ഇന്ത്യയിലെ കൊറോണാ വ്യാപനത്തെ രാജ്യത്തെ മുഴുവൻ ജില്ലകളിലും പ്രവചിക്കുവാൻ കഴിയുന്ന ഒരു dashboard ഡൽഹി IIT യിലെ ഗവേഷകർ വികസിപ്പിച്ചു . 'പ്രകൃതി' എന്ന മനോഹരമായ പേരാണ് ഇതിന് ഇട്ടിരിക്കുന്നത് ...ആധികാരികമായി കൊറോണാ വ്യാപനത്തെ മനസ്സിലാക്കാൻ കഴിയുന്ന ഈ ചുവടുവെയ്‌പിന് വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത് . പഞ്ചായത്ത് , മുനിസിപ്പൽ , ജില്ലാ , സംസ്ഥാന , കേന്ദ്ര തലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉടൻ തന്നെ ഉപയോഗിക്കാവുന്ന പ്രകൃതി ആധികാരികമാണ് . ഇന്ന് ദില്ലി ദാലിയിൽ അതിഥികളായി എത്തിയിരിക...
Apr 27, 2020•15 min•Season 2Ep. 7
ദില്ലി ദാലി Podcast ഒരു പരമ്പര തുടങ്ങുകയാണ് . നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം . നമ്മിൽ ഓരോരുത്തർക്കുമുണ്ട് അത്തരത്തിൽ ഒരു സ്വപ്നം . ബാല്യത്തിലോ കൗമാരത്തിലോ യൗവനത്തിലോ കണ്ടത് ...ഉറക്കത്തിൽ കണ്ട ഒരു സ്വപ്നം .. നമ്മുടെ പ്രിയങ്കര ഗായകനാണ് ആദ്യമായി ഇതിൽ പങ്കെടുക്കുന്നത് .. കൂടെ രണ്ടു സ്വപ്നഗാനങ്ങളും പാടുന്നു . നിങ്ങൾക്ക് ഒരു സ്വപ്നം പറയാനുണ്ടെങ്കിൽ dillidali2020@gmail.com ലേക്ക് എഴുതൂ. രസകരമെങ്കിൽ മറ്റുള്ളവരും കേൾക്കട്ടെ
Apr 26, 2020•9 min•Season 2Ep. 6
ചട്ടമ്പിസ്വാമികളും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു മഹാവ്യാധിക്കാലവും ഇന്ന് മലയാളം കലണ്ടർ പ്രകാരം മേടമാസത്തിലെ കാർത്തിക . ഇന്നാണ് 96 വർഷങ്ങൾക്കു മുൻപേ ചട്ടമ്പിസ്വാമികൾ സമാധി ആയത് . കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ പെരുമ്പാവൂർ ഭാഗത്ത് ഒരു ദലിത് മേഖലയിൽ ഒരു പകർച്ചവ്യാധി പടർന്നപ്പോൾ അവിടെയെത്തിയ ചട്ടമ്പിസ്വാമികളെ കുറിച്ചാണ് ഇന്ന് ദില്ലി ദാലി സംസാരിക്കുന്നത് . ഹിന്ദുമതത്തിലെ ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്ത ചിന്തകൻ , ആധുനിക കേരളം സമൂഹത്തെ സജ്ജമാക്കിയ നായകരിൽ ഒരാൾ . അദ്ദേഹത്തിലെ അപൂർവ വൈദ്യാന്വേഷിയെ കുറിച്ചാണ് സു...
Apr 25, 2020•11 min•Season 2Ep. 6
കോവിഡ് 19 മുംബൈ നഗരത്തിലെ ചേരികളിൽ വ്യാപിക്കുന്നതിൽ ആശങ്കാകുലനായി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു . നഗരത്തിലെ ചേരികളിലെ കൊറോണാ വ്യാപനം നമ്മുടെ നാണക്കേട് ആണെന്നും അത് അഭിമുഖീകരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു . നമ്മുടെ നഗരാസൂത്രണത്തിലെപിഴവുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി . ദില്ലി ദാലിയിൽ പത്രപ്രവർത്തകൻ അമൃത് ലാൽ (Indian Express , Delhi ) ഇതെക്കുറിച്ച് പ്രതികരിക്കുന്നു . പ്രധാനമായും ഇനി പറയുന്ന പ്രശ്നങ്ങളാണ് അമൃത് ലാൽ ഉന്നയിക്കുന്നത് . ഒന്ന് . ചേരി എന്നത് ഒരു നഗരഡിസൈൻ പ്രശ്...
