Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിൽ ഖുഷ്വന്ത് സിംഗിന്റെ കുട്ടിക്കാലം

‘‘ഖുശ്വന്ത് സിംഗ് ഒരു എഴുത്തുകാരൻ ആയതു കൊണ്ട് ഇന്നത്തെ കേരള ഹൗസിന്റെ ചരിത്രം നമുക്ക് മുന്നിൽ രസകരമായ ഒരു കഥ പോലെ ചുരുളഴിഞ്ഞു. Truth, Love & a little Malice എന്ന തന്റെ ആത്മകഥയിൽ അന്ന് ബൈകുന്ത് ആയിരുന്ന പിന്നീട് കൊച്ചി മഹാരാജാവിന്റെ കൈയിലും സ്വാതന്ത്ര്യാനന്തരം കേരള സർക്കാരിന്റെ കൈവശമെത്തി കേരള ഹൗസായും മാറിയ കെട്ടിടത്തെ കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ കോളത്തിന്റെ പോഡ്കാസ്റ്റ്.

Nov 08, 202414 minSeason 1Ep. 1

കൺമുന്നിൽ മൂന്നാർ തകർന്നടിയുന്നത് കണ്ടുനിന്നു, ആധുനിക മൂന്നാറിന്റെ ശിൽപി ടോബി മാർട്ടിൻ

1902-ല്‍ മോണോ റെയില്‍ വരികയും 1909-ല്‍ തന്നെ നാരോ ഗേജിലേക്ക് മാറുകയും ചെയ്ത മലയോര മേഖലയാണ് മൂന്നാര്‍. ഉന്നത നിലവാരത്തിലുള്ള റോഡുകളും ടോപ്സ്റ്റേഷനില്‍ നിന്നുള്ള റോപ് വേകളും ആധുനികമായ പാലങ്ങളും മികച്ച വാണിജ്യ കേന്ദ്രങ്ങളുമായി ആധുനികമായ ഒരു മൂന്നാറിനെ കെട്ടിപ്പടുത്തത് ടോബി മാര്‍ട്ടിന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇതേ ടോബി മാര്‍ട്ടിന് 1924-ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ കണ്‍മുന്നിലൂടെ ഒഴുകിപ്പോകുന്ന കാഴ്ച്ചയും കാണേണ്ടി വന്നു. മൂന്നാറിന്റെ അറിയപ്പെടാത്ത ചരിത്രം പറയുകയാണ് സജി മാര്‍ക്കോസ്...

Nov 07, 202428 min

ശിങ്കാരത്തോപ്പ് മുതൽ കൊണാട്ട് പ്ലേസ് വരെ | S. Binuraj

കമ്പനി ഈ നാട്ടുരാജ്യത്തിലേക്ക് കടന്നുകയറാതിരിക്കാൻ മൺറോ എന്ന ബ്രിട്ടീഷുകാരന് എന്താണ് ഇത്ര കരുതൽ? റാണിക്ക് ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി ശ്രീപത്മനാഭന് വഴിപാട് പോലും നടത്താൻ തുനിഞ്ഞ മൺറോയുടെ ചേതോവികാരം എന്താവാം ? എന്തു കൊണ്ടാണ് തിരുവിതാംകൂറിന്റെ കാര്യത്തിലും റീജന്റ് റാണിയുടെ കാര്യത്തിലും മൺറോക്ക് ഇത്രയും താൽപര്യമുണ്ടാവാൻ കാരണം? ഇതിനെല്ലാമുള്ള ഉത്തരം, എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

Nov 05, 202418 min

കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങുപാടം | Myna Umaiban

കുട്ടിക്കാലത്ത് കണ്ട രൂപത്തിലോ ഭാവത്തിലോ ഒന്നുമല്ല ഉരുളക്കിഴങ്ങ് ഇപ്പോഴുള്ളത്. എന്നിട്ടും കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങ് പാടത്തിലൂടെ ഓടി നടന്നു. ദിവാസ്വപ്നത്തിൽ എന്നോ സ്വന്തമായിരുന്ന ഉരുളക്കിഴങ്ങു പാടത്തിലൂടെ....

