ജീവിതകാലം മുഴുവൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് ഏതെങ്കിലും മേഖലയിൽ പരിചയ സമ്പന്നരായി മാറിയശേഷമാണ് റിട്ടയർ ചെയ്യുന്ന സാഹചര്യമുണ്ടാവുന്നത്. പത്തും ഇരുപതും മുപ്പതും വർഷത്തെ തൊഴിൽ പരിചയമുള്ളവർ വിരസമായി ശിഷ്ടകാലം തള്ളിനീക്കേണ്ടവരല്ല. വിശ്രമജീവിതത്തെ സർഗാത്മകമാക്കുന്ന ‘എൽഡർപ്രണർഷിപ്പെ’ന്ന ആശയം ലോകത്ത് പലയിടങ്ങളിലും പുതിയ ട്രെൻഡാവുകയാണ്
Oct 06, 2024•12 min
പി ആർ ഏജൻസിയായ കൈസൺ ആണ് ഇന്റർവ്യൂവിന് സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ഏജൻസിയേ ഇല്ലെന്ന നിലപാടിലാണ് പിണറായി വിജയനും മന്ത്രിമാരും സി പി എമ്മും. മലപ്പുറത്തെപ്പറ്റി വീണ്ടും വമ്പിച്ച വർഗീയ വിഷംചീറ്റലിനു വഴിവെച്ച കൂട്ടിച്ചേർക്കലിനുപിന്നിൽ ഗൂഢാലോചനയുണ്ടോ? എന്തിനാണ് സി പി എമ്മും മുഖ്യമന്ത്രിയും സത്യം മറച്ചുവെക്കുന്നത്? രാഷ്ട്രീയ വിമർശകനായ ദാമോദർ പ്രസാദിന്റെ വിശകലനം.
Oct 05, 2024•23 min
മലയാള സിനിമാ ലോകത്ത് മികച്ച രണ്ട് ചിത്രങ്ങള്‍ ഒരുക്കിക്കൊണ്ട് തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. ആദ്യ ചിത്രം കിസ്മത്തിലൂടെ 2017 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും തൊട്ടപ്പനിലൂടെ രണ്ട് പുരസ്‌കാരങ്ങളും നേടിയ ഷാനവാസ് കെ ബാവക്കുട്ടിയുടെ ഒരു കട്ടില്‍ ഒരു മുറി ദുരൂഹതകള്‍ ഒളിപ്പിച്ച പ്രണയവും ഫാന്റസിയും ത്രില്ലറും ചേര്‍ന്നൊരു സിനിമയാവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ്. ഒപ്പം സിനിമ വിഷേശങ്ങളും പങ്കുവെയ്ക്കുന്നു.
Oct 04, 2024•36 min
വിജയൻ മാഷ് എഴുതി: ‘‘സി.പി.ഐ(എം) നേതാവ് എ.കെ. ബാലനും കെ.എസ്.യു വിലെ വടക്കൻ മേഖലകളിലെ മുടിചൂടാമന്നനായിരുന്ന മമ്പറം ദിവാകരനും എന്റെ വിദ്യാർത്ഥികളായിരുന്നു. നിരവധി മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ട് ദിവാകരൻ പലർക്കും പേടിസ്വപ്നമായി. ഒടുവിൽ ദിവാകരനെ കോളേജിൽ നിന്ന് പുറത്താക്കി. ഒരു രാത്രി ദിവാകരൻ എന്റെ ധർമ്മടത്തുള്ള വീട്ടിൽ വന്നു കയറി; ‘മാഷേ എനിക്കൊരു കോണ്ടക്റ്റ് സർട്ടിഫിക്കറ്റ് വേണം.' ഞാൻ ചിരിച്ചു- കാലം കാത്തുവെച്ച വരികളെക്കുറിച്ച് കെ.എം. സീതി
Oct 03, 2024•9 min
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു
Oct 02, 2024•13 min
"ഈ പാട്ടിന് ഈ വേഷം എന്നതിനേക്കാൾ പ്രാധാന്യം പാട്ടിനാണ് . ഡാൻസ് ചെയ്ത് പാടിയാൽ പാട്ട് നന്നാവില്ല എന്നു പറയുന്നത് തെറ്റിദ്ധാരണയാണ് " ഇൻഡിപെൻഡന്റ് മ്യൂസികിനെ കുറിച്ച് ,പ്രണയത്തെ കുറിച്ച് ,മെന്റൽ ഹെൽത്ത് ഇഷ്യൂസ് അതിജീവിച്ചതിനെ കുറിച്ച് ഗൗരി ലക്ഷ്മി സംസാരിക്കുന്നു
Oct 01, 2024•1 hr 6 min
വയനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ സംസ്ഥാന സർക്കാരോ ബാങ്കുകളോ കൃത്യമായ നടപടികളെടുത്തിട്ടില്ല. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗം ചേർന്നശേഷം ഒരു ബാങ്കിന്റെ പോലും ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഗ്രാമീൺ ബാങ്ക് അടക്കമുള്ള ബാങ്കുകളും തിരിച്ചടവുകൾ ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരിക്കുകയാണ്. വൻകിടക്കാരുടെ കോടികളുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്ന ബാങ്കുകൾക്ക് വയനാട്ടിലെ നിസ്സഹായരായ മനുഷ്യരുടെ ത...