Apr 24, 2020•13 min•Season 2Ep. 5
അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും' 'മൃത്യു കൗർ ', എന്ന് കൂട്ടിച്ചേർത്തിട്ട് നാഷണൽ ഹൈവേയുടെ അന്തമറ്റ ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് അയാൾ ഒന്നു മുരണ്ടു . ഒരു പഞ്ചാബ് യാത്രയിലെ ഡ്രൈവർ പറഞ്ഞ ഭഗത് സിംഗ് കഥകൾ...'ഞങ്ങൾ ഫിറോസ്‌പുരിലെ നദിയിൽ ഈ ഭാഗത്തു നിന്നും മൽസ്യം കഴിക്കില്ല ...ഭഗത് സിംഗിന്റെ പാതിവെന്ത ശരീരം തിന്ന മൽസ്യങ...
Apr 23, 2020•7 min•Season 2Ep. 5
ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം ഇന്ന് 22 April 150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം . പ്രധാനമായും നാലു ചോദ്യങ്ങൾ 1 . ആരാണ് ഇപ്പോൾ ലോകത്തിന് ലെനിൻ ? 2 . ഗാന്ധി എന്നും കൂടെയുണ്ടായിട്ടും നെഹ്‌റുവിനെ എങ്ങനെ ലെനിൻ സ്വാധീനിച്ചു? നെഹ്‌റുവിൽ എത്ര കണ്ട് ലെനിൻ ഉണ്ട് ? 3 . ഗാന്ധി ലെനിനേക്കാൾ ഒരു വയസ്സിനു മൂപ്പുള്ള ആളായിരുന്നു . ഗാന്ധിയിലും ലെനിനിലും സമാനമേഖലകൾ ഉണ്ടോ ? 4 . ലെനിൻ ജീവിച്ച കാലത്തും മരിച്ചതിനു ശേഷവുമുള്ള വ...
Apr 22, 2020•29 min•Season 2Ep. 4
ഇന്നു രാവിലെ കണ്ട ബനാറസ് ഗംഗ കോവിഡ് കാലത്ത് സ്വയം വൃത്തിയായ ഒരു നദിയുടെ കഥ ഒരു പതിറ്റാണ്ടിലേറെയായി ബനാറസ് ഹിന്ദു സർവകലാശാലയിലെ ചിത്രകലാധ്യാപകനായ സുരേഷ് കെ നായർ 'ദില്ലി-ദാലി' യുടെ അഭ്യർത്ഥന പ്രകാരം ഇന്നു രാവിലെ ഗംഗാതീരത്തു പോയി. അദ്ദേഹം കണ്ട ഗംഗ കണ്ടുശീലിച്ച മലിനനദി അല്ല . മനുഷ്യൻ ചരിത്രനഗരത്തിൽ നിന്നും പിന്മാറിയപ്പോൾ സ്വയം കുളിച്ച് പാപപരിഹാരം ചെയ്ത് വൃത്തിയായ ഗംഗ . കേട്ടു നോക്കൂ ഈ അഭിമുഖം ... സ്വയം വൃത്തിയാകുന്ന മഹാഗംഗ
Apr 20, 2020•15 min•Season 2Ep. 3
എഴുത്തുകാരനായ വി മുസഫർ അഹമ്മദിന് കൊറോണാക്കാലത്ത് പ്രവാസലോകത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ വിളികളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം ഹൃദയസ്പർശിയായി സംസാരിക്കുന്നു . ഇരുപതു വർഷമായി ഒരു മുറിയിൽ താമസിച്ചുപോരുന്ന ബഷീറിനും ദാസനും ഇടയിൽ പടർന്ന പുതിയ ഏകാന്തത ...പരിചിതമല്ലാത്ത അകൽച്ചകൾ , അസഹനീയമായ ഭയങ്ങൾ .. തിരക്കിട്ടോടേണ്ടാ ...വളവിനപ്പുറവും നിങ്ങളെ കാത്ത് ഏകാന്തത നിൽപ്പുണ്ട് ! കേട്ടു നോക്കുക മരുഭൂ ഏകാന്തതയുടെ കോവിഡ് ഭാഷ വി മുസഫർ അഹമ്മദ്
Apr 19, 2020•9 min•Season 2Ep. 2