Nov 04, 202416 min

കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടേതാണ് ചരിത്രം | Saji Markose

പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. 2021ൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ പോഡ്കാസ്റ്റ്

Nov 03, 202434 min

ഏതു നാട്ടിലാണോ, കഥ എന്നു നടന്നതാണോ… | S.Saradakutty

കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും എത്രയോ പാട്ടുകളിലായി പടര്‍ന്നുകിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകള്‍ പകരുന്ന ഊര്‍ജ്ജം ഗാനങ്ങളില്‍ മനോഹാരിതയോടെ നിലനിര്‍ത്തപ്പെടുന്നുണ്ട്. പാട്ടില്‍ കഥ, കഥയില്‍ പാട്ട്- ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എസ് ശാരദക്കുട്ടിയുടെ പാട്ടുകോളം, പടംപാട്ടുകളില്‍

Nov 02, 202426 min

ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിപ്പിച്ച മലയാളി | Saji Markose

അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസോളിനിയുടേയും ചരമദിനങ്ങളാണ് കഴിഞ്ഞു പോയത്. ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാരിയായ സജി മാർക്കോസ് പറയുന്നു.

Nov 01, 202423 min

ജലമിറ്റുവീണതും മണലൂർന്നുവീണതും വെടിയൊച്ച കേട്ടതും പിന്നെ മണിമുഴങ്ങിയതും ആർക്കുവേണ്ടി? | S. Binuraj

നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം.

Oct 31, 202417 min

പൂരമല്ലേ വേലയല്ലേ, പഞ്ചവാദ്യവും പഞ്ചാരിയുമില്ലാതെ പറ്റുമോ? | S Binuraj

‘‘ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നുപോയി’’- എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.

Oct 30, 202415 min

സ്റ്റാലിന്റെ കിണറും നെഹ്രുവിന്റെ സമ്മാനവും; സജി മാർക്കോസ് സ്റ്റാലിന്റെ വീട്ടിൽ | Saji Markose

ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ്പോഴുമുണ്ടിവിടെ. ആയ പ്രസ്സിലേക്ക് വരാൻ രണ്ടു കിണറുകൾ കയറി ഇറങ്ങണം. അതീവ രസകരമായ ഒരു സ്റ്റാലിൻ യാത്ര.

Oct 30, 202413 min

മനായയുടേയും മിയാറിന്റെയും പ്രണയം | Saji Markose

ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്രം വിശദീകരിക്കുകയാണ് സജി മാര്‍ക്കോസ്.

Oct 29, 202416 min

കടൽ കടന്നുപോയ രണ്ട് സുന്ദരിയക്ഷികൾ | S. Binuraj

‘‘1980-കളായപ്പോൾ ദിദർഗഞ്ച് യക്ഷി ശിൽപ്പം വളരെ പ്രശസ്തമായി. വിദേശരാജ്യങ്ങളിൽ നടന്ന ഒട്ടേറെ ഇന്ത്യൻ പ്രദർശനോത്സവങ്ങളിൽ യക്ഷീവിഗ്രഹം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ ഇത് അവതരിപ്പിക്കപ്പെട്ടപ്പോൾ തപാൽ വകുപ്പ് ദിദർഗഞ്ച് യക്ഷിയെ ആദരിച്ച് തപാൽ സ്റ്റാമ്പും ഇറക്കി’’

Oct 28, 202413 min

അതിർത്തിയിൽ രാജ്യമന്വേഷിച്ചോടിയ മലയാളി | സജി മാർക്കോസ്

ചൈനയുടെയും ഹോങ്കോങ്ങിൻറെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറിൽ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ പെട്ട് പോയതിനെ കുറിച്ച്. ലോകസഞ്ചാരി സജി മാർക്കോസിന്റെ സഞ്ചാര അനുഭവം.

