ദീർഘകാലം കർഷകനേതാവായിരുന്ന കെ കെ ദേവസ്യ ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ അതിജീവന പോരാട്ടത്തിൻ്റെ കഥ പറയുന്നു. പട്ടയ സമരം മുതൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും ബഫർ സോൺ പ്രശ്നവുമൊക്കെ കർഷകപക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കെ കെ ദേവസ്യ.
Sep 05, 2024•1 hr 11 min
തൊഴിലിടങ്ങളിലുൾപ്പെടെയുള്ള അധികാര പ്രയോഗത്തിന് എങ്ങനെയാണ് പുരുഷൻ ലൈംഗികതയെ ഉപയോഗിക്കുന്നത് എന്ന് മനശാസ്ത്ര പരമായി വിശദീകരിക്കുകയാണ് ഡോ: മനോജ് കുമാർ. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലുള്ള സംഭാഷണത്തിൻ്റെ രണ്ടാം ഭാഗം.
Sep 04, 2024•16 min
എൺപതുകളിൽ മലയാള സിനിമയിലുണ്ടായ നവഭാവുകത്വത്തിന്റെ ഏറ്റവും സർഗാത്മകമായ അടയാളപ്പെടുത്തലുകളാണ് മോഹന്റെ സംവിധാനത്തിലൂടെ പുറത്തുവന്ന സിനിമകൾ. പ്രണയത്തെ വിഷാദമധുരമായ ഒരനുഭവമാക്കി മാറ്റുന്ന പ്രമേയങ്ങളായിരുന്നു മോഹൻ പൊതുവെ കൈകാര്യം ചെയ്തത്. ശോഭയുടെയും ജലജയുടെയും പോലുള്ളവരുടെ വിഷാദഛായ നിറഞ്ഞ പ്രകടനം ആ പ്രമേയങ്ങളെ തീവ്രമാക്കി.
Sep 03, 2024•16 min
റെയിൽവേയിൽ ആധുനികവൽക്കരണത്തിന്റെ തുടക്കമെന്ന നിലയ്ക്ക് കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ അതിനെ അനുകൂലിച്ചതിന് ഞാൻ നന്നായി ചീത്ത കേട്ടിട്ടുണ്ട്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഒരു സിസ്റ്റത്തെ ഇല്ലാതാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരിൽ വലിയ ആശയങ്കയുണ്ടായിരുന്നു. കമ്പ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞാൽ സുരക്ഷയെ വരെ ബാധിക്കുമെന്ന പ്രചാരണമുണ്ടായി. മൗസ് തൊടാൻ പോലും പേടിയുള്ള ഉദ്യോഗസ്ഥരായിരുന്നു ഈ പ്രചാരണത്തിനുപിന്നിൽ- റെയിൽവേ കമ്പ്യൂട്ടർവൽക്കരണത്തിന്റെ തുടക്കത്തിലെ അത്യന്തം രസകരമായ അനുഭവങ്ങൾ പറയുന്നു, ടി...
Sep 01, 2024•36 min
മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം സാധാരണ ഗതിയില്‍ ഗുരുതരമാവില്ലെങ്കിലും വ്യാപന ശേഷി കണക്കിലെടുത്ത് പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടില്‍.
Sep 01, 2024•11 min
അട്ടപ്പാടിയിലേക്ക് കുടിയേറിയ അമ്മിണിയും തങ്കപ്പനും പിന്നിട്ട പതിറ്റാണ്ടുകള്‍, കത്തിമുനയില്‍ കോര്‍ത്ത തങ്കപ്പേട്ടന്റെ പ്രാണന്‍ പ്രണയത്താല്‍ അമ്മിണി വീണ്ടെടുത്ത കഥ...
Aug 31, 2024•46 min
ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ അധികാര കേന്ദ്രങ്ങൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൻ്റെ കാരണങ്ങൾ നിലനിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയെ മുൻനിർത്തി മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നു.
