Truecopy THINK - Malayalam Podcasts - podcast cover

Truecopy THINK - Malayalam Podcasts

Truecopythinktruecopythink.media
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

സാറ ടീച്ചർ പോരാടുന്ന കാലം

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറ ജോസഫുമായുള്ള ദീർഘാഭിമുഖത്തിൻ്റെ രണ്ടാഭാഗം. എഴുത്തു വഴിയും പോരാട്ട വഴിയും സ്വന്തമായി തിരഞ്ഞെടുത്ത ഒരു സ്ത്രീ രാഷ്ട്രീയ വ്യക്തതയിലേക്ക് നവീകരിച്ചു കൊണ്ടേയിരിക്കുന്നതിനെക്കുറിച്ചാണ് ഈ ഭാഗത്തിൽ സംസാരിക്കുന്നത്.

Apr 10, 20251 hr 16 min

മേരാ ജീനാ മേരാ മർനാ… | Pradip Somasundaran

ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള ദീർഘാഭിമുഖത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം. പല ഭാഷകളിൽ പല സംസ്കാരങ്ങളിൽ ഉള്ള പാട്ടുകൾ പാടിയതിനെക്കുറിച്ച് പറയുകയും പാടുകയും ചെയ്യുകയാണ് പ്രദീപ് സോമസുന്ദരൻ. ബാലഭാസ്കറും ഫിലിപ്പും രവീന്ദ്രനും ചിത്രയും ജയചന്ദ്രനമെല്ലാം കടന്നു വരുന്നു ഈ സംഭാഷണത്തിൽ. വടക്കഞ്ചേരി ഐ.എച്ച്. ആർ.ഡിയുടെ പ്രിൻസിപ്പലായിരുന്ന പ്രദീപ് സോമസുന്ദരൻ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചു.

Apr 09, 20251 hr 34 min

AI തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ്; സൈബർ ലോകത്തെ പുതുകെണികൾ

ആ‍ർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള (AI) സൈബ‍ർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണ്. ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഗതി തന്നെ യഥാർത്ഥത്തിൽ ഇല്ലെങ്കിലും അത്തരം തട്ടിപ്പിലും നിരവധി പേരാണ് ഇരയാവുന്നത്. സൈബറിടത്തിലെ പുതിയ കെണികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട തൻെറ അന്വേഷണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാട്. 20 വ‍ർഷത്തിലേറെയായി അദ്ദേഹം ഈ മേഖലയിൽ പ്രവ‍ർത്തിക്കുകയാണ്. സനിതാ മനോഹറുമായി നടത്തുന്ന സംഭാഷണത്തിൻെറ രണ്ടാം ഭാഗം....

Apr 08, 202544 min

"ഏത് കമ്മ്യൂണിസ്റ്റിനേക്കാ ളും മനുഷ്യസ്നേഹിയാണ് വിജയൻ. അതാണ് എനിക്ക് പ്രധാനം."

ഏറെ ബഹുമാനത്തോടെ എം.ടി.യെക്കുറിച്ചും മാധവിക്കുട്ടിയെക്കുറിച്ചും എം. ഗോവിന്ദനെക്കുറിച്ചും ബഷീറിനെക്കുറിച്ചും കോവിലനെക്കുറിച്ചും പൊൻകുന്നം വർക്കിയെ ക്കുറിച്ചും ഒക്കെ പറയുമ്പോഴും... "ഖസാക്കിലെ നൈസാമലിയായി സിനിമയിൽ അഭിനയിക്കാൻ എനിക്ക് താല്‌പര്യമുണ്ട്." മേതിൽ കളി പറയും: "അയാളുടെ പുകപിടിച്ച അതേ കണ്ണുകൾ എനിക്കും ഉണ്ട്."