Sep 30, 2024•34 min
നാടൻ പാട്ടുകാർ അമ്പല പരിപാടികളിൽ മാത്രം പാടാനുള്ള മനുഷ്യരാണോ. വലിയ ബഹുമാനം കിട്ടിയില്ലെങ്കിലും ചെറിയൊരു ബഹുമാനമെങ്കിലും കിട്ടുന്ന സ്ഥലത്ത് പാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാകാരരുടെ ചുറ്റിലും വലിയ സമൂഹമുള്ളതുകൊണ്ടാണ് ആ കലാകാരർ നിലനിൽക്കുന്നത്. ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടതും കലാകാരരാണ്. നാടൻ പാട്ടുകാരുടെ ജീവതവും പ്രതിസന്ധികളും സംസാരിക്കുകയാണ് നാടൻപാട്ട് കലാകാരനായ അതുൽ നറുകര, സനിത മനോഹറുമായി നടത്തിയ അഭിമുഖത്തിൽ.
Sep 29, 2024•58 min
ആര്‍ട്ടിക്ക്ള്‍ 13- നെ തുറന്നെതിര്‍ക്കുക വഴി ദിസ്സനായകെയുടെ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറും സിംഹള ദേശീയതയുടെ വക്താക്കള്‍ കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകള്‍ എന്തു സൂചനകളാണ് നല്‍കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതികള്‍ക്ക് പുതിയ ഭരണം അന്ത്യം കുറിക്കുമോ? ശ്രീലങ്കയിലെ വ...
Sep 28, 2024•26 min
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു.
Sep 27, 2024•14 min
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക’യെക്കുറിച്ചു നടന്ന ചർച്ചയിൽ സി.കെ. ജാനു, ഈ ആത്മകഥ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുന്നു.
Sep 26, 2024•13 min
മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന കാലമാണ്. ഒറ്റയടിക്ക് ഒരു സ്കൂളിലെ ഒരുപാട് കുട്ടികളെയോ, ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരുപാടുപേരയോ ഒക്കെ ഒന്നിച്ച് രോഗബാധിതരാക്കാന്‍ മഞ്ഞപ്പിത്തത്തിന് കഴിയും. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യാനാവും? ഡോ.എം. മുരളീധരന്‍ സംസാരിക്കുന്നു.
Sep 25, 2024•14 min
വലിയ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾക്ക് നിരവധി പുതിയ പ്രേക്ഷകരുണ്ടായി. ഗൗരവമായി സിനിമ കാണുന്നവർക്കിടയിൽ അവ പല തവണ ചർച്ചചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ പിന്നീടുവന്ന തലമുറകളിലെ തിരക്കഥാകൃത്തുകളിലും സംവിധായകരിലും ജോർജ്ജിന്റെ ചിത്രങ്ങൾ ദൃശ്യവും അദൃശ്യവുമായ രീതികളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
Sep 24, 2024•9 min
80- കളിലെ നവസിനിമയുടെ വക്താക്കളിലൊരാളായ സംവിധായകൻ മോഹൻ വിട പറഞ്ഞു. എനിക്കേറെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹന്റെ മരണത്തിന്റെ വേദന ആറുന്നതിനു മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ചലച്ചിത്രനടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്. പാട്ടിന്റെ ആലക്തിക സൗന്ദര്യങ്ങളെ കുറിച്ചെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം
Sep 23, 2024•28 min
മലയാള ചലച്ചിത്ര മേഖലയിൽ കാലങ്ങളായി സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളുടെയും വിവേചനങ്ങളുടെയും ചുരുളഴിച്ച് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. എല്ലാ തൊഴിൽമേഖലയിലും ഇത്തരം വിഷയങ്ങൾ പഠിക്കാൻ കമ്മീഷനുകളുണ്ടാവണം. തൊഴിൽമേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പൊതുസമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്- ഡോ. ആർ.എസ്. ശ്രീദേവി എഴുതുന്നു.
