ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു: സിനിയഡ് ഒ ' കൊണറിനുള്ള ആദരം 44/2023 - podcast episode cover

ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു: സിനിയഡ് ഒ ' കൊണറിനുള്ള ആദരം 44/2023

Jul 30, 202315 minSeason 17Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ , 'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് . പാശ്ചാത്യ ജനപ്രിയ സംഗീതത്തിൻ്റെ പ്രകാശ -ശബ്ദ -സമ്പദ് ധാരാളിത്തത്തിനു പിന്നണിയിൽ വ്യക്തിവിഷാദത്തിൻ്റെ ഇരുട്ടുണ്ട്. ദിശാമുഖം നഷ്ടപ്പെട്ട തോണിപോലെ വിഷാദത്തിൻ്റെ നടുക്കടലിൽ അലഞ്ഞപ്പോഴും ലോകത്തിന്റെ സംസ്‌കാരപ്രചോദിതമായ ചെവികൾക്കുവേണ്ടി Sinéad O'Connor സ്നാനശുദ്ധമായ നാദഭംഗിയിലും ശ്രുതിയിലും പാടിക്കൊണ്ടേയിരുന്നു . അവരെ അവസാനമായി തകർത്തുകളഞ്ഞത് പതിനേഴുകാരനായ മകന്റെ ആത്മഹത്യയാണ്. നിഷേധിയായിരുന്നു അവർ . മാറിൽ ക്രിസ്തുവിനെ പച്ചകുത്തിയ അവർ പാടുന്ന വേദിയിൽ പോപ്പിന്റെ ചിത്രം കീറിയെറിഞ്ഞു . അവസാനമായി അവർ പാടിയ പാട്ടിൻ്റെ വരികൾ ഇതാണ് ... കുഴപ്പം പിടിച്ച ഈ ലോകവുമായുള്ള എൻ്റെ പ്രശ്നങ്ങൾ തീരുന്നു . ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു . ഈ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 30 ജൂലായ് 2023

https://www.dillidalipodcast.com/

For the best experience, listen in Metacast app for iOS or Android