ഒരു രോഗവും ലോകസമ്പദ് രംഗവും The Economic Times പത്രത്തിൽ Opinion Editor ഉം ഇന്ത്യയിലെ ഏറ്റവും മുതിർന്ന സാമ്പത്തികകാര്യ പത്രപ്രവർത്തകരിൽ ഒരാളുമായ ശ്രീ TK അരുൺ വളരെ വിശദവും സമഗ്രവുമായി സംസാരിക്കുന്നു . സമഗ്രമായ സംഭാഷണം : ദൈർഘ്യം 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
Apr 17, 2020•23 min•Season 2Ep. 1
രാഷ്ട്രീയം പ്രധാനമാണെന്ന് കൊറോണാ പഠിപ്പിച്ചു : ഒബാമ ഒരർത്ഥത്തിൽ കൊറോണ മഹാമാരി എന്താണ് യാഥാർഥ്യം എന്ന് നമ്മെ പഠിപ്പിച്ചു . നല്ല സർക്കാർ പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . ശാസ്ത്രം പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു . നിയമവാഴ്ച പ്രധാനമാണെന്ന് നമ്മെ പഠിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പുകൾ പ്രധാനമാണെന്ന് അത് നമ്മെ പഠിപ്പിച്ചു . ബറാക് ഒബാമ കഴിഞ്ഞ ദിവസം അമേരിക്കയോട് ചെയ്ത ശക്തമായ രാഷ്ട്രീയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
Apr 16, 2020•11 min•Season 1Ep. 43
കൊറോണയെ നേരിടാൻ കേരളം എങ്ങനെ സജ്ജമായി ? ഇന്ന് ദില്ലി ദാലിയിൽ അതേക്കുറിച്ച് വളരെ വിശദമായി സംസാരിക്കുന്നത് Kerala Institute of Local Administration ന്റെ Director Dr ജോയ് ഇളമൺ ആണ് . പ്രധാനമായും ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് ഒന്ന് : രണ്ട് വലിയ പ്രളയങ്ങൾ നൽകിയ പാഠങ്ങൾ കേരളസമൂഹത്തെ എത്രമാത്രം സഹായിച്ചു ? രണ്ട് : കേരളത്തിലെ തദ്ദേശ സ്വയംഭരണസംവിധാനത്തിന്റെ സംഭാവനകൾ എന്തൊക്കെ ? മൂന്ന് . തദ്ദേശഭരണസംവിധാനത്തിനപ്പുറം വലിയ പങ്കു വഹിക്കുന്ന മറ്റ് ഏജൻസികൾ ഏതൊക്കെ ? നാല് . കേരളത്തിലെ ഒഴിഞ്ഞു കിടക്കുന്...
Apr 14, 2020•17 min•Season 1Ep. 37
UNESCO ലോകപൈതൃകകേന്ദ്രമായ ഒരു ജോർജിയൻ പള്ളിയിൽ കേൾക്കാനിടയായ ഒരു ഗാനത്തെ കുറിച്ചതാണിത്. വ്യവസ്ഥാപിതമായ അർത്ഥത്തിൽ ഒൻപതാം ക്ലാസ്സു മുതൽ അവിശ്വാസിയായ, ഇന്നും അങ്ങനെ തുടരുന്ന, എന്നെ ആ പ്രാർത്ഥന എങ്ങനെയാണ് ആകർഷിച്ചത് ? ആ ദേവാലയത്തിന്റെ അസാമാന്യമായ എടുപ്പുകൾ ? ശീതകാലത്തിന്റെ മരവിപ്പിൽ , അരണ്ട വെളിച്ചത്തിൽ , ദൈവത്തെ അന്വേഷിച്ച് അവിടെയെത്തുന്ന ജീവിതത്താൽ തളർന്നവർ ? അൾത്താരയിൽ ഒരു പഴഞ്ചൻ പിത്തള കുരിശിൽ തൂങ്ങുന്ന ക്രിസ്തുരൂപം ? അപാരമായ ശ്രുതിശുദ്ധിയിൽ മനനം ചെയ്തെടുത്ത സംഗീതം ? എന്തായാലും അത് മതാനുഭവമല്ല ...