Aug 30, 2024•31 min
ഇതുവരെ ഗോസ്സിപ്പ് എന്നു പറഞ്ഞ് വളരെ ലൈറ്റായി കണ്ടിരുന്ന ഒരു കാര്യത്തെ പ്രത്യേകമായൊരു സ്റ്റാറ്റസില്‍ നമ്മള്‍ കാണാന്‍ തുടങ്ങുകയാണ്. ഇതിന്റെ അലയൊലികള്‍, മലയാള സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആണധികാരത്തിന്റെ ആളുകളെ ഒരടിക്ക് നിശ്ശബ്ദരാക്കിയിരിക്കുന്നു- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുവരെയെത്തിയ, മലയാള സിനിമയിലെ അത്യപൂര്‍വമായ സ്ത്രീപോരാട്ടചരിത്രം പറയുകയാണ് തിരക്കഥാകൃത്തും ഡബ്ല്യു.സി.സി സ്ഥാപകാംഗവുമായ ദീദി ദാമോദരന്‍, സനിത മനോഹറുമായുള്ള അഭിമുഖത്തില്‍.
Aug 29, 2024•1 hr 11 min
ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണ്. ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ട്. മാറുന്ന കേരളത്തിന്റെ സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്.
Aug 28, 2024•20 min
മലപ്പുറം പെണ്ണ് എന്നൊരു പെണ്ണുണ്ടോ? മലപ്പുറം പെണ്ണിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? മുസ്ലിം സ്ത്രീകൾ സമുദായത്തിനുള്ളിലാണോ പുറത്താണോ അസ്വതന്ത്രർ? മലബാർ കലാപത്തെക്കുറിച്ച് മലപ്പുറത്തെ പെണ്ണുങ്ങളുടെ ഓർമയെന്താണ്? മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈനുമായുള്ള അഭിമുഖം. ... പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ: https://ratbooks.com/products/malappuram-penninte-athmakatha-shamshad-hussain
Aug 27, 2024•1 hr 6 min
1993ൽ റിലീസായ മണിച്ചിത്രത്താഴ് 30 വർഷങ്ങൾക്കു ശേഷം വീണ്ടും തീയേറ്ററിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് സംഗീതം ചെയ്യാൻ എം.ജി. രാധാകൃഷ്ണൻ തന്നെ വേണമെന്ന് ഫാസിലിന് നിർബന്ധമായിരുന്നു. അതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ച എം.ജി കഥ കേട്ടപ്പോൾ പിന്മാറിയെന്ന് മാത്രമല്ല, ഇതൊന്നും ജനത്തിന് താങ്ങാൻ പറ്റില്ലെന്നും പടം എട്ടു നിലയിൽ പൊട്ടുമെന്നും പറഞ്ഞു ഫാസിലിനെ പിന്തിരിപ്പിച്ചു. പിന്നീടെങ്ങനെ എം.ജി. രാധാകൃഷ്ണൻ മണിച്ചിത്രത്താഴിലേക്ക് എത്തി ? കേൾക്കാം പാട്ടുകഥയിലൂടെ.
Aug 26, 2024•15 min
ഒരിക്കൽ ഫറോക്ക് സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ ട്രെയിൻ ചെയിൻ ബുള്ള് ചെയ്ത് നിറുത്തി. ഒരു സ്ത്രീ ലാസ്റ്റ് മിനിറ്റിൽ ഓടിക്കയറി. അപ്പോൾ സ്ലിപ്പ് ചെയ്ത് പ്ലാറ്റ്ഫോമിൽ വീണു. ഗാർഡ് ഉടനെ ഡെയിഞ്ചർ സിഗ്നൽ കാണിച്ച് ട്രെയിൻ നിറുത്തി. വലിയ അപകടമൊന്നും പറ്റിയില്ല. ട്രെയിൻ പോയത് ഏഴ് മിനിറ്റ് വൈകി. ഈ ഒറ്റക്കാരണം കൊണ്ട് 10 വണ്ടികൽ 25 മിനിറ്റ് മുതൽ 50 മിനിറ്റ് വരെ ലേറ്റായി. ഇത് വണ്ടിയിൽ ഇരിക്കുന്നവർക്ക് മനസിലാവില്ല. അവർ കരുതും കൺട്രോളർ സെൻസില്ലാത്ത ആളാണെന്ന് ടി.ഡി. രാമകൃഷ്ണന്റെ റെയിൽവേ സർവ്വീസ് സ്റ്റോറിയിലെ ട്രെയി...
