Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

യമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023

പ്രഭാ ആത്രേ പാടിയ 'जमुना किनारे मोरा गाओ' എന്ന ഗാനത്തിന്റെ ഒരു പോഡ്‌കാസ്റ്റ് അനുഭവമാണിത്. ഗാനാനുഭവം വൈയക്തികമാണെന്ന് തെളിഞ്ഞ ഒരനുഭവമാണ് ഈ പോഡ്‌കാസ്റ്റിലേക്ക് നയിച്ചത് . ഗാനത്തിലെ രാധ ശ്യാമകൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുപറയുകയാണ്, 'നിനക്കെന്നെ നന്നായറിയാം. എൻ്റെ വീടറിയാം. നിന്റെ ഓടക്കുഴൽ എൻ്റെ ശുദ്ധബോധങ്ങളെ മായ്ച്ചുകളയുന്നു'. എന്നാൽ സുഗതകുമാരിയുടെ ഗോപിക പറയുന്നു , 'കാടിന്റെ ഹൃത്തിൽ, കടമ്പിന്റെ ചോട്ടിൽ, നീ ഓടക്കുഴൽ വിളിക്കുമ്പോൾ, വീട്ടുകാര്യങ്ങൾ മറന്ന് എനിക്ക് നിന്റെയരികേ എത്താൻ കഴിയുന്നില്ല, ക...

Dec 01, 202328 minSeason 18Ep. 8

വല്ലഭേ : വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുതിയ കവിതയുടെ വായനാനുഭവം67/2023

മഹാപണ്ഡിതനായ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുപത്തിനാലാം വയസ്സിൽ ഭാര്യയുടെ മുഖത്തേക്കുനോക്കി ഒരു കവിതയെഴുതി, കവീശ്വരൻ പണ്ടേ പറഞ്ഞില്ലേ , 'ഇമ്മട്ടൊക്കെയെഴുന്ന രാഘവൻ സീതയുടെ കാന്തനാകാൻ അനർഹനാണ്' എന്ന് . തനിക്ക് അദ്വൈതത്തിൽ പഠിപ്പേറുകിലും, ജീവിതത്താൽ ലോകത്തിനോട് നീ എന്നേക്കാൾ സമഭാവം പഠിച്ചു എന്നും ഭാര്യയോട് രാഘവൻ തിരുമുൽപ്പാട് പറയുന്നു. എപ്പോഴും സ്വകർത്തവ്യം മാത്രം നോക്കി നടന്ന തനിയ്ക്ക് 'നിന്നെ വഴിപോലായില്ല ലാളിയ്ക്കുവാൻ' എന്നും കവിത കുമ്പസാരിക്കുന്നു. ഒൻപതു ശ്ലോകങ്ങളുള്ള 'വല്ലഭേ ' എന്ന കവിതയുടെ ...

Nov 17, 202323 minSeason 18Ep. 7

സ്വതന്ത്രം പക്ഷേ ഏകാന്തം, സ്വതന്ത്രം എന്നാൽ ആഹ്ലാദം : A podcast by S. Gopalakrishnan 66/2023

പ്രിയ സുഹൃത്തേ, നമ്മുടെ ആഹ്ലാദവേളകളെ പ്രസന്നമാക്കുന്ന സംഗീതങ്ങൾ ഉണ്ടായത് ആഹ്ലാദത്തിൽ നിന്നാകണമെന്നില്ല. സംഗീതചരിത്രത്തിലെ ഒരു ദുരന്താദ്ധ്യായമാണ് ഈ പോഡ്‌കാസ്റ്റ്. പാശ്ചാത്യസംഗീതത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ ഒരാളായ Johannes Brahms , അദ്ദേഹം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച Robert Schumann, ഭാര്യയും വിശ്രുത പിയാനോ വാദകയും ആയിരുന്ന Clara Schumann എന്നിവരുടെ ജീവിതദുരന്തങ്ങൾ എങ്ങനെ മഹത്തായ സംഗീതത്തിന് വഴിയൊരുക്കി എന്നന്വേഷിക്കുന്ന പോഡ്‌കാസ്റ്റ് . 'സ്വതന്ത്രം പക്ഷേ ഏകാന്തം സ്വതന്ത്രം എന്നാൽ ആഹ്ലാദം' ...

