പ്രസക്തമാകുന്നത്  . 

പതിനഞ്ചു മിനിട്ടുള്ള ഈ പോഡ്‌കാസ്റ്റ് കേട്ടാലും . 

പോഡ്‌കാസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം :  

1 . തരുൺ ഭട്ടാചാര്യയുടെ സന്തൂർ , രാഗം കലാവതി 

2 . ഉസ്താദ് ബിസ്മില്ലാ ഖാനും പണ്ഡിത എൻ . രാജവും : ജുഗൽബന്ദി : മിശ്രപീലു  

കവർ ചിത്രം : വായിക്കുന്ന രണ്ടു പെൺകുട്ടികൾ , പിക്കാസോ , 1934    

കൂടുതൽ നല്ല കേൾവിയ്ക്ക് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 

ഇഷ്ടപ്പെട്ടുവെങ്കിൽ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ .  

സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  

20 ഡിസംബർ 2021

For the best experience, listen in Metacast app for iOS or Android