Aug 25, 2024•26 min
‘‘പ്രണയസുരഭിലമായ ഒരു മനുഷ്യകാലത്തെ ഉണ്ടാക്കിയെടുക്കാനും കൂടിയാണ് ബഷീറിലെ വിപ്ലവകാരി എപ്പോഴും ശ്രമിച്ചത്. ലോകചരിത്രത്തില്‍ ചിലരെയെങ്കിലും ഇതുപോലുള്ള വിപ്ലവകാരികളായി നാം കണ്ടിട്ടുണ്ട്. മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള കവിത ഇത്തരക്കാരെ ഉള്ളാലെ ഭരിക്കുന്നു’’
Aug 24, 2024•13 min
78 വയസ്സാണ് ഗ്രേസി ടീച്ചർക്ക്. തൃശൂർ കുരിയച്ചിറയിൽ താമസിക്കുന്ന ഗ്രേസി ടീച്ചർ ആരാണ് എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. പൊതുപ്രവർത്തകയാണ്, കോൺഗ്രസ്സ് പാർട്ടിയിലായിരുന്നു ആദ്യകാല പ്രവർത്തനം. ഇപ്പോൾ ജനതാദളിൽ. സ്കൂൾ ടീച്ചറായിരുന്നു. വടക്കനച്ചൻ സ്ഥാപിച്ച പോപ്പ് ജോൺ എൽ.പി.സ്കൂൾ കരിയച്ചിറയിൽ തുടങ്ങുമ്പോൾ ടീച്ചർ കൂടെയുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരുപിടിക്കുന്നതിനൊക്കെ മുൻപേ ടീച്ചർ സ്വന്തം ജീവിതത്തിൽ ഫെമിനിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കിയിരുന്നു. സ്വന്തമായി അഭിപ്രായങ്ങളും സ്വാതന്ത്...
Aug 23, 2024•1 hr 17 min
പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ജോൺസൺ വിട പറഞ്ഞിട്ട് 14 വർഷം തികയുന്നു.
Aug 22, 2024•17 min
നാല് ഡയറക്ടേഴ്സും മൂന്ന് ക്യാമറാമാന്മാരും മണിച്ചിത്രത്താഴ് ചിത്രീകരിച്ചതെങ്ങനെ? | Venu by THINK
Aug 21, 2024•18 min
കാതല്‍ എന്ന ചിത്രത്തിലെ തങ്കന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുകയാണ് നടന്‍ സുധി കോഴിക്കോട്. സിനിമ-നാടകങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സുധി കാതലിലെ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും. ക്വിയര്‍ കമ്മ്യൂണിറ്റിയെ മനസിലാക്കിയതിനെക്കുറിച്ചും സംസാരിക്കുന്നു.
Aug 20, 2024•32 min
'തടവ്' സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ ബീന ആര്‍. ചന്ദ്രനുമായുമായുള്ള അഭിമുഖം. സ്‌കൂള്‍ അധ്യാപികയും തീയേറ്റര്‍ ആര്‍ടിസ്റ്റും കൂടിയായ ബീന തന്റെ കലാജീവിതത്തെക്കുറിച്ച്സംസാരിക്കുന്നു.