Nov 12, 202321 minSeason 18Ep. 6

അസത്യമായ സത്യം : ജോൺ ലെനൻ നിർമ്മിതബുദ്ധിയിൽ വീണ്ടും പാടുമ്പോൾ A podcast by S. Gopalakrishnan 65/2023

1980 ൽ വെടിയേറ്റു മരിച്ച ജോൺ ലെനന്റെ ശബ്ദം നിർമ്മിതബുദ്ധിയിൽ പുതുതായി നിർമ്മിച്ച് 'Now and Then' എന്ന ഗാനം പുറത്തുവന്നിരിക്കുന്നു. ബീറ്റിൽസിന്റെ പുതിയ ഗാനം. നിർമ്മിതബുദ്ധിയും കലയും എന്ന വിഷയത്തെ കുറിച്ചുള്ള ചില ചിന്തകളാണ് ഈ പോഡ്‌കാസ്റ്റ് . Artificial എന്ന വാക്കിൽ തന്നെ Art ഉള്ളതല്ലേ ? സത്യം പറയാനുള്ള നുണയാണ് കല എന്ന് പിക്കാസോ പണ്ടേ പറഞ്ഞതല്ലേ ? സ്റ്റുഡിയോയിൽ മനുഷ്യശബ്ദത്തിന് എത്രമേൽ മാറ്റങ്ങൾ വരുത്തിയാണ് കലാശബ്ദലേഖനത്തിൽ സാങ്കേതിക വിദ്യ പണ്ടേ പുരോഗമിച്ചത് ? ഒരു കലാ -ധർമ്മ വിചാരം....

Nov 07, 202318 minSeason 18Ep. 5

കേരളത്തിലെ സങ്കീർണ്ണ സംഘീർണ്ണത : A conversation between P.N. Gopikrishnan and S. Gpalakrishnan 64/2023

പ്രിയ സുഹൃത്തേ, 2023 ലെ കേരളപ്പിറവി ദിനത്തിലെ ദില്ലി-ദാലി പോഡ്കാകാസ്റ്റിൽ കവിയും സാമൂഹ്യഗവേഷകനുമായ പി. എൻ. ഗോപീകൃഷ്ണണനുമായുള്ള ഒരു സംഭാഷണമാണ്. രാഷ്ട്രീയനേട്ടങ്ങൾ ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ വിവിധ ഹിന്ദുസമൂഹങ്ങളിൽ, വ്യക്തികളിൽ സാംസ്കാരികമായി എങ്ങനെ ഹിന്ദുത്വയുടെ ആഖ്യാനങ്ങൾ കടന്നുകയറിയിരിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ഒരാലോചന. മലയാളിയിലെ അദൃശ്യമോദി, അദൃശ്യ . സവർകർ.. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ ന...

Nov 01, 202339 minSeason 18Ep. 4

യുദ്ധഭൂമിയിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരിയ്ക്ക് എന്ത് ദേശീയത,എന്ത് മതം?63/2023

ഈ പോഡ്‌കാസ്റ്റ് ഉന്നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരേയൊരു ചോദ്യം യുദ്ധഭൂമിയിൽ പരിക്കേറ്റ ഒരഞ്ചുവയസ്സുള്ള കുഞ്ഞിന്റെ സ്വത്വത്തെ കുറിച്ചാണ് . ആ കുഞ്ഞിന് എന്ത് ദേശീയത? ഏത് രാഷ്ട്രം ? എന്തുമതം ? യുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുഞ്ഞിന്റ അനാഥത്വത്തിനുള്ള സമർപ്പണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നാം ലോകയുദ്ധം മുതൽ അമേരിക്ക ഇറാക്കിൽ നടത്തിയ യുദ്ധം വരെയുള്ള യുദ്ധഭൂമികളിൽ അകപ്പെട്ട കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹരണമായ 'Stolen Voices'എന്ന പുസ്തകത്തെ അധികരിച്ചുള്ള ഈ പോഡ്‌കാസ്റ്റിൽ ലെ...