Oct 26, 202411 min

ആൺശരീരങ്ങളുടെ സജലസ്വപ്​നരസങ്ങൾ | Jijo Kuriakose

പ്രണയവും കാമവും ആടിത്തിമർക്കുന്ന ആൺശരീരങ്ങളെ എങ്ങനെയാണ്​ പുതിയ സിനിമ ആവിഷ്​കരിക്കുന്നത്​ എന്ന്​, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ നൃത്തത്തിലൂടെ അന്വേഷിക്കുന്നു. സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ ഇത്തരം ആവിഷ്​കാരങ്ങളെ നേരിടുന്ന വിധവും പരിശോധിക്കുന്നു

Oct 26, 202424 min

അര്‍മേനിയയിലെ ഷോഗോമാന്‍ ടെലീരിയനെ അറിയാമോ? അദ്ദേഹം കൊന്ന യുവതുര്‍ക്കിയെയോ? | Saji Markose

'കോടതി വിധി വായിച്ചു, ഇദ്ദേഹം കൊലപാതകിയാണ്, കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. പക്ഷേ ഇദ്ദേഹം ശിക്ഷാര്‍ഹനല്ല.' - അര്‍മേനിയന്‍ വംശജരെ വംശഹത്യ ചെയ്ത യുവതുര്‍ക്കി തലാത്ത് പാഷയെ (Talaat Pa-sha) വധിച്ച ഷോഗോമന്‍ ടെയിലീരിയന്റെ (Soghomon Tehlirian) ജീവിതത്തിലൂടെ അര്‍മേനിയന്‍ വംശഹത്യയുടെ കഥ പറയുകയാണ് ലോകസഞ്ചാരിയായ സജി മാര്‍ക്കോസ്. ഷോഗോമന്‍ ടെലീരിയന്റെ ഓര്‍മകള്‍ തേടിയുള്ള തന്റെ അര്‍മേനിയന്‍ യാത്രാനുഭവം സജി മാര്‍ക്കോസ് പങ്കുവെക്കുന്നു. വ്യത്യസ്തമായ ആഹാരം കഴിക്കുന്നത് കൊണ്ട്, ദൈവത്തില്‍ വിശ്വസിക്കു...

Oct 25, 202424 min

പശ്ചിമഘട്ടം മാത്രമല്ല, പ്രശ്നഭരിതമാണ് തീരവും ഇടനാടും | Dr TV Sajeev

വയനാട്ടിലെ മലയോര മേഖലകളിലേക്ക് എങ്ങനെ ഇത്രയും വലിയ തോതിൽ കുടിയേറ്റം നടന്നുവെന്ന് സോഷ്യോളജി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ മനസ്സിലാക്കണം. അവിടുത്തെ ജനത എന്ത് ജോലിയാണ് ചെയ്യുന്നതെന്നും അവരെന്ത് ഉത്പാദനമാണ് നടത്തുന്നതെന്നും അവരുടെ മൂലധനം എന്തായിരുന്നുവെന്നും സാമ്പത്തികശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറഞ്ഞു തരണം

Oct 24, 20246 min

നമ്മുടെ ശരീരങ്ങളെയും അളക്കുന്ന ​കിം കർഡാഷിയൻ സ്​കെയിലുകൾ | Aleena

മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി.

Oct 23, 20246 min

പുതിയ തൊഴിൽ പ്രതിസന്ധിയിലേക്ക് വളരുന്ന ഇന്ത്യ | PK Thilak

ലോകത്തെ തൊഴിൽ സാഹചര്യങ്ങളും തൊഴിലിന്റെ സ്വഭാവവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ അഡാപ്റ്റബിലിറ്റിയുള്ള വിജ്ഞാനവും നൈപുണികളുമാണ് പ്രോൽസാഹിപ്പിക്കപ്പെടേണ്ടത്. ലോകം തള്ളിക്കളഞ്ഞ വിദ്യാഭ്യാസ സമീപനങ്ങളെ വാരിപ്പുണരാനാണ് ഇന്ത്യൻ വിദ്യാഭ്യാസം ശ്രമിക്കുന്നത്