Aug 19, 2024•23 min
‘‘ഓരോ വസ്തുവിലുമുണ്ട് നോവുന്ന പ്രാണൻ, തങ്ങിനിൽക്കുന്ന ഒരോർമ, വിരലുകളുടെ സ്പർശം, മണം, കാഴ്ച. അന്തേവാസികളെപ്പോലെത്തന്നെ വീടുകളും വസ്തുക്കളും ഓർമകളും വധിക്കപ്പെടുന്നു.’’
Aug 17, 2024•6 min
ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.
Aug 17, 2024•23 min
മൂന്നാറിൽ ജനിച്ചു വളർന്ന മലയാളികളിൽ ഏറ്റവും പ്രായം ചെന്നവരിലൊരാളാണ് ആർ.എസ്. മണി. പ്രായം 80 ആവുന്നു. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്നുവരെയുള്ള മൂന്നാറിന്റെ മുഴുവൻ മാറ്റത്തേയും ചരിത്രത്തേയും അടുത്തറിഞ്ഞയാൾ. ഗ്രാൻമ സ്റ്റോറ്റസിൽ ആർ.എസ്.മണി, മൂന്നാറിന്റെ ചരിത്രം പറയുന്നു.
Aug 16, 2024•58 min
നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും സിനിമാപ്പാട്ടുകളുമായി ഗായകൻ കെ.ജി. മാർക്കോസ് സംഗീതത്തെ കൂട്ടുപിടിച്ചിട്ട് 43 വർഷങ്ങൾ കഴിഞ്ഞു... മലയാള ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സുവർണ കാലഘട്ടത്തിന്റെ പര്യായമായിരുന്നു കെ.ജി. മാർക്കോസ്. ഹിറ്റുകള്‍ ഏറെയുണ്ടായെങ്കിലും, ഇടയിൽ ഉണ്ടായ ആക്സിഡന്‍റും അവസരങ്ങൾക്ക് പിറകെ ഓടാതിരുന്നതും തന്റെ സിനിമ പാട്ടുകൾക്ക് തടസ്സമായി എന്ന് പറയുന്നു മാർക്കോസ്. എങ്കിലും 43 വര്‍ഷത്തെ ഈ സംഗീതയാത്രയിൽ താൻ നൂറുശതമാനം തൃപ്തനാണ്. ഗായകൻ കെ.ജി. മാർക്കോസ് മനസു തുറക്കുന്നു.
Aug 15, 2024•41 min
ഒരു ദിവസം തന്നെ പതിമൂന്നു പാട്ടുകള്‍ പാടിയ കാലത്തെ കുറിച്ച്, ഇന്ത്യ മുഴുവന്‍ ഏറ്റു പാടിയ ചിന്ന ചിന്ന ആസൈ എന്ന ഗാനം അപ്രതീക്ഷിതമായി സംഭവിച്ചതിനെ കുറിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രപിന്നണിഗായിക മിന്‍മിനി സംസാരിക്കുന്നു. കിഴക്കുണരും പക്ഷിയിലെ 'സൌപര്‍ണ്ണികാമൃത വീചികള്‍', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്‌നാം കോളനിയിലെ ‘പാതിരാവായി നേരം’ മേലെപ്പറമ്പില്‍ ആണ്‍ വീടിലെ 'വെള്ളിത്തിങ്കള്‍' തുടങ്ങി അനേകം പാട്ടുകള്‍ പാടിയ മിന്‍മിനി മനസ് തുറക്കുന്നു, ആ പാട്ടു വന്ന വഴികളെ കുറിച്ച...