Oct 31, 202320 minSeason 18Ep. 3

ഗാസാ സംഘർഷത്തെക്കുറിച്ച് ഒരു സംഗീതജ്ഞൻ പറയുന്നത് : A podcast by S. Gopalakrishnan 62/2023

ചിന്തകൻ Edward Said 1999 ൽ ഒരു സംഗീതസംഘത്തിന് രൂപം നൽകി. West Eastern Divan Orchestra സംഗീതജ്ഞനായ Daniel Barenboim കൂട്ടിനുണ്ടായിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും സംഗീതജ്ഞന്മാർ അതിൽ അംഗങ്ങളാണ്. സംഗീതം ഏകമാനവികതയിലേക്കുള്ള യാത്രയിലെ ഒരു മാർഗ്ഗമാണെന്നുള്ള വിശ്വാസം ഇങ്ങനെയൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചു. എഡ്വേർഡ് സയിദ് 2003 ൽ അന്തരിച്ചു . സംഗീതസംഘം ഇപ്പോഴും സജീവം . ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഗാസയിലെ ഇപ്പോഴത്തെ ദുഃഖത്തെ /യുദ്ധത്തെ മുൻനിർത്തി Daniel Barenboim എഴുതിയ ലേഖനത്തിന്റെ മലയാളപര...

Oct 17, 202315 minSeason 18Ep. 2

ഗാന്ധിയും പലസ്തീനും : A podcast by S. Gopalakrishnan 61/2023

ഗാന്ധിയും പലസ്തീനും യഹൂദരാഷ്ട്രം , ചരിത്രത്തിൽ യഹൂദർ അനുഭവിച്ച ക്രൂരതകൾ , അറബ് ജനതയും പലസ്‌തീനും തുടങ്ങിയ വിഷയങ്ങളിൽ 1938 ലും 1946 ലും ഗാന്ധി എഴുതിയ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള ഒരു പോഡ്‌കാസ്റ്റാണിത്. 2023 ൽ അതിനെന്തു പ്രസക്തി എന്ന് ഉടൻ നിഗമനത്തിലെത്താതെ ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 15 ഒക്ടോബർ https://www.dillidalipodcast.com/...

Oct 15, 202315 minSeason 18Ep. 1

ബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023

സുഹൃത്തേ എങ്ങനെയാണ് സ്വന്തം ബന്ധുക്കളാൽ നിരന്തരം ചതിക്കപ്പെടുന്ന ഒരു ജനതയായി പലസ്തീൻ തുടരുന്നത് എന്നതിന്റെ പൂർണ്ണചരിത്രമാണ് ഈ പോഡ്‌കാസ്റ്റ് . മഹാത്മാഗാന്ധി സർവകലാശാലയിലെ School of Gandhian Thought and Development Studies ലെ പ്രൊഫസറായ എം .എച്ച് . ഇലിയാസുമായുള്ള സംഭാഷണമാണിത്. ഇസ്രയേലും UAE യും തമ്മിൽ മൂന്നുകൊല്ലങ്ങൾക്കുമുൻപേയുണ്ടായ കരാറിന്റെ നേരത്ത് ദില്ലി -ദാലി പ്രക്ഷേപണം ചെയ്ത ഈ ചരിത്രരേഖ ഞങ്ങളുടെ ശബ്ദശേഖരത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പ്രക്ഷേപണമായിരുന്നു. വീണ്ടും ഗാസ യുദ്ധഭൂമിയാകുമ്പോൾ ഈ പോഡ്‌കാ...

Oct 11, 20231 hr 1 minSeason 17Ep. 30

Book Talk with Deepak P : 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം'59/2023

പ്രിയസുഹൃത്തേ , പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ തന്നെ സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ. അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തി...