Apr 13, 2020•8 min•Season 1Ep. 36
ഇക്കൊല്ലത്തെ ഈസ്റ്റർ ലോകത്തോട് പറയുന്നതെന്ത് ? നടർന്നു തളർന്ന ഒരു മനുഷ്യൻ ഏകാകിയായ വൃക്ഷത്തോട് ദൈവത്തെ കുറിച്ച് പറയാൻ അഭ്യർത്ഥിച്ചപ്പോൾ ആ മരം പെട്ടെന്ന് പൂത്തുലഞ്ഞു ... പ്രൊഫസ്സർ സുനിൽ പി ഇളയിടം ആർദ്രമായി സംസാരിക്കുന്നു കണ്ണുകളടച്ച് സശ്രദ്ധം കേൾക്കേണ്ട ഒരു പോഡ്കാസ്റ്റ് . 2020 ലെ ഈസ്റ്റർ മനുഷ്യരാശിയോട് നൈതികതയുടെ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് സുനിൽ പി ഇളയിടം പറയുന്നു. Dilli Dali Easter 2020 Podcast
Apr 11, 2020•16 min•Season 1Ep. 35
ദു:ഖവെള്ളിയിലെ ദില്ലി-ദാലി കുരിശേശുവിലേശുമോ ? കുഞ്ഞുണ്ണി മാഷ് എഴുതിയ ഈ ചോദ്യം ദു:ഖവെള്ളി ദിവസം മലയാളത്തിലെ ആറു കവികളോട് ഞാൻ ചോദിച്ചു .. കെ ജി ശങ്കരപ്പിള്ള : ഏശില്ല ...കുരിശ് യേശുവിൽ ഏശില്ല , വെടിയുണ്ട ഗാന്ധിയിലും ഏശില്ല അൻവർ അലി : ദൈവം നശ്വരത എന്ന കുരിശിൽ കൂട്ടക്കൊല ചെയ്ത ജീവകോശങ്ങളുടെ സെമിത്തേരിയിൽ ഞാൻ നിൽക്കുന്നു അനിത തമ്പി: സ്വാതന്ത്ര്യത്തിനാണ് ഏറ്റവും വലിയ നോവ് നൽകേണ്ടത് ...മരണമല്ലേ , സത്യം ? സ്നേഹമല്ലേ ഉയിർപ്പ് ? കെ ആർ ടോണി: 'പശുത്തൊഴുത്തിൽ പിറന്നു വീണതും മരക്കുരിശിന്മേൽ മരിച്ചുവീണതും വളരെ ...
Apr 10, 2020•12 min•Season 1Ep. 35
നെഹ്‌റുവിന്റെയും രവിശങ്കറിന്റെയും ജനപ്രിയതകൾ തുലനം ചെയ്യുമ്പോൾ അതിൽ കാണുന്ന ഏറ്റവും വലിയ ഭാവൈക്യം അവരുടെ പ്രതിഛായകളോടു ചേർന്നു നിൽക്കുന്ന ഒരു കുതിപ്പാണ്. നാം മുന്നോട്ടു പോകുന്നു എന്ന പ്രത്യാശ അവർ വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ നൽകി. പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു രവിശങ്കർ ജന്മശതാബ്ദി ചിന്തകൾ Dilli Dali, a podcast in Malayalam
Apr 09, 2020•15 min•Season 1Ep. 35
വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ് ഇതിനോടകം ലോകശ്രദ്ധ നേടിയ പുസ്തകത്തെ മുൻനിർത്തി ശ്രീ കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു .. ഒന്ന് : കൃഷ്ണമേനോനെ എങ്ങനെ നിർവചിക്കാം ? മലയാളിയായ വിശ്വപൗരനോ, ഭാരതീയനായ വിശ്വപൗരനോ, അതോ ദേശാതീതനായ വിശ്വപൗരനോ ? രണ്ട് : കൃഷ്ണമേനോൻ കമ്മ്യുണിസ്റ്റോ , കമ്മ്യൂണിസ്റ്റ് വിരുദ്ധനോ ? മൂന്ന് : നെഹ്‌റു -കൃഷ്ണമേനോൻ സൗഹൃദവും ഇന്ത്യയും നാല് : ലോകത്തിലെ വിമോചനപ്രസ്ഥാനങ്ങളും കൃഷ്ണമേനോനും അഞ്ച് : കൃഷ്ണമേനോനോട് ആരാണ് അനീതി കാട്ടിയത് ?...