Oct 22, 202430 min

ആടും പാട്ടുകൾ | Saradakutty

ഇത് റീൽസിന്റെ കാലമാണ്. സ്വകീയമായ വഴികളിൽ ആനന്ദമാർഗ്ഗം കണ്ടെത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ധാരാളമാണിന്ന്. ഇൻസ്റ്റാഗ്രാം റീൽസ് നിറയെ ആനന്ദനൃത്തങ്ങളാണ്. നൃത്തം ഏതു രൂപത്തിലായാലും കാണുന്നത് ഉത്സാഹമാണ്.

Oct 21, 202422 min

പാട്ടിന്റെ മധുരക്കിനാവിലൂടെ മച്ചാട് വാസന്തി തീർത്ത കരിമ്പിൻ തോട്ടങ്ങൾ | Nadeem Naushad

കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല.

Oct 20, 202415 min

മനുഷ്യൻ വെറും ബാർ കോഡായി മാറാതിരിക്കാൻ… | Dr. Ethiran Kathiravan

‘ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും ‘ബാർ കോഡു’ കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടത്

Oct 19, 202411 min

ആനയേയും കടുവയേയും മാത്രം സംരക്ഷിച്ചാൽ പോരാ | The Frogman Of India

ലോക പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ഇന്ത്യയുടെ ഫ്രോഗ് മാൻ എന്നറിയപ്പെടുന്ന എസ്.ഡി. ബിജു (സത്യഭാമദാസ് ബിജു ) വുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ജീവിവർഗ്ഗത്തിൻ്റെ പരിണാമം, വർഗ്ഗീകരണം, ജീവിവർഗ്ഗങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ വിശദീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് ജീവലോകത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ഗവേഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കെ.എഫ്. ആർ.ഐ യിലെ ചീഫ് സയൻ്റിസ്റ്റായ ടി.വി. സജീവുമായി സംസാരിക്കുന്നു.

Oct 18, 202452 min

നോക്കിനോക്കിയിരുന്നിട്ടും മതിയാകാത്ത വിജയശ്രീ… | S. Saradakkutty | Music

‘മലയാള സിനിമയിലെ മറിലിൻ മൺറോ’ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിൽ അന്ന് അത്രക്ക് അഴകുള്ള മറ്റൊരു മുഖം ഇല്ലായിരുന്നു എന്നു തന്നെ പറയാം. വിജയശ്രീ അഭിനയിച്ചതുകൊണ്ടു മാത്രം നോക്കി നോക്കിയിരുന്നു മതിയാകാത്ത ചില പാട്ടുകളെ കുറിച്ചാണ് ഇത്തവണയെഴുതുന്നത്- എസ്. ശാരദക്കുട്ടി എഴുതുന്ന ​പാട്ടുകോളം- പടംപാട്ടുകൾ- തുടരുന്നു. വിജയശ്രീയുടെ ദുരൂഹമരണത്തിന് അര നൂറ്റാണ്ട് തികഞ്ഞ വർഷം കൂടിയാണ് 2024.

Oct 17, 202432 min

ഡിജിറ്റൽ മെസ്സി, ഡിജിറ്റൽ കാണി | Dileep Premachandran / Kamalram Sajeev

ഡിജിറ്റൽ സ്ട്രീമിങ്ങിൻ്റെ കാലത്ത് സ്പോർട്സ് ലേഖകർക്ക് എന്താണ് പ്രസക്തി? ഡിജിറ്റൽ കാലത്ത്, എങ്ങനെയൊക്കെയാണ്, മാർക്കറ്റ്, എല്ലാതരം സ്പോർട്സിനെയുംവീണ്ടും ഫിസിക്കൽ കളിക്കളത്തിൽ എത്തിക്കുക?ഡിജിറ്റൽ കാലത്തെ കായിക വിപ്ലവങ്ങൾ ചർച്ച ചെയ്യുന്ന ദീർഘ സംഭാഷണം.