Oct 10, 202340 minSeason 17Ep. 29

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനവും 58/2023

നമ്മളൊന്നും അവർക്കൊരു പ്രശ്നമല്ലന്നേ ... ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനത്തെ ഓർമ്മയിലേക്ക് കൊണ്ടുവന്നു . 1996 ലെ ഈ പാട്ടിൽ മൈക്കിൾ ജാക്‌സൺ പാടി : 'എല്ലാവർക്കും ഭ്രാന്തായോ ? എല്ലാവരും കാര്യങ്ങൾ വഷളാക്കുന്നു . വാർത്തകളിൽ കോട്ടുമിട്ടുവന്ന് എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുന്നു. എനിക്കാകെ പറയാനുള്ളത് ഒരൊറ്റ കാര്യമാണ് , അവർക്ക് നമ്മളൊന്നും ഒരു പ്രശ്നമല്ലന്നേ ... വെറുപ്പിന്റെ ഇരയായി ഇരയായി ഞാൻ തളർന്നിരിക്കുന്നു ... എന്നെ പരിഗണിക്കാതെ പരിഗണിക്കാതെ ഞാൻ അദൃശ്യന...

Oct 06, 202319 minSeason 17Ep. 28

സഹകരണം എന്ന ആശയവും ഗാന്ധിയും: കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഒരു ഗാന്ധിജയന്തി പോഡ്‌കാസ്റ്റ് 57/2023

1946 ഒക്ടോബർ ആറാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി . ' ഏതൊരു സഹകരണപ്രസ്ഥാനത്തിന്റേയും വിജയരഹസ്യം എന്നത് അംഗങ്ങളുടെ സത്യസന്ധതയാണ്. കുറേ പണം കൈവെച്ച് അതിൽ നിന്നും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് മോശം ലക്ഷ്യമാണ്. അതുപോലെ മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു , ' സഹകരണപ്രസ്ഥാനങ്ങളിലെ അധികാരകേന്ദ്രീകരണം ഒരുനാൾ അരാജകത്വം ക്ഷണിച്ചുവരുത്തും' എന്ന് . കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ രക്ഷിക്കുവാൻ കക്ഷിരാഷ്ട്രീയഭേദമന്യേ സഹകാരികൾ പ്രതിജ്ഞയെടുക്കേണ്ട ഒരു ഗാന്ധിജയന്തിയാകട്ടേ ഇത് . ഗാന്ധിജിയുടെ സഹകരണാശയത്തെക്കുറിച്ചുള്ള ചെറ...

Oct 02, 20239 minSeason 17Ep. 27

നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023

ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി . വി . നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു . ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു . അദ്ദേഹം സംസാരിച്ചത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രത്യേക ഘരാനയെക്കുറിച്ചുമാത്രമായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ പോഡ്‌കാസ്റ്റ് . ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ പാടിയ യമൻ രാഗതരാന അദ്ദേഹത്തിൻ്റെ ഇഷ്ടഗാനമായിരുന്നു. അതും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേ...

Sep 30, 202312 minSeason 17Ep. 26

ഇന്ത്യാ -കാനഡ പിണക്കം : ചരിത്രവും യാഥാർഥ്യവും In conversation with R Prasannan 55/2023

ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും. അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ റസിഡന്റ് എഡിറ്ററാണ്. ദില്ലി -ദാലിയിൽ ഇന്ത്യാ -കാനഡ പിണക്കത്തെക്കുറിച്ച് സംസാരിക്കുവാനാണ് അദ്ദേഹം എത്തിയത്. സംഭാഷണവിഷയങ്ങൾ : അപക്വമതിയും ആഗോളരാഷ്ട്രീയനേതാക്കളിലെ ആത്മരതിക്കാരിൽ ഒരാളുമായ ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ സ്വേച്ഛകൾ മാത്രമാണോ ഇന്ത്യൻ -കാനഡ ബന്ധങ്ങളെ ചരിത്രത്തിലെ ഏറ്റവും വ...