Apr 07, 2020•24 min•Season 1Ep. 34
ഹെലിൻ , ജതിൻ ദാസ് എന്ന ഈ പുഷ്പചക്രം നിങ്ങൾക്കായി തുർക്കിയിലെ ഏകാധിപത്യത്തിനെതിരെ പാട്ടുപാടാനുള്ള അവകാശത്തിനു വേണ്ടി 288 ദിവസത്തെ നിരാഹാര സമരത്തിനുശേഷം വിട വാങ്ങിയ ഗായികയ്ക്ക് ഉള്ള പുഷ്പചക്രമാണ് ഈ പോഡ്കാസ്റ്റ് . ലാഹോർ ജയിലിൽ 66 ദിവസം നിരാഹാര സമരം നടത്തി , ജയിൽ അധികൃതരുടെ ക്രൂര മർദ്ദനവും ഏറ്റുവാങ്ങി , ഇരുപത്തിനാലാം വയസ്സിൽ രക്തസാക്ഷിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയുടെ ചരിത്രം
Apr 06, 2020•5 min•Season 1Ep. 34
Dr KP Kannan, economist and Chairman, The Laurie Baker Centre for Habitat Studies talks about the health policies in the world vis-a-vis the Corona pandemic
Apr 04, 2020•15 min•Season 1Ep. 33
1940 ലെ ഒരു തിരുവനന്തപുരം ദിവസം സ്വാതന്ത്ര്യ സമരകാലത്ത് പതിമൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്ന ദിവസം തിരുവനന്തപുരം നഗരം സി . നാരായണ പിള്ളയ്ക്ക് നൽകിയ കഠിനമായ ഒറ്റപ്പെടുത്തൽ ആണ് ഈ ലക്കം ദില്ലി -ദാലി. ഭയം കൊണ്ട് ഉടൽ മൂടിയ ബന്ധുക്കളും വീട്ടുകാരും മുഖം തിരിച്ചു . പകൽ മുഴുവൻ നഗരത്തിലെ വഴികൾ മുഴുവൻ നടന്ന് , രാത്രി തമ്പാനൂരിലെ സിമൻറ് ബഞ്ചിൽ ഇരുന്നുറങ്ങി. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൈമുട്ടുകൾ തലയണയാക്കി ജയിലിലെ കൽത്തറയിൽ ഉറങ്ങുന്ന കോൺഗ്രസ്സ് നേതാക്കളേയു...
Apr 03, 2020•9 min•Season 1Ep. 33
ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളും നമ്മുടെ സമീപ ഭാവിയിലെ സമ്പദ് രംഗവും കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യവ്യാപകമായ lock down പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നത് രാജ്യമനസ്സിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഗ്രാമീണ - കാർഷിക മേഖലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രമുഖ പത്ര ലേഖകൻ ഹരീഷ് ദാമോദരൻ ദില്ലി ദാലിയോട് സംസാരിക്കുന്നു . 1 . എന്തുകൊണ്ട് ഈ പലായനങ്ങൾ ? 2 . എങ്ങനെ ഈ കുടിയേറ്റ തൊഴിലാളികളെ നിർ...