Sep 22, 2024•10 min
സ്മാര്‍ട്ട് ഫോണിനെ സ്മാര്‍ട്ട് ആക്കുന്ന ഫീച്ചറുകള്‍ തന്നെയാണ് പലപ്പോഴും പ്രൈവസിക്ക് വില്ലനാവുന്നത്. സ്മാര്‍ട്ട് ഫോണിലെ സൗകര്യങ്ങള്‍ എങ്ങനെ കരുതലോടെ ഉപയോഗിക്കാമെന്നും പ്രൈവസി സംരക്ഷണം എത്ര പ്രധാനമാണെന്നും സംസാരിക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം
Sep 21, 2024•28 min
സ്ത്രീകളെ ഉന്നം വക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവിലുള്ളത്. സ്ത്രീകളെ പൊതുജീവിതത്തിൽനിന്നും പൊതുഇടങ്ങളിൽനിന്നും വിലക്കുകയും അവരുടെ ദൃശ്യതയും ശബ്ദവും പരമാവധി ഇല്ലാതാക്കുന്നതുമാണ് ഈ വിലക്കുകൾ-കെ.എം. സീതി എഴുതുന്നു.
Sep 20, 2024•12 min
കേരളത്തില്‍ ആദ്യ എം.പോക്സ് കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സംസ്ഥാനത്തു എം. പോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടിൽ.
Sep 19, 2024•11 min
പുതിയ പുതിയ തട്ടിപ്പുകളും സുരക്ഷാ ഭീഷണിയുമാണ് സൈബര്‍ സ്പേസില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ഏതൊക്കെ തരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയാലും ഉപഭോക്താവിന്‍റെ അവബോധമാണ് ഏറ്റവും പ്രാഥമികമായ സുരക്ഷാ മുന്‍കരുതല്‍ എന്ന് വിശദമാക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം.
Sep 18, 2024•27 min
‘‘സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ’ എന്ന സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്തുകൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു’’- ‘ഇൻ ഹരിഹർ നഗർ’ എന്ന മലയാള സിനിമ എന്തുകൊണ്ട് നിഷ്കളങ്കമായ ഒരു തമാശപ്പടമല്ല; സോണിയ റഫീഖ് എഴുതുന്നു.
Sep 15, 2024•9 min
ന്യൂ ജനറേഷൻ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയാണ് പ്രിയ ശ്രീജിത്തിനെ നമുക്ക് പരിചയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 28 ഓളം സിനിമകൾ ചെയ്ത പ്രിയ നാടകരംഗത്തും സജീവമാണ്. സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മറ്റ് വിവേചനങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുന്നു.
Sep 15, 2024•27 min
സൈബർ സെക്യൂരി എത്രത്തോളം പ്രധാനവും വ്യക്തിജീവിതത്തേയും സാമൂഹ്യ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്നും വിശകലനം ചെയ്യുന്ന സംഭാഷണം. അന്താരാഷ്ട്ര തലത്തിൽ സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സംഗമേശ്വരൻ മാണിക്യവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ഒന്നാം ഭാഗം
Sep 14, 2024•33 min
വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist) and has been a member of the CPI(M)'s Politburo since 1992. He represented West Bengal in the Rajya...
Sep 13, 2024•11 min
വിട്ടു വീഴ്ചയില്ലാതെ കോൺഗ്രസുകാരനാണ് തൃശൂർ കണിമംഗലത്തെ കെ.എം.സിദ്ധാർത്ഥൻമാസ്റ്റർ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമെല്ലാമായിരുന്ന സിദ്ധാർത്ഥൻ മാസ്റ്റർ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും തൻ്റെ 85 വർഷത്തെ ജീവിതവും പറയുകയാണ് ഗ്രാൻമ സ്റ്റോറീസിൽ. നെഹ്റുവും ഇ.എം.എസ് മന്ത്രിസഭയും മുതൽ പിണറായി സർക്കാരിൻ്റെ വിലയിരുത്തലും മോദിസർക്കാരിൻ്റെ സമഗ്രാധിപത്യവും വരെ നീളുന്നതാണ് ഈ തെളിഞ്ഞ രാഷ്ട്രീയ ചരിത്രകഥനം.