Aug 14, 2024•35 min
യാത്രകളാണ് ഗാർഡിന്റെ ജോലിയുടെ സ്വഭാവം. പെട്ടന്നൊരു ദിവസം അത് മാറുകയാണ്. യാത്രകളിൽ നിന്ന് ഓഫീസിലേക്ക്. ഗാർഡിൽ നിന്ന് കൺട്രോളറിലേക്ക്. പാലക്കാട് ഗാർഡ് ആയിരിക്കെ ഒരു ദിവസം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനിടെ കോൾ വന്നു. എത്രയുംപെട്ടെന്ന് കൺട്രോൾ ഓഫീസിലെത്തണം. അവിടെ എത്തിയപ്പോൾ സീനിയർ ഡിവിഷൻ ഓഫീസർ പറഞ്ഞു. വിളിപ്പിച്ചത് വേറൊന്നിനുമല്ല, നിങ്ങൾക്ക് കൺട്രോളറാവാൻ പറ്റുമോ?. ഒരുമാസം ഓൺജോബ് ട്രെയിനിംഗ് എടുത്തിട്ട് ജോലിൽ ചെയ്യാൻ പറ്റില്ലേ?. ഒരു മനുഷ്യന് സാധാരണ നിലയി പെട്ടെന്ന് സാദ്ധ്യമാവുന്ന ജോലിയല്ല കൺട്രോളറുട...
Aug 13, 2024•30 min
സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം, ദളിതർക്ക് മുടി വെട്ടാനുള്ള സമരം, കൂത്താളി എസ്‌റ്റേറ്റ് സമരം തുടങ്ങി അനവധി അവകാശ പോരാട്ടങ്ങളുടെ നേത...
Aug 12, 2024•39 min
"ഈണം എന്നിൽ നിന്നാണ് ഉണ്ടാവുന്നതെങ്കിൽ അതിന്‌റെ ഇന്റ്ലച്ച്വൽ ഓണർഷിപ്പ് എനിക്ക് തന്നെയാണ്.അതില്ലെന്ന് വെളിയിലിരുന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല. ഈണത്തിന്‌റെ ഓണർഷിപ്പ് രാജാ സാറിനുണ്ട്. പ്രൊഡക്ഷന്റെ ഓണർഷിപ്പ് പ്രൊഡ്യൂസർക്കും ഈണത്തിന്റെ ഓണർഷിപ്പ് സംഗീതസംവിധായകനാണ്" സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു. ഭാഗം - 2
Aug 10, 2024•32 min
കാസര്‍കോട് ജില്ലയിലെ ചന്തേര എടാട്ടുമ്മല്‍ സ്വദേശി ബാലകൃഷ്ണന്‍ പാലായി എന്ന ബാലന്‍ പാലായി ഇളനീര്‍ ബാലനായതെങ്ങനെ ? ഗ്യാസ്‌ട്രോ ഇസോഫാജിയന്‍ റിഫ്‌ള്ക്‌സ് എന്ന രോഗത്തെ അതിജീവിച്ച് എഷ്യാഡ് വരെയെത്തിയ ഓട്ടോകാരന്റെ, ആയിരക്കണക്കിന് കായിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയ കായികാധ്യാപകന്റെ ആ കഥ പറയുകയാണ്
Aug 10, 2024•21 min
സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി സനിത മനോഹർ സംസാരിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകള്‍ പിറന്നതിന് പിന്നിലെ കഥകള്‍, സംവിധായകരും ഗാനരചയിതാക്കളുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുന്നു.
Aug 09, 2024•27 min
കല്യാണം തൊഴിലാക്കിയ നാഗപ്പൻ.. | Webseries Review by THINK
Aug 07, 2024•7 min
തൃശൂരിലെ നെടുപുഴ എന്ന ദേശം തൊഴിലാളികളുടെ നാടാണ്. തലയിലേറ്റിയ കൊട്ടകളിൽ മീൻ ചുമന്ന് വിറ്റിരുന്ന ധാരാളം സ്ത്രീകളുണ്ട് അവിടെ. അര നൂറ്റാണ്ടു കാലം തൃശൂരിലെ ഗ്രാമങ്ങളിൽ മീൻ വിറ്റ് ജീവിച്ച, കുടുംബം പോറ്റിയ അമ്മമാരാണ് കൊച്ചു പെണ്ണും കുറുംബക്കുട്ടിയും.
Aug 07, 2024•55 min