Oct 16, 202429 min

അമ്മയുടെ ക്ലിന്റ് | Chinnamma Joseph / Sanitha Manohar

ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.

Oct 13, 202458 min

അമ്മയുടെ ക്ലിന്റ് | Chinnamma Joseph / Sanitha Manohar

ഏഴാം വയസ്സിൽ, മരിക്കുന്നതിനിടെ 30,000ലേറെ ചിത്രങ്ങൾ വരച്ചുതീർന്ന, പ്രതിഭാശാലിയായിരുന്ന ഒരു കുട്ടിയുടെ ആത്മകഥയാണിത്. മലയാളിയുടെ ഓർമകളെ സദാ നിറംപിടിപ്പിച്ചുകൊണ്ടിരിക്കുന്ന എഡ്മന്റ് തോമസ് ക്ലിന്റ് എന്ന വിസ്മയബാലന്റെ വെറും ഏഴു വർഷം നീണ്ട ജീവിതം ഓർത്തെടുക്കുകയാണ്, സനിത മനോഹറുമായുള്ള ഈ അഭിമുഖത്തിൽ, അവന്റെ വേർപാടിന്റെ 41-ം വർഷത്തിൽ അമ്മ ചിന്നമ്മ ജോസഫ്.

Oct 11, 202458 min

Fahadh Faasil പറഞ്ഞ ADHD എന്താണ്? ട്രോമ എന്താണ്? | Manoj Kumar

നടന്‍ ഫഹദ് ഫാസില്‍ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിര്‍വചിക്കാം ? അത് ജീവിതത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെ? സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. മനോജ് കുമാറുമായി മനില സി.മോഹന്‍ സംസാരിക്കുന്നു. 'മനസ്സിന്റെ മനോജ് ഡോക്...

Oct 10, 202419 min

ഉദയനിധി, വിജയ്; പുതുപുതു അർഥങ്ങൾ | Karthika Perumcheril |Tamilnadu Politics

ഉദയിധി തമിഴ്നാടിൻെറ ഉപമുഖ്യമന്ത്രിയായ സമയത്ത് തന്നെയാണ്, അദ്ദേഹത്തിന്റെ ആദ്യ സിനിമയി​ലെ നായകനായ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്: തമിഴക വെട്രി കഴകം (Tamilaga Vettri Kazhagam- TVK). സിനിമ എന്ന തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ഉറച്ച പാതയിലൂടെയാണ്, എം.ജി.ആറിനെയും ജയലളിതയെയും കരുണാനിധിയെയും വിജയകാന്തിനെയും പോലെ വിജയ് യും വരുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ ഏറ്റവും വലിയ എതിരാളി ഡി.എം.കെയാണ്. ‘വിജയ്മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന ഇതിനകം പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും വി...

Oct 09, 202412 min

പാട്ടു പഠിക്കാതെ തന്നെ ഏറ്റവും കൂടുതൽ പാട്ടു പാടി റെക്കോർഡ് ഇട്ട ഗായകൻ | Priya V. P

വിവിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 4 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ

Oct 08, 202415 min

സംഘർഷകാലത്തെ ഇടത് കൺവീനർ | TP Ramakrishnan

പി.ആർ ഏജൻസിയും പിണറായിയുടെ അഭിമുഖവും, പി.വി. അൻവറും ആരോപണങ്ങളും, ആർ.എസ്.എസും കേരള ഭരണവും തുടങ്ങി കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കുന്ന കാലിക പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.പി.എമ്മിന്റെ ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് / ലോക്കൽ സമ്മേളനങ്ങൾ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നതെന്നും സി.പി.എം ഇനി സ്വതന്ത്രരെ വെച്ചുള്ള തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ നടത്തുമോ എന്നും കമൽറാം സജീവുമായുള്ള ഈ ദീർഘ സംഭാഷണത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവുകൂട...

Oct 07, 202450 min
For the best experience, listen in Metacast app for iOS or Android