നീത്‌ഷെ കരഞ്ഞപ്പോൾ : A podcast by S. Gopalakrishnan on Dilli Dali 14/2023 - podcast episode cover

നീത്‌ഷെ കരഞ്ഞപ്പോൾ : A podcast by S. Gopalakrishnan on Dilli Dali 14/2023

Mar 16, 202314 minSeason 14Ep. 14
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രിയ സുഹൃത്തേ ,  

മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം . 

മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന്  . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ  Josef Breuer പറയുകയാണ് , Extreme isolation itself is a stress . കടുത്ത ഒറ്റയാൻ ജീവിതവും സമ്മർദ്ദമാണ് എന്ന് .  അപ്പോൾ നീത്‌ഷെ പറയുന്നു , ഞാൻ സ്പിനോസയുടേയും ബുദ്ധന്റേയും പിൻഗാമി . എനിക്ക് സ്ട്രെസ് ഇല്ല . അവരാരും ഒറ്റയ്ക്കായിരുന്നില്ല . അവരുടെ സഖാവ് അവർ തന്നെയായിരുന്നു .  വാതിൽ കൊട്ടിയടച്ച് , ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ദാർശനികനോട് മനഃ ശാസ്ത്രജ്ഞൻ വിളിച്ചുപറഞ്ഞു , Your vision is blurred , നിങ്ങളുടെ കാഴ്ച മങ്ങിയിരിക്കുന്നു , നിങ്ങൾക്കെന്റെ സഹായം ആവശ്യമുണ്ട് .  പാശ്ചാത്യദർശനത്തിലെ എക്കാലത്തേയും ഉയരം കൂടിയ ചിന്തകരിൽ ഒരാളായ നീത്‌ഷെയുടെ ഉന്മാദകാലത്തെ ചികിൽസിച്ച മനഃ ശാസ്ത്രജ്ഞൻ ഡോക്ടർ ബ്രൂയറും ദാർശനികനും തമ്മിലുള്ള സംഭാഷണങ്ങൾ എങ്ങനെ ആധുനിക മനോവിശകലനശാഖയുടെ അടിത്തറയായി മാറി എന്നന്വേഷിക്കുന്ന When Nietzche Wept എന്ന നോവലിന്റെ , സിനിമയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .  

സ്വീകരിച്ചാലും .  

സ്നേഹപൂർവ്വം   

എസ് . ഗോപാലകൃഷ്ണൻ  

16 മാർച്ച് 2023  ഡൽഹി  

 https://www.dillidalipodcast.com/

For the best experience, listen in Metacast app for iOS or Android