Sep 12, 2024•1 hr 2 min
മ്യൂസിക്കിലൂടെ ചരിത്രവും രാഷ്ട്രീയവും പറയാമെന്ന് ഗായികയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സംഗീതം എങ്ങനെ നിലനില്‍ക്കുന്നുവെന്നും പറയുകയാണ് രശ്മി സതീഷ്.
Sep 11, 2024•42 min
ദേവരാജിനെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും മലയാളികളെ ചിരിപ്പിച്ച ദേവരാജന്‍ ഇപ്പോള്‍ സിനിമയിലും സജീവമാണ്. സിനിമയിലെത്തിയെങ്കിലും മിമിക്രിയിലൂടെ തന്നെയാണ് തന്നെ ഇപ്പോഴും ജനങ്ങള്‍ തിരിച്ചറിയുന്നതെന്ന് ദേവരാജന്‍ പറയുന്നു. പുതിയ കാലത്തെ മിമിക്രിയെക്കുറിച്ചും ഇന്‍സ്റ്റഗ്രാം കാലത്ത് സ്കിറ്റുകളുടെ ഭാവിയെക്കുറിച്ചും ദേവരാജന്‍ സംസാരിക്കുന്നു.
Sep 10, 2024•40 min
വയനാട് പ്രകൃതി ദുരന്തത്തെ അതിജീവിച്ച മനുഷ്യരുടെ മാനസികാവസ്ഥയെ എങ്ങനെയാണ് സർക്കാരും പൊതുജനാരോഗ്യ സംവിധാനങ്ങളും സമൂഹവും സമീപിക്കേണ്ടത് എന്ന് വിശദീകരിക്കുയാണ് മനസ്സിൻ്റെ മനോജ് ഡോക്ടർ എന്ന പരമ്പരയിൽ
Sep 08, 2024•28 min
ഈരാറ്റുപേട്ടയില്‍ നിന്ന് കോഴിക്കോട് മലയോര മേഖലയിലേക്ക് കുടിയേറിയ, എ.കെ. മുഹമ്മദാലിയുടെ കഥ. ബീഡി തെറുപ്പു തൊഴിലാളിയും കമ്യൂണിസ്റ്റുമായിരുന്നു മുഹമ്മദാലി. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരന്‍. 91 -ാം വയസ്സിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ക്രിസ്റ്റല്‍ ക്ലാരിറ്റിയാണ്. വ്യക്തി ചരിത്രം അമ്പരപ്പിക്കും വിധം ദേശചരിത്രവും രാഷ്ട്രീയ ചരിത്രവുമായി മാറുന്നതിന്റെ മാജിക് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ട്. Watch Video: https://youtu.be/_rEVgc-9yN0?list=PLcqOMtjonMC7PObRfJuXp9Ui6K9r5ha5E
Sep 08, 2024•49 min
സിനിമാ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പുവരുത്താന്‍ വേണ്ട കാര്യങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. അതിന്റെ ഒരു ഭാഗം മാത്രമാണിപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം തുടരേണ്ടതാണ്. തൊഴില്‍ ചൂഷണത്തെ കുറിച്ച് എന്തുകൊണ്ട് അന്ന് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും സംഗീതമേഖലയിലെ പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് ഗായികയും നടിയുമായ രശ്മി സതീഷ്, സനിത മനോഹറുമായുള്ള അഭിമുഖത്തില്‍.
Sep 07, 2024•42 min
പുതിയ കാലത്തെ പെൺകുട്ടിയുടെ സ്വപ്നങ്ങളും സങ്കൽപങ്ങളും പുതുക്കിനിർവ്വചിക്കാൻ പുതുസിനിമകളും അവയിലെ പാട്ടുകളും നിർബ്ബന്ധിതമായി. എങ്കിലും ഒരു കാലഘട്ടത്തെ വൈകാരികമായി കീഴ്പ്പെടുത്തിയ സുന്ദരഗാനങ്ങൾ, പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങളെ ഏതു വിധമൊക്കെയാണ് പൊലിപ്പിച്ചെടുത്തത്-
Sep 06, 2024•31 min