Sep 25, 202336 minSeason 17Ep. 25

മരണം , നൃത്തം : 1939 ലെ ഒരു വൈലോപ്പിള്ളിക്കവിതയുടെ പോഡ്‌കാസ്റ്റ് അനുഭവം 54/2023

പ്രിയ സുഹൃത്തേ , 'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം . ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് അനുഭവമാണിത് . സ്പിനോസ ചോദിച്ചു , ' ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും ?, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ നിമിഷത്തിൽ ?' വൈലോപ്പിള്ളി ഒരു നർത്തകിയെ മുൻനിർത്തിപ്പറഞ്ഞു , മരണം നാളെ ഉറപ്പാണെന്നറിയുന്ന ഒരു നർത്തകിയുടെ ശരീരം അവസാനമായി ചെയ്യുന്നത് നൃത്തമായിരിക്കും' വധശിക്ഷയ്ക്...

Sep 20, 202318 minSeason 17Ep. 24

ഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023

പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം. അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി . ജനങ്ങൾ ആ ഗാനം ഏറ്റെടുക്കുകയായിരുന്നു . പാട്ടിന്റെ വിജയത്തിൽ നിന്നും മുതലെടുക്കുവാൻ അമേരിക്കയിലെ ഭരണപക്ഷവും പ്രതിപക...

Sep 15, 202315 minSeason 17Ep. 23

ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023

ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി . പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും. പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റിൽ . സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ , വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ ഭൂഖണ്ഡങ്ങൾ കീഴടക്കിയ നീത്‌ഷെ , എഴുത്തച്ഛന്റെ ഏകാന്തയോഗി , നാലപ്പാട്ടെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാൻ ...

Sep 11, 202321 minSeason 17Ep. 22

ഗുരുവിന്റെ നീലകണ്ഠം : A podcast experience of Plato's The Apology of Socrates 51/2023

പ്രിയ സുഹൃത്തേ , അധ്യാപകദിനത്തിൽ ഒരു ശിഷ്യൻ ഗുരുവിനുവേണ്ടിയെഴുതിയ പുസ്തകം വായിക്കുകയായിരുന്നു . വിചാരണവേളയിലെ സോക്രട്ടീസിന്റെ വാക്കുകൾ ശിഷ്യൻ പ്ലേറ്റോ എഴുതിയത് , 'The Apology'. ഒരസാധാരണ ഗുരു സത്യത്തിനുവേണ്ടി വധശിക്ഷാവിധി ഏറ്റുവാങ്ങുന്ന കോടതിമുറിയിൽ ആ അസാധാരണശിഷ്യൻ സാക്ഷിയായിരുന്നു . സോക്രട്ടീസ് പറഞ്ഞു , ' കോടതികൾക്ക് സത്യമറിയില്ല . നിയമമേ അറിയൂ . ഈ വൃദ്ധനെ നിങ്ങൾ വധിച്ചുകൊള്ളൂ . സോക്രട്ടീസ് എന്ന സത്യമുള്ളവനെ വധിച്ചവർ എന്നതായിരിക്കും ചരിത്രത്തിൽ നിങ്ങൾക്കുള്ള സ്ഥാനം . ഇതാ നമുക്ക് വേർപിരിയാൻ സമയമാ...

Sep 07, 202315 minSeason 17Ep. 21

നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി : P. Raman talks about the poetry of G. Kumara Pillai Dilli Dali 50/2023

പ്രിയ സുഹൃത്തേ , ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം . കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്. ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി . കുമാരപിള്ളയെ ഒരു വലിയ കവിയാക്കിയത് എന്ന് രാമൻ പറയുന്നു . 'നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി' സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

Aug 28, 202338 minSeason 17Ep. 20

മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023

1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു . കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു , 'വഞ്ചീശമംഗളം' ഒന്നുപാടാമോ ? ഒരു മടിയും കൂടാതെ അദ്ദേഹം പാടി , 'വഞ്ചിഭൂമീപതേ ചിരം സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു, 'നാഗവല്ലീ , മനോന്മണീ രാമനാഥൻ തേടും ബാലേ' പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ കൂടെ ചിലവഴിച...

