രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന തെറ്റായ പണവും ഇന്ത്യയിലെ ശിങ്കിടി മുതലാളിമാരും Interview with T.K. Arun 45/2023 - podcast episode cover

രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന തെറ്റായ പണവും ഇന്ത്യയിലെ ശിങ്കിടി മുതലാളിമാരും Interview with T.K. Arun 45/2023

Aug 03, 202336 minSeason 17Ep. 15
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . ഇന്ത്യയിലെ ഏറ്റവും പ്രമുഖ സമ്പദ്‌കാര്യ പത്രപ്രവർത്തകരിൽ ഒരാളായ ടി .കെ അരുൺ അടുത്ത കാലത്ത് ഒരു ലേഖനം എഴുതിയിരുന്നു : Corrupt political funding makes all capitalists crony. മലയാളികൾക്കായി ഈ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ദില്ലി -ദാലിയ്ക്ക് ടി .കെ .അരുൺ നൽകിയ അഭിമുഖമാണ് ഈ പോഡ്‌കാസ്റ്റ് . നമ്മുടെയെല്ലാം ഭാഗധേയത്തെ നിർണയിക്കുന്ന രാഷ്ട്രീയ പാർട്ടികളും ഈ രാജ്യത്തെ മുതലാളിമാരും തമ്മിലുള്ള അവിഹിതബന്ധത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സംഭാഷണം. ശ്രീ ടി കെ അരുൺ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ സാമ്പത്തികരംഗത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും എഴുതുന്നു . ഡൽഹിയിലെ The Economic Times ന്റെ Opinion Editor ആയിരുന്നു . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 ആഗസ്റ്റ് 2023 https://www.dillidalipodcast.com/

For the best experience, listen in Metacast app for iOS or Android