ദില്ലി -ദാലി : സച്ചിദാനന്ദൻ - podcast episode cover

ദില്ലി -ദാലി : സച്ചിദാനന്ദൻ

Mar 29, 20205 minSeason 1Ep. 30
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

പ്രീയ സുഹൃത്തേ ,

ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ് തുടങ്ങിയിട്ട് ഇത് മുപ്പതാം നാൾ . ശബ്ദമാധ്യമത്തിൽ നടത്തുന്ന ഒരു ചെറിയ പരീക്ഷണമാണ് ഇത്. പുത്തൻ സാങ്കേതികവിദ്യ വിവിധ തരത്തിലുള്ള ആശയപ്രചരണോപാധികൾ ആധുനികമനുഷ്യന് അനുവദിക്കുമ്പോൾ ശബ്ദത്തിന്റെ മനോഹര ലോകത്തിൽ നിൽക്കാൻ തീരുമാനിക്കുന്ന ഒരു മാധ്യമ ഇടപെടൽ ആണ് ദില്ലി -ദാലി . ഈ പോഡ്കാസ്റ്റിനെ ചുരുങ്ങിയ കാലത്തിൽ തന്നെ സ്നേഹിക്കാൻ തുടങ്ങിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.

ഈ പോഡ്കാസ്റ്റിന് ഈ പേരുവരാനുള്ള കാരണം പ്രീയപ്പെട്ട കവിയും ഗുരുതുല്യനുമായ സച്ചിദാനന്ദൻ 1992 ൽ എഴുതിത്തുടങ്ങിയ 'ദില്ലി -ദാലി' എന്ന കവിതാപരമ്പരയാണ്. പോഡ്കാസ്റ്റ് കൃത്യമായി കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന ആളാണ് സച്ചിമാഷ്. ദില്ലി -ദാലി യുടെ മുപ്പതാം പതിപ്പിൽ ഉൾപ്പെടുത്താനായി അദ്ദേഹം സ്വന്തം ശബ്ദത്തിൽ  സ്നേഹപൂർവ്വം തന്നതാണ് 1992 ലെ കവിതാപാരമ്പരയിലെ ആദ്യകവിതയായ  'വീട്'.

കൗമാര-യൗവ്വനങ്ങളിൽ സ്വപ്നം കാണാൻ പഠിപ്പിച്ച കവിയ്ക്ക് , പിൽക്കാലത്ത് വഴികാട്ടിയായി കൂടെ നിൽക്കുന്ന ഗുരുഭൂതന് നന്ദി 

എസ് . ഗോപാലകൃഷ്ണൻ.

For the best experience, listen in Metacast app for iOS or Android