Aug 24, 202314 minSeason 17Ep. 19

സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013

ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞാൽ വിപരീതധ്രുവത്തിന്റെ രാഷ്ട്രപിതാവെന്ന വലുപ്പത്തിൽ സവർക്കറെ ക...

Aug 21, 20231 hr 2 minSeason 17Ep. 18

അണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023

ഉമേഷിന്റെ അമ്മയുടെ വാക്കുകൾ . ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു' 2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളതാണ് ഈ പോഡ്‌കാസ്റ്റ് . എന്തിനാണ് താങ്ങാനാവാത്ത സമ്മർദ്ദത്തിലേക്ക് പത്താം ക്ലാസ്സുമുതൽ Plus Two ...

Aug 14, 202316 minSeason 17Ep. 17

ഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023

ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് . 1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മീയബോധപരിണാമങ്ങളിൽ വലിയ സ്വാധീനമാണ് വൈക്കം സത്യഗ്രഹം ഉണ്ടാക്കിയത് എന്ന ആശയവുമായി ബന്ധപ്പെട്ട ഒരന്വേഷണ...

Aug 08, 202334 minSeason 17Ep. 16

രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന തെറ്റായ പണവും ഇന്ത്യയിലെ ശിങ്കിടി മുതലാളിമാരും Interview with T.K. Arun 45/2023

അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . ഇന്ത്യയിലെ ഏറ്റവും പ്രമുഖ സമ്പദ്‌കാര്യ പത്രപ്രവർത്തകരിൽ ഒരാളായ ടി .കെ അരുൺ അടുത്ത കാലത്ത് ഒരു ലേഖനം എഴുതിയിരുന്നു : Corrupt political funding makes all capitalists crony. മലയാളികൾക്കായി ഈ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ദില്ലി -ദാലിയ്ക്ക് ടി .കെ .അരുൺ നൽകിയ അഭിമുഖമാണ് ഈ പോഡ്‌കാസ്റ്റ് . ന...

Aug 03, 202336 minSeason 17Ep. 15

ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു: സിനിയഡ് ഒ ' കൊണറിനുള്ള ആദരം 44/2023

പ്രിയ സുഹൃത്തേ , 'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് . പാശ്ചാത്യ ജനപ്രിയ സംഗീതത്തിൻ്റെ പ്രകാശ -ശബ്ദ -സമ്പദ് ധാരാളിത്തത്തിനു പിന്നണിയിൽ വ്യക്തിവിഷാദത്തിൻ്റെ ഇരുട്ടുണ്ട്. ദിശാമുഖം നഷ്ടപ്പെട്ട തോണിപോലെ വിഷാദത്തിൻ്റെ നടുക്കടലിൽ അലഞ്ഞപ്പോഴും ലോകത്തിന്റെ സംസ്‌കാരപ്രചോദിതമായ ചെവികൾക്കുവേണ്ടി Sinéad O'Connor സ്നാനശുദ്ധമായ നാദഭംഗിയിലും ശ്രുതിയിലും പാടിക്കൊണ്...

Jul 30, 202315 minSeason 17Ep. 14

വാക്കിന്റെ പ്രേതസഞ്ചാരം : മലയാളത്തിലെ 'മരണ'വാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 43/2023

ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള വെപ്രാളമാണ് മരണസംബന്ധമായ എല്ലാ വാക്കുകളിലും കാണുന്നത്. ജീവിതത്തിന്റെ മുന്തിരിസത്തുതീർന്ന് ചത്തുപോയവരാകട്ടെ, ഒന്നുമറിയുന്നില്ലാതാനും. അതിനാലാണ് കുമാരനാശാൻ എഴുതിയത് 'ചത്തവർക്ക് കണക്കില്ലയെന്നാലും എത്രപാർത്തുപഴകിയതാകിലും ചിത്തത്തിൽ കൂറിയിന്നവർ പോകുമ്പോൾ പുത്തനായ് തന്നെ തോന്നുന്നുവോ മ...

Jul 25, 202315 minSeason 17Ep. 13

വീണുപോയവരുടെ നാഥാ, എന്നെ മറുകര എത്തിച്ചാലും : A podcast by S. Gopalakrishnan on a Lalon Fakir song 42/2023

പ്രിയസുഹൃത്തേ, ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി. ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയും സ്വാധീനിച്ചു. ലാലോൺ ഫക്കീറിന്റെ 'വീണുപോയവരുടെ നാഥാ , എന്നെ മറുകര എത്തിച്ചാലും' എന്ന വിലാപഗാനത്തെക...

Jul 21, 202318 minSeason 17Ep. 12

ഉമ്മൻ ചാണ്ടിയും കേരളത്തിലെ ജനാധിപത്യമൂല്യങ്ങളും : In conversation with K Suresh Kurup 41/2023

രാഷ്ട്രീയപ്രവർത്തനത്തിൽ എന്നും എതിർചേരിയിൽ നിന്നിട്ടും ഉമ്മൻ ചാണ്ടിയെ സുരേഷ് കുറുപ്പ് എന്തുകൊണ്ട് സുജനാധിപത്യമര്യാദകളുടെ പ്രതിനിധിയായി കാണുന്നു? തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന സാമുദായികാന്തർധാരകളെ ഉമ്മൻ ചാണ്ടി എങ്ങനെ സ്വാംശീകരിച്ചു? കോട്ടയത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സുരേഷ് കുറുപ്പ്, ഉമ്മൻ ചാണ്ടി ഒരു ജനപ്രതിനിധി എന്ന നിലയിൽ ഉണ്ടാക്കിയ മാനദണ്ഡങ്ങളെ എങ്ങനെ വിലയിരുത്തുന്നു? കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഉ...

Jul 19, 202329 minSeason 17Ep. 11

ഇന്ത്യയുടെ ചീറ്റ പുനരധിവാസപദ്ധതി പരാജയത്തിലേക്കോ? സമഗ്രചിത്രം 2023 ജൂലായ് 40/2023

മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നും പുനധിവസിപ്പിച്ച 24 ചീറ്റകളിൽ പതിന്നാലെണ്ണം മരിച്ചു . നമീബിയയിലെ വനത്തിൽ അതിന് ജന്മാവകാശമായി കിട്ടിയ സ്വതന്ത്രജീവിതമാണ് പണ്ട് നാടുവാഴികൾ ഇന്ത്യയിൽ വെടിവെച്ചുകൊന്ന ഏഷ്യാറ്റിക് ചീറ്റകളോടുള്ള കുമ്പസാരത്തിനായി നാം കവർന്നെടുക്കുന്നത് . ഇന്ത്യയിലെ ആഫ്രിക്കൻ ചീറ്റകളുടെ മരണത്തിന് അവസാനത്തെ ഇന്ത്യൻ ചീറ്റയെ വെടിവെച്ചുകൊന്നപ്പോഴുണ്ടായ ദുരന്തത്തെക്കാൾ വലുപ്പമുണ്ട് ഇന്ത്യയുടെ ചീറ്റ പുനരധിവാസപദ്ധതി പരാജയത്തിലേക്കോ ? : സമഗ്രചിത്രം 2023 ജൂലായ് സ്നേഹപൂർവ്വം എസ്...

Jul 16, 202311 minSeason 17Ep. 10

MT = MT എം ടി അനുഭവത്തിലെ ആധാരശ്രുതി 39/2023

ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല. എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്രുതിയാണത്. അതാണ് പോഡ്‌കാസ്റ്റ് പരാമർശിക്കുന്നത്. മിയാൻ കി തോടി (ശുഭപന്തുവരാളി) നമ്മെ ചിന്താധീനരാക്കുന...

Jul 12, 202317 minSeason 17Ep. 9
For the best experience, listen in Metacast app for iOS or Android