Apr 02, 2020•7 min•Season 1Ep. 32
പിന്നോട്ടെണ്ണുമ്പോൾ ശസ്ത്രക്രിയ യ്ക്കു മുന്നേ മയങ്ങാനുള്ള കുത്തിവെപ്പ് ഏറ്റിട്ടുണ്ടോ ? മുപ്പതിനായിരം പേരെ മയക്കിയ ഒരു ഡോക്ടറുടെ അനുഭവപുസ്തകം ....കൂടെ രമണ മഹർഷിയുടെ ശരീര നിരാസവും. ഒരു പുസ്തകം വായിച്ചതിന്റെ ഓർമ്മയാണിത്
Mar 31, 2020•5 min
മണ്ടേല പെൺമക്കൾക്ക് ജയിലിൽ നിന്നയച്ച കത്ത് കൊറോണ മൂലം വീടുള്ളവരെല്ലാം വീട്ടുതടങ്കലിലായ ഈ വേളയിൽ കേൾക്കാൻ ഒരു കത്ത് . 1962 മുതൽ 27 കൊല്ലങ്ങൾ ജയിലിൽ കിടന്ന നെൽസൺ മണ്ടേല 1969 ൽ രണ്ടാം ക്‌ളാസ്സിലും മൂന്നാം ക്‌ളാസ്സിലും പഠിച്ചിരുന്ന പെൺ മക്കൾക്ക് അയച്ച ഒരു കത്ത്. മണ്ടേല ഇങ്ങനെ കത്തുകൾ എഴുതുമ്പോൾ അവ മക്കളുടെ പക്കൽ എത്തുമോ എന്നു പോലും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു
Mar 30, 2020•5 min•Season 1Ep. 31
പ്രീയ സുഹൃത്തേ , ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് അനുവദിക്കുമ്പോൾ ശബ്ദത്തിന്റെ മനോഹര ലോകത്തിൽ നിൽക്കാൻ തീരുമാനിക്കുന്ന ഒരു മാധ്യമ ഇടപെടൽ ആണ് ദില്ലി -ദാലി . ഈ പോഡ്കാസ്റ്റിനെ ചുരുങ്ങിയ കാലത്തിൽ തന്നെ സ്നേഹിക്കാൻ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ പോഡ്കാസ്റ്റിന് ഈ പേരുവരാനുള്ള കാരണം പ്രീയപ്പെട്ട കവിയും ഗുരുതുല്യനുമായ സച്ചിദാനന്ദൻ 19...
Mar 29, 2020•5 min•Season 1Ep. 30
Asterix : സൃഷ്ടാവിന് ആദരാഞ്ജലി ഇ പി ഉണ്ണിയുമായി അഭിമുഖം മലയാളിയിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു Asterix ഉണ്ടെന്നാണ് പ്രശസ്ത കാർട്ടൂണിസ്റ് ഉണ്ണി പറയുന്നത് . Asterix ന് രൂപകൽപന ചെയ്ത കലാകാരൻ Albert Uderzo യ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഉണ്ണി പറയുന്നു , തന്നിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റിനെ Asterix എങ്ങനെ സ്വാധീനിച്ചു എന്നും കൊറോണ വൈറസിനെ ലോകം ചെറുക്കുമ്പോൾ റോമാ സാമ്രാജ്യത്തെ ചോദ്യം ചെയ്ത Asterix ന്റെ പ്രസക്തിയെ കുറിച്ചും. Dilli Dali Episode 30
Mar 28, 2020•8 min•Season 1Ep. 30
നമ്മുടെ ലക്ഷ്മണ രേഖകൾ നമ്മുടെ ഭൂതദയകൾ ഇന്നത്തെ ദില്ലി രാത്രി Dilli Dali Special Edition
Mar 27, 2020•3 min•Season 1Ep. 26
ദില്ലിയിൽ കിളികളുടെ അട്ടിമറി മനുഷ്യർ പിൻവാങ്ങിയപ്പോൾ ദില്ലിയിൽ അധികാരം തിരിച്ചു പിടിച്ച പക്ഷികൾ ..ഒരു ശബ്ദചിത്രം ദില്ലിയിലെ ഒരു ബാൽക്കണി കാഴ്ച
Mar 26, 2020•6 min•Season 1Ep. 25
കഥ പോലെ അൻസാരിയും ഒരജ്ഞാത സുഹൃത്തും : ഒരു കൊറോണ സംഭവം അൻസാരി എന്ന റിക്ഷാക്കാരൻ എന്നെ കഴിഞ്ഞ ദിവസം അതിശയിപ്പിച്ചതിൻറെ അനുഭവവിവരണമാണിത്
Mar 25, 2020•4 min•Season 1Ep. 26
ഒരു പനിയ്ക്കു മുൻപിൽ വമ്പൻ രാഷ്ട്രഭീമന്മാർ പകച്ചു നിൽക്കുന്നു . ചിലർ പറയുന്നു മനുഷ്യാരോഗ്യം ഒരു കച്ചവട വസ്തു ആയി മാറിയതിന് നൽകേണ്ടി വന്ന വലിയ വിലയാണെന്ന്. പ്രമുഖ സമ്പദ് ശാസ്ത്രജ്ഞൻ ഡോക്ടർ കെ പി കണ്ണനുമായി ഒരു അഭിമുഖം. പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കണം ....ആരോഗ്യം ലാഭമുണ്ടാക്കാനുള്ള ചരക്കല്ല എന്ന് പഠിക്കാൻ ലോകത്തിന് ഒരു മഹാമാരി വേണ്ടി വന്നു എന്നത് എത്ര സങ്കടകരമാണ് 'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : കേട്ടാലും ഡോ . കണ്ണൻ്റെ വാക്കുകൾ21
Mar 24, 2020•18 min•Season 1Ep. 24
കൊറോണ : ഇറ്റലിയും കേരളവും പത്തുകൊല്ലങ്ങൾക്കു മുൻപ് ഒരു യൂറോപ്യൻ പര്യടനത്തിനിടയിലാണ് കുര്യച്ചനേയും ജെയ്‌സിയെയും ഇറ്റലിയിൽ വെച്ചു പരിചയപ്പെട്ടത് . സ്നേഹനിധികളായ അവരുടെ വീട്ടിൽ ഞാൻ താമസിച്ചു. 22 കൊല്ലങ്ങളായി നേഴ്സ് ആയ ജെയ്‌സി കൊറോണ ബാധിച്ച ഇറ്റലിയെ കുറിച്ച് സംസാരിക്കുന്നു . ആഴ്ചകൾ കൊണ്ട് എങ്ങനെ ഇറ്റലിയിലെ ജീവിതം നിശ്ചലമായി ? വൃദ്ധരോടുള്ള സമീപനത്തിലെ പ്രശ്നങ്ങൾ . കുഞ്ഞുങ്ങൾക്ക് കൊറോണ വന്നാൽ എങ്ങനെ ? ഇറ്റലിക്കാരുടെ പൊതു ആരോഗ്യം മലയാളിയുടെ ആരോഗ്യവുമായി തട്ടിച്ചു നോക്കുമ്പോൾ എങ്ങനെ ? ഒരു നേഴ്സ് സ്വന്തം...
Mar 23, 2020•7 min•Season 1Ep. 23
1918 : ഗാന്ധിയെ പിടിച്ച സ്‌പാനിഷ് പനി ഇത് 2020 . കൊറോണാ വൈറസ് ബാധിച്ച് ലോകം പനിക്കിടക്കയിൽ വിറങ്ങലിച്ചു കിടക്കുമ്പോൾ 1918 ൽ സ്പാനിഷ് ജ്വരം ബാധിച്ച് സബർമതിയിലെ ആശ്രമത്തിൽ കിടന്ന ഗാന്ധിയെ എന്തിന് തിരിഞ്ഞുനോക്കണം ? കാരണമുണ്ട് . സമാനതകൾ ഉണ്ട് . സ്‌പാനിഷ് പനി ലോകരാഷ്ട്രീയത്തെ, സമ്പദ്ഘടനയെ മാറ്റിമറിച്ചു. 2020 ലെ പനിയും അതു തന്നെ ചെയ്തേക്കാം. ദശാബ്ദങ്ങളായി ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്ന മാമൂലുകൾ പ്രാഥമികമായ മനുഷ്യാരോഗ്യത്തിൻ്റെ വെളിച്ചത്തിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം ..ദില്ലി -ദാലി അതു ചർച്ച ചെയ്യുന്...
Mar 21, 2020•6 min•Season 1Ep. 21