Apr 07, 20255 min

THE DHONI FACTOR: ഫ്രാഞ്ചൈസിക്കു വേണം, കാണികൾക്കും വേണം സൂപ്പർ കിംഗ് ധോണിയെ

ഈ ഐപിഎൽ സീസണിലും എം.എസ്. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് പ്രതിഭ മിന്നിയ അവസരങ്ങൾ ഉണ്ട്. മുംബൈയുടെ സൂര്യകുമാർ യാദവിനെ സ്റ്റമ്പ് ചെയ്യാൻ 0.12 സെക്കൻഡുകൾ മാത്രമേ വേണ്ടി വന്നുള്ളൂ ധോണിക്ക്. ബംഗളൂരുവിൻ്റെ ഫിൽ സാൾട്ടിനെയും പഴയ വേഗതയിൽ തന്നെയാണ് ധോണി സ്റ്റമ്പ് ചെയ്തത്. എന്നാൽ ടീമിൽ മുകൾ നിരയിൽ ബാറ്റ് ചെയ്യാൻ ധോണിക്ക് പ്രശ്നങ്ങളുണ്ടെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് തന്നെ തുറന്നടിച്ചു. ചെന്നൈയുടെ ക്രിക്കറ്റ് അഭിമാനമായ ധോണിയുടെ ക്രിക്കറ്റ് ഫോം വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്...

Apr 06, 202514 min

സാറ കഥ പറയുന്ന കാലം

എ ഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ ജീവിതം സ്വയം വെട്ടിത്തുന്നിയെടുത്ത ഒന്നാണ്. സാറാ ജോസഫ് ജീവിതം പറയുകയാണ് രണ്ട് ഭാഗമുള്ള ദീര്‍ഘാഭിമുഖത്തിലൂടെ. കുട്ടിക്കാലവും പള്ളിയും നാടും വിവാഹവും പഠനവും കലയും ചിന്തകളുമെല്ലാം പറയുകയാണ് ആദ്യഭാഗത്ത്. ഒട്ടും എളുപ്പമല്ലാത്ത വഴിയിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്ന നടത്തത്തിന്റെ പാടുകള്‍ കാണാം ഈ വര്‍ത്തമാനത്തില്‍.

Apr 05, 20251 hr 16 min

പെലെയുടെ ബ്രസീലിനോട് മത്സരിക്കുന്ന വിനീഷ്യസിൻെറ ബ്രസീൽ | ദിലീപ്​ പ്രേമചന്ദ്രൻ

തങ്ങളുടെ തന്നെ പഴയ ടീമുകളുമായുള്ള താരതമ്യം കാരണം ബ്രസീലിനോളം പ്രതിസന്ധിയിലാവുന്ന മറ്റൊരു ഫുട്ബോൾ ടീം ചരിത്രത്തിലുണ്ടാവില്ല. പെലെയും ഗരിഞ്ചയുമെല്ലാം അണിനിരന്ന പഴയ ടീമിനോട് എല്ലാ കാലത്തും പുതിയ ടീമുകൾ മത്സരിക്കേണ്ടി വരുന്നു. വിനീഷ്യസ് ജൂനിയറും നെയ്മറും അടങ്ങുന്ന നിലവിലെ ടീമും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. ലോകകപ്പ് യോഗ്യതാറൗണ്ടിൽ കിതയ്ക്കുന്ന ബ്രസീൽ ടീമിനെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.

Apr 04, 20257 min

CYBER ക്രൈമുകളുടെ താക്കോൽ പൂട്ടഴിക്കുന്ന വിധം

അത്യധികം വിദഗ്ദമായി ഡിജിറ്റിൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ഒരു കാലമാണിത്. അത്തരം സൈബ‍ർ ക്രൈമുകൾക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും അപാരമായ വൈദഗ്ദ്യം വേണം. സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാട് കഴിഞ്ഞ 20 വ‍ർഷത്തിലേറെയായി ഈ മേഖലയിൽ പ്രവ‍ർത്തിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കേസുകളുമായി ബന്ധപ്പെട്ട തൻെറ അന്വേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സനിതാ മനോഹറുമായി നടത്തുന്ന സംഭാഷണം...

Apr 03, 202535 min

POLITICS OF ADOLESCENCE: KNIFE കൊണ്ട് പരിഹാരം പറയിക്കുന്ന INSTA ജീവിതങ്ങൾ

നെറ്റ്ഫ്ലിക്സ് പ്രേക്ഷകരുടെ പട്ടികയെടുത്താൽ ഇന്ത്യയുൾപ്പെടെ 71 രാജ്യങ്ങളിൽ തകർപ്പൻ ഹിറ്റാണ് ‘അഡോളസൻസ്’’. പ്രായത്തിൻ്റെ പട്ടികയിൽ ടീനേജർ മുതൽ ഗ്രാൻഡ് മാ വരെ സീരിയസായി കണ്ടു കൊണ്ടേയിരിക്കുന്ന സീരീസ്. ലൈക്കുകളും കമൻറുകളും കുരുന്നുകളുടെ വ്യക്തിത്വം പോലും നിർണയിക്കുന്ന സോഷ്യൽ മീഡിയ റാഡിക്കലൈസേഷൻ്റെ വിമർശനമെന്ന നിലയിൽ ഉജ്വലമായ ആവിഷ്കാരമാണ് അഡോളസൻസ്. ഊഹിക്കാനാവാത്ത ക്രിമിനൽ ചിന്തകളുടെ കൂടാരമായി ചെറുപ്രായത്തിൽ തന്നെ മനസ്സ് രൂപപ്പെടുന്നതെങ്ങനെയെന്നും പുറം ലോകത്തെ പുരുഷാധികാര ജൻഡർ ഭാഷ സാങ്കേതികമായ മാറ്റങ്...

Apr 02, 202540 min

ബ്രസീലിനെ എഴുതിത്തള്ളുന്നവർ 2002 മറക്കണ്ട

ഏതു ഫുട്ബോൾ ആരാധകർക്കും അവർ എത്ര കടുത്ത അർജൻ്റീന ഫാൻ ആയിരുന്നാൽ പോലും ബ്രസീൽ ഇല്ലാത്ത ഒരു ലോകകപ്പ് സഹിക്കാനാവില്ല. അർജൻ്റീനയോട് കനത്ത തോൽവിക്കിരയായ ബ്രസീൽ ഇക്വഡോറിനും താഴെ പരാഗ്വെയ്ക്ക് ഒപ്പമാണ് ഇപ്പോൾ യോഗ്യതാ റൗണ്ടിൽ. ഇതിഹാസതാരം മെസ്സി ടീമിൽ ഇല്ലെങ്കിൽ തന്നെ അടുത്ത ലോകകപ്പിലേക്കുളള കരുത്തുറ്റ ടീമാണ് അർജൻ്റീനയെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആക്കിയിട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ബ്രസീൽ ഇല്ലാത്ത ലോകകപ്പ് അടുത്ത വർഷം നമുക്ക് കാണേണ്ടി വന്നേനെ. ബ്രസീലിനെ ...

Apr 01, 202512 min

കീഴടക്കപ്പെട്ട ഒരു DARING സിനിമ | ദാമോദർ പ്രസാദ്

മലയാളത്തിലെ വിപണി സിനിമയിൽനിന്നുള്ള ധീരമായ ഒരു പരിശ്രമമായിരുന്നു എമ്പുരാൻ. കേരള സ്‌റ്റോറി പോലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമകൾക്കുള്ള മറുപടി കൂടിയായിരുന്നു എമ്പുരാൻ. എന്നാൽ, സിനിമക്കെതിരായ സംഘ്പരിവാർ പ്രതിഷേധങ്ങൾക്കിടെ സിനിമയിൽനിന്ന് 17 ഭാഗങ്ങൾ കട്ട് ചെയ്തുനീക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ, എമ്പുരാൻ ഒരു daring act അല്ലാതായിത്തീരുന്നു. ദാമോദർ പ്രസാദ് സംസാരിക്കുന്നു.

Mar 31, 202512 min

മൈത്രേൻ പറയുന്നത് കേട്ട് പ്രണയിച്ച ധാരാളം പേരുണ്ട്

പരിണാമപരമായി നോക്കിയാൽ, പ്രണയം മനുഷ്യർ അടുത്ത കാലത്ത് കണ്ടെത്തിയതായതിനാൽ അതിൽ നിന്ന് കര കയറാനുള്ള സംവിധാനങ്ങൾ ശരീരം ഒരുക്കിയിട്ടില്ല. പ്രണയനൈരാശ്യം മൂലം പലരും ഇപ്പോഴും ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ. അതിൽ മുങ്ങിത്താഴാൻ കഴിഞ്ഞാലേ യഥാർത്ഥ പ്രണയമാകൂ എന്ന് കാണുന്നവരുമുണ്ട്.

Mar 30, 20254 min

മേരി ആവാസ് സുനോയ്ക്ക് ശേഷം എന്ത് സംഭവിച്ചു; പ്രദീപ് സോമസുന്ദരവുമായുള്ള അഭിമുഖം

ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോയിലെ വിജയിയായ പ്രദീപ് എങ്ങനെയാണ് ഷോയിലേക്ക് എത്തിയത് എന്നും ഷോയിലെ പാട്ടനുഭവങ്ങളെക്കുറിച്ചും അതിനു ശേഷം എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചും പറയുന്നു.

Mar 29, 202541 min

ഹംസ ചൗധരി കൊണ്ടുവരുമോ ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവം?

ലെ സ്റ്റർ സിറ്റിയുടെയും ഷെഫീൽഡ് യുണൈറ്റഡിൻ്റെയും താരമായ ഹംസ ചൗധരി ബംഗ്ലാദേശിൻ്റെ നാഷണൽ ടീമിനു വേണ്ടി കളിച്ചു തുടങ്ങിയിരിക്കുന്നു. ഫുട്ബോൾ ദുർബല പ്രദേശങ്ങളായ ബംഗ്ലാദേശിലും ഇന്ത്യയിലും പാകിസ്താനിലുമൊക്കെ ചൗധരിയുടെ വരവ് വൻ പോളിസി മാറ്റത്തിന് കാരണമാകുമോ? റിട്ടയർ ചെയ്ത സുനിൽ ഛേത്രിയെ തിരിച്ചുകൊണ്ടുവന്നു കളിപ്പിക്കേണ്ട ഗതികേടിലായ ഇന്ത്യയെപ്പോലൊരു ടീമിൽ, ഓവർസീസ് പ്ലെയർ എന്ന ആശയം എന്തു മാറ്റങ്ങളാണ് ഉണ്ടാക്കുക എന്ന് ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമാ...

Mar 28, 202512 min

CK Vineeth, Rino Anto, Ziro Valley ക്യാമറാമാൻ വേണു, കാറിലെ 60 ഡേയ‍്‍സ്

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ അവസാന ഭാഗം. നോർത്ത് ഈസ്റ്റിലെ ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്. ഫുട്ബോൾ താരങ്ങളായ സി.കെ വിനീതിനെയും റിനോ ആന്റോയെയും യാത്രയ്ക്കിടെ കണ്ടതും, അരുണാചലിലെ സീറോയിൽ നടന്ന മലയാളികളുടെ മരണത്തെക്കുറിച്ചും വേണു സംസാരിക്കുന്നു. മനില സി. മോഹനുമായി നടത്തുന്ന സംഭാഷണം...

Mar 27, 202520 min

പശ്ചാത്തല സംഗീതത്തിന്റെ ജോൺസൺ | വിപിൻ മോഹൻ

പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല.

Mar 26, 202515 min

എന്റെ ​വയലാർ | ഷീലാ ടോമി

‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന' കാലത്ത് വയലാറിന്റെ പ്രസക്തി ഏറിവരികയാണ്. ‘സത്യധർമങ്ങൾ മുറിവേറ്റുവീഴുന്ന യുദ്ധപ്പറമ്പിലെ ശരശയ്യയിൽ വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം' തുടരാൻ ഇന്നാരുണ്ട് എന്ന ചോദ്യമുയരുകയാണ്. മനുഷ്യസ്നേഹം തന്നെയാണ് ദൈവസ്നേഹം എന്ന തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോൾ നിശ്ചയമായും വയലാർ വീണ്ടും ഓർക്കപ്പെടേണ്ടതുണ്ട്.

Mar 25, 20257 min

ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ | പ്രിയ വി.പി.

ഗ്രാമീണതാളവും നാടൻശീലുകളുമുള്ള നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. തലമുറകൾ വീണ്ടും വീണ്ടും മൂളിയ 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ', 'പാലരുവീനടുവിൽ', 'ആഷാഢമാസം... ആത്മാവിൽ മോഹം' തുടങ്ങീ 'ഈ പുഴയും കുളിർകാറ്റിലും' തുടർന്ന് ബാഹുബലിക്കും ആർആർആറിനും വരെ പാട്ടുകളെഴുതിയത് മങ്കൊമ്പിൻെറ തൂലികയാണ്. ഈയിടെ അന്തരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻെറ ഗാനലോകത്തിലൂടെ..

Mar 24, 202517 min

ക്രിക്കറ്റിനെ പണമരമാക്കിയ ഐ പി എൽ | ദിലീപ് പ്രേമചന്ദ്രൻ/കമൽറാം സജീവ്

തുടക്കത്തിൽ വേണ്ടേവേണ്ടെന്നു പറഞ്ഞ, ഇന്ന് ഇതാണ് ക്രിക്കറ്റ് എന്ന് എല്ലാ രാജ്യങ്ങളെക്കൊണ്ടും പറയിപ്പിച്ച വിജയത്തിൻ്റെ കഥയാണ് ഐ.പി.എല്ലിൻ്റേത്. ലോകത്തിലെ ഏറ്റവും സമ്പന്നവും ജനകീയവുമായ ക്രിക്കറ്റ് ലീഗ്. 18-ാം സീസണിലേക്കുകടക്കുന്ന ടൂർണമെൻ്റിൻ്റെ ഇപ്പോഴത്തെ ഇവാലുവേഷൻ സ്പോർട്സ് ഇൻഡസ്ട്രിയെ തന്നെ അൽഭുതപ്പെടുത്തുന്നതാണ്. 18 വർഷങ്ങൾക്കുമുമ്പ് ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി-ട്വൻ്റി ലീഗ് എന്ന ആശയം ലളിത് മോഡി മുന്നോട്ടു വെക്കുമ്പോൾ ബി സി സി ഐ കഠിനമായി എതിർക്കുകയായിരുന്നു. ഐ പി എല്ലിൻ്റെ സമ്പദ് ശാസ്ത്രം, ...

Mar 23, 202521 min

മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ?

സ്വസ്ഥത നഷ്ടമായാൽ സന്ധ്യസമയത്തിനുവേണ്ടി കൊതിക്കുന്ന ഒരു മനസ്സ്. കാരണം, സന്ധ്യകൾ ഓർമകളെ പിൻവിളിക്കും. അവയ്ക്ക് ഓർമകളുടെ നിറവും മണവും നനവുമുണ്ട്. പ്രതീക്ഷയുടെയും നിരാശയുടെയും വിരഹത്തിൻ്റെയും മരണത്തിൻ്റെയും പ്രലോഭനത്തിൻ്റെയും പ്രതീകമായ സന്ധ്യകൾ നിറഞ്ഞുനിൽക്കുന്ന മനോഹര ഗാനങ്ങളെക്കുറിച്ചാണ് ഇത്തവണ ‘പടംപാട്ടുകൾ. എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം തുടരുന്നു.

Mar 22, 202529 min

നാരായണീൻ്റെ ശരൺ

തി യറ്റർ തിരസ്കരിച്ച നാരായണീൻ്റെ മൂന്നാൺമക്കൾ ഒ.ടി.ടിയിലും പുറത്തും ചർച്ചയായിരിക്കുകയാണ്. ഷോർട്സുകളുടെയും റീലുകളുടെയും കാലത്ത് അതിവേഗ സിനിമകൾക്കേ കാണികളുണ്ടാവൂ എന്ന ധാരണകൾ നിലനിൽക്കുമ്പോഴാണ് സ്‌ലോ പേസിൽ എടുത്ത ഈ ഫിലിം ഹിറ്റായിരിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങി ആദ്യമായെടുത്ത സിനിമയിലേക്കുള്ള പരിശ്രമങ്ങളെക്കുറിച്ചും, മലയാളിയുടെ കപട സദാചാര മനസ്സിനു മുന്നിൽ നിഷിദ്ധമെന്ന് സമൂഹം കരുതുന്ന ബന്ധങ്ങളെ ആവിഷ്കരിക്കുമ്പോഴുള്ള അസ്വസ്ഥതകളെക്കുറിച്ചും ശരൺ വേണുഗോപാൽ കമൽറാം സജീവുമായി സംസാരിക്കുന്...

Mar 21, 202538 min

മനുഷ്യരുടെയും മത്തിയുടെയും മണം നുരയുന്ന ഒരു ബ്രിട്ടീഷ് ഗ്രാമചന്തയിൽ | ഡോ. അരവിന്ദ് രഘുനാഥൻ

ഒരു തനി ബ്രിട്ടീഷ് ഗ്രാമപ്രദേശത്ത് ഞായറാഴ്ചയും ബുധനാഴ്ചയും സജീവമായി നടക്കുന്ന പഴമയുടെ നിറമുള്ള ചന്തയിലേക്കൊരു യാത്ര.

Mar 20, 202512 min

No Other Land; പലസ്തീനിലെ ഇസ്രായേൽ ക്രൂരതകളുടെ നേർചിത്രം

മറ്റൊരിടത്തേക്ക് പോവാനിടമില്ലാത്ത ഒരു ജനതയ്ക്ക് മേൽ ഇസ്രായേൽ സൈന്യം കാലങ്ങളായി അതിക്രൂരമായ ആക്രമണം നടത്തുകയാണ്. ഗാസയിലെ മനുഷ്യരുടെ വീടുകൾ ബുൾഡോസ‍‍ർ ഉപയോഗിച്ച് തകർത്തും, മാറിപ്പോവാത്തവർക്ക് നേരെ വെടിയുതിർത്തും അനുസ്യൂതം ആ മനുഷ്യത്വ വിരുദ്ധത തുടരുകയാണ്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത No Other Land എന്ന ഡോക്യുമെൻററി പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളുടെ നേ‍ർചിത്രമാണ്. ധീരമായ ഈ ആക്ടിവിസ്റ്റ് ഡോക്യുമെൻറിയെക്കുറിച്ച് സാമൂഹിക വിമർശകനും ന...

Mar 19, 202513 min

മിസോറാം,ക്യാമറാമാൻ വേണു, കാറിലെ 60 ഡേയ‍്‍സ് | വേണു/മനില സി. മോഹൻ

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ മൂന്നാം ഭാഗം. നോർത്ത് ഈസ്റ്റിലെ മിസോറാമിലൂടെയാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്. മിസോറാമിലെ മനുഷ്യരുടെ വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും വേണു സംസാരിക്കുന്നു. മനില സി. മോഹനുമായി നടത്തുന്ന സംഭാഷണം...

Mar 18, 202536 min

പോലീസ് ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലക ബിന്ദു, കൂട്ടിനുണ്ട് മാഗി ബിന്ദു വി. സി | സനിത മനോഹര്‍

ഒരു സ്ത്രീ നായയെ പരിശീലിപ്പിക്കാൻ ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. എല്ലാ വെല്ലുവിളികളെയും മറികടന്ന് വി.സി ബിന്ദു കേരള പോലീസിൻെറ ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലകയായി. രാജ്യത്ത് തന്നെ ഈ മേഖലയിൽ വനിതകൾ അപൂ‍ർവമായിട്ടേ ഉള്ളൂ. മാഗിയെന്ന നായയെ പരിശീലിപ്പിച്ച്, പരിപാലിച്ച് മികച്ച എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സ്നിഫ‍ർ ഡോഗായി വളർത്തിയെടുത്തതിന് പിന്നിലെ കഥ പറയുകയാണ് ബിന്ദു. സനിതാ മനോഹറുമായി നടത്തിയ സംഭാഷണം കാണാം...

Mar 17, 202550 min

അൽവാരസിന്റെ ആ പെനാൽറ്റി എന്തിനാണ് റദ്ദാക്കിയത്?

പുതിയ ഫോർമാറ്റിലായിരുന്നു ഇത്തവണ ചാമ്പ്യൻസ് ലീഗ് കളികൾ. പക്ഷേ ഒരു സർപ്രൈസും ഉണ്ടാവാതെ പോയത് എന്തുകൊണ്ടാണ്? ആർസനൽ, റിയൽ മാഡ്രിഡ്, പി. എസ്. ജി, ആസ്റ്റൺ വില്ല, ബാഴ്സലോണ, ബൊറൂഷ്യ ഡോർട്ട്മൊണ്ട്, ബയേൺ മ്യൂണിക്ക്, ഇൻ്റർ മിലാൻ … ഒക്കെ പ്രതീക്ഷിച്ച ടീമുകൾ. റിയാൽ മാഡ്രിഡുമായുള്ള മത്സരത്തിൽ അത് ലറ്റിക്കോ പുറത്താവുന്നതിന് പെനാൽറ്റി ഷൂട്ടൗട്ടിലെ ജൂലിയൻ അൽവാരസിൻ്റെ ഗോൾ റദ്ദാക്കിയത് പ്രധാന കാരണമായോ? എന്താണ് പെനാൽറ്റി ഷൂട്ടൗട്ടിലെ സൂക്ഷ്മനിയമങ്ങൾ? പി എസ് ജിയുടെ മാനേജർ ലൂയീസ് എൻറിക്കെയുടെതായിരിക്കുമോ ക്വാർട്ടർ മ...

Mar 16, 202516 min

വായനയുടെ കച്ചവടവൽക്കരണപ്പേടി ഒരു ആഢ്യസാഹിത്യപ്രശ്‌നം മാത്രം

പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ അന്തംവിട്ട മാതിരി എഡീഷനുകൾ ഇറങ്ങിയപ്പോഴാണ് വായനയുടെ കച്ചവടവത്കരണം എന്നൊക്കെ സാഹിത്യരംഗത്തുള്ളവർ പറയാൻ തുടങ്ങിയത്. അതൊരുമാതിരി ആഢ്യസാഹിത്യപ്രശ്‌നമാണ്- സന്ധ്യ മേരി എഴുതുന്നു.

Mar 15, 20256 min

ഞെട്ടിക്കുന്ന കൂട്ടക്കൊല, അതിനേക്കാൾ ഞെട്ടിക്കുന്ന നമ്മുടെ ആണത്ത ആദരണീയ കുടുംബങ്ങൾ | സോയ തോമസ്​

സ്വത്തും സമ്പത്തും ഉൾപ്പെടെ സ്ത്രീയുടെ ശരീരം വരെ തനിക്ക് അവകാശപ്പെട്ടതെന്ന ആണധികാര സാമൂഹ്യവ്യവസ്ഥിതിയിലും കാഴ്ചപ്പാടിലും കെട്ടിപ്പടുക്കുന്ന ഒരു കുടുംബ വ്യവസ്ഥിതിയിൽ വെഞ്ഞാറമ്മൂട് നടന്നതുപോലുള്ള കൂട്ടക്കൊലകൾ എങ്ങനെ സംഭവിക്കാതിരിക്കും? സോയ തോമസ് എഴുതുന്നു.

Mar 14, 20256 min

കരളിനെ കാക്കാം | ഡോ. കെ. വിനയചന്ദ്രൻ/ പ്രിയ വി പി

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ പ്രതിഫലനം ആണ് കരൾ രോഗങ്ങളുടെ വർധനം. മാറിയ ഭക്ഷണ രീതികൾ, അമിത മദ്യപാനം, ജീവിതശൈലി, അമിതഭാരം, എന്നിവ എല്ലാം കരളിന് കേടുനൽകുന്നു. ഇന്ന്ഫാറ്റി ലിവർ, ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായി കാണപ്പെടുന്നു. അമിതമായ junkfoods, എണ്ണയേറിയ ഭക്ഷണം, മദ്യപാനം എന്നിവ കരളിന്റെ പ്രവർത്തനം തകരാറിലാക്കുന്നു. ഫാറ്റി ലിവർ രോഗം, അതിന്റെ തുടക്ക ഘട്ടത്തിൽ പരിപാലനം ചെയ്യാതെ പോകുമ്പോൾ ലിവർ സിറോസിസ് പോലെയുള്ള ഗുരുതരാവസ്ഥയിലേക...

Mar 13, 202516 min

കേരളത്തിന്റെ Energy Crisisനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ | Priya Pillai | Manila C Mohan

കേരളം നിലവിൽ നേരിടുന്ന ഇലക്ട്രിസിറ്റി പ്രതിസന്ധിയെ എങ്ങിനെ മറികടക്കാം എന്ന് ചർച്ച ചെയ്യുകയാണ് 20 വർഷമായി ക്ലൈമറ്റ് ആന്റ് എനർജി, പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന പ്രിയ പിള്ള. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുക എന്ന ആഗോള തലത്തിലെത്തന്നെ ലക്ഷ്യത്തെ കേരളത്തിൽ എങ്ങനെ പ്രയോഗത്തിൽ കൊണ്ടു വരാം എന്ന് വിജയിച്ച മാതൃകകളെ മുൻനിർത്തി വിശദീകരിക്കുന്നു. ഒപ്പം ഊർജ്ജ നീതിയുടെ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.

Mar 12, 202543 min
For the best experience, listen in Metacast app for iOS or Android