Dilli Dali - podcast cover

Dilli Dali

S Gopalakrishnanwww.dillidalipodcast.com
Dilli Dali is a podcast initiative from Delhi, India on contemporary society and culture
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

കടലും കൊറോണയും നാവികനായ കവിയും

കടലും കൊറോണയും നാവികനായ കവിയും പസഫിക് സമുദ്രത്തിൽ നിന്നും ടി ജി നിരഞ്ജൻ സംസാരിക്കുന്നു അംഗോളയിൽ നിന്നും ലോഡ് ചെയ്ത രണ്ടുലക്ഷത്തിയെൺപതിനായിരം ടൺ എണ്ണയുമായി കൊറോണയുടെ കാലത്ത് വൻകരകളിൽ അടുക്കാനാവാതെ കടലിൽ ...അതിൽ മലയാളകവി നിരഞ്ജനും. ആഗോളതയുടെ ഇക്കാലത്ത് ഒരു സൂക്ഷ്മജീവി എങ്ങനെ വിഭജിച്ചു നിന്ന രാജ്യങ്ങളെ ഒന്നിപ്പിക്കുന്നു ! നമ്മുടെ ദുരന്ത കാലത്തെ കുറിച്ച് നിരഞ്ജൻ ദില്ലി ദാലിയോട് സംസാരിച്ചത് . കേട്ടാലും . Dilli Dali, Malayalam Podcast 20 March 2020

Mar 20, 20209 minSeason 1Ep. 21

നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ്

നമ്മുടെയൊക്കെ ഉള്ളിലുള്ള ഒരു ഗൊഗോയ് ജസ്റ്റിസ് ഗൊഗോയ്ക്ക് 'No' എന്നു പറയാൻ കഴിയേണ്ടതായിരുന്നു. പറഞ്ഞിരുന്നുവെങ്കിൽ കുതിരപ്പുറത്ത് ആടയാഭരണങ്ങൾ അണിഞ്ഞു അടുത്തു വന്ന് ഞെളിഞ്ഞുനിന്ന ചക്രവർത്തി തല താഴ്ത്തി തിരികെ പോകുമായിരുന്നില്ലേ ? പക്ഷേ , എല്ലാവർക്കും ഡയോജിനിസ് ആകാൻ കഴിയില്ലല്ലോ . ഗാന്ധി കൊണ്ട വെയിൽ ഗൊഗോയ്‌ കൊണ്ടില്ലല്ലോ . ദില്ലി ദാലി 18 March 2020

Mar 18, 20205 min

കൊറോണ കൊണ്ടുപോയ വാസ്തുശില്പി

കൊറോണാ വൈറസ് മൂലം ഇന്നലെ ഇറ്റലിയിലെ മിലാനിൽ അന്തരിച്ച വിശ്രുത വാസ്തുശില്പിയായ വിറ്റോറിയോ ഗ്രിഗൊറ്റി (Vittorio Gregotti ) യ്ക്കുള്ള ആദരാഞ്ജലിയാണ് ഇന്നത്തെ ദില്ലി ദാലിയിൽ. യൂറോപ്പിലെ ആധുനികാനന്തര വാസ്തുകലയുടെ പ്രമുഖ മുഖം. ദാർശനികരുടെ സുഹൃത്തായിരുന്ന വാസ്തുശില്പി. ബാഴ്‌സിലോണാ ഒളിമ്പിക് സ്റ്റേഡിയം രൂപകൽപന ചെയ്ത ആൾ . വെനീസ് ബിനാലെയുടെ തലവനായിരുന്നു. വലിയ പത്രാധിപരായിരുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു . ഈ ആദരാഞ്ജലി കേട്ടാലും കൊറോണ കൊണ്ടുപോയ വാസ്തുശില്പി Dilli Dali is a podcast in ...

Mar 17, 20205 minSeason 1Ep. 20

"ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?"

മാധവിക്കുട്ടി മഴയുള്ള ഒരു രാത്രിയിൽ അവസാനകാലത്ത് എഴുതിയ ഒരു കുറിപ്പാണ് ഇന്നത്തെ 'ദില്ലി -ദാലി' യിൽ. വേദനയുടെ മഷിയിൽ പേന മുക്കി ബുദ്ധനെ കൂട്ടുപിടിച്ച് കമല സുരയ്യ എന്ന മാധവിക്കുട്ടി എഴുതിയ കുറിപ്പ് . "ജലാശയങ്ങളുടെ ഓരം പറ്റിക്കൊണ്ട് നടക്കുന്ന യാത്രികാ , നീ ബുദ്ധനാണോ ?" 'ഇവിടെ എനിക്ക് സമപ്രായക്കാരില്ല. എല്ലാവർക്കും യൗവ്വനമാണ്...ഞാൻ കൈയ്യെത്താത്ത ഒരിടത്തേക്ക് വലിഞ്ഞു കഴിഞ്ഞു. എനിക്ക് വികാരങ്ങൾ ബാക്കിയില്ല. എൻ്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിവില്ലാതായി. അത് ഏത് വിചിത്രമായ അശ്വമേധ യാഗത്തിനാണ് തയ്...

Mar 16, 20205 minSeason 1Ep. 19

ഇതിലുമേറെ ലളിതമായെങ്ങനെ ?

ഇതിലുമേറെ ലളിതമായെങ്ങനെ ? ഭൂഗോളത്തെ വലം വെയ്ക്കുന്ന ഒരു പക്ഷി സ്വർഗത്തിൽ നിന്നും വിരുന്നു വരുന്ന Arctic Tern . ഇത്രയധികം ഊർജ്ജം ഉള്ള മറ്റൊരു ജീവി ഇല്ല . ഭാരം നൂറു ഗ്രാം . ഒരായുസ്സിൽ ഭൂമിയെ രണ്ടുപ്രാവശ്യം വലം വെയ്ക്കുന്ന മഹാദേശാടനം

Mar 12, 20205 minSeason 1Ep. 18

Dilli Dali നാം കാണുമ്പോൾ നാം കാണാത്തത്

നാം കാണുമ്പോൾ നാം കാണാത്തത് Dilli Dali Podcast in Malayalam കാഴ്ചയില്ലാത്ത കേശവ് ചൗധരി എൻ്റെ ഹോളി ഉത്സവ നിറബോധത്തെ വെല്ലുവിളിച്ച അനുഭവ കഥ 10 March 2020

Mar 10, 20207 minSeason 1Ep. 17

ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ : Story of a Gandhi film

ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ ഏ കെ ചെട്ടിയാർ 1930 കളുടെ അവസാനം ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് ഒരുഡോക്യുമെന്ററി സിനിമ എടുക്കാൻ തീരുമാനിച്ചു. അസാമാന്യമായ ഒരു ത്യാഗത്തിൻ്റെ കഥ. ലോകം മുഴുവൻ സഞ്ചരിച്ച് അൻപതിനായിരം അടി നീളമുള്ള ദൃശ്യങ്ങൾ സമാഹരിച്ചു. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം തുടങ്ങി. അപ്പോൾ സംവിധായകൻ തെക്കേ ആഫ്രിക്കയിൽ . ചെട്ടിയാർ എന്തുചെയ്തു ? ആ കഥയും , സിനിമയിൽ ഡി കെ പട്ടമ്മാൾ പാടിയ 'ഗാന്ധിയേ നിനൈപ്പോമേ' എന്ന ഗാനവുമാണ് ഇന്നത്തെ ദില്ലി ദാലി

Mar 09, 20207 minSeason 1Ep. 16

ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും

ഒരു ഓട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും Dilli Dali, Podcast in Malayalam : 04 March 2020 ഒരു ഓട്ടോറിക്ഷയാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്.

Mar 04, 20207 minSeason 1Ep. 14

സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ Dilli Dali

സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ " എന്നെ പോലെ സംസാരിച്ച് മരിക്കുന്നതാണ് നിങ്ങളെ പോലെ സംസാരിച്ചു ജീവിക്കുന്നതിലും നല്ലത്" സോക്രട്ടീസിൻ്റെ അവസാന വാക്കുകൾ ആണ് ഇന്നത്തെ ദില്ലി -ദാലിയിൽ വധശിക്ഷയ്ക്കു വിധേയനായി വിഷം കഴിച്ചു മരിക്കുന്നതിനു മുൻപേ ദാർശനികൻ പറഞ്ഞു : "മരണമെന്നാൽ ശൂന്യതയാണ് . അബോധതലമാണ് . ആത്മാവിനുള്ള ഭാവാന്തരമാണ്. സ്വപ്നം പോലും ഉപദ്രവിക്കാത്ത നിദ്രയാണത് " ലോകത്തിലെ എല്ലാ സ്വേച്ഛാധികാരങ്ങളേയും ചോദ്യം ചെയ്തുകൊണ്ടുള്ള തത്വചിന്തകൻ്റെ ജീവത്യാഗം

Mar 02, 20205 minSeason 1Ep. 14

ഈ ആഴ്ചത്തെ എഡിറ്റോറിയൽ 'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി'

ദില്ലി ദാലിയിൽ ഈ ആഴ്ചത്തെ എഡിറ്റോറിയൽ (Here comes the Corona-virus Pandemic) 'മനുഷ്യരാശിയെ കാത്തിരിക്കുന്ന മഹാവ്യാധി' New York Times എഴുതുന്നു : തരംതാണ ദേശീയതാവാദങ്ങളും , വൃത്തികെട്ട വാണിജ്യ യുദ്ധങ്ങളും , പരസ്പര വിശ്വാസത്തകർച്ചയും ആഗോള ആരോഗ്യരംഗത്തെ നാശോന്മുഖമാക്കുന്നു

Mar 01, 20205 minSeason 1Ep. 13

ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും Dilli Dali 29 Feb 2020

ഗുരുദ്വാരയുടെ വാതിലും മർദാനയുടെ വീണയും ഇന്ദ്രജിത്ത് എന്നോടു പറഞ്ഞു ഈ കലാപം കാണുമ്പോൾ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത് വാളോങ്ങിയ കൈകൾ അല്ല വീണയുമായി ഗുരു നാനാക്കിൻ്റെ കൂടെ നടന്ന ഭായി മർദാനയെ ആണ് ...നാനാക് ദേവൻ്റെ മുസ്‌ലീം സഹയാത്രികൻ . ദില്ലി കലാപത്തിനിരയായ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഗുരുദ്വാരകൾ വാതിലുകൾ തുറന്നു കൊടുത്തപ്പോൾ എഴുപതു കഴിഞ്ഞ ഇന്ദ്രജിത്ത് എന്നോട് പറഞ്ഞ ചരിത്രം ...പഞ്ചാബും ദില്ലിയും കണ്ട അർത്ഥമില്ലാത്ത ചോരപ്പുഴകൾ ! ദില്ലി ദാലി 29 ഫെബ്രുവരി 2020

Feb 29, 20206 min

Dilli Dali 27 February റോജർ വാട്ടേഴ്സ് ഇന്ത്യൻ സമരഗാനം വായിക്കുമ്പോൾ

1968 മുതൽ 2020 വരെ ഇന്ത്യ സഞ്ചരിച്ച ദൂരം ദില്ലി ദാലി 27 ഫെബ്രുവരി 2020 1968 ൽ ബീറ്റിൽസ് ' ഹരേ രാമാ ഹരേ കൃഷ്ണ ' പാടി. ഇപ്പോൾ Pink Floyd ലെ മുതിർന്ന ഗായകൻ ദില്ലിയിലെ യുവ-സമരകവി അമീർ അസീസിൻ്റെ 'ഞങ്ങൾ എല്ലാം ഓർത്തിരിക്കും ' പാടുമ്പോൾ കാര്യങ്ങൾ ഒരുപാടു മാറുന്നു . ദില്ലി ദാലി ഇന്ന് ഒരു സംഗീത വിചാരം നടത്തുന്നു ...നാം കാലത്തിലൂടെ

Feb 27, 20205 minSeason 1Ep. 9

മദൻ യാദവും ഒരു ഫോട്ടോയും : 2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ

മദൻ യാദവും ഒരു ഫോട്ടോയും 2020 ന് ഓർക്കുവാൻ ഒരു 1949 ദില്ലി കഥ ഞാൻ മദൻ യാദവിനെ 1996 ൽ കാണുമ്പോൾ അയാൾക്ക് 90 വയസ്സുണ്ടായിരുന്നു . അയാൾ ഒരു കഥ പറഞ്ഞു ...ഒരു ഹിന്ദു -മുസ്‌ലിം മൈത്രിയുടെ അനുഭവ കഥ . ഈ രാത്രി ദില്ലിയ്ക്ക് ഓർക്കുവാൻ അതിവിടെ

Feb 25, 20205 minSeason 1Ep. 9

First visit of a US President to India 1959 ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ  ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ

ഒരമേരിക്കൻ പ്രസിഡണ്ടിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനം : 1959 : ചില കൗതുകങ്ങൾ 1959 ഡിസംബറിലാണ് ആദ്യമായി ഒരു അമേരിക്കൻ രാഷ്ട്രപതി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്. അന്ന് പണ്ഡിറ്റ് നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയും വി കെ കൃഷ്ണമേനോൻ പ്രതിരോധ മന്ത്രിയും എ കെ ഗോപാലൻ പ്രതിപക്ഷനേതാവുമായിരുന്നു. നെഹ്രുവിൻ്റെ റഷ്യൻ സ്നേഹവും ,പ്രസിഡണ്ട് ഐസൻഹവറിന് വി കെ കൃഷ്ണമേനോനോടുള്ള ദേഷ്യവും വഷളായിക്കൊണ്ടിരുന്ന ഇന്ത്യ - ചൈന ബന്ധവുമെല്ലാം ആ യാത്രയെ സ്വാധീനിച്ചു . ഒരു തിരിഞ്ഞുനോട്ടം . എസ് . ഗോപാലകൃഷ്ണൻ

Feb 24, 20205 minSeason 1Ep. 8

Harappan meat and new vegetarianism ഹാരപ്പയിലെ ഇറച്ചിക്കറിയും കുഞ്ചൻ നമ്പ്യാരുടെ പാഞ്ചാലിയും

This podcast is on the debate on the food habits of the Harappan civilisation ഡൽഹിയിലെ National Museum ൽ നടക്കുന്ന ഹാരപ്പൻ കാല ഭഷ്യമേള ഒരു ചർച്ച തുടങ്ങിവെച്ചിരിക്കുന്നു . ആദ്യം പ്രസിദ്ധീകരിച്ച ഭക്ഷണ പട്ടികയിൽ മത്സ്യ -മാംസയിനങ്ങൾ ഉണ്ടായിരുന്നു . എന്നാൽ ചിലരുടെ പരാതിയിൽ മത്സ്യവും മാംസവും പിൻവലിഞ്ഞു . പ്രശ്നം ക്രിസ്തുവിനും രണ്ടായിരം കൊല്ലങ്ങൾക്കു മുൻപ് ജീവിച്ച ഹാരപ്പൻ സംസ്കാരത്തിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടായിരുന്നുവോ എന്നതാണ് . ഉണ്ടായിരുന്നു എന്നതാണ് ചരിത്ര വസ്തുത . പതിനെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ...

Feb 22, 20205 minSeason 1Ep. 8

The Outsider: ജബേദാ ബീഗവും ഒരസംബന്ധരാഷ്ട്രവും

Jabeda Begum and 'The Outsider' : A Podcast in Dilli Dali The plight of Jabeda Begum alias Jabeda Khatun, a resident of Guwahari village, Baksa district, Assam, reported by this newspaper on Wednesday, shines the light on the flaws in the institutions and the framework designed to address issues related to citizenship in Assam. Her claim to be an Indian citizen was rejected by a Foreigners Tribunal in May 2019, and recently, the Guwahati High Court rejected her appeal even though she presented 1...

Feb 20, 20205 minSeason 1Ep. 6
For the best experience, listen in Metacast